Page 1 of 2 12 LastLast
Results 1 to 10 of 19

Thread: വെള്ളിമൂങ്ങ കുടുമ്പ പ്രേക്ഷകര്ക്ക് വേണ&

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default വെള്ളിമൂങ്ങ കുടുമ്പ പ്രേക്ഷകര്ക്ക് വേണ&


    വെള്ളിമൂങ്ങ –കുടുമ്പ പ്രേക്ഷകര്ക്ക് വേണ്ടി നര്മത്തില് ചാലിച്ച കൊച്ചു നല്ല ചിത്രം

    സിനിമ കമ്പനി എന്ന ചിത്രം ആണ് ജിബു ജേക്കബ് എന്നെ ക്യാമറമാന്റെ ആരാധകന് ആക്കിയത്...വെള്ളിമൂങ്ങ ജിബു എന്ന സംവിധയകന്റെം

    ഒരു പാട് നല്ല നര്മ മുഹുര്ത്തങ്ങള് ഉള്ള തിരകഥ .. അതിനെ ഗ്രാമീണ ഭംഗിയില് ക്യാമറയില് ഒപ്പി ... ഈ ഇടക്കാലത്ത് മലയാളത്തിനു നഷ്ട്ടമായി കൊണ്ടിരിക്കുന്ന നമ്മടെ സത്യന് അന്തികാടന് ശൈലിയില് നമ്മളിലേക്ക് എത്തിച്ചു സംവിധായകന്

    https://www.facebook.com/malayalamfilmreviews

    കുറച്ചു കിടിലം തമാശകള് ഉണ്ട് പടത്തില്[ ജീപ്പ് റിവേര്സ് എടുക്കുന്നത് , ആശുപത്രി സീന് etc ] … കളിമണ്ണ് സിനിമ ആയിട്ട് ബന്ധപെട്ടു ഉള്ള ക്രിയേറ്റീവ് ആയ ഒരു കിടിലം തമാശ ...അതും ബിജുവിനെ തന്നെ സീനില് വന്നപ്പം ഈ അടുത്തു കണ്ട ഏറ്റവും മികച്ച തമാശകളില് ഒന്നായി .. [ bgm ഇട്ടു തമാശ ആണ് എന്ന് കാണിക്കാതെ കഥാപാത്രത്തിന്റെ ഒരു ചലനത്തില് convey ചെയ്തതും വളരെ നന്നായി ]

    ഈ ഇടക്ക് പല സിനിമകളിലും കണ്ടു വരുന്ന ഒരു പോരായ്മ ആണ്... കാര് യാത്ര വിഷ്വല്സ് ...ബജറ്റ് കുറക്കാനും എളുപ്പത്തിനു വേണ്ടി സ്ക്രീന് വച്ച് റോഡ് കാണിക്കുന്നതും ...ഷോട്ട് കട്ട് ചെയ്യുമ്പം രണ്ടു കഥാപാത്രത്തിന്റെ ബാക്ക്ഗ്രൌണ്ട് റോഡ് വിഷ്വല്സ് സിങ്ക് ആകാത്തതും എന്നെ സംബന്ധിച്ചെടുത്തോളം വല്ലാത്ത അസ്വസ്ഥത ആണ് ... ഇവിടെ എല്ലാ വാഹന യാത്രയും ശരിക്കും യാത്ര ചെയ്തു effort എടുത്തു ഷൂട്ട് ചെയ്തവ ആണ് ... അപ്പം ഉണ്ടാകുന്ന സാധാരണ ഷേക്കുകള് ഉള്ള്പ്പാടെ പ്രേക്ഷകന് അവര് യാത്ര ചെയ്യുന്നു എന്ന ഫീല് ഉണ്ടാക്കുന്നുണ്ട് ...
    തമ്പാനൂര് [TRIVANDRUM main railaw station ] തൊട്ടു ശാസ്തമംഗലം വരെ കറക്റ്റ് ആയിട്ടുള്ള വഴി യാത്ര ചെയ്തതും [ പൊതുവേ ഒരു സ്ഥലത്തുല്ലവര്ക്കെ മനസിലാകു എന്നുള്ളത് കൊണ്ട് എന്തെങ്കിലും കാണിച്ചു ഏതെങ്കിലും സ്ഥലം പറയാരു ആണ് പതിവ് ]... സ്റ്റുഡിയോക്കു ഉള്ളില് നാലുകെട്ടില് നില്ക്കാതെ ഡല്ഹി പോയി ഷൂട്ട് ചെയ്തതും പ്രശ്സ അര്ഹിക്കുന്നു ...

    performance :
    ആദ്യമേ ഇതിന്റെ കാസ്റിംഗ് വളരെ മികച്ചു നിന്ന ഒരു മേഖല ആണ് ... കുറച്ചു പ്രായം തോന്നിക്കുന്ന ....ലുക്ക് ഉള്ള ... കോമഡി ടൈമിംഗ് ഉള്ള ഒരാള് ... അയാളുടെ കഥാപാത്രം ആണ് സിനിമയുടെ നട്ടെല്ലും ... തിരകഥ എന്നോട് പറഞ്ഞിരുന്നെങ്കില് ജയറാം മാത്രമേ മനസ്സില് വരത്തുല്ല് ആയിരുന്നു ... ജയറാംമിനെ ഇത് പോലുള്ള കഥാപാത്രങ്ങള് നമ്മള് കണ്ടിട്ടുള്ളത് കൊണ്ട് അതികം പുതുമ തോന്നില്ല ആയിരുന്നു...
    അവിടെ ആണ് ബിജു മേനോന്റെ കാസ്റിംഗ് ഒരു പടി മേലെ നില്ക്കുന്നത് ..പുള്ളി എല്ലാതരത്തിലും കഥാപത്രത്തോട് നൂറു ശതമാനവും നീതി പുലര്ത്തി ... ബിജുവിനു ഇത് ഒരു സോളോ ബ്രേക്ക് ആകും എന്നതില് സംശയം ഇല്ല ...
    അജു ... മുന്നേ ഉള്ള കാലഘട്ടത്തിലെ ജഗദീഷ് ഇന്റെ ഒക്കെ കഥാപാത്രം പോലെ ... നായകന്റെ ചുറുച്ചുറുക്കുള്ള ശിങ്കിടി ... കോമഡി ഒക്കെ പെര്ഫെക്റ്റ് ആയിരന്നു ...വിനീത് മലയാളത്തിനു നല്കിയ നല്ല സംഭാവനകളില് ഒന്ന് :)
    KPAC ലളിത , ലെന , ടിനി ടോം , സിദ്ദിക്ക് എല്ലാവരും നന്നായി
    നിക്കി ... നല്ല ഭംഗിയാണ് ... കുഴപ്പമിലാത്ത അഭിനയവും ... പക്ഷെ ഭാഷയുടെ പ്രശ്നം ആണ് ..ലിപ്പ് കറക്റ്റ് ആകാത്തത് ..അത് എന്നെ സംബന്ധിച്ചെടുത്തോളം വല്ലാത്തൊരു അസ്വസ്ഥത ആണ്
    അസിഫ് – കഥാപാത്രത്തിന്റെ നീളവും ആഴവും നോക്കാതെ... ഇനിയും ഇത് പോലുള്ള നല്ല സിനിമകളുടെ ഭാഗം ആകാന് കഴിയട്ടെ

    പ്രസിഡന്റ് കഥാപാത്രത്തിന്റെ ഭര്ത്താവു ഇടക്കുള്ള തമാശകള് ഒഴിച്ചാല് നല്ല ചളി ആയിരുന്നു ...അവിടേം നല്ല തമാശകള് വര്ക്ക് ചെയ്യാന് കഴിഞ്ഞിരുന്നെങ്കില് വെള്ളിമൂങ്ങ കുറേ കൂടി നല്ല അനുഭവം ആക്കാമായിരുന്നു

    verdict : 3.5 /5
    കുടുമ്പ സമേതം ധൈര്യമായി കാണാവുന്ന ചിത്രം ... സത്യന് അന്തികാടന് സിനിമകളില് കിട്ടുന്ന ആ സന്തോഷം പടം കഴിഞ്ഞു ഉണ്ടാകും ...
    മൊത്തം ശാന്ത അന്തരീക്ഷം ആയിരുന്ന തിയേറ്ററിലെ പടം കഴിഞ്ഞപ്പം ഉള്ള കയ്യടി ..അത് തന്നെ ആണ് ഈ പടത്തിനു കിട്ടിയ ഏറ്റവും വലിയ അംഗീകാരം


    nb
    : ആദ്യ ദിവസങ്ങളിലെ അഭിപ്രായം ആണ് ഇപ്പം ഏതൊരു പടത്തിന്റെം ഭാവി തീരുമാനിക്കുന്നത് ...കൂതറ സിനിമ എടുത്തിട്ടു സോഷ്യല് നെറ്റ്വര്ക്ക് ആണ് പടത്തെ നശിപ്പിക്കുന്നത് എന്ന ഡയലോഗ് അടിക്കുന്നവര്ക്കുള്ള മറുപടി ആണ് ഈ സിനിമയുടെ ഇപ്പോഴത്തെ വിജയം ... ആദ്യ ദിവസത്തെക്കാളും തിരക്ക് കൂടിയിട്ടുണ്ട് രണ്ടാം ദിവസം ...സ്റ്റാര് വാല്യൂ ഒന്നും ഇല്ലാത്ത ഒരു പടം വര്ക്കിംഗ് ഡേ ..മോര്ണിംഗ് ഷോ അത്യാവശ്യം ആളുള്ളതും പലരും കുറ്റപ്പെടുത്തുന്ന സോഷ്യല് മീഡിയ മൌത്ത് പബ്ലിസിറ്റി തന്നെ ആണ്
    [ മറ്റൊരു നല്ല കാര്യം ...ആരാധകരും ശത്രുക്കളും ഇല്ലാത്തതു കൊണ്ട് പരസ്പരം തന്തക്കു വിളിയും ...തമ്മില് തല്ലും... തലേ ദിവസം ഉണ്ടാക്കിയ മാസ്സ് റിവ്യൂസ്സും ഒന്നും ഇല്ല എന്നതു ആണ് ]

    വാല്കഷ്ണം
    : തമ്പാനൂര് തൊട്ടു ശാസ്തമംഗലം വരെ 20 രൂപയ്ക്കു പോകുന്ന ഓട്ടോയോ ... ആ ഓട്ടോക്കാരന് എന്നും നല്ലത് വരട്ടെ :P
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    nice review ksheru

  4. Likes KSHERU liked this post
  5. #3
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Ksheru

  6. Likes KSHERU liked this post
  7. #4
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Thanks Ksheru
    FK AVENGERS

  8. Likes KSHERU liked this post
  9. #5
    FK Citizen san's Avatar
    Join Date
    Sep 2009
    Location
    Bangalore
    Posts
    22,582

    Default

    thanks ksheru.. nalla review..

  10. #6
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Ksheru Macha

  11. Likes KSHERU liked this post
  12. #7
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    good review bhai..



  13. Likes KSHERU liked this post
  14. #8
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    thanks ksheru.......
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  15. Likes KSHERU liked this post
  16. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    thanxxx bhaiiiiiiiiiiiiiiiiiiiii
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  17. Likes KSHERU liked this post
  18. #10
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks Ksheru :)

  19. Likes KSHERU liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •