വിറയാർന്ന കൈ വിരലുകളാൽ കുപ്പായത്തിൻറെ ബട്ടണുകൾ ഒന്നായി അഴിക്കുംബോളും ആ മനുഷ്യന്റെ കണ്ണുകളിൽ നിരാശയുടെ നിഴലാട്ടങ്ങൾ നിറഞ്ഞിരുന്നു.മക്കൾക്ക്* കരുതി വെച്ച പലഹാര പൊതി അവരെ എല്പ്പിക്കുബോളും അയാൾ ചിരിച്ചില്ല. പതിവുപോലെ മകളുടെ കയ്യിൽ നിന്നും ഒരു ചില്ല് ഗ്ലാസ്* നിറയെ ചൂടേറിയ ചായയും കുടിച്ച് ആ മനുഷ്യൻ കുളിമുറിയിലേക്ക് നടന്നകന്നു. നാളെ പൂട്ടുന്ന അനേകം മധ്യശാലകളിൽ ഒന്നിൽ നുരഞ്ഞു പൊങ്ങുന്ന ലഹരിയിൽ മനുഷ്യർ വലിച്ചെറിഞ്ഞ നാണയ തുട്ടുകളുടെ കിലുക്കം ഇനിയില്ല. മാസ തുടക്കത്തിൽ ആയിരം പ്രതീക്ഷകളും ആശകളും നിറച്ച സംഭാല ദിവസം ഇനിയില്ല. കുട്ടികളുടെ വിദ്യാഭ്യാസം, ഭാര്യയുടെ വീട്ടവസ്യങ്ങൾ, അച്ഛനമ്മമാരുടെ മരുന്ന് ചിലവുകൾ .. ഇനി അവയൊന്നും കൂട്ടി കിഴിക്കുവാൻ രാഘവനില്ല. തണുത്ത വെള്ളം അരിച്ചിറങ്ങിയ ആ ഷവറിൻ ചുവട്ടില ആ ശരീരം ഉറങ്ങുവാൻ തുടങ്ങിയിരുന്നു .


അപ്പോളും മാധ്യമങ്ങൾ ചർച്ചകളിൽ മുഴുകി. രാഷ്ട്രീയത്തിന്റെ കാപട്യ മുഖംമൂടികൾ തമ്മിൽ പോരടിച്ചു. തിരക്ക് പിടിച്ച ആ ചർച്ചകൾ അന്ന് രാഘവൻ കേട്ടില്ല.