Page 1048 of 1800 FirstFirst ... 485489489981038104610471048104910501058109811481548 ... LastLast
Results 10,471 to 10,480 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #10471

    Default


    WCC's next target is Mammootty

    And Paid Media Mathrubhumi is doing the promotion works....

    This is really saddening, OMKV is legal and no action against it!!!!


  2. Sponsored Links ::::::::::::::::::::Remove adverts
  3. #10472
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    .

  4. #10473

    Default

    Quote Originally Posted by Mike View Post
    .
    Ithentha bro

  5. #10474
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    ശ്രീകുമാർ മേനോൻ കിടിലൻ പോസ്റ്റ് ഇട്ടിട്ടുണ്ടല്ലോ കസബ വിവാദത്തിൽ.
    അപ്പോ ഒടിയന് ഡബിൾ ധമാക്ക അടിക്കും
    https://m.facebook.com/story.php?sto...&__tn__=%2AW-R

    Sent from my Mi A1 using Tapatalk

  6. #10475
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    ചരിത്രം ഒരുകല്ലേറില്* തിരുത്തപ്പെടില്ല
    കഴിഞ്ഞകുറേ ദിവസങ്ങളായി മമ്മൂട്ടി എന്ന വാക്കിന് ചുറ്റും
    റാകിപ്പറക്കുകയാണ് ഒരുപാട്*പേര്*. ഒരു സിനിമയിലെ സംഭാഷണശകലത്തിന്റെ പേരില്* (പേര് അടുത്തിരുന്ന് തോണ്ടിപ്പറഞ്ഞുതരേണ്ട ആവശ്യമുണ്ടായിട്ടല്ല,
    അത് അത്രമേല്* പ്രസക്തമാണ് എന്ന് തോന്നിയിട്ടില്ല. അതുകൊണ്ടുതന്നെ കുറിക്കാത്തത്)മമ്മൂട്ടി എന്ന മനുഷ്യന്* കീറിമുറിക്കപ്പെടുന്നു. ഓര്*ക്കുക,മമ്മൂട്ടി എന്ന നടനല്ല,മനുഷ്യനാണ് സൈദ്ധാന്തികതയുടെ
    മുഴക്കോലുകള്* വച്ച് അളക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും.
    കേട്ടുകേട്ട് ഈ വാദകോലാഹലങ്ങളുടെ പരകോടിയില്* മമ്മൂട്ടിക്ക് തന്നെ പറയേണ്ടിവന്നു. തനിക്കുവേണ്ടി സംസാരിക്കാന്* ആരെയും
    ചുമതലപ്പെടുത്തിയിട്ടില്ലെന്നും,ആവിഷ്*കാരസ്വാതന്ത്ര ്യം പോലെ തന്നെയാണ് അഭിപ്രായസ്വാതന്ത്ര്യമെന്നും. ആ വാക്കുകള്* മമ്മൂട്ടി ഇപ്പോള്* കടന്നുപോകുന്ന മാനസികസംഘര്*ഷങ്ങളുടെ പ്രതിഫലനംപോലെയാണ് തോന്നിയത്. കാരണം
    അങ്ങനെ പെട്ടെന്ന് ഒന്നിലും ഉലഞ്ഞുപോകുന്നയാളോ ചാടിക്കയറി അഭിപ്രായം പറയുന്നയാളോ അല്ല അദ്ദേഹം. പ്രശസ്തിക്കുവേണ്ടിയുള്ള പുറംഅഭിനയങ്ങള്*
    വശമില്ലാത്തയാള്*. തനിക്കുനേരെയുള്ള എല്ലാ കുത്തുവാക്കുകളെയും കൂരമ്പുകളെയും സ്ഥിതപ്രജ്ഞന്റെ ഉള്*ച്ചിരിയോടെ കാണാന്* മമ്മൂട്ടിക്ക് സാധിക്കാറുണ്ട്. പക്ഷേ ഇത്തവണ അത് അദ്ദേഹത്തെ വല്ലാതെ
    നോവിച്ചുകളഞ്ഞിട്ടുണ്ടാകണം.

    ഇത് മമ്മൂട്ടിക്കുവേണ്ടിയുള്ള അഭിപ്രായംപറച്ചിലല്ല. വക്കാലത്ത്
    എടുക്കലുമല്ല. കേരളത്തിലെ ഒരു ഉള്*നാടന്* ഗ്രാമത്തില്* തീര്*ത്തും
    സാധാരണമായ പരിസരങ്ങളില്* ജനിച്ചുജീവിച്ച്, അഭിനയമെന്ന കലയോടുള്ള അടങ്ങാത്തമോഹം കൊണ്ട് പഠിച്ച തൊഴില്* ഉപേക്ഷിച്ച്, നിത്യസാധനകൊണ്ടും നിതാന്തമായ അധ്വാനംകൊണ്ടും അസാധാരണനായി മാറിയ ഒരാളോടുള്ള ആദരവിന്റെ അക്ഷരങ്ങള്* മാത്രമാണ്. കഴിഞ്ഞ നാല്പതുവര്*ഷമായി മമ്മൂട്ടിയെ അനല്പമായ ആഹ്ലാദത്തോടെയും അഭിമാനത്തോടെയും നോക്കിനില്കുന്ന അനേകലക്ഷം മലയാളികളിലൊരാളുടെ വികാരം.
    മമ്മൂട്ടിയെ പ്രതിനായകസ്ഥാനത്ത് പ്രതിഷ്ഠിച്ച ഈ വിവാദത്തിന്റെ
    തുടക്കത്തിലേക്ക് പോകുക. സ്ത്രീവിരുദ്ധമായ സംഭാഷണം
    മമ്മൂട്ടിയെപ്പോലൊരാള്* പറയാന്* പാടില്ലായിരുന്നുവെന്നാണ് വാദം. പറഞ്ഞത് മമ്മൂട്ടിയല്ല,ദുര്*നടത്തക്കാരനായ ഒരുപോലീസ് ഓഫീസര്* കഥാപാത്രമാണ്. ആ കഥാപാത്രം ഒരു എഴുത്തുകാരന്റെ സൃഷ്ടിയാണ്. ഭാരതകഥാ കാലം മുതല്*കേ സൃഷ്ടികളില്* നന്മമാത്രമല്ല ഉള്ളത്. ദുശ്ശാസനന്മാരും,ശകുനിമാരും,ആണിനെ
    ചതിക്കുന്ന പൂതനമാരുമുണ്ടായിട്ടുണ്ട് രചനകളില്*. മമ്മൂട്ടിയുടെ കഥാപാത്രം അത്തരമൊരു സൃഷ്ടിയായിരുന്നു എന്ന് മനസിലാക്കാന്* സാധാരണബുദ്ധിമാത്രം മതി.
    നമ്മള്* വെറുത്തത് അമ്മായിഅമ്മമാരെ മാത്രമാണ്.
    സുകുമാരിയമ്മയെയോ,മീനച്ചേച്ചിയെയോ അല്ല. മരുമക്കള്* ഒഴുക്കിയ കണ്ണീരിന്റെ
    പേരില്* ആരും അവരെ കഴുവേറ്റിയതുമില്ല.

    അഭിനയത്തില്* മാത്രമല്ല എന്തിലും സ്ത്രീവിരുദ്ധത കണ്ടെത്താം. 'നിന്റെ തിങ്കളാഴ്ച നൊയമ്പിന്ന് മുടക്കും ഞാന്*'എന്നും 'കദളീമുകുളങ്ങളില്* വിരല്*നഖപ്പാടുകള്* ഞാന്* തീര്*ക്കു'മെന്നും പാടിയത് ഗന്ധര്*വസ്ഥാനം നല്കി നമ്മള്* നെഞ്ചേറ്റിയ ഗായകനാണ്. അതുപോലെയുള്ള വരികളെഴുതിയത് മഹാകവികളെന്ന് വാഴ്ത്തപ്പെട്ടവരും. വയലാറിനും യേശുദാസിനും എന്നെങ്കിലും
    ആരെങ്കിലും സ്ത്രീവിരുദ്ധന്റെ ടാറ്റൂകുത്തികൊടുത്തിട്ടുണ്ടോ?അറിയില്ല. ഏതൊരു ഭൂകമ്പത്തിനും ഒരു പ്രഭവകേന്ദ്രമുണ്ടാകും. അതുപോലെ തന്നെ ഏതൊരുവിവാദത്തിനും ഒരു ഉത്ഭവബിന്ദുവും. ഇപ്പോഴത്തെ വിവാദത്തിന്റെ
    ഉത്ഭവകേന്ദ്രമായ അഭിപ്രായത്തെക്കുറിച്ച് സാധാരണയുക്തിയോടെ ആലോചിച്ചാല്* മതി എത്രമേല്* അര്*ഥശൂന്യമായിരുന്നു അതെന്ന് ബോധ്യപ്പെടാന്*. ഈ ഭൂകമ്പം വെറുതെ സൃഷ്ടിക്കപ്പെട്ടതാണ് തിരിച്ചറിയാന്*..

    മലയാളസിനിമയില്* ആണധികാരത്തിന്റെ അടയാളങ്ങളായ നായകന്മാര്*മാത്രമല്ല
    ഉണ്ടായിട്ടുള്ളത്. വഞ്ചനയും നെറികേടും സമൂഹം നിശ്ചയിച്ചിട്ടുള്ള
    ന്യായപരിധികളുടെ ലംഘനവും കാട്ടിത്തന്ന നായികമാരുമുണ്ട്. കടലില്*പ്പോയ കണവനെ മറന്ന കറുത്തമ്മമാരെ മുതല്* പ്രണയച്ചതിയുടെ പ്രതികാരമായി ലിംഗച്ഛേദം നടത്തിയ ടെസമാരെ വരെ അതില്* കാണാം. ടെസയുടെ പ്രവൃത്തിയെ
    സ്വാതന്ത്ര്യപ്രഖ്യാപനമായി ആഘോഷിക്കുന്നവര്* അതേ നാവുകൊണ്ട് കോടതിവിധിക്കുന്നശിക്ഷയ്*ക്കെതിരെ സംസാരിക്കുന്നതില്* കാപട്യമുണ്ട്.
    അതേപോലൊരു കാപട്യമാണ് മമ്മൂട്ടിയെ ഒരുകളത്തിലും കേരളത്തിലെ സ്ത്രീകളെ മുഴുവന്* മറുകളത്തിലും നിര്*ത്തിക്കൊണ്ടുള്ള ബൗദ്ധികസര്*ക്കസുകള്*.
    പുരുഷവിരുദ്ധമായ കഥാപാത്രത്തിന്റെ പേരില്*, (സ്ത്രീവിരുദ്ധം എന്നൊരു സംജ്ഞയുണ്ടെങ്കില്* അതിനൊരു വിപരീതവും തീര്*ച്ചയായുമുണ്ട്) കുടുംബം എന്ന
    വ്യവസ്ഥയെ തലയണമന്ത്രങ്ങളാല്* തകര്*ക്കുകയും കളിവീടാക്കുകയുംചെയ്യുന്ന
    ഭാര്യമാരുടെ പേരില്* ഇന്നേവരെ ഒരു നായികയും വിമര്*ശിക്കപ്പെട്ടിട്ടില്ല. ഞാന്* അത്തരമൊരു കഥാപാത്രം ചെയ്യില്ലെന്ന് ഒരു അഭിനേത്രിയും
    പ്രഖ്യാപിച്ചിട്ടുമില്ല.
    പക്ഷേ അഭിപ്രായം പറയാന്* ആര്*ക്കും സ്വാതന്ത്ര്യവുമുണ്ട്.
    മമ്മൂട്ടിയെന്ന നടന്* വിമര്*ശനത്തിന് അതീതനുമല്ല. അദ്ദേഹത്തിനെതിരെ അഭിപ്രായം പറഞ്ഞാല്* അശ്ലീലംകൊണ്ട് ആക്രമിക്കുന്ന രീതിയും എതിര്*ക്കപ്പെടേണ്ടതാണ്. പക്ഷേ അവിടെയും മമ്മൂട്ടി എന്ന നടനോ മനുഷ്യനോ
    അല്ല സൈബര്* അക്രമങ്ങളുടെയോ കലാപാഹ്വാനത്തിന്റെയോ പിന്നില്*.

    ആരാധകര്*ക്കുമേല്* കടിഞ്ഞാണുള്ള ഒരു നടനും ഈ ഭൂമിയിലില്ല.
    സ്വിച്ചിട്ടാല്* തന്റെ ഇച്ഛപ്രകാരം ചലിക്കുന്നവരാണ്
    ആരാധകസഹസ്രങ്ങളെങ്കില്* ഇവിടത്തെ താരങ്ങളെന്നേ സ്വേച്ഛാധിപതികളായേനെ.
    തൊഴില്*പരമായി തുടങ്ങി വ്യക്തിപരമായി മാറിയ ആഴത്തിലുള്ള സൗഹൃദമുണ്ട് മമ്മൂട്ടിയോട്. സംഭാഷണങ്ങളില്* ഒരിക്കല്*പ്പോലും അദ്ദേഹം ചതിയന്*ചന്തുവോ ഭാസ്*കരപട്ടേലറോ മുരിക്കന്*കുന്നത്ത് അഹമ്മദ്ഹാജിയോ രാജന്*സക്കറിയയോ
    ആയില്ല. പകരം എപ്പോഴും മമ്മൂട്ടി എന്ന മനുഷ്യന്* മാത്രമായിരുന്നു. ഇക്കാലമത്രയും മമ്മൂട്ടിയ്ക്കുമേല്* സ്ത്രീവിരുദ്ധതയുടെ എന്നല്ല മാനവികതയ്ക്ക് നിരക്കാത്ത ഒന്നിന്റെയും കളങ്കം ആര്*ക്കും ആരോപിക്കാനാകില്ല. അത്രയും തെളിമയോടെ ജീവിതത്തിലും തൊഴില്*മേഖലയിലും
    സഞ്ചരിക്കാന്* അദ്ദേഹത്തിനാകുന്നു. നാലുപതിറ്റാണ്ടുകൊണ്ട് നടന്* എന്ന നിലയിലും വ്യക്തി എന്ന നിലയിലും മമ്മൂട്ടി കൈവരിച്ച ഔന്നത്യമുണ്ട്. അത് ആര്*ക്കും നിഷേധിക്കാനാകില്ല. ചരിത്രമാണത്. അതിനെ ഒരു കല്ലേറുകൊണ്ട്
    തിരുത്തിയെഴുതാനാകില്ല. മമ്മൂട്ടി എന്ന നടനും മനുഷ്യനും അടയാളപ്പെടുത്തിയ ആ പാദമുദ്രകളെ
    മായ്ക്കാന്* ശ്രമിച്ചുകൊണ്ടാണ്(അല്ലെങ്കില്* കണ്ടില്ലെന്ന്
    നടിച്ചുകൊണ്ടാണ്) ബുദ്ധിജീവിനാട്യങ്ങളുടെ ആട്ടക്കലാശം. കെട്ടുകാഴ്ചയുടെ താരശരീരമെന്ന് പുച്ഛിക്കുമ്പോള്* മമ്മൂട്ടിക്ക് മുമ്പേ നരച്ചുപോയ മുടിയെ കറുപ്പിന്റെ മൂടുപടത്തിലൊളിപ്പിക്കുന്നുണ്ട്,ഒരു നിരൂപക. അങ്ങനെയെഴുതിയ
    വിരലുകളിലെ ചുളിവുകളെ മറയ്ക്കാന്* നഖങ്ങളില്* നിറംവാരിയണിയുന്നുമുണ്ട്.

    കറുപ്പ് അപമാനമാണെന്ന് തോന്നുന്നതുകൊണ്ട് പാന്*കേക്കുകളില്* മുഖത്തെ വെള്ളപൂശാന്* ശ്രമിക്കുന്ന അവതാരകയാണ് അറുപത്കഴിഞ്ഞ വൃദ്ധനെന്ന്
    ആക്ഷേപിക്കുന്നതും. പത്മശ്രീയും മികച്ചനടനുള്ള മൂന്ന് ദേശീയ പുരസ്*കാരങ്ങളും എണ്ണമറ്റ മറ്റ്
    അംഗീകാരങ്ങളും മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട് മമ്മൂട്ടി.
    ഹൃദയത്തിലും പ്രവൃത്തികളിലും നന്മയുള്ള കലാകാരന്*. വീട്ടിലെ
    വായനാമുറിയില്* ഏറ്റവും പുതിയപുസ്തകങ്ങള്*ക്ക് മുന്നിലിരിക്കുന്ന
    മമ്മൂട്ടിയെ കണ്ടിട്ടുണ്ട്. സാഹിത്യത്തെയും ചിത്രകലയെയും സിനിമയിലെ ക്ലാസിക്കുകളെയും കുറിച്ച് അദ്ദേഹത്തിനുള്ള അറിവ് അമ്പരപ്പിച്ചിട്ടുണ്ട്. പക്ഷേ ബൗദ്ധികനിലവാരത്തിന്റെ സ്വയംപ്രഖ്യാപനഇടങ്ങളില്* നിങ്ങള്*
    മമ്മൂട്ടിയെ പ്രതീക്ഷിക്കരുത്. അത് അദ്ദേഹത്തിന്റെ ദൗര്*ബല്യമായി
    കാണേണ്ടതില്ല. അതുകൊണ്ട് ദയവായി ഇസങ്ങളുടെയും
    സൈദ്ധാന്തികപ്രയോഗങ്ങളുടെയും പുക മമ്മൂട്ടിയുടെ മുഖത്തേക്ക്
    ഊതിപ്പറത്താതിരിക്കുക.

    പക്ഷേ മമ്മൂട്ടി ഇത്രയും ആക്രമിക്കപ്പെട്ടിട്ടും അദ്ദേഹത്തിനുവേണ്ടി
    ഒരുവാചകമെങ്കിലും പറയാന്* കേരളത്തിലെ സാംസ്*കാരികനായകര്*ക്കിടയില്*നിന്ന്
    ആരും മുന്നോട്ടുവന്നില്ല എന്നത് അമ്പരപ്പിക്കുന്നു. അതിലേറെ
    സങ്കടപ്പെടുത്തുന്നു. അങ്ങനെ ഒറ്റയാക്കപ്പെടേണ്ടയാളല്ല മമ്മൂട്ടി.
    അത്തരമൊരു സങ്കടത്തില്*നിന്നും ബോധ്യത്തില്*നിന്നുമാണ് ദീര്*ഘമായിപ്പോയ ഈ
    കുറിപ്പ് ജനിക്കുന്നത്. ഇത്രയും എഴുതിയില്ലെങ്കില്* മനുഷ്യന്*,നന്മ
    തുടങ്ങിയ പദങ്ങള്* പറയാന്* ഇനിയൊരിക്കലും ഞാന്* അര്*ഹനല്ല എന്ന് തിരിച്ചറിയുന്നു. ഇത് എന്റെ കടമയാണ് എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട്....അഭ്യര്*ഥനയാണ്..
    മമ്മൂട്ടിയെ വെറുതെ വിടുക...അറുപതോ നൂറോ വയസുകാരനാകട്ടെ..അഭിനയമെന്ന
    മോഹത്തില്* സ്വസ്ഥനാകാന്* അദ്ദേഹത്തെ അനുവദിക്കുക...ഒരു സ്ത്രീയെയും അപമാനിക്കാത്ത മനുഷ്യനായി മമ്മൂട്ടി ഇനിയും ജീവിച്ചുപൊയ്*ക്കോട്ടെ..

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #10476

    Default

    New look....

    Sent from my SM-T231 using Tapatalk
    Last edited by The wrong one; 01-01-2018 at 10:22 AM.

  8. #10477

    Default

    lijo jose pelliserkku oru action film megsatrane vachu cheythoode..lijo annaa drop everything else and plan a rocking thriller with our annan.

  9. #10478

  10. #10479

    Default

    Quote Originally Posted by kevin View Post
    lijo jose pelliserkku oru action film megsatrane vachu cheythoode..lijo annaa drop everything else and plan a rocking thriller with our annan.
    Oru quality film sure anu with lijo jose.but boxoffice success sure alla.lalettan nd mammooka with lijo jose udane undavan chance illa.randalkum udane date undavan vazhiyilla

  11. #10480

    Default

    Comparing ikka with dileep.its bad.looks like well planned move.very bad

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •