Page 1 of 23 12311 ... LastLast
Results 1 to 10 of 228

Thread: ഞാന് (പന്തം) കണ്ട പെരുച്ചാഴി !!!

  1. #1
    Banned
    Join Date
    Oct 2010
    Posts
    1,009

    Default ഞാന് (പന്തം) കണ്ട പെരുച്ചാഴി !!!


    ഞാന് (പന്തം) കണ്ട പെരുച്ചാഴി !!!

    ആദ്യമായി ഇടുന്ന റിവ്യൂ ആണ്.. തെറ്റ് കുറ്റങ്ങള്* പൊറുത്ത് അനുഗ്രഹികണം!!!

    കണ്ടത് പരപ്പനങ്ങാടി പ്രയാഗ് തീയേറ്റര് ഫസ്റ്റ് ഷോ!!... അബ്ദുരബ്ബിന്റെ പരപ്പനങ്ങാടി, നഹമാരുടെ പരപ്പനങ്ങാടി..... ഒന്നുകൂടി പറയാന് ഉണ്ട്... അത് സസ്പെന്സ്...

    ഫാന്സിന്റെ അസ്കിത ഉണ്ടാവുമെന്ന് ഉറപ്പുള്ളത് കാരണം ഫസ്റ്റ് ഡേ ആരുടെ പടവും കാണാറില്ല... പക്ഷെ ഇന്നലെ സമയവും സന്ദര്ഭവും അനുകൂലം..... പെരുച്ചാഴി റിലീസ്.. സ്റ്റാറ്റസ് ഒന്ന് അറിയേം ചെയ്യാം, പറ്റുമെങ്കില് പടവും കാണാം... "ഒരു വെടിക്ക് രണ്ടു പക്ഷി" എന്ന പഴയ ക്ലീഷേ തന്നെ... കൌന്റെരില് ഇരിക്കുന്ന ചേട്ടനോട് പടം എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോള് കുഴപ്പമില്ല എന്നായിരുന്നു മറുപടി...

    ഇത് കേട്ടതും എന്നിലെ ഇക്കഫാന് ഉണര്ന്നു..

    "ഡേയ്..... കുഴപ്പമില്ല എന്ന് തീയേറ്ററിലെ ചേട്ടന് പറയണമെങ്കില് പടം മോശമായിരിക്കും... വെറുതെ കാശും സമയവും കളയേണ്ട... "

    പക്ഷെ, മണിച്ചിത്ര താഴു മുതല് അവസാനമായി ദൃശ്യം വരെ സമ്മാനിച്ച ലാലേട്ടനില് പ്രതീക്ഷ വെക്കുന്ന എന്നിലെ പ്രേക്ഷകന് മറുവാദം ഉന്നയിച്ചു...
    "അയാള് ചിലപ്പോള് എന്നെപോലെ ഒരു ഇക്ക ഫാന് ആണെങ്കിലോ... ഇക്ക ഫാന് വരെ കുഴപ്പമില്ല എന്ന് പറയുമ്പോള് പടം കൊള്ളാമായിരിക്കും... "

    കാണണോ വേണ്ടയോ എന്ന തീരുമാനമെടുക്കാനാവാതെ കുഴങ്ങിയിരികുംപോള് അതാ എന്നിലെ ഇക്ക ഫാനിനെ മലര്ത്തിയടിച്ചു നിഷ്പക്ഷ പ്രേക്ഷകന് വിജയിച്ചു... ക്യൂവിലും തീയെട്ടരിലും വലിയ തിരക്കൊന്നും കാണാത്തത് കൊണ്ട് തീരുമാനം തെറ്റായിരുന്നോ എന്ന് ഒരു സംശയം ഇടക്കൊക്കെ തലപൊക്കി...

    പടം തുടങ്ങുമ്പോള് തീയേറ്ററില് ഏകദേശം ഒരു 100-125 ആള്ക്കാര് ഉണ്ടായിരുന്നു എന്ന് സീറ്റിനു മുകളിലേക്ക് ഉയര്ന്നു നിന്ന തല എണ്ണം എടുത്തപ്പോള് മനസിലായി... ഒരാള്ക്ക് രണ്ടോ മൂന്നോ തലകള് ഉണ്ടെങ്കില് ചിലപ്പോള് ആളുകള് കുറയാനും, രണ്ടോ മൂന്നോ പേര് ഒരു തലയുമായിട്ടാണ് വന്നതെങ്കില് ആളുകള്ടെ എണ്ണം കൂടാനും സാധ്യതയുണ്ട്...

    ഇനി സിനിമയിലേക്ക്...

    കഥയില്ലായ്മയാണ് ഈ സിനിമയുടെ കഥ എന്ന് ആദ്യമേ അണിയറ പ്രവര്ത്തകര് പരസ്യം നല്കിയത് കൊണ്ട് തന്നെ കഥയെക്കുറിച്ച് ഒന്നും പറയേണ്ട കാര്യമില്ല... ഈ ഒരു തരം പരസ്യങ്ങള് ഇനി മുതല് ഹോട്ടലുകാര്, കമ്പനിക്കാര്, ആശോത്രികള് തുടങ്ങിയവരൊക്കെ പിന്തുടരാന് സാധ്യതയുണ്ട്.. "ചിക്കന് ഇല്ലാത്ത ചിക്കന് ബിരിയാണി", "ശമ്പളമില്ലാത്ത ജോലി", "ജീവനില്ലാതവര്ക്ക് അതായത്, ചത്ത് മലച്ചു പോയവര്ക്ക് ചികിത്സ".... ഇങ്ങനെ അവരവരുടെ വിഭാഗത്തിലേക്ക് അനുയോജ്യമായ പരസ്യം കൊടുക്കാവുന്നതാണ്......


    ദോഷം പറയരുതല്ലോ... ടൈറ്റില് കാര്ഡ്സ്, കണ്ടപ്പോള്* തന്നെ എന്റെ ഉള്ളിലെ ഇക്ക ഫാന് സ്വയമേ ഒക്സിജെന് സിലിണ്ടെരും എടുത്തു മൂക്കില് തിരുകി കിടപ്പിലായി.. നിഷ്പക്ഷ പ്രേക്ഷകന് ആവട്ടെ ഒരു വന് അഭിപ്രായം വന്ന ദിലീപ് സിനിമ കാണുന്നത് പോലെ സിനിമ ആസ്വദിച്ചു തുടങ്ങി...... പക്ഷെ, സുനാമിക്ക് മുന്പുള്ള ഒരു ഇളം തെന്നല് ആയിരുന്നു അതെന്നു ആദ്യത്തെ ഒരു മണിക്കൂര് കഴിയുമ്പോഴേക്കും മനസിലായി... ഫസ്റ്റ് ഹാഫ് അങ്ങിങ്ങ് ചിരിക്കാന്* വക നല്*കുന്നുണ്ട്.. മുകേഷിന്റെ ഗോള്*ഫ് സീന്* ഒക്കെ കൊള്ളാം... ചില കോമെടികള് ഭീകരം... ഇതിലും ഭേദം പച്ചക്ക് പറയുന്നതായിരുന്നു.. ഇരട്ട മീനിംഗ് അല്ല, പത്തു പതിനഞ്ചു മീനിംഗ് ഒക്കെയുള്ള തരം.... കേള്*ക്കുമ്പോള്* തൊലി പത്തോ പതിനച്ചോ ലയറുകള്* ഉരിഞ്ഞു പോവും... ദിലീപിന്റെ ചളികള്* എന്ന് വിശേഷിപ്പിച്ച കമെടികള്* ഒക്കെ എത്ര ഭേദം...

    ഓണത്തിന് മനോഹരം ആയ ഒരു പൂക്കളം ഇട്ട് തുടങ്ങിയിട്ടു, അതിന്റെ മേല് പശു ചാണകം ഇട്ടാല് എങ്ങനെയിരിക്കും എന്നത് പോലെ ആയി സിനിമയുടെ പിന്നീടുള്ള പോക്ക്... അസഹനീയം എന്ന വാക്ക് അതിന്റെ എല്ലാ ദുഷ്ട്ടഭാവങ്ങളോടും കൂടി ആഞ്ഞടിച്ചു.... കിടപ്പിലായ ഇക്ക ഫാന് പുനര്ജ്ജനിച്ചു ഇഹലോക വാസം വെടിഞ്ഞു സ്വര്ഗലോകം പൂകിയ നിഷ്പക്ഷനെ പോസ്റ്റ് മോര്റെം നടത്തി... മുല്ലപ്പെരിയാര് വിഷയം പരിഹരിച്ചു ജഗന്നാഥന് അമേരികയില് ഇലക്ഷന് വിജയിപിക്കാന് വിമാനം കയറി...

    ഓരോ സീന്* കഴിയുമ്പോഴും ഇനി അങ്ങോട്ട്* നന്നായേക്കും,ഇനിയങ്ങോട്ട് നന്നായേക്കും എന്ന് കരുതി കാത്തിരുന്ന എന്നിലെ പ്രേക്ഷകനെ അമേരിക്കന്* ഫ്ലാഗ് ഫൈറ്റും ,മിഷന്* ഇമ്പോസ്സിബില്* സ്പൂഫും ഒക്കെ ചേര്*ന്ന് കൊല്ലാക്കൊല ചെയ്തു... സിനിമാ ചരിത്രത്തിലെ ഏറ്റവും മോശമായ സ്പൂഫ് ആയിരിക്കും ആ മിഷന്* ഇമ്പോസിബിള്* സ്പൂഫ്!! സാധാരണ പ്രേക്ഷകന്റെ സിനിമാ താല്പര്യത്തിന്റെ ശവപ്പെട്ടിയില്* അവസാനത്തെ ആണിയടിക്കാന് വേണ്ടി കാത്തു വെച്ചത് പോലെ ക്ലൈമാക്സ്.... അപ്രതീക്ഷിതമായ ക്ലൈമാക്സ് പ്രതീക്ഷിച്ച എനിക്ക് (ഇപ്പോള് അതാണല്ലോ ഫാഷന്) തികച്ചും അപ്രതീക്ഷിതം തന്നെ ആയിരുന്നു... ആ ഭീകര മണ്ടത്തരം ആയ ക്ലൈമാക്സ്,...

    തോക്കെയോ കോണില്* നിന്നും കൂവല് ഉയര്ന്നു... പെട്ടെന്നാണ് എബോള വൈറസ് പകരുന്നത് പോലെ അത് തീയേറ്റര് ഒന്നടങ്കം വ്യാപിച്ചത്... ഒരു മെക്സിക്കന് തിരമാല പോലെ അത് തീയേറ്ററിന്റെ ഒരു കോണില് നിന്നും മറ്റേ കോണ് വരെ പടര്ന്നു കയറി.. ഞാനായിട്ടെന്തിന് കുറക്കണം... കൂടെ ഞാനും ചേര്ന്ന്..... ഹല്ലാ പിന്നെ...



    പോസിടീവ്സ്..
    ലാലേട്ടന്റെ പഴയ സിനിമകളുടെ ഓര്മ്മപെടുത്തല്...
    മുകേഷ്, ബാബുരാജ് തുടങ്ങിയവരുടെ പെര്ഫോര്മന്സ്..
    ലാലേട്ടന്റെ ചില സീന്സ്.. ഇന്റ്രോ ഒക്കെ എനിക്ക് നന്നായി ഇഷ്ട്ടപെട്ടു,..
    ഫസ്റ്റ് ഹാഫ് അങ്ങിങ്ങ് ചിരിക്കാന്* വക നല്*കുന്നുണ്ട്.. മുകേഷിന്റെ ഗോള്*ഫ് സീന്* ഒക്കെ
    നെഗടീവേസ്...
    ബാക്കിയെല്ലാം...

    അവസാനവാക്ക്.....
    പടം കഴിഞ്ഞു പുറത്തിറങ്ങിയവരെല്ലാം ഒരു മാതിരി പന്തം കണ്ട പെരുച്ചാഴിയെ പോലെ ആയി... പടത്തിന്റെ പേര് അറം പറ്റി!!!

    ഉപദേശം..
    കളിക്കുന്ന തീയേറ്റര് മായി ഏറ്റവും കുറഞ്ഞത് 100 അടി അകലം പാലിക്കുക...!!!




    സസ്പെന്സ്
    കൂവല് ഒരു ആഘോഷമാക്കാന് കഴിയുമെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്... ഹമ്പട പരപ്പനങ്ങാടിക്കാരെ....

    Rating

    1/10

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Nice Review MAcha

  4. #3
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thanks.......

    ithinekkaalum rate cheyyaandirunmoode.....

  5. #4

  6. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    thanxxxxxxxxxxxxxx asok

    പെട്ടെന്നാണ് എബോള വൈറസ് പകരുന്നത് പോലെ അത് തീയേറ്റര് ഒന്നടങ്കം വ്യാപിച്ചത്... ഒരു മെക്സിക്കന് തിരമാല പോലെ അത് തീയേറ്ററിന്റെ ഒരു കോണില് നിന്നും മറ്റേ കോണ് വരെ പടര്ന്നു കയറി.. ഞാനായിട്ടെന്തിന് കുറക്കണം... കൂടെ ഞാനും ചേര്ന്ന്..... ഹല്ലാ പിന്നെ...
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #6
    FK Citizen SAM369's Avatar
    Join Date
    Jul 2014
    Location
    Thalassery
    Posts
    6,413

    Default

    Thanks Macha


  8. #7

    Default

    chirichu oru vazhi aayi................nanayi ezhutiyittndu enthayalum.

  9. #8
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    aadyathe review aanennu parayathilla...
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  10. #9
    FK Citizen anwarkomath's Avatar
    Join Date
    Dec 2005
    Location
    Dubai / Thalasserry
    Posts
    17,658

    Default

    thinte perokke aram pattikkunathu oru fashion analle.... ;)

    jilla ... jillayil othungipoye collection....
    fraud fraud collectionumayi annanu perudosham
    koothara... peroplathe sadhanam...

    dhe ippo peruchayium ...
    Vamos Espana

  11. Likes The Megastar liked this post
  12. #10
    FK Citizen Bahuleyan's Avatar
    Join Date
    Sep 2012
    Location
    Kalluvayal
    Posts
    8,826

    Default


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •