Page 1 of 5 123 ... LastLast
Results 1 to 10 of 50

Thread: മുന്നറിയിപ്പ് -ഒരു അവലോകനം

  1. #1
    FK Citizen longan's Avatar
    Join Date
    Sep 2011
    Location
    .........k|...E.....@.9.R...?)..S..P#e..Z 8.T....=.......
    Posts
    6,222

    Default മുന്നറിയിപ്പ് -ഒരു അവലോകനം


    ആദ്യമേ പറയട്ടെ ഇതൊരു review അല്ല ...ഈ പടത്യേകുരിച് review എഴുതാനും പറ്റില്ല ....കുറച്ച ചിന്തകള് മാത്രം ...


    എപോഴെങ്കിലും ഒരു സിനിമ കണ്ടു കഴിഞ്ഞു പടത്തെ കുറിച് അഭിപ്റായം ആരെങ്കിലും ചോദിച്ചാൽ നിങ്ങൾ വ്യക്തമായ ഒരു ഉത്തരം പറയാൻ വിഷമിചിടുണ്ടോ ??ഇല്ലെങ്കിൽ ഇത് അങ്ങനെ ഒരു പടമാണ് ...


    സത്യം പറഞ്ഞാൽ പടം കണ്ടു കഴിഞ്ഞു ഇറങ്ങിയപ്പോൾ നല്ലതാണോ മോശമാണോ എന്നതിന് ഒരു ഉത്തരം കിടിയില്ല ....ഒരു സുഹൃത്ത്* അഭിപ്റായം ചോദിച്ചപോഴും ചിരിക്കുകയല്ലാതെ വ്യക്തമായി ഒന്നും പറയാനും പറ്റിയില്ല ....പിന്നെ കുറച്ച നേരം ആലോചിച്ചു എങ്ങനെയുള്ള സിനിമയെ ആണ് നല്ലത് എന്ന് പറയാറ് ?അത് സിനിമ യുടെ genre പോലിരിക്കും അല്ലെ ...entertainers തമാശയിലൂടെ രസിപ്പിച്ചാൽ നല്ല സിനിമ ആയി ..സീരിയസ് സിനിമകൾ emotionally കണക്ട് ചെയ്താൽ നല്ല സിനിമ ആയി ...ഈ സിനിമയിൽ തമാശയില്ല ...വൈകാരിക മോഹൂര്തങ്ങൾ കാര്യമായി ഇല്ല....പാട്ടില്ല ...ഡാനസില്ല ....sex ഇല്ല ...ദ്വയര്തപ്രയോഗങ്ങൾ ഇല്ല ...അങ്ങനെ പറഞ്ഞുവന്നാൽ commercial ചേരുവകൾ ഒന്നുമില്ല ....പക്ഷെ ഇതുപോലൊരു cinema മുൻപ് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ കണ്ടിട്ടേ ഇല്ല ..!!!എന്നാൽ ഇതിനെ cinema എന്ന് വിളിക്കാവോ ?അതും ഉറപ്പില്ല ......പിന്നെ എന്താണ് ഞാൻ കണ്ടത് ....


    Ck രാഘവാൻ എന്നാ അസാധാരണമായി താത്വികത സംസാരിക്കാറുള്ള സാധാരണക്കാരനായ ഒരു മനുഷന്റെ ജീവിതത്തിലെ ഏതാനും കുറച്ച ദിവസങ്ങള് മാത്രം കാണിക്കുന്ന ഒരു സിനിമ ....സിനിമയുടെ ആദ്യപകുതി excellent എന്ന് തന്നെ വിശേഷിപ്പിക്കാം ....രാഘവന്റെ ജീവിതം അടുത്ത നിന്ന് കാണുന്ന ഒരു ഫീൽ ആണ് ...Unni R എഴുതിയ താത്വികത നിറഞ്ഞ ചില സംഭാഷങ്ങൾ അതിഗംഭീരം തന്നെ ...എഴുന്നേറ്റു നിന്ന് കയ്യടിക്കാൻ തോന്നി അതിന്റെ തലം ആസ്വദിചപൊൽ ...


    രണ്ടാം പകുതിയുടെ മധ്യത്തിൽ എത്തുമ്പോൾ ധൈര്ഗ്യം 2 മണിക്കൂർ എത്തിക്കാൻ പടം വലിച്ച്നീട്ടുന്നതാണോ എന്ന് തോന്നിപ്പിക്കം ...പക്ഷെ ക്ലൈമാക്സ്* കണ്ടുകഴിഞ്ഞു ഇറങ്ങുമ്പോൾ മനസില്ലവും നേരത്തെ പറഞ്ഞ dragging വളരെ അത്യാവശ്യമായിരുന്നു ഈ സിനിമയുടെ ഉദ്ദേശം മനസിലാക്കുന്നതിനു എന്ന്...climax ഇനെകുരിച് പരയുവണേൽ ...ഷോക്കിംഗ് തന്നെ ആയിരുന്നു ...പിന്നെ കുറച്ച നേരം fuse പോയ അവസ്ഥ ആയിരുന്നു :)...


    അഭിനേതാക്കൾ എല്ലാരും മികച്ചു നിന്നു്...മമ്മൂട്ടി രാഘവനായി ജീവിക്കുകയായിരുന്നു...അപർണ വളരെ നന്നായി ചെയ്തു.. നല്ല സ്ക്രിപ്റ്റ് ,direction ,എഡിറ്റിംഗ് ,ചായാഗ്രഹണം എല്ലാം മികച്ചു നിന്നു... BGM നല്ല ഫീൽ കൊണ്ട് വന്നു ...


    ഒരു നല്ല നോവൽ വായികുമ്പോൾ ഇടയിലുള്ള ചില നിർണായകമായ പേജുകൾ മാത്രം നഷ്ടപെട്ടാൽ വായിച്ചുകഴിഞ്ഞു നിങ്ങൾ മൊത്തത്തിൽ ആ നോവലിനെ എങ്ങനെ വിലയിരുത്തും ?? അതുപോലൊരു അവസ്ഥ ആണിവിടെ ...നഷ്ടപെട്ട പേജുകൾ പ്രേക്ഷകന്റെ യുക്തിക്ക് സംവിധയകാൻ വിട്ടു തന്നിരിക്കുന്നു ....എന്നാൽ പടത്തിൽ കൊണ്ടുവന്ന മസാലകൾ ചേർക്കാത്ത സ്വാഭാവികത ക്ക് ഒരു സലുട്ട് കൊടുക്കുക തന്നെ വേണം...ഒരാളുടെ ജീവിതം അടുത്ത നിന്നു കാണുന്ന പോലെ തോന്നും....അതുകൊണ്ട് തന്നെ നേരത്തെ പറഞ്ഞപോലെ സിനിമയായി വിലയിരുത്താൻ പറ്റില്ല ...ഒരനുഭവമായി മനസിലാകാനെ പറ്റുള്ളൂ ...അതുപോലെ തന്നെ rating കൊടുക്കാനും ബുദ്ധിമുട്ടാണ്......എങ്കിലും സിനിമ കണ്ടുകഴിഞ്ഞു മണിക്കൂറുകൾ കഴിഞ്ഞിട്ടും haunt ചെയ്തു കൊണ്ടിരിക്കുന്ന Ck രാഘവന്റെ കഥയ്ക്ക് നിങ്ങൾ നിർബന്ധിക്കുവാണേൽ ഒരു ratinge കൊടുക്കാൻ പറ്റുള്ളൂ...5/5.....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    njan ningale thettidharichu
    good review

  4. Likes longan liked this post
  5. #3
    FK Citizen misbah7722's Avatar
    Join Date
    Aug 2012
    Location
    KASARAGOD
    Posts
    10,208

    Default

    hats off for your great heart and sincerity
    MEGA STAR'S MEGA FAN

  6. Likes longan liked this post
  7. #4
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Nice review man...thanks...

  8. Likes longan liked this post
  9. #5
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    thanks bhai

  10. Likes longan liked this post
  11. #6
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,127

    Default

    Thanks Longan....
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  12. Likes longan liked this post
  13. #7

    Default

    ugran review...thanks longan...

  14. Likes longan liked this post
  15. #8
    FK Lover aslamrazac's Avatar
    Join Date
    Mar 2011
    Location
    thrissur,hyderabad
    Posts
    2,464

    Default

    Thanks super review.good write up.repped

  16. Likes longan liked this post
  17. #9
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Thanks macha, nannayitundu..

  18. Likes longan liked this post
  19. #10
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    @longan Hats Off Bro...
    Good review especially in Malayalam font.....

  20. Likes longan liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •