Page 3 of 4 FirstFirst 1234 LastLast
Results 21 to 30 of 36

Thread: ★★★ Sanju Samson - Official Thread ★★★

  1. #21
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    Sanju Samson - Indian International batsman from Kerala.

  2. #22
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സഞ്ജു കളിക്കും, ഹര്*ഭജന്* ടീമിലില്ല



    തിരുവനന്തപുരം: സിംബാബ്*വേയുമായുള്ള ട്വന്റി ട്വന്റി മത്സരത്തില്* മലയാളി താരം സഞ്ജു സാംസണ്* കളിക്കുന്നു. സഞ്ജുവിനെ അവസാന ഇലവനില്* ഉള്*പ്പെടുത്തി. ഹര്*ഭജന്* സിങ് ഇന്ന് കളിക്കില്ല.

    അജിങ്ക്യ രഹാനെ, മുരളി വിജയ്, റോബില്* ഉത്തപ്പ, മനീഷ് പാണ്ഡെ, സഞ്ജു സാംസണ്*, കേദാര്* ജാദവ്, സ്റ്റ്യുവര്*ട്ട് ബിന്നി, അക്ഷര്* പട്ടേല്*, ഭുവനേശ്വര്* കുമാര്*, മോഹിത് ശര്*മ, സന്ദീപ് ശര്*മ എന്നിവരാണ് ഇന്ത്യന്* ടീമിലുള്ളത്.

    സഞ്ജുവിനോട് മാനസികമായി തയ്യാറെടുക്കാന്* നേരത്തേ നിര്*ദ്ദേശം നല്*കിയിരുന്നു. ഇക്കാര്യം അദ്ദേഹം വീട്ടില്* വിളിച്ച് അറിയിക്കുകയും ചെയ്തു. നേരത്തേ ഇംഗ്ലണ്ട് പര്യടനത്തില്* സഞ്ജുവിനെ ഉള്*പ്പെടുത്തിയിരുന്നെങ്കിലും കളിക്കളത്തിലിറങ്ങാനായിരുന്നില്ല.

    ഇന്ത്യക്കുവേണ്ടി കളിക്കുന്ന മൂന്നാമത്തെ മലയാളി താരമാണ് സഞ്ജു. ടിനു യോഹന്നാനും ശ്രീശാന്തുമാണ് നേരത്തേ ടീമിലിടം നേടിയ മലയാളികള്*. എന്നാല്* ഇന്ത്യന്* ടീമില്* കളിക്കുന്ന ആദ്യ ബാറ്റ്*സ്മാനാണ് സഞ്ജു സാംസണ്*.

  3. #23
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    debut moshamaayilla...
    Samson

  4. #24

    Default

    Quote Originally Posted by maryland View Post
    debut moshamaayilla...
    Samson
    easy aayi jayippichu hero aavayirunnu.............ithilum nalla chance ini kittumayirunnilla.

  5. Likes renjuus liked this post
  6. #25
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സഞ്ജു രഞ്ജി ക്യാപ്റ്റന്*

    രണ്ട് പുതുമുഖങ്ങള്* ഉള്*പ്പെടുന്നതാണ് പതിനഞ്ചംഗ ടീം. അഹമ്മദ് ഫര്*സീം, സാബിദ് ഫാറൂഖ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്*.









    തിരുവന്തപുരം: രഞ്ജി ട്രോഫി ആദ്യ രണ്ട് മത്സരങ്ങള്*ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്* താരം സഞ്ജു സാംസണാണ് ക്യാപ്റ്റന്*. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


    അടുത്തിടെ നടന്ന ഇന്ത്യ എ- ബംഗ്ലാദേശ് എ പരമ്പരയില്* സഞ്ജു മികച്ച പ്രകടനം നടത്തിയിരുന്നു. ആദ്യ മത്സരത്തില്* 73 റണ്*സെടുത്ത സഞ്ജു മൂന്നാമത്തെ മത്സരത്തില്* 90 റണ്*സും നേടിയിരുന്നു.

    രോഹന്* പ്രേം, റൈഫി വിന്*സന്റ് ഗോമസ്, ജഗദീശ് തുടങ്ങിയവര്* ടീമിലുണ്ട്. ഫാസ്റ്റ് ബൗളര്* സന്ദീപ് വാര്യര്* ടീമില്* തിരിച്ചെത്തിയിട്ടുണ്ട്.

    രണ്ട് പുതുമുഖങ്ങള്* ഉള്*പ്പെടുന്നതാണ് പതിനഞ്ചംഗ ടീം. അഹമ്മദ് ഫര്*സീം, സാബിദ് ഫാറൂഖ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്*.

  7. #26

    Default

    SA yumayulla.......20-20 matchil...........sanju 2nd down irangi nannayi kalichallo..............

    so 20-20 kku pulli perfect aanu....ippo.

    Dhoni mariyaal............automatic choice aavum.

  8. #27
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Sanju samson in India A team to Australia

    Ten changes were made to the India A squad that will play Australia A, South Africa A and Cricket Australia's National Performance Squad in a quadrangular series in Townsville and Mackay in August. The tour also comprises two four-day games against Australia A in Brisbane in September.

    Unmukt Chand, who led India A to victory against Bangladesh A in their last one-day series last September, has been dropped, and Naman Ojha will lead the team in both formats. He was in prime form when the team had been in Australia in 2014, scoring 219*, 101* and 110 in three successive innings.

    Shreyas Iyer, who recorded the second-highest aggregate in a Ranji Trophy season recently, earned his first call up for an overseas tour with India A. Iyer scored 1414 runs in the 2015-16 first-class season but could not carry that success into the IPL, where he managed just 30 runs in six innings.
    Left-arm spinner Shahbaz Nadeem, who took 51 wickets in the 2015-16 Ranji Trophy - the most by any bowler, was also called up. Varun Aaron is set to lead the fast-bowling attack.
    Faiz Fazal, who scored an unbeaten 55 on his international debut against Zimbabwe in June, found a place as well. He will have Axar Patel, Dhawal Kulkarni, Jaydev Unadkat, Manish Pandey, Karun Nair, Kedar Jadhav and Barinder Sran as team-mates again.

    Sanju Samson, who said he had learnt to bat in the middle order when India A won the title in the last quadrangular one-day series in Australia, has been picked again.

    Tamil Nadu allrounder Vijay Shankar and Mumbai opener Akhil Herwadkar also found spots. Herwadkar scored 879 runs in 11 matches at 48.83 in the Ranji Trophy to finish second in the tournament's batting charts.
    Apart from Chand, Mayank Agarwal, Rishi Dhawan, S Aravind, Karn Sharma and Gurkeerat Singh were the other notable omissions.
    India A begin their campaign against Australia A on August 14 and end it against the same team on September 18.


    India A squad: Naman Ojha (capt), Faiz Fazal, Akhil Herwadkar, Shreyas Iyer, Karun Nair, Manish Pandey, Kedar Jadhav, Vijay Shankar, Axar Patel, Jayant Yadav, Varun Aaron, Dhawal Kulkarni, Jaydev Unadkat, Barinder Sran, Shahbaz Nadeem, Sanju Samson

  9. #28
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സഞ്ജുവിന്റെ മനസ്സിൽ ലോകകപ്പ് സ്വപ്നമില്ലാത്തതിന്റെ കാരണം

    ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി ലോകകപ്പ് നേടുകയാണോ ഏറ്റവും വലിയ സ്വപ്നമെന്ന്* സഞ്ജുവിനോടു ചോദിച്ചപ്പോൾ, അങ്ങനെയുള്ള സ്വപ്നങ്ങളൊന്നും ഇപ്പോഴില്ലെന്നായിരുന്നു മറുപടി.








    നിച്ചത്* കേരളത്തിലാണെങ്കിലും സഞ്ജുവിന്റെയും ജ്യേഷ്ഠൻ സലിയുെടയും വിദ്യാഭ്യാസകാലം തുടങ്ങുന്നത് ഡൽഹിയിലാണ്. അച്ഛൻ സാംസൺ വിശ്വനാഥിന് ഡൽഹി പോലീസിലായിരുന്നു ജോലി. സേനയുടെ ഫുട്*ബോൾ ടീമിൽ അദ്ദേഹം അംഗവുമായിരുന്നു.
    സലിക്കും സഞ്ജുവിനും ഒന്നര വയസ്സിന്റെ വ്യത്യാസമാണുള്ളത്. ഡൽഹി കിങ്*സ്*വേ ക്യാമ്പിലുള്ള പോലീസ് കോളനിയിലായിരുന്നു കുടുംബത്തിന്റെ താമസം.

    അച്ഛനൊപ്പം ഫുട്*ബോൾ കളിക്കാൻ ഇരുവരും പോലീസ് ഗ്രൗണ്ടിൽ പോകുന്നതു പതിവാണ്. അവിടെ ഫുട്*ബോളിനേക്കാൾ ക്രിക്കറ്റ്* കളിക്കാനാണ്* കൂടുതൽ കുട്ടികളെത്തുന്നത്*. അതോടെ സാലിയും സഞ്ജുവും ക്രിക്കറ്റുകളി തുടങ്ങി.

    കോളനിക്കടുത്തുള്ള റോസരി സ്കൂളിലാണ് സാംസൺ മക്കളെ ചേർത്തത്. സ്കൂളിലും ഇരുവരും ക്രിക്കറ്റ് മുടക്കിയില്ല.
    ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ ടീമിന്റെ സെലക്*ഷനുവേണ്ടി പോയത് സഞ്ജു ഇപ്പോഴും ഓർക്കുന്നു. പത്താം ക്ലാസിെലയും പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിെലയും മുതിർന്ന കുട്ടികൾക്കൊപ്പമാണ് മത്സരിച്ചത്. ഏഴാം ക്ലാസുകാരനായ ചേട്ടനും സെലക്*ഷനിറങ്ങി. സാലിയും സഞ്ജുവും തകർത്തുകളിച്ചു. ഇരുവരും ടീമിലെത്തിയെന്നു മാത്രമല്ല, സഞ്ജുവിനെ ക്യാപ്റ്റനായും തിരഞ്ഞെടുത്തു. അവിടെ സി.ബി.എസ്.ഇ.യുടെ മത്സരങ്ങളിൽ സ്കൂളിനുവേണ്ടി സഞ്ജുവും കൂട്ടുകാരും ട്രോഫികൾ വാരിക്കൂട്ടി.
    സഞ്ജു ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കിയപ്പോഴാണ് കുടുംബത്തെ കേരളത്തിലേക്കു മാറ്റാൻ അച്ഛൻ തീരുമാനിച്ചത്. ക്രിക്കറ്റിലെ മക്കളുടെ താത്പര്യവും ഭാവിയുമായിരുന്നു ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നത്. മക്കളുടെ ഭാവി ക്രിക്കറ്റിൽത്തന്നെയായിരിക്കുമെന്ന് അച്ഛൻ അന്നേ തിരിച്ചറിഞ്ഞിരുന്നു.

    പേര്: സഞ്ജു വി.സാംസൺ
    ജനനത്തീയതിയും വയസ്സും: 11-11-1994, 21
    അച്ഛൻ: സാംസൺ വിശ്വനാഥ് (റിട്ട. ഡൽഹി പോലീസ്)
    അമ്മ: ലിജി സാംസൺ (വീട്ടമ്മ)
    സഹോദരൻ: സലി വി.സാംസൺ
    പഠിച്ച സ്കൂളുകൾ: ഡൽഹി റോസരി സ്കൂൾ (ഏഴാം ക്ലാസ് വരെ), തിരുവനന്തപുരം സെന്റ് ജോസഫ്*സ് സ്കൂൾ (12-ാം ക്ലാസ് വരെ).
    കോളേജ്: തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് (ബി.എ. ഇംഗ്ലീഷ്)
    ജോലി: മാനേജർ, ഭാരത് പെട്രോളിയം ലിമിറ്റഡ്, തിരുവനന്തപുരം
    വിലാസം: ലിജീസ് ഹട്ട്, കടൈക്കുളം, കോട്ടപ്പുറം പി.ഒ., വിഴിഞ്ഞം, തിരുവനന്തപുരം-695 521.

    അമ്മയ്ക്കൊപ്പം രണ്ടു മക്കളും വിഴിഞ്ഞം പുല്ലുവിളയിലെ വീട്ടിൽ തിരിച്ചെത്തി. മക്കളുടെ തുടർപഠനത്തിനായി തിരുവനന്തപുരത്തെ ഒട്ടുമിക്ക സ്കൂളുകളും അവർ കയറിയിറങ്ങി. അധ്യയനവർഷം തുടങ്ങിയതിനാൽ ഒരിടത്തും പ്രവേശനം കിട്ടിയില്ല.
    ഒടുവിൽ അച്ഛന്റെ സുഹൃത്തായ രാജുവെന്ന അധ്യാപകനാണ് തിരുവനന്തപുരം സെന്റ് ജോസഫ്*സ് സ്കൂളിൽ പ്രവേശനം വാങ്ങിത്തന്നത്. അവിടത്തെ മനോജ്, ബോസ്*കോ എന്നീ കായികാധ്യാപകരുടെ സഹായത്തോടെ ക്രിക്കറ്റും പരിശീലിച്ചു.
    രാവിലെ എട്ടുമണിക്ക് വിഴിഞ്ഞത്തെ വീട്ടിൽനിന്ന് ക്രിക്കറ്റ് കിറ്റും സ്കൂൾ ബാഗുമായാണ് കെ.എസ്.ആർ.ടി.സി. ബസിൽ ഇരുവരും സ്കൂളിലേക്കു പോയിരുന്നത്. രണ്ടു ബസ് കയറി രാവിലെ ഒമ്പതരയോടെ സ്കൂളിലെത്തും. ക്ലാസ് കഴിഞ്ഞ് വൈകീട്ട് മൂന്നരയോടെ ബസിൽ നേരെ മെഡിക്കൽ കോളേജ് ഗ്രൗണ്ടിലേക്ക്. അവിടത്തെ നെറ്റ് പ്രാക്ടീസ് കഴിഞ്ഞ് രണ്ടു ബസ് കയറി തിരികെ വിഴിഞ്ഞത്തെ വീട്ടിലേക്ക്. ബസ്*സ്റ്റാൻഡിലിറങ്ങി രണ്ടു കിലോമീറ്റർ നടന്ന് കയറ്റംകയറി ചേട്ടനും അനുജനും വീട്ടിലെത്തുമ്പോൾ രാത്രി എട്ടര-ഒമ്പത് മണിയാകും.

    സ്കൂൾ പഠനത്തിനിടയിൽത്തന്നെ ഇരുവരും ജില്ലാ ക്രിക്കറ്റ് ടീമിലേക്കും അവിടെനിന്ന് സോണൽ ടീമിലേക്കും പിന്നീട് സംസ്ഥാന ടീമിലേക്കും പ്രവേശനം നേടി. ചേട്ടൻ അണ്ടർ 15ലും അനുജൻ അണ്ടർ 13ലുമായിരുന്നു. ഗോവയ്ക്കെതിരെയുള്ള മത്സരത്തിൽ ചേട്ടൻ കേരളത്തിനുവേണ്ടി മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ സെഞ്ച്വറിയടിക്കുന്നത് അനുജൻ ആവേശത്തോടെ കാണുകയുണ്ടായി.
    ആ സീസണിൽ അണ്ടർ 13 കാറ്റഗറിയിൽ സഞ്ജുവും തന്റെ ബെസ്റ്റ് പെർഫോമൻസ് പുറത്തെടുത്തു. അഞ്ചു മാച്ചുകളിൽനിന്ന് 972 റൺസ് വാരിക്കൂട്ടി ബെസ്റ്റ് ബാറ്റ്*സ്*മാനായി. ചേട്ടന്റെ സെഞ്ചുറി പ്രകടനമാണ് തനിക്കും പ്രചോദനമായതെന്ന് സഞ്ജു പറയുന്നു.
    അണ്ടർ 16 കാറ്റഗറിയിൽ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനായി ചേട്ടൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സഞ്ജു വിക്കറ്റ് കീപ്പറായിരുന്നു. ആ സീസണിലെ മികച്ച പ്രകടനമാണ് സഞ്ജുവിനെ അണ്ടർ 16 ഇന്ത്യൻ ക്യാമ്പിലെത്തിക്കുന്നത്. അന്ന് ചേട്ടൻ സാലിക്ക് സെലക്*ഷൻ കിട്ടിയില്ല. അതിന്റെ സങ്കടമുണ്ടായെങ്കിലും സഞ്ജുവിന്റെ കളിയിൽ അതൊന്നും പ്രകടമായില്ല.
    രണ്ടുവർഷം കഴിഞ്ഞ് അണ്ടർ 19 കേരള ടീമിന്റെ ക്യാപ്റ്റനായി. കുച്ബിഹാർ ട്രോഫിയിൽ സഞ്ജുവിന്റെ മികച്ച പ്രകടനത്തിൽ കേരളം അന്ന്* വലിയ വിജയം നേടി. ഡൽഹിയിലെ ഫിറോസ്*ഷാകോട്ട്*ലാ മൈതാനത്ത് ഫൈനലിൽ ഡൽഹിയെയാണ് അന്ന് തോല്പിച്ചത്. അതോടെ ഏഷ്യ കപ്പിനുള്ള 2012-ലെ അണ്ടർ 19 ഇന്ത്യൻ ടീമിൽ സഞ്ജുവെത്തി.

    ഷാർജയിലെ ഫൈനലിൽ 80 ബോളിൽനിന്ന് സെഞ്ച്വറിയുമായി അന്താരാഷ്ട്രതലത്തിൽ സഞ്ജുവിന്റെ ആദ്യത്തെ മികച്ച പ്രകടനമുണ്ടായി. ഇതിനിടെ അഞ്ചാം ഐ.പി.എല്ലിൽ കൊൽക്കത്ത ടീമിൽ ഇടംകണ്ടെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല.
    ഐ.പി.എല്ലിന്റെ ആറാം സീസണിൽ രാജസ്ഥാൻ റോയൽസിനുവേണ്ടിയാണ് ബാറ്റെടുത്തത്. രണ്ടാമത്തെ മാച്ചിൽ െബംഗളൂരുവിനെതിരെ 66 റൺസെടുത്ത് മാൻ ഓഫ് ദ മാച്ചായി. അതോടെ ഐ.പി.എല്ലിൽ അർദ്ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി. ഈ സീസൺ കഴിഞ്ഞതോടെ സഞ്ജു ഇന്ത്യൻ ‘എ’ ടീമിലെത്തി. ഓസ്*ട്രേലിയയിലെ ക്വാഡ്രയാങ്കുലർ സീരിസിൽ ശരാശരി 80 റൺസിന്റെ നേട്ടമാണ് അന്ന് സഞ്ജു നേടിയത്. അതിലൂടെ സഞ്ജുവിന്റെ സ്വപ്നം പൂവണിയിച്ച് ടീം ഇന്ത്യയിൽ ഇടംകണ്ടെത്താനായി. ഇംഗ്ലണ്ടുമായിട്ടായിരുന്നു ആദ്യ സീരിസ്. പക്ഷേ, അതിൽ കളിക്കാൻ അവസരം ലഭിച്ചില്ല. സിംബാബ്*വേയുമായുള്ള അടുത്ത സീരിസിലാണ് ടീം ഇന്ത്യക്കുവേണ്ടി ആദ്യമായി ബോൾ നേരിട്ടത്. ഹരാരെ സ്റ്റേഡിയത്തിൽ ആറാമത്തെ ബാറ്റ്*സ്*മാനായെത്തിയ സഞ്ജു, 19 റൺസെടുത്ത് ഔട്ടായി. ബൗണ്ടറിയിലേക്കു പായിച്ച ബോൾ ക്യാെച്ചടുക്കുകയായിരുന്നു.

    പിന്നീട് ഐ.പി.എൽ. ഏഴിലും എട്ടിലും രാജസ്ഥാനുവേണ്ടി കളിച്ചു. ഒമ്പതാം സീസണിൽ ഡൽഹിയിലേക്കു മാറി. ഐ.പി.എല്ലിൽ ഒരു സീസണിൽ 1000 റൺ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് സഞ്ജു. കേരളത്തിനുവേണ്ടി രഞ്ജി ട്രോഫിയിൽ ഡബിൾ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരവും.

    രണ്ടു വർഷത്തിനുശേഷം വെങ്ങാനൂർ കല്ലുവെട്ടാൻകുഴിയിൽ സഞ്ജുവിന്റെ കുടുംബം പുതിയ വീട് പണിതു. ‘ലിജീസ് ഹട്ട്’ എന്ന വീട്ടിൽ അച്ഛനും അമ്മയ്ക്കും ചേട്ടനും ചേട്ടത്തിക്കുമൊപ്പമാണ് താമസം.

    തിരുവനന്തപുരം ഏജീസ് ഓഫീസിൽ ജോലിയിൽ പ്രവേശിച്ച ചേട്ടന്റെ വിവാഹം ഒരു വർഷം മുമ്പായിരുന്നു. ചിറയിൻകീഴ് സ്വദേശി ശില്പയാണ് ചേട്ടന്റെ ഭാര്യ.

    ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി ലോകകപ്പ് നേടുകയാണോ ഏറ്റവും വലിയ സ്വപ്നമെന്ന്* സഞ്ജുവിനോടു ചോദിച്ചപ്പോൾ, അങ്ങനെയുള്ള സ്വപ്നങ്ങളൊന്നും ഇപ്പോഴില്ലെന്നായിരുന്നു മറുപടി. ‘മുമ്പ് അതൊരു വലിയ സ്വപ്നമായിരുന്നു. എന്നാൽ, അങ്ങനെ ആഗ്രഹിക്കുന്നതിലൊന്നും കാര്യമില്ലെന്നു പിന്നീട് മനസ്സിലായി.

    കഴിയുന്നിടത്തോളം കാലം നന്നായി ക്രിക്കറ്റ് കളിക്കുകയെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ മോഹം. അതോടൊപ്പം നല്ല മനുഷ്യനായി ജീവിക്കുകയും വേണം. അതിന് എല്ലായ്*പ്പോഴും ദൈവം സഹായിക്കട്ടെ എന്നാണ് പ്രാർത്ഥന’

  10. Likes Cinema Freaken liked this post
  11. #29
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ജയിക്കാന്* ഹോം ഗ്രൗണ്ട് വേണമെന്നില്ല : സഞ്ജു സാംസണ്*

    ഇത്തവണ ക്യാപ്റ്റന്റെ ഉത്തരവാദിത്തങ്ങളൊന്നുമില്ലാതെ രഞ്ജി കളിക്കാനൊരുങ്ങുന്ന സഞ്ജു നിഷ്പക്ഷ വേദിയിലെ മത്സരങ്ങളെ കുറിച്ചും കേരളത്തിന്റെ പുതിയ ടീം ഫോര്*മാറ്റിനെ കുറിച്ചും മാതൃഭൂമിയോട് സംസാരിക്കുന്നു

    # കെ. എസ്.കൃഷ്ണരാജ്
    Published: Sep 26, 2016, 03:38 PM IST
    T- T T+





    ഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പില്* ഇടം പിടിക്കാനുള്ള പരിശ്രമത്തിലാണ് കേരള ടീം. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്* ആദ്യമായി എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദികളില്* നടക്കുന്ന ടൂര്*ണമെന്റിനെ പ്രതീക്ഷയോടെയാണ് മലയാളി താരം സഞ്ജു വി സാംസണ്* നോക്കികാണുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്* ആലപ്പുഴ എസ്.ഡി കോളേജില്* ഒരുക്കിയിരിക്കുന്ന ഗ്രൗണ്ടില്* ടീമിനൊപ്പം പരിശീലനത്തിലാണ് മുൻ നായകൻ കൂടിയായ സഞ്ജു.
    കഴിഞ്ഞ സീസണില്* സഞ്ജുവിന്റെ ക്യാപ്റ്റന്*സിയിലിറങ്ങിയ കേരളം എട്ടു മത്സരങ്ങളില്* ആറെണ്ണത്തില്* വിജയിക്കുകയോ ആദ്യ ഇന്നിങ്*സില്* മുന്നിലെത്തുകയോ ചെയ്തു. എന്നാല്* ഹോം ഗ്രൗണ്ടില്* നടന്ന രണ്ട് മത്സരങ്ങളില്* പരാജയപ്പെട്ടതാണ് കേരളത്തിന് എലൈറ്റ് ഗ്രൂപ്പിലേക്കുള്ള വഴിയടച്ചത്.
    2013-14 സീസണിലായിരുന്നു സഞ്ജു രഞ്ജിയിലെ തന്റെ മികച്ച പ്രകടനം പുറത്തെടുത്തത്. ആസമിലെ ഗുവാഹത്തിയില്* നടന്ന മത്സരത്തില്* 211 റണ്*സാണ് ഒരിന്നിങ്*സില്* സഞ്ജു നേടിയത്. രഞ്ജിയിലെ സഞ്ജുവിന്റെ ആദ്യ ഇരട്ട സെഞ്ച്വറിയായിരുന്നു അത്. പിന്നീട് ആന്ധ്രയ്ക്കെതിരെ തലശ്ശേരിയല്* നടന്ന മത്സരത്തിലും സഞ്ജു സെഞ്ച്വറി തികച്ചു.
    ആ സീസണില്* രണ്ടാം റൗണ്ടില്*ണ്ട് മത്സരങ്ങളില്* നിന്നായി സഞ്ജു 188.5 ശരാശരിയില്* 377 റൺസാണ് നേടിയത്. ആറ് മത്സരങ്ങളില്* നിന്നായി 530 റണ്*സ് നേടിയ സഞ്ജുവായിരുന്നു കേരളത്തിന്റെ ടോപ് സ്കോറര്*.
    ഇത്തവണ ക്യാപ്റ്റന്റെ ഉത്തരവാദിത്തങ്ങളൊന്നുമില്ലാതെ രഞ്ജി കളിക്കാനൊരുങ്ങുന്ന സഞ്ജു നിഷ്പക്ഷ വേദിയിലെ മത്സരങ്ങളെക്കുറിച്ചും കേരളത്തിന്റെ പുതിയ ടീം ഫോര്*മാറ്റിനെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
    ബി.സി.സി.ഐയുടെ പുതിയ നിയമാവലി അനുസരിച്ച് നിഷ്പക്ഷ വേദികളിലാണല്ലോ ഇത്തവണരഞ്ജി മത്സരങ്ങള്* നടക്കുന്നത്. അത് കേളത്തിന് എങ്ങനെ ഗുണം ചെയ്യും ?
    ബി.സി.സി.ഐയുടെ പുതിയ തീരുമാനം ഒരേസമയം ഗുണകരവും വെല്ലുവിളി നിറഞ്ഞതുമാണ്. മറ്റു ഗ്രൗണ്ടുകളില്* കളിക്കാനുള്ള അവസരം ലഭിക്കും. നിഷ്പക്ഷവേദി എന്നത് ബി.സി.സി.ഐയുടെ നല്ലൊരു പ്ലാന്* ആയിട്ടാണ് തോന്നുന്നത്.
    ഹോം ഗ്രൗണ്ടില്* കളിക്കുമ്പോള്* ഒരു ടീമിന് മാത്രമാണ് അത് ഗുണകരമാകുക. കഴിഞ്ഞ സീസണില്* എവേ മത്സരങ്ങളില്* വിക്കറ്റ്* മോശമായിരുന്നു. ഇത്തവണ നിഷ്പക്ഷ വേദി ആയതു കൊണ്ട് രണ്ട് ടീമിനും ഒരേതലത്തില്* ഗുണം ചെയ്യും.
    ഈ സീസണില്* കേരളത്തിന്റെ മത്സരങ്ങള്* നോര്*ത്ത് ഈസ്റ്റിലെ വേദികളിലാണല്ലോ. കൊല്*ക്കത്ത, കല്യാണി, ഭുവനേശ്വര്*, റാഞ്ചി എന്നിവിടങ്ങളിലെ ഗ്രൂപ്പ് മത്സരങ്ങള്* എങ്ങനെ കാണുന്നു. അവിടെ കളിച്ചുള്ള പരിചയം ഗുണം ചെയ്യുമോ ?
    കേരളത്തിലെ പിച്ചുകള്* സ്പിന്നർമാരെ സഹായിക്കുന്നതാണ്. നോര്*ത്ത് ഈസ്റ്റിലെ പിച്ചുകള്* ഫാസ്റ്റ് ബൗളര്*മാരെ സഹായിക്കുന്നതാണെന്ന് തോന്നുന്നു. പിന്നെ അവിടെ ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല. ഏകദിനത്തിലും ട്വന്റി-ട്വന്റിയിലും കളിച്ച അനുഭവം പോലെയാകില്ല ടെസ്റ്റില്* കളിക്കുന്നത്. അതുകൊണ്ട് അവിടുത്തെ സാഹചര്യങ്ങള്* അറിയില്ല.
    ഇന്ത്യ എ ടീമിനൊപ്പമുള്ള അനുഭവം എങ്ങനെയായിരുന്നു. രാഹുല്* ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്* കളിച്ച അനുഭവം?
    രാഹുല്* ദ്രാവിഡ് എല്ലാ തരത്തിലും പിന്തുണ തരുന്ന താരമാണ്. അതിലുപരി നല്ലൊരു മനുഷ്യനാണ്. സത്യസന്ധനായ പരിശീലകന്*. അദ്ദേഹത്തിന്റെ കീഴില്* കളിക്കാനായത് ഭാഗ്യമായാണ് കരുതുന്നത്. അദ്ദേഹം അനുഭവ സമ്പന്നനായതിനാല്* കളിക്കാര്*ക്ക് എന്തെല്ലാമാണ് വേണ്ടതെന്ന് നന്നായിട്ടറിയാം. പരിശീലനം എങ്ങനെ നോക്കണം, ഡ്രസ്സിങ് റൂമില്* കളിക്കാര്*ക്ക് എങ്ങനെ സ്*പെയ്*സ് നല്*കണം, കളിക്കാര്* എത്രത്തോളം വിശ്രമം നല്*കണം. ഇക്കാര്യങ്ങളിലൊക്കെ വ്യക്തമായ ധാരണയുണ്ട്. കൂടാതെ അദ്ദേഹത്തില്* നിന്ന് ഒരുപാട് കാര്യങ്ങള്* പഠിച്ചു.
    സഞ്ജു സാംസണ്* ചീഫ് കോച്ച് പി.ബാലചന്ദ്രനൊപ്പം ഫോട്ടോ: സി.ബിജു
    ജലജ് സക്*സേന, ഭവിന്* താക്കര്*, ഇഖ്ബാല്* അബ്ദുള്ള...മൂന്ന് കളിക്കാര്* പുതുതായി കേരള ടീമിലെത്തുന്നു. ഇതിനെ എങ്ങനെ കാണുന്നു?
    മൂന്നു പേരോടൊപ്പവും ഞാന്* നേരത്തെ കളിച്ചിട്ടുണ്ട്. ഇപ്പോള്* ടീം കൂടുതല്* ശക്തിയാര്*ജിച്ചു. കൂടുതല്* സമതുലിതമായി. ബൗളര്*മാരെയും ബാറ്റ്*സ്മാന്*മാരെയും കൃത്യമായ അനുപാതത്തിലാണ് ടീമില്* ഉള്*പ്പെടുത്തിയിരിക്കുന്നത്. എലൈറ്റില്* ഇടം പിടിക്കാനാണ് ഇപ്പോള്* പരമാവധി ശ്രമിക്കുന്നത്. ഇത്തവണ അതിന് കഴിയുമെന്നാണ് കരുതുന്നത്. എപ്പോള്* വേണമെങ്കിലും കളി എങ്ങോട്ട് വേണമെങ്കിലും തിരിയാം. കളിയെ ബഹുമാനിച്ച് മുന്നോട്ട് പോകുക.
    ഇത്തവണ ക്യാപ്റ്റന്* പദവിയുടെ സമ്മര്*ദങ്ങളില്ലാതെയാണ് കളിക്കുന്നത്. അത് എങ്ങനെ ഗുണകരമാകും?
    കഴിഞ്ഞ സീസണില്* ഞാന്* ക്യാപ്റ്റനായിരുന്നെങ്കിലും മുതിർന്ന താരങ്ങളോട് ചര്*ച്ച ചെയ്ത ശേഷമാണ് തീരുമാനമെടുക്കുക. രോഹന്* പ്രേം, റൈഫി വിന്*സന്റ് ഗോമസ്, സച്ചിന്* ബേബി... എന്നിവരുടെയെല്ലാം നിര്*ദേശങ്ങൾ ഞാന്* തേടാറുണ്ട്. അതു കൊണ്ട് ക്യാപ്റ്റന്*സി അത്രയും വലിയ വെല്ലുവിളിയായിരുന്നില്ല. ഇത്തവണ രോഹന്* പ്രേമിന് കീഴില്* കളിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷം നല്*കുന്ന കാര്യമാണ്.
    രോഹന്റെ ക്യാപ്റ്റന്*സിയിലാണ് ഞാന്* ആദ്യമായി രഞ്ജി ട്രോഫിയില്* സെഞ്ച്വറി അടിക്കുന്നത്. കേരളം കണ്ടതില്* വെച്ച് ഏറ്റവും നല്ല ക്യാപ്റ്റന്*മാരില്* ഒരാളാണ് രോഹന്* പ്രേം. അദ്ദേഹം എപ്പോഴും ഒരു പോസിറ്റീവ് വൈബ് നല്*കും. നല്ല ക്രിക്കറ്റിങ് സെന്*സുള്ള കളിക്കാരനുമാണ്.
    ഇന്ത്യന്* ഏകദിന ടീമിനായി കളിക്കുക എന്നത് ഇപ്പോഴും ഒരു സ്വപ്*നമായിത്തന്നെ നിലനില്*ക്കുന്നു. അതിനെ കുറിച്ച്?
    സെലക്ഷന്റെ ഒരു കാര്യത്തില്* നമുക്ക് ഒന്നും ചെയ്യാന്* പറ്റില്ല. നമ്മള്* മികച്ച പ്രകടനം മാത്രം നടത്തുക. അതില്* മാത്രം ശ്രദ്ധിക്കുക. കളിക്കുന്ന ഓരോ മത്സരവും അടിക്കുന്ന ഓരോ റണ്ണും എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്.
    സയ്യിദ് മുഷതാഖ് അലി ട്രോഫിയില്* കേരള താരങ്ങള്* നല്ല പ്രകടനം കാഴ്ച്ച വെച്ചു. അത് യുവതാരങ്ങള്*ക്ക് എങ്ങനെ പ്രചോദനം ചെയ്യും?
    അത് നല്*കുന്ന പ്രചോദനം ചെറുതല്ല. ചേട്ടന്*മാര്*ക്ക് കളിക്കാനാകുമെങ്കില്* നമുക്കും അങ്ങനെ കളിക്കാകുമെന്ന വിശ്വാസമാണ് യുവതാരങ്ങള്*ക്ക് ലഭിക്കുക. അതോടൊപ്പം അവരുടെ ആത്മവിശ്വാസവും കൂടും. നമ്മള്* കൂടുതല്* ഉയര്*ന്ന തലത്തില്* കളിക്കുംതോറും യുവതാരങ്ങളില്* അത് കൂടുതല്* ആത്മവിശ്വാസമാണ് നല്*കുക.

  12. #30
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •