Originally Posted by
Abin thomas
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍* മമ്മൂട്ടി നായകന്*. പുത്തന്‍* പണമാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. ഷാജി നടേശന്റെ ആഗസ്റ്റ് സിനിമയാണ് ചിത്രം നിര്*മ്മിക്കുന്നത്.
‘ഗ്രെയിറ്റ് ഫാദര്‍*’, ’18-ാം പടി’ എന്നീ ചിത്രങ്ങള്‍*ക്ക് ശേഷം ആഗസ്റ്റ് സിനിമാസ് നിര്*മ്മിക്കുന്ന മമ്മൂട്ടി ചിത്രമാണിത്. അടുത്ത വര്*ഷം മാര്‍*ച്ചില്* ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. അമല്‍* നീരദിന്റെ ചിത്രത്തിന് ശേഷം നവാഗതയായ റതീന അര്*ഷദിന്റെ സിനിമിയിലാണ് മമ്മൂട്ടി അഭിനയിക്കുക. അതിന് ശേഷമായിരിക്കും രഞ്ജിത്തിന്*റെ സിനിമ ആരംഭിക്കുന്നത്. 2017ലാണ് രഞ്ജിത്തും മമ്മൂട്ടിയും ഒന്നിച്ച ‘പുത്തന്‍* പണം’ പുറത്തിറങ്ങിയത്.
നവാഗത സംവിധായകനായ ജൊഫിന്‍* ടി ചാക്കോയുടെ ‘ദി പ്രീസ്റ്റ്’ ആണ് അവസാനമായി ചിത്രീകരണം പൂര്*ത്തിയാക്കിയ മമ്മൂട്ടി ചിത്രം. ചിത്രത്തില്‍* മഞ്ജു വാര്യറാണ് നായിക. ബേബി മോണിക്ക, നിഖില വിമല്‍*, ശ്രീനാഥ് ഭാസി, മധുപാല്‍*, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍*. രാഹുല്‍* രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്*ന്നാണ് ചിത്രം നിര്*മ്മിക്കുന്നത്.
സന്തോഷ് വിശ്വനാഥിന്റെ ‘വണ്‍*’ എന്ന മമ്മൂട്ടി ചിത്രവും പോസ്റ്റ് പ്രൊഡക്ഷനിലാണ്. 2021 ആഗസിറ്റിലാണ് ചിത്രം പുറത്തിറങ്ങുക. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രം കൂടിയാണിത്. കടക്കല്‍* ചന്ദ്രന്* എന്നാണ് ചിത്രത്തിലെ മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മുരളി ഗോപി, ജോജു ജോര്*ജ്, നിമിഷ സജയന്* എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍*. ഗോപി സുന്ദര്‍* സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിര്*വ്വഹിച്ചത്.