ithokke thane alle derek malcolm the renowned British film critic said in the 90s
Sponsored Links ::::::::::::::::::::Remove adverts | |
Did Alphonse remove the post? If so, Fanfight aano reason 😀
ഹൃദയങ്ങളെ ചേർത്ത് പിടിക്കാൻ മമ്മൂക്ക.
നിർധനരായ ഹൃദ്രോഗികൾക്ക് കൂടുതൽ സഹായപദ്ധതികൾക്ക് തുടക്കമിട്ട് നടൻ മമ്മൂക്ക.
അത്യന്തം ചെലവേറിയ ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് മമ്മൂക്ക നേതൃത്വം നൽകുന്ന കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദ്യം പദ്ധതി വഴി സൗജന്യമായി ലഭ്യമാക്കുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന മെക്കാനിക്കൽ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അർഹരായ നൂറ് പേർക്ക് സൗജന്യമായി നടത്തിക്കൊടുക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയും പത്മശ്രീ മമ്മൂക്കയും സംയുക്തമായി പദ്ധതി ഉദ്ഘാടനം ചെയ്തു.
ഹൃദ്യം പദ്ധതിയിൽ വിവിധ ജില്ലകളിലായി നടക്കുന്ന മെഡിക്കൽ ക്യാമ്പുകളിലൂടെ നിർധനരായ രോഗികൾക്ക് രാജഗിരി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവിയും രാജ്യത്തെ പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനുമായ ഡോ. ശിവ്. കെ.നായരുടെ നേതൃത്വത്തിൽ സൗജന്യ ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തും. പതിനാലായിരത്തോളം ഹൃദയശസ്ത്രക്രിയകൾ നടത്തി പരിചയ സമ്പത്തുള്ള രാജഗിരി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ വിഭാഗത്തിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും നൂതന സാങ്കേതിക വിദ്യകളും ലഭ്യമാണ്. ഹൃദ്യം പദ്ധതിയിലൂടെ നൂതന ചികിത്സാ രീതികൾ അപ്രാപ്യമായ ധാരാളം രോഗികൾക്ക് രാജ്യത്തെ തന്നെ മികച്ച ഡോക്ടർമാരുടെ നേതൃത്വത്തിൽ ഏറ്റവും മികച്ച ചികിത്സ സൗജന്യമായി ലഭിക്കുമെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി CMI പറഞ്ഞു. പത്മശ്രീ
മമ്മൂട്ടി നേതൃത്വം കൊടുക്കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പന്ത്രണ്ടാം വാർഷികം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. മതാതീത പരിഗണനകൾക്ക് അപ്പുറം മനുഷ്യനെ സ്നേഹിക്കാൻ പഠിച്ചിരുന്ന പത്മശ്രീ മമ്മൂട്ടിയുടെ പ്രവൃത്തികൾ സമൂഹത്തിന് എന്നും പ്രചോദനമാണെന്ന് കാതോലിക്കാ ബാവ പറഞ്ഞു. മാനവ സ്നേഹത്തിന് മമ്മൂട്ടിയുടെ പ്രവൃത്തികൾ വരും തലമുറയ്ക്ക് ഒരു പാഠപുസ്തകമായിരിക്കുമെന്നും തിരുമേനി അഭിപ്രായപ്പെട്ടു.
മമ്മൂട്ടിയും സഹപ്രവർത്തകരും കെയർ ആൻഡ് ഷെയറിലൂടെ നടപ്പാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരള സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ആഭിപ്രായപ്പെട്ടു. കെയർ ആൻഡ് ഷെയറിന്റെ കഴിഞ്ഞ പന്ത്രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ വിശദീകരിച്ചു.
നിർധനരായ കുഞ്ഞുങ്ങൾക്കുള്ള ഹൃദയശസ്ത്രക്രിയാപദ്ധതിയായ ഹൃദയസ്പർശം, ഗോത്രവർഗ്ഗക്കാർക്കുള്ള വിവിധ പദ്ധതികൾ അടങ്ങിയ പൂർവ്വികം സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള വഴികാട്ടി പദ്ധതി, നിർധനരായ വൃക്ക രോഗികൾക്കായുള്ള സുകൃതം പദ്ധതി, നേത്രരോഗികൾക്കായുള്ള കാഴ്ച പദ്ധതി, നിർധനരായ വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോൺ വിതരണ പദ്ധതി ഉൾപ്പെടുന്ന വിദ്യാമൃതം തുടങ്ങി നിരവധി പദ്ധതികൾ കെയർ ആൻഡ് ഷെയറിലൂടെ പത്മശ്രീ മമ്മൂട്ടി സമൂഹത്തിന് ലഭ്യമാക്കിയിട്ടുണ്ട്.
പതിനാലായിരം ഹൃദയ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ ഡോ. ശിവ്. കെ. നായരെ പത്മശ്രീ മമ്മൂട്ടി ആദരിച്ചു. ചടങ്ങിൽ രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി CMI, ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ശിവ്. കെ.നായർ, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ, മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, മാനേജിംഗ് ട്രസ്റ്റി ശ്രീ. റോയ്.എം.മാത്യു, ഡയറക്ടർ ജോർജ്ജ് സെബാസ്റ്റ്യൻ, ബോർഡ് ഓഫ് ഡയറക്ടർ ശ്രീ. റോബർട്ട് കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Speech...!
Simple and casual. Yet captivating.
https://youtu.be/4cQ6DCHtgqY