Sponsored Links ::::::::::::::::::::Remove adverts | |
'വാപ്പച്ചി സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ്, സിനിമ കണ്ട് അദ്ദേഹത്തെ വിലയിരുത്തരുത്'
എന്റെ സിനിമകളില്‍* ഇതുവരെ സ്ത്രീവിരുദ്ധത ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല.
മലയാള സിനിമ മേഖലയില്‍* സ്ത്രീവിരുദ്ധത ചര്*ച്ചയായികൊണ്ടിരിക്കുമ്പോള്* തന്റെ സിനിമകളില്‍* സ്ത്രീവിരുദ്ധത ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും ദുല്‍*ഖര്* സല്*മാന്‍*. ന്യൂസ് 18ന് നല്*കിയ അഭിമുഖത്തിലാണ് ദുല്‍*ഖര്* തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണ് തന്റെ വാപ്പയെന്നും സിനിമ കണ്ട് അദ്ദേഹത്തെ വിലയിരുത്തരുതെന്നും ദുല്‍*ഖര്* അഭിമുഖത്തില്‍* പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍* കുറ്റാരോപിതനായ നടന്* ദിലീപിനെ സംഘടനയില്‍* തിരിച്ചെടുത്തതിനെ സംബന്ധിച്ചുള്ള വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു ദുല്‍*ഖര്*. ദിലീപിനെ പുറത്താക്കാന്‍* തീരുമാനിച്ചത് മമ്മൂട്ടി കൂടി പങ്കെടുത്ത യോഗത്തിലാണല്ലോ എന്ന ചോദ്യത്തിന് ദുല്‍*ഖറിന്റെ മറുപടി ഇതായിരുന്നു.
' എനിക്ക് വാപ്പിച്ചിയെ നന്നായറിയാം. എന്നെയും സഹോദരിയെയും എങ്ങനെയാണ് വളര്*ത്തിയത് എന്നുമറിയാം. സ്ത്രീകളെ ബഹുമാനിക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. വീടിനകത്തും പുറത്തും. സിനിമ കണ്ടോ, അതിലെ സംഭാഷണങ്ങള്‍* കൊണ്ടോ വാപ്പിച്ചിയെ വിലയിരുത്തരുത്. പൊതുവേദികളില്‍* ഒരിക്കല്‍*പ്പോലും സ്ത്രീകള്‍*ക്കെതിരായി ഒരുവാക്കുപോലും അദ്ദേഹം പറഞ്ഞിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് അദ്ദേഹം. വാപ്പിച്ചിയെ ബാധിക്കുന്നതെന്തും എന്നെയും ബാധിക്കും. ആരെയും മനപ്പൂര്*വ്വം വേദനിപ്പിക്കുന്ന ആളല്ല അദ്ദേഹം.
ചെറുപ്പം മുതലെ രാഷ്ട്രീയത്തില്‍* നിന്ന് ഒഴിഞ്ഞുമാറിനില്*ക്കാനാണ് ഞാന്‍* ശ്രമിച്ചിട്ടുള്ളത്. സിനിമയുടെ രാഷ്ട്രീയമോ, ദേശീയ രാഷ്ട്രീയമോ എന്തുതന്നെയായാലും താത്പര്യമില്ല. എല്ലാ വിഷയത്തിനും രണ്ടുവശങ്ങളുണ്ട്. ഒരഭിപ്രായം പറയണമെങ്കില്‍* അതിലൊരു വശത്ത് നില്*ക്കേണ്ടിവരും.
എന്റെ സിനിമകളിലൂടെ നിലപാടും അഭിപ്രായവും അറിയിക്കാനാണ് താത്പര്യം. എന്റെ സിനിമകളില്‍* ഇതുവരെ സ്ത്രീവിരുദ്ധത ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല. എണ്*പതുകളിലും തൊണ്ണൂറുകളിലും ഇത്തരം വിഷയങ്ങള്‍* ചര്*ച്ച ചെയ്യപ്പെട്ടിട്ടുപോലുമില്ല. അന്നത്തെ തിരക്കഥകള്‍* അത്തരത്തിലുള്ളതായിരുന്നു. ദുല്‍*ഖര്* പറഞ്ഞു
athu mathramalla...
Newil ettavum kooduthal dhivasangal/shows kalicha movie....
Newil ninnum ettavum kooduthal collection kittiya movie.......
angane recordukal orupadundu manikyathinu......
(N.B: aalu keratha New-il irakkiyathu thanne padathe pottikkanayirunnu..... vereyum kalikal nadannittundu.....pakshe ella kalikalum manikyam malarthi adichu)
Tvm new enna pole thane Attingal Dreamsil ayirunu.. Fdfs kanda oru ikka movie enna nilayil marakan pattatha experience ayirunu..Aa slang first time teateril ninu kettavar (that too tvm native ayitullavar) njetti tharich povuna onayirunu Manikyam ennath.. Trend setter to the core allayiruno Manikyam.
Let The Carnage Begin
Kannu thatathirikan ulla padam .. :headbash: