Page 1 of 3 123 LastLast
Results 1 to 10 of 21

Thread: Munnariyippu- Niroopakan Review

  1. #1

    Default Munnariyippu- Niroopakan Review


    ഛായാഗ്രാഹകൻ എന്ന നിലയിലും ഏറെ പ്രശസ്തനായ വേണു,' ദയ' എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച തുടക്കം നേടാനായ സംവിധായകൻ കൂടിയാണ്. അദ്ദേഹം സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ 'മുന്നറിയിപ്പ്' രചിച്ചത് ഉണ്ണി. ആർ ആണ്. മമ്മൂട്ടി, അപർണ ഗോപിനാഥ്, ജോയ് മാത്യു, പ്രിത്വിരാജ്, നെടുമുടി വേണു, രണ്*ജി പണിക്കർ തുടങ്ങിയവർ കഥാപാത്രങ്ങളായി എത്തുന്നു. അഞ്ജലി എന്ന പത്ര പ്രവർത്തകയും സി.കെ രാഘവൻ എന്ന ജയിൽപുള്ളിയും ആണ് മുന്നറിയിപ്പിലെ പ്രാധാന കഥാപാത്രങ്ങൾ. മമ്മൂട്ടി രാഘവൻ ആകുമ്പോൾ അപർണ അഞ്ജലിയുടെ വേഷത്തിൽ എത്തുന്നു.

    രണ്ടു സ്ത്രീകളുടെ കൊലപാതകം ആണ് രാഘവനെ ഇരുപതിലേറെ വർഷം ജയിൽവാസിയാക്കിയത്. കാലാവധി അവസാനിച്ചിട്ടും അയാള് ജയിലിൽ തുടരുകയാണ്. പത്ര പ്രവർത്തനത്തിന്റെ ഭാഗമായി ജയിലിൽ എത്തുന്ന അഞ്ജലി രാഘവനെ പരിചയപ്പെടുന്നു.എന്ത് കാര്യത്തിലും തന്റേതായ വീക്ഷണം ഉള്ള രാഘവൻ ജീവിതത്തെ നോക്കിക്കാണുന്നത് തന്നെ വ്യത്യസ്തമായാണ്. താൻ കൊലപാതകി അല്ല എന്ന രാഘവന്റെ തുറന്നു പറച്ചിൽ അഞ്ജലി പുറം ലോകത്തെ അറിയിക്കുന്നു. ഇത് വലിയ ചർച്ചാ വിഷയം ആവുകയും 'ഗ്രീൻ ഓറഞ്ച് ' എന്ന പ്രമുഖ മീഡിയ ഗ്രൂപ്പ് രാഘവന്റെ ജീവ ചരിത്ര രചന എന്ന ദൗത്യം അഞ്ജലിയെ ഏൽപ്പിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങൾ ആണ് മുന്നറിയിപ്പിനെ മുന്നോട്ടു നയിക്കുന്നത്.

    പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരം തിരക്കഥയാണ് ഉണ്ണി ആർ ഒരുക്കിയിരിക്കുന്നത് . ഓരോ രംഗവും ആകാംക്ഷയോടെ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന കഥ പറച്ചിൽ. ഒപ്പം മികച്ച സംഭാഷങ്ങൾ ഒരുക്കുന്നതിലും
    അദ്ദേഹം വിജയിച്ചിരിക്കുന്നു. തിരക്കഥയുടെ കരുത്ത് ഒട്ടും ചോർന്നു പോകാത്ത അവതരണ ശൈലി സ്വീകരിക്കുവാനുള്ള ശ്രമം സംവിധായകന്റെ ഭാഗത്ത്* നിന്നും ഉണ്ടായിട്ടുണ്ട്. എന്നാൽ രണ്ടാം പകുതിയിൽ പലപ്പോഴും ആദ്യ പകുതിയുടെ മികവു പ്രകടമാകുന്നില്ല. ക്ലൈമാക്സ് വേറിട്ടതും ഇത്തരം ഒരു ചിത്രത്തിന്റെ പൂർണതയ്ക്ക് യോജിക്കുന്നതും ആണെങ്കിലും ചിലർക്കെങ്കിലും ദഹിക്കാതെ വന്നേക്കാം.
    അഭിനേതാക്കളുടെ പ്രകടന മികവ് മുന്നറിയിപ്പിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിൽ സി.കെ രാഘവൻ ഇടം പിടിക്കുന്നു. സവിശേഷമായ കയ്യടക്കത്തോടെ തന്റെ കഥാപാത്രത്തെ പൂർണതയിൽ എത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു. അപർണയുടെ അഞ്ജലിയും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രം തന്നെ. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീ നടൻമാരും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ചിത്രത്തിന്റെ ആസ്വാദനത്തിന് പാശ്ചാത്തല സംഗീതവും ഛായാഗ്രഹണവും മികച്ച പിന്തുണ നൽകുന്നു.

    തീയേറ്റർ വിട്ടാലും ആസ്വാദക മനസ്സിൽ നിറഞ്ഞ് നിൽക്കാൻ സാധിക്കുന്ന സിനിമകൾ അപൂർവമാണ്.
    വേണുവിന്റെ 'മുന്നറിയിപ്പ് ' അത്തരം ഒന്നാണ്. വ്യത്യസ്ത അഭിരുചിക്കാരായ പ്രേക്ഷകരെ ഒരേ അളവിൽ
    തൃപ്തിപ്പെടുത്താൻ ചിത്രത്തിന് കഴിഞ്ഞില്ലെന്നു വരാം. പക്ഷേ വിട്ടു വീഴ്ചകൾക്ക് തയ്യാറാകാതെ സത്യസന്ധമായ സമീപനം പുലർത്താൻ മുന്നറിയിപ്പിന്റെ അണിയറ പ്രവർത്തകർ തയ്യാറായി എന്നത് അഭിനന്ദനാർഹമായ കാര്യമാണ്. മമ്മൂട്ടി എന്ന നടനിലുള്ള പ്രേക്ഷക പ്രതീക്ഷകളെ കൃത്യമായി അടയാളപ്പെടുത്തുകകൂടി ചെയ്യുന്നു 'മുന്നറിയിപ്പ്'.

    Rating 4/5

    Page- https://www.facebook.com/Chithrashala

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Addict PokkiriRaja's Avatar
    Join Date
    Oct 2009
    Location
    Dubai / Chadayamangalam
    Posts
    1,680

    Default

    Thanks 4 the review...:party:

  4. #3
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thanks...........!

  5. #4
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks for the review....

  6. #5
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    thanks.........

  7. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxxxx niroopakaaaaaaaa
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #7
    Banned
    Join Date
    Apr 2013
    Posts
    5,008

    Default

    thanks Niroopakan

  9. #8
    FK KingMaker saamy's Avatar
    Join Date
    Aug 2009
    Location
    kottayam
    Posts
    21,265

    Default

    thanks

  10. #9
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks for the review my dear......
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  11. #10
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...
    otta vaakkil paranjaal oru mikacha film..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •