Page 1 of 2 12 LastLast
Results 1 to 10 of 16

Thread: Vellimoonga Niroopakan Review

  1. #1

    Default Vellimoonga Niroopakan Review


    ഛായാഗ്രാഹകൻ നിലയിൽ നിന്ന് സംവിധായകനിലേക്കുള്ള ജിബു ജേക്കബ്ബിന്റെ ചുവടുമാറ്റമാണ് 'വെള്ളി മൂങ്ങ'. ബിജു മേനോൻ , ആസിഫ് അലി, അജു വർഗീസ്*, നിക്കി ഗൽരാനി, ഷാജോണ്*, സിദ്ദിഖ് , ടിനി ടോം , കെ.പി. എസ് . സി ലളിത , സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചത് ജോജി തോമസാണ്. ഒരു പ്രാദേശിക രാഷ്ട്രീയ പാർട്ടിയുടെ നേതാവായ മാമച്ചന്റെ (ബിജു മേനോൻ ) ജീവിതമാണ് ചിത്രം. രാഷ്ട്രീയക്കാരനായിരുന്ന അച്ഛൻ കാരണം തകർന്നു പോയ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമലത നന്നേ ചെറുപ്പത്തിലേ മാമച്ചന്റെ തലയിലായി.അതുകൊണ്ട് തന്നെ രാഷ്ട്രീയം അയാൾക്ക്* വെറുപ്പായിരുന്നു. എന്നാൽ ജിവിതത്തിലെ ചില വഴിത്തിരിവുകൾ മാമച്ചനെയും രാഷ്ട്രീയത്തിൽ തന്നെ കൊണ്ടുചെന്നെത്തിക്കുന്നു. തുടർന്ന് മാമച്ചന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് 'വെള്ളി മൂങ്ങ'. വരച്ചു കാട്ടുന്നത്.
    ലളിതമായ ഒരു പ്രമേയത്തെ ആസ്വാദ്യകരമായ തിരക്കഥയുടെ പിൻബലത്തിൽ മനോഹരമായി അണിയിച്ചൊരുക്കിയിരുന്ന ചിത്രമെന്ന് 'വെള്ളി മൂങ്ങ'യെ വിശേഷിപ്പിക്കാം. തൊണ്ണൂറുകളിൽ പ്രേക്ഷകർ നെഞ്ചേറ്റിയ പല ജനപ്രിയ ചിത്രങ്ങളുടേയും അച്ചിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് അന്തസുള്ള ഹാസ്യത്തിന്റെ പിന്തുണയുമുണ്ട്. അഭിനേതാക്കളുടെ മികച്ച പ്രകടനം എടുത്തു പറയണ്ട ഘടകം തന്നെ. ഇരട്ട നായക വേഷങ്ങളിൽ നിന്നും വേറിട്ടുള്ള ബിജു മേനോന്റെ നായക കഥാപാത്രം അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം.സിദ്ദിഖ് , ടിനി ടോം, കെ.പി. എസ് . സി ലളിത തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ബിജിബാലിന്റെ സംഗീതവും വിഷ്ണു നാരായണന്റെ ഛായാഗ്രഹണവും 'വെള്ളി മൂങ്ങ'യെ കൂടുതൽ ആകർഷണീയമാക്കുന്നു.
    ആദ്യപകുതിയുടെ തുടക്കം കുറച്ചുകൂടെ മികച്ചതാക്കാമായിരുന്നു. പിന്നീട് താളം കണ്ടെത്തിയ ചിത്രം സാധാരണ പ്രേക്ഷകനെ തീർച്ചയായും സന്തോഷിപ്പിക്കും. അറപ്പുളവാക്കുന്ന ഹാസ്യമോ, ന്യൂ ജനറേഷൻ ഏച്ചു കെട്ടലുകളോ ഇല്ലാത്ത കുടുംബ സമേതം കണ്ടാസ്വദിക്കുവാൻ സാധിക്കുന്ന ഒരു ചിത്രം തന്നെയാണ് 'വെള്ളി മൂങ്ങ'. മലയാള സിനിമാ ആസ്വാദകർക്ക് ജിബു ജേക്കബ്ബ് എന്ന സംവിധായകനിൽ നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാം എന്ന് ഈ ചിത്രം സാക്ഷ്യപ്പെടുത്തുന്നു




    https://www.facebook.com/Chithrashala

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thanks........!

  4. #3
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    thanks...............

  5. #4
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Machaa

  6. #5

    Default

    Thanks Niroopakan....Good write up

  7. #6
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks.......

  8. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  9. #8
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha.

  10. #9
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanks Bro


  11. #10

    Default

    ee review positiv ano negative ano...malayalam fond illa...ella padatinum negative alle nispan idarullu valla changeum undho...
    King is always king 🤴 ...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •