Page 1 of 2 12 LastLast
Results 1 to 10 of 17

Thread: ITHIHASA - Niroopakan Review

  1. #1

    Default ITHIHASA - Niroopakan Review


    ഒരു കൂട്ടം നവാഗതരുടെ അരങ്ങേറ്റ ചിത്രമാണ് 'ഇതിഹാസ'. അനിൽ നാരായണനും അനീഷ്* ലീ അശോകും ചേർന്ന് രചിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്* ബിനു. എസ് ആണ്. ഷൈൻ ടോം ചാക്കോ , അനുശ്രീ എന്നിവർ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ബാലു വർഗീസ്* , ജോയ് മാത്യു , പ്രദീപ്* കോട്ടയം, ബിനു അടിമാലി, നോബി, സുനിൽ സുഗദ തുടങ്ങിയവരും ചെറുതും വലുതുമായ വേഷങ്ങളിൽ ഇതിഹാസയിൽ ഉണ്ട്. വ്യത്യസ്ത സ്വഭാവക്കാരും സുഹൃത്തുക്കളുമായ ആൽബി , വിക്കു എന്നിവരിലൂടെയാണ് ചിത്രം ആരംഭികുന്നത്*. മോഷണം ഉപജീവന മാർഗമാക്കിയ ഇരുവരും ആഡംബര പൂർണവും അലസവുമായ ജീവിതം നയിക്കുന്നവരാണ്*. ഒരു മോഷണ ദൌത്യത്തിനിടെ സവിശേഷമായ ഒരു മോതിരം ഇവരുടെ കൈകളിൽ എത്തുന്നു. 1000 വർഷങ്ങൾക്ക് മുൻപ് ശത്രുക്കളെ പരാജയപ്പെടുത്താൻ രാജാക്കന്മാർ ഉപയോഗിച്ചിരുന്നതാണ് പ്രത്യേകതകൾ ഉള്ള ഈ മോതിരം.ഐ.ടി. പ്രൊഫഷണൽ ആയ ജാനകി ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. തുടർന്നുണ്ടാകുന്ന കൌതകകരമായ സംഭവങ്ങളാണ് 'ഇതിഹാസ'. മലയാള സിനിമയിൽ അത്യപൂർവമായി മാത്രം പരീക്ഷിക്കപ്പെട്ടിട്ടുള്ള ഫാന്റസിയുടെ പാതയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പ്രേക്ഷകനെ ചിത്രത്തോട് ചേർ ത്ത് നിർത്തുന്ന ആഖ്യാന ശൈലിയാണ് അനുവർത്തിച്ചിരിക്കുന്നത്*. ആസ്വാദനത്തിന്റെ രസച്ചരട് പൊട്ടാതെ തിരക്കഥ ഒരുക്കുക എന്ന ആയാസകരമായ വെല്ലുവിളി ഭംഗിയായി ഏറ്റെടുക്കാൻ ഇതിഹാസയുടെ രചയിതാക്കൾക്ക് സാധിച്ചിരിക്കുന്നു. തികഞ്ഞ കയ്യടക്കത്തോടെയുള്ള അവതരണം കൊണ്ട് സംവിധായകനും കയ്യടി നേടുന്നു. അഭിനയ സാദ്ധ്യത ഏറെയുള്ള കഥാപാത്രങ്ങളെ ഷൈൻ ടോം ചാക്കോയും അനുശ്രീയും ഭേദപ്പെട്ട രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. പരിചയ സമ്പന്നതയുടെ അഭാവം നായക കഥാപാത്രത്തിന്റെ അവതരണത്തിൽ ചിലപ്പോഴെങ്കിലും നിഴലിച്ചു കാണാം. സഹ താരങ്ങൾ തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി.ദീപക് ദേവിന്റെ സംഗീതം ചിത്രത്തിന് ഏറെ സഹായകമാകുന്നു. ആവർത്തന വിരസങ്ങളായ പ്രമേയങ്ങൾക്കിടയിൽ, താരാഘോഷങ്ങളുടെ മടുപ്പിക്കുന്ന കെട്ടുകാഴ്ചകൾക്കിടയിൽ 'ഇതിഹാസ' പോലെയുള്ള ചിത്രങ്ങൾ വലിയ ആശ്വാസം തന്നെ. മലയാള സിനിമയുടെ മാറ്റം കൃത്യമായി അടയാളപ്പെടുത്തുന്ന ഇത്തരം ചിത്രങ്ങൾ കണ്ട് വിജയിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഓരോ പ്രേക്ഷകന്റെയും കടമയാണ്
    Rating-3.5/5


    FB Link - https://www.facebook.com/Chithrashala



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks

  4. #3
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thanks.......!

  5. #4
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks.....

  6. #5
    FK Citizen
    Join Date
    Sep 2010
    Location
    Cochin
    Posts
    16,226

    Default

    Thanks Niroopakan

  7. #6
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    Thanks...



  8. #7
    FK Addict satheeshhpd's Avatar
    Join Date
    Dec 2009
    Location
    Haripad Metro City
    Posts
    1,816

    Default

    good review bhai

  9. #8
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha.

  10. #9
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Thanks Niroopakan
    FK AVENGERS

  11. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Niroopakan ................

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •