Page 1 of 3 123 LastLast
Results 1 to 10 of 21

Thread: Rajadhiraja - Niroopakan's Review

  1. #1

    Default Rajadhiraja - Niroopakan's Review


    മലയാള സിനിമയുടെ ഏറ്റവും വലിയ ഉത്സവകാലമാണ് ഓണം. കുടുംബത്തോടൊപ്പം ഒരു ഓണ ചിത്രം മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ഭാഗം കൂടിയാണ്. ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റ് കൂട്ടാൻ അരഡ സനിലധികം ചിത്രങ്ങളാണ് പ്രേക്ഷക സമക്ഷം എത്തുന്നത്*. അജയ് വാസുദേവൻ* എന്ന നവാഗത സംവിധായകൻ ഒരുക്കിയ 'രാജധിരാജ' ആണ് മമ്മൂട്ടിയുടെ ഇക്കൊല്ലത്തെ ഓണ ചിത്രം. തെല്ലും പുതുമ അവകാശപ്പെടാൻ കഴിയാത്ത കഥയും, കുടുംബ പശ്ചാത്തലവും അധോലോകവും ഇഴകലർത്തി മടുപ്പിക്കാത്ത തിരക്കഥയും ഒരുക്കിയിരിക്കുന്നത് സിബി കെ തോമസും ഉദയ് കൃഷ്ണയും ചേർന്നാണ്. മമ്മൂട്ടിക്കൊപ്പം റായി ലക്ഷ്മി നായികയായി എത്തുന്ന 'രാജധിരാജ'യിൽ ജോയ് മാത്യു, സിദ്ദിഖ് , ജോജോ, നെൽസണ്*, മുകേഷ് ഖന്ന, ലെന തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു.

    ഗൃഹനാഥനായ രാജശേഖരന്റെയും ഭാര്യയും ഏക മകളും അടങ്ങുന്ന അയാളുടെ കുടുംബത്തിന്റെയും കഥയിലൂടെയാണ് ചിത്രം ആരംഭിക്കുന്നത് . രാജശേഖരന്റെ ജീവിതത്തിലെ അപ്രതീക്ഷിതമായ ചില സംഭവ വികാസങ്ങളും , അവയ്ക്കൊടുവിൽ അനാവരണം ചെയ്യപ്പെടുന്ന അയാളുടെ ഭൂതകാലവുമാണ് 'രാജധിരാജ'യുടെ ഇതിവൃത്തം. പ്രവചനാതീതമായ കഥാ സന്ദർഭങ്ങൾ അധികമില്ലാത്ത ചിത്രത്തിന്റെ തിരക്കഥ ഒരു ജനപ്രിയ ചിത്രത്തിന്റെ ചേരുവകകളാൽ സമ്പന്നമാണ്. സമീപകാല സിബി, ഉദയ ചിത്രങ്ങളിലെ മടുപ്പിക്കുന്ന ഹാസ്യം കടന്നു വരുന്നില്ല എന്നതും ആശ്വാസ്യകരമാണ്. ന്യൂ ജനറേഷൻ സിനിമകളുടെ എഴുത്തുകാരും സംവിധായകരും വിദേശ സിനിമകളിൽ നിന്നടക്കം കഥാ മോഷണം നടത്തുന്നുവെന്ന് അടുത്തകാലത്ത്* ആരോപണം ഉന്നയിച്ചവർ തന്നെ 'ബാഷ' പോലെ ഒരു ജനപ്രിയ ചിത്രത്തിന്റെ കഥയോട് ഏറെ സാമ്യം പുലർത്തുന്ന ചിത്രവുമായി എത്തിയത് വിരോധാഭാസം തന്നെ.

    അടുത്ത കാലത്ത് മമ്മൂട്ടിയിലെ താരത്തെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'രാജധിരാജ'. തന്റെ കഥാപാത്രത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ അദ്ദേഹം കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. മറ്റു അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. ശരാശരി നിലവാരം പുലർത്തുന്ന പാട്ടുകളാണ് ചിത്രത്തിലേത്. ഏറ്റെടുക്കുന്ന സിനിമകളുടെ എണ്ണക്കൂടുതൽ കൊണ്ടാണോ എന്നറിയില്ല , ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം മികച്ചത് എന്ന് പറയാനാകില്ല. മഹേഷ്* നാരായണന്റെ എഡിറ്റിങ്ങും ഷാജിയുടെ ഛായാഗ്രഹണവും ചിത്രത്തിന് സഹായകമായി. ഒരു തട്ടുപൊളിപ്പൻ എന്റർറ്റൈനർ പ്രതീക്ഷിച്ച് തീയേറ്ററിൽ എത്തുന്നവരെ പൂർണമായി തൃപ്തിപ്പെടുത്താൻ രാജധിരാജക്ക് കഴിഞ്ഞില്ലെന്ന് വരാം. ഹാസ്യവും പഞ്ച് ഡയലോഗുകളും ചിത്രത്തിൽ അധികമില്ല. . ആരാധകരെ ഉറപ്പായും ആനന്ദിപ്പിക്കുന്ന രാജധിരാജക്ക് കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ആക്ഷൻ എന്റർറ്റൈനർ എന്ന വിശേഷണമാണ് ഏറ്റവും യോജ്യം

    Rating: 3/5

    www.facebook.com/Chithrashala
    Last edited by Niroopakan; 09-06-2014 at 10:58 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    thanks................

  4. #3
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanksssssssss.....................
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  5. #4
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Machane

  6. #5
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thanks niroopakan

  7. #6
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,645

    Default

    Thanks......

  8. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxx niroopakaaaaaaaaa
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #8
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanksssssssss

  10. #9
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    thnx fr rvw


  11. #10
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Niroopakan...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •