Page 1290 of 1800 FirstFirst ... 290790119012401280128812891290129112921300134013901790 ... LastLast
Results 12,891 to 12,900 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #12891

    Default


    Quote Originally Posted by Ravi View Post
    Samrajyam Andhrayil BB ayirunnu.....100+ days run !!!!!!
    ithonnum ippozhathe pillerkku ariyillallo ?
    Samrajyam mathramalla.....Iyer the great, Kauravar etc.

    aa samayam mammukka 2 Telugu filmil act cheythittumundu....
    1. Swathikiranam directed by K.Vishwanath (Sangarabharam, Sagara sangamam, Chippikkul Muthu fame)
    2. Suryaputhralu directed by Uma maheshwara Rao

    One more was there....Railway Coolie directed by Kodi Ramakrishna (athu release ayilla ennu thonnunnu)
    Mammukka angane Telugu actressinte kannile karadayi mari.....avar muttan pani kodukkan thudangi...
    athu kondanu mammukka telugu field vittathu.....
    Railway coolie Release ayathalle.?

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12892
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default

    Rare article.. on South Actor's foray into Bollywood. Article has mentioned about Kamal, Rajanikanth, Chiru, Mammootty, Nagarjuna, Vishnuvardan..

    This Article came some time in early 1992 ( before April).




  4. Likes Identity, aashiq1, Young Mega Star liked this post
  5. #12893
    FK Addict Young Mega Star's Avatar
    Join Date
    Feb 2011
    Location
    Bangalore/Attingal
    Posts
    1,908

    Default

    Quote Originally Posted by kandahassan View Post
    Rare article.. on South Actor's foray into Bollywood. Article has mentioned about Kamal, Rajanikanth, Chiru, Mammootty, Nagarjuna, Vishnuvardan..

    This Article came some time in early 1992 ( before April).



    Kannada article ano?
    Let The Carnage Begin

  6. #12894
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default

    Quote Originally Posted by Young Mega Star View Post
    Kannada article ano?
    telugu aanu bro .

  7. #12895

  8. #12896

    Default

    മലങ്കര ക്രിസ്ത്യൻ ഒാർത്തഡോക്സ് ബിഷപ്പ് മാത്യൂസ്, നടൻ മമ്മൂട്ടിയെക്കുറിച്ച് ശ്രദ്ധേയമായ ചില വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്.കഴിഞ്ഞ 25 വർഷങ്ങളായി മമ്മൂട്ടി നിശബ്ദമായി നടത്തിവരുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.നിർധനരായ രോഗികളുടെ ഒാപ്പറേഷൻ സൗജന്യമായി നടത്താനും പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനുമൊക്കെ മമ്മൂട്ടി എന്നും മുൻപന്തിയിലാണെന്ന് ബിഷപ്പ് പറയുന്നു.ഇതെല്ലാം കേട്ടപ്പോൾ മമ്മൂട്ടിയോടുള്ള ബഹുമാനം ഒന്നുകൂടി വർദ്ധിച്ചു.

    സിനിമാക്കാർക്ക് മനുഷ്യത്വവും സ്നേഹവുമൊക്കെ കുറവാണെന്നാണ് പൊതുവിൽ പറഞ്ഞുകേട്ടിട്ടുള്ളത്.അക്കൂട്ടത്തിലെ വ്യത്യസ്തമായ മുഖമാണ് മമ്മൂട്ടി.സിനിമാലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹികളിലൊരാൾ.പക്ഷേ വലംകൈ കൊണ്ട് ചെയ്യുന്ന സഹായങ്ങൾ ഇടംകൈ പോലും അറിയരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്.ബിഷപ്പിൻ്റെ വെളിപ്പെടുത്തൽ ഇല്ലായിരുന്നുവെങ്കിൽ,മമ്മൂട്ടി ചെയ്ത നന്മകൾ ഇപ്പോഴും നമുക്ക് അജ്ഞാതമായി തുടരുമായിരുന്നു !

    1996ൽ 'ദ മമ്മൂട്ടി സ്റ്റേജ് ഫെസ്റ്റിവൽ' എന്നൊരു പ്രോഗ്രാം നടന്നിരുന്നു.ആ പരിപാടിയിൽ നടി സുകുമാരിയോടൊപ്പം മമ്മൂട്ടി നൃത്തം ചെയ്തിരുന്നു.വിനോദയാത്രയ്ക്ക് പോവുന്ന സ്കൂൾകുട്ടിയെപ്പോലെയാണ് ആ വലിയ നടൻ അന്ന് ചുവടുകൾ വെച്ചത് ! അതിൻ്റെ പേരിൽ പിൽക്കാലത്ത് മമ്മൂട്ടി കേട്ട പരിഹാസങ്ങൾ ചില്ലറയൊന്നുമല്ല.എന്തുകൊണ്ട് മമ്മൂട്ടി അതിന് നിന്നുകൊടുത്തു എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്(വീഡിയോ കാണാത്തവരുണ്ടെങ്കിൽ യൂട്യൂബിലേക്ക് ചെല്ലാവുന്നതാണ്).

    നടി സുകുമാരിയ്ക്ക് മമ്മൂട്ടി ഒരമ്മയുടെ സ്ഥാനമാണ് നൽകിയിരുന്നത്.അതുകൊ*ണ്ടാവാം അദ്ദേഹം പരിസരം മറന്ന് ചാടിത്തുള്ളിയത്.തനിക്കു ചുറ്റുമുള്ള ക്യാമറകളെയും സൂപ്പർസ്റ്റാർ ഇമേജിനെയും മമ്മൂട്ടി വകവെച്ചില്ല.അന്ന് ആ സ്റ്റേജിൽ ഒരു പച്ചമനുഷ്യനായി അദ്ദേഹം പെരുമാറി !

    പൊതുവെ കൃത്യമായ തയ്യാറെടുപ്പുകൾക്കുശേഷമാണ് താരങ്ങൾ സ്റ്റേജുകളിൽ പ്രത്യക്ഷപ്പെടുക.എന്തെങ്കിലും പിഴവുകൾ സംഭവിച്ചാൽ പിന്നീടുള്ള കാലം മുഴുവൻ അതിൻ്റെ പേരിൽ ട്രോൾ ചെയ്യപ്പെടും.താൻ ഒത്തിരി സ്നേഹിക്കുന്ന സുകുമാരിയമ്മ തകർത്തുപാടുന്നത് കണ്ടപ്പോൾ മമ്മൂട്ടിയിലെ മനുഷ്യൻ അതെല്ലാം മറന്നുപോയി എന്ന് വേണം കരുതാൻ.സുകുമാരി മമ്മൂട്ടിയെ വാത്സല്യപൂർവ്വം 'മമ്മൂസ് ' എന്നാണ് വിളിച്ചിരുന്നത്.

    സുകുമാരിയമ്മയ്ക്ക് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായപ്പോൾ മമ്മൂട്ടി മുൻകൈ എടുത്താണ് ഒാപ്പറേഷൻ നടത്തിയത്.ആരോഗ്യം പൂർണ്ണമായും വീണ്ടെടുക്കുന്നതിനുമുമ്പുതന്നെ സിനിമാഭിനയം പുനരാരംഭിച്ച സുകുമാരിയമ്മയെ മമ്മൂട്ടി പലവട്ടം സ്നേഹപൂർവ്വം ശാസിക്കുകയും ചെയ്തിരുന്നു.അതൊന്നും അഭിനയമായിരുന്നില്ല !

    ഒടുവിൽ അതേ സുകുമാരിയമ്മയുടെ മരണസമയത്ത് ആശുപത്രിക്കാർ അവരോട് അനാദരവ് കാട്ടിയപ്പോൾ നിറകണ്ണുകളോടെ ഇടപെട്ടതും മമ്മൂട്ടി തന്നെ.ഇതൊക്കെ നമ്മളറിഞ്ഞത് മറ്റുള്ളവർ പറഞ്ഞിട്ടാണ്.മമ്മൂട്ടിയുടെ സ്നേഹം പബ്ലിസിറ്റിയ്ക്കുവേണ്ടിയുള്ളതല്ല !

    ലോഹിതദാസ് എന്ന അതുല്യപ്രതിഭയുടെ 'കാഴ്ച്ചവട്ടം' എന്ന പുസ്തകത്തിൽ ചില കാര്യങ്ങൾ പറയുന്നുണ്ട്.കസ്തൂരിമാൻ എന്ന സിനിമയുടെ തമിഴ് പതിപ്പ് അദ്ദേഹത്തെ വൻ സാമ്പത്തിക ബാദ്ധ്യതകളിൽ അകപ്പെടുത്തിയിരുന്നു.നടുക്കടലിൽ ഒറ്റപ്പെട്ടുപോയെന്ന് കരുതി നിൽക്കുമ്പോഴായിരുന്നുവെത്രേ മമ്മൂട്ടിയുടെ വിളി ! ''തനിക്ക് ഞാനുണ്ട് '' എന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ കിട്ടിയ ഊർജ്ജം വളരെ വലുതായിരുന്നുവെന്ന് ലോഹിതദാസ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

    ഇങ്ങനെ എത്രയോ ആളുകളുടെ അനുഭവങ്ങൾ നാം കേട്ടിരിക്കുന്നു.മമ്മൂട്ടി സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന പുതുമുഖസംവിധായകർക്ക് കണക്കില്ല.അത് തൻ്റെ മഹത്വത്തിൻ്റെ ലക്ഷണമായി ചിത്രീകരിക്കുവാൻ മമ്മൂട്ടിയ്ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.എന്നാൽ ഒരുകാലത്തും അദ്ദേഹം അതിനു തുനിഞ്ഞിട്ടില്ല.എന്തുകൊണ്ട് പുതുമുഖസംവിധായകരുമായി സഹകരിക്കുന്നു എന്ന് ചോദിച്ചാൽ മമ്മൂട്ടി വളരെ സത്യസന്ധമായി പറയും-

    ''ഒരാളുടെ ആദ്യ സിനിമ എപ്പോഴും സ്പെഷലാണ്.വർഷങ്ങളുടെ ചിന്തകളും പ്രയത്നങ്ങളും അതിനുപുറകിലുണ്ടാവും.രണ്ടാമത്തെ സിനിമയ്ക്ക് അത്രത്തോളം എഫർട്ട് അയാൾ എടുക്കണമെന്നില്ല.ഇക്കാരണംകൊണ്ടാണ് പുതുമുഖങ്ങളുമായി കൂടുതൽ പ്രവർത്തിക്കുന്നത്....! ''

    എന്തെല്ലാം തിരക്കുകളുണ്ടായാലും നിസ്കാരം മുടക്കാത്ത വിശ്വാസിയാണ് മമ്മൂട്ടി.എന്നാൽ മതഭ്രാന്തൻമാരെ സഹായിക്കുന്ന പ്രസ്താവനകളൊന്നും അദ്ദേഹത്തിൽ നിന്ന് ഉണ്ടായതായി ഒാർക്കുന്നില്ല.മതേതരത്വത്തിനു വേണ്ടി പലപ്പോഴും മമ്മൂട്ടി ശക്തമായി നിലകൊണ്ടിട്ടുമുണ്ട്.

    പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി പേരൻപിൽ അഭിനയിച്ചത്.രഞ്ജിത്തിൻ്റെ 'കയ്യൊപ്പ്' എന്ന സിനിമയും മമ്മൂട്ടി സൗജന്യമായിട്ടാണ് ചെയ്തത് എന്ന് കേട്ടിട്ടുണ്ട്.അതിന് വ്യക്തമായ കാരണവുമുണ്ട്.കച്ചവടത്തിൻ്റെ ചേരുവകൾ കുത്തിനിറയ്ക്കാത്ത സിനിമകളായിരുന്നു അവ.തന്നെപ്പോലുള്ള വമ്പൻ താരങ്ങൾ പരമാവധി പ്രോത്സാഹിപ്പിച്ചാൽ കലാമൂല്യമുള്ള നല്ല സിനിമകൾ ഇവിടെ കൂടുതലായി പിറവിയെടുക്കും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു !

    മമ്മൂട്ടിയ്ക്ക് പണമല്ല വലുത് ; സിനിമയാണ് ! ആ മഹാമാദ്ധ്യമം അദ്ദേഹത്തിന് പ്രാണൻ തന്നെയാണ് !

    കുത്തഴിഞ്ഞ ജീവിതശൈലിയുടെ ഉടമകളാണ് പല കലാകാരൻമാരും.പ്രതിഭകളുടെ ലഹരി ഉപയോഗവും മറ്റും മഹത്വവത്കരിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ഇവിടെ ആളുകളുണ്ട്.ഇതുമൂലം പല നല്ല കലാകാരൻമാരെയും നമുക്ക് അകാലത്തിൽ നഷ്ടപ്പെട്ടു.ഇത്തരമൊരു സാഹചര്യത്തിൽ മമ്മൂട്ടി തൻ്റെ ശരീരം സംരക്ഷിക്കുന്ന രീതി കണ്ടുപഠിക്കണം.മമ്മൂട്ടിയുടെ ഇളയമകൻ ദുൽഖർ ഒരു കുട്ടിയുടെ അച്ഛനാണ് എന്ന കാര്യം ഒാർക്കണം.മമ്മൂട്ടിയുടെ മുമ്പിൽ പ്രായവും തോൽക്കുന്നു !

    ജീവിതത്തിൽ അഭിനയിക്കുന്നില്ല എന്നൊരു 'അപരാധം' മാത്രമേ ഈ മനുഷ്യൻ ചെയ്യുന്നുള്ളൂ.അഹങ്കാരി,മുൻകോപി മുതലായ ഒാമനപ്പേരുകൾ ചാർത്തിക്കിട്ടിയത് അതുകൊണ്ടാവാം.

    അവസാനമായി പറയാം.ഇതെഴുതിയ ആൾ ഒരു മോഹൻലാൽ ആരാധകനാണ്.അക്കാര്യം പ്രത്യേകം എടുത്തുപറഞ്ഞില്ലെങ്കിൽ ഈ പോസ്റ്റ് ഒരു മമ്മൂട്ടി ആരാധകൻ്റെ സ്തുതിപാടലായി മാത്രമേ പലരും കണക്കാക്കുകയുള്ളൂ.മമ്മൂട്ടി അതിൽക്കൂടുതൽ അർഹിക്കുന്നു.ഫാൻസിൻ്റെ മാത്രമല്ല,മൊത്തം മലയാളികളുടെയും അഭിമാനമാണ് അദ്ദേഹം....

    Written by-Sandeep Das

  9. Likes Oruvan1 liked this post
  10. #12897
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,406

    Default


  11. #12898
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Watching valsalyam - itheppo kandaalum kannil vellam niranhoyukum...

    Ever classic !!!

    Sent from my vivo 1723 using Tapatalk

  12. #12899

    Default

    "മമ്മൂട്ടിയും ശോഭനയും മായനദിയിൽ"
    - 'ഐശുവിൻ്റെ ആഗ്രഹങ്ങൾ' | Rapid Fire With #AishwaryaLekshmi !!

    മായാനദി പണ്ടാണ് ഇറങ്ങിയതെങ്കിൽ മമ്മൂക്കയും ശോഭനയും ചെയ്തിരുന്നെങ്കിൽ പൊളിച്ചേനെ..

    -ഐശ്വര്യ ലക്ഷ്മി 😁

    https://www.youtube.com/watch?v=cjMO...kgXDq538p1Ewqc

  13. #12900

    Default

    ❤❤

    Sent from my Mi A1 using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •