Page 10 of 38 FirstFirst ... 8910111220 ... LastLast
Results 91 to 100 of 372

Thread: 🎤🎤 Latest Film Related Interviews and Chat Shows🎙️🎙️

  1. #91

    Default


    3 projectsinte panippurayil aanennu pulli parayunnu...new generatione criticise cheyyunnundu...chila advisesum kodukkunnundu avarkku
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  2. Sponsored Links ::::::::::::::::::::Remove adverts
  3. #92
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പാവം പാവം വില്ലന്*

    കൊല്ലം അജിത്
    ക്രൂരതയുടെ പര്യായപദമാണ് കൊല്ലം അജിത് സിനിമയില്*; ജീവിതത്തില്* അങ്ങനെയല്ല. മൂന്നരദശകത്തിനിടെ വെള്ളിത്തിരയില്* ചെയ്യാത്ത കൊള്ളരുതായ്മകളില്ല. ഇവരെപ്പോലുള്ള വില്ലന്മാര്*ക്കേറ്റ മര്*ദനത്തില്*നിന്നാണ് ആരാധകമനസ്സില്* താരങ്ങള്* കട്ടൌട്ടുകളേക്കാള്* വളര്*ന്നത്്. 'കൊലയ്ക്കും കൊള്ളിവയ്പിനും ചതിക്കും വഞ്ചനയ്ക്കും' അടിവാങ്ങലിനും ഇനിയും അവധികൊടുത്തിട്ടില്ല കൊല്ലം അജിത്്. അവസരം കിട്ടിയാല്* ഇനിയും 'അടിവാങ്ങാന്*' തയ്യാറാണ്്. സ്വന്തമായി നിര്*മിച്ച് സംവിധാനംചെയ്ത സിനിമ 'പകല്* പോലെ' തിയറ്ററുകള്* കിട്ടാതെ ഏഴുമാസമായി പെട്ടിയിലിരിപ്പാണ്്. വമ്പന്* സിനിമകളോട് ഏറ്റുമുട്ടേണ്ടിവരുന്ന ചെറുസിനിമയുടെ സംവിധായകന് വെള്ളിത്തിരയിലെ വില്ലനെപ്പോലെ മസിലുപെരുപ്പിക്കാനാകുന്നില്ല. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി അറുനൂറിലധികം സിനിമകളില്* വേഷമിട്ട അജിത് സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് താരമായത്. സംവിധാനസഹായിയാകാന്*പോയി ഒടുവില്* വില്ലനായും പിന്നീട് സംവിധായകനുമായിമാറിയ ജീവിതത്തിലെ വഴിത്തിരിവുകള്* അജിത് പങ്കുവയ്ക്കുന്നു.
    തുടക്കമിട്ടത് പത്മരാജന്*

    പത്മരാജന്* സിനിമകളില്* ത്രില്ലടിച്ചാണ് അദ്ദേഹത്തിന്റെ അസിസ്റ്റന്റാകാന്* പോയത്്. ആരുടെയും ശുപാര്*ശയില്ലാതെ നേരിട്ട് പൂജപ്പുരയിലെ വീട്ടില്* ചെന്നുകണ്ടു. അവസരം ചോദിക്കാന്* ചെന്ന എന്നോട് തുല്യനായ ഒരു വ്യക്തിയോടെന്നപോലെ അദ്ദേഹം പെരുമാറി. ആ പരിഗണന പിന്നീടൊരിക്കലും ആരില്* നിന്നും എനിക്ക് കിട്ടിയിട്ടില്ല. അപ്പോള്* അദ്ദേഹത്തോടൊപ്പം പത്ത് അസിസ്റ്റന്റുമാരുണ്ട.് അവര്* ആരെങ്കിലും മാറിയാല്* അവസരം തരാമെന്നേറ്റു. ഇറങ്ങുംമുമ്പ് അദ്ദേഹം ചോദിച്ചു. അജിത് എന്തുകൊണ്ട് അഭിനയിക്കാന്* വേഷം ചോദിക്കുന്നില്ല. എനിക്ക് അഭിനയമോഹം അപ്പോള്* ഉണ്ടായിരുന്നില്ല. സിനിമ പഠിക്കാനായിരുന്നു ആഗ്രഹം. അജിത്തിന്റെ കണ്ണുകള്* കൊള്ളാമല്ലോ, ഞാന്* നിങ്ങള്*ക്കൊരു വേഷം തരും. മൂന്ന് വര്*ഷം കഴിഞ്ഞ് അദ്ദേഹം വിളിച്ചു. പറന്ന്് പറന്ന് പറന്ന് (1983) എന്ന സിനിമയിലേക്ക്്.
    പറന്ന് പറന്ന് പറന്ന്്

    'പീഡനശ്രമ'ത്തോടെയായിരുന്നു ചലച്ചിത്രജീവിതത്തിന്റെ തുടക്കം. നായിക രോഹിണി ജോലിചെയ്യുന്ന ബ്യൂട്ടി പാര്*ലറില്* എത്തി പീഡിപ്പിക്കാന്* ശ്രമിക്കുന്ന ധനികനായ ചെറുപ്പക്കാരന്റെ വേഷമായിരുന്നു എനിക്ക്്. പൊക്കവും തടിയും ഒക്കെ ഉള്ളതുകൊണ്ടാകണം ആ വേഷത്തിലേക്ക് അദ്ദേഹം എന്നെ തെരഞ്ഞെടുത്തത്്. ഒരു നീണ്ട സീക്വന്*സ്്, ഡയലോഗുകളുമുണ്ട്്്. ആദ്യഷോട്ടില്*ത്തന്നെ സീന്* ഒകെ ആയി. അദ്ദേഹം എന്നെ അഭിനന്ദിച്ചു. ആ തുടക്കത്തില്*നിന്ന് പിന്നീട് എന്നെ തേടിവന്നതെല്ലാം അത്തരം വേഷങ്ങളായിരുന്നു. വീട്ടില്*നിന്ന് അഭിനയിക്കാനെന്നുപറഞ്ഞ് ഇറങ്ങിയ സ്ഥിതിക്ക് തോറ്റ് വീട്ടിലേക്ക് മടങ്ങാന്* കഴിയില്ല. അവസരങ്ങളോട് നോ പറയാനാകില്ല. വേഷം ചെറുതോ വില്ലനോ വികൃതരൂപിയോ എന്നതായിരുന്നില്ല, നിലനില്*പ്പിനായിരുന്നു മുന്*ഗണന. അങ്ങനെയാണ് ഞാന്* സ്ഥിരം അടിവാങ്ങുന്ന ആളായത്്.
    നായകന്റെ അഗ്നിപ്രവേശം

    ഒരിക്കല്* നായകവേഷവും എന്നെ തേടിയെത്തി. 1989ല്* പുറത്തിറങ്ങിയ അഗ്നിപ്രവേശം. സിനിമ ഇപ്പോഴും യൂ ട്യൂബില്* ലഭിക്കും. സുകുമാരിയും സോമനും ജഗതിയും ക്യാപ്റ്റന്* രാജുവും ലാലു അലക്സും മാളയും എല്ലാം അഭിനയിച്ച ചിത്രം സംവിധാനംചെയ്തത് സി പി വിജയകുമാര്*. രതീഷിനെ പോലെ ആക്ഷന്* ചെയ്യുന്ന നായകന്* എന്ന ഗണത്തിലേക്ക് പ്രവേശിക്കാനുള്ള ശ്രമമായിരുന്നു സിനിമ. ശരിക്കും അതൊരു അഗ്നിപ്രവേശമായിരുന്നു. നായകനാകാന്* പോകുന്നു എന്നറിയിച്ചപ്പോള്* പപ്പേട്ടന്* (പത്മരാജന്*) പറഞ്ഞു ഒരുപക്ഷേ നിന്റെ വഴി അതായിരിക്കും എന്ന്്. പക്ഷേ അങ്ങനെ സംഭവിച്ചില്ല. അടികൊള്ളല്* തന്നെയായിരുന്നു എന്റെ വഴി.
    കരിയറില്* ഗതിമാറ്റാന്* നിരവധി അവസരങ്ങള്* മുന്നിലെത്തിയെങ്കിലും എന്തുകൊണ്ടോ എല്ലാം നഷ്ടമായി.
    മൂന്നരദശാബ്ദം നീണ്ട തല്ല്

    പകല്*പോലെ എന്ന ചിത്രത്തില്* കൊല്ലം അജിത്
    35 വര്*ഷത്തെ അഭിനയജീവിതത്തില്* വില്ലന്*വേഷങ്ങളായിരുന്നു ഭൂരിപക്ഷവും. നായകനാകാന്*വന്ന എല്ലാവരില്*നിന്നും അടിവാങ്ങിയിട്ടുണ്ട്്. മമ്മൂട്ടിയുടെയും മോഹന്*ലാലിന്റെയും കൈയില്* നിന്ന് തുല്യമായ തോതില്* അടിവാങ്ങിക്കൂട്ടിയിട്ടുണ്ട്്. അവര്*ക്കൊപ്പം നൂറിലേറെ ചിത്രങ്ങളില്* അഭിനയിച്ചു. ഇപ്പോഴത്തെ ന്യൂജനറേഷന്* പയ്യന്മാര്* ഒഴിച്ച് പോയ മൂന്ന് ദശകത്തില്* മലയാളത്തില്*വന്ന ഏതാണ്ടെല്ലാ നായകന്മാരും എന്റെ പുറത്ത് കൈയാങ്കളി നടത്തിയിട്ടുണ്ട്്. ഇനിയും തല്ലുകൊള്ളാന്* തയ്യാറാണ്. പക്ഷേ മലയാള സിനിമയുടെ സ്വഭാവത്തില്*വന്ന മാറ്റം എന്നെപ്പോലെ നിരവധി പേര്*ക്ക് പ്രതികൂലമായിട്ടുണ്ട്. രണ്ടുവര്*ഷത്തോളമായി ആരും തേടിവരാറില്ല. സിനിമയിലെ മാറ്റത്തിന്റെ ഇരകള്*

    മലയാള സിനിമിയില്* പോയ കുറെ വര്*ഷങ്ങളായി കഥപറച്ചിലിലും ശൈലിയിലുംവന്ന മാറ്റം ഗുണപരമാണെന്ന് വിലയിരുത്തുന്നവരുണ്ട്. എന്നാല്*, അതുമൂലം വഴിയാധാരമായവരും ഒരുപാടുണ്ട്്. പണ്ടത്തെ പ്രമുഖ നടന്മാര്*പോലും അവസരംകാത്ത് വീട്ടിലിരിപ്പാണ്്. പ്രമുഖരായ അമ്മനടിമാര്* ഇപ്പോള്* സിനിമയില്* വേണ്ടാത്തവരായി. പ്രതിഭ തെളിയിച്ച സഹനടന്മാരും പുതിയ മാറ്റത്തിന്റെ ഇരകളാണ്. ആരും ഒന്നും തുറന്നുപറയുന്നില്ല എന്നേയുള്ളൂ.
    ഒറ്റയാള്* സിനിമ

    അറുനൂറിലധികം സിനിമയില്* അഭിനയിച്ച എനിക്ക് അനുഭവങ്ങള്* തന്നെയാണ് ഗുരു. നൂറ്റമ്പതോളം സംവിധായകര്*ക്കൊപ്പമെങ്കിലും പ്രവര്*ത്തിച്ചിട്ടുണ്ട്്. അവര്*ക്കൊത്തുള്ള ജീവിതമാണ് എന്നെ സിനിമ പഠിപ്പിച്ചത്്. നിര്*മാണവും സംവിധാനവും രചനയും തിയറ്റര്* സംഘടിപ്പിക്കലും പോസ്റ്റര്* അടിക്കലും വരെ ഒറ്റയ്ക്കുചെയ്യുന്ന സിനിമാക്കാരനാണ് ഞാന്*. ഷോട്ട് സെറ്റ്ചെയ്ത് ആക്ഷന്* പറഞ്ഞശേഷം ഞാന്*തന്നെ ഓടിപ്പോയി അഭിനയിക്കുന്നു. അഭിനയത്തിനിടെ ഞാന്*തന്നെ കട്ട് പറയുന്നു. ഡയലോഗ് പറഞ്ഞുതരാന്* അസിസ്റ്റന്റുപോലും ഇല്ലാതെയാണ് ഞാന്* സിനിമയെടുക്കുന്നത്. ഒരുപക്ഷേ അങ്ങനെ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകനും ഞാനായിരിക്കും. 'പകല്*പോലെ' എന്ന രണ്ടാം ചിത്രം റിലീസ് ചെയ്യാന്* തിയറ്ററുകള്*തേടിയുള്ള അലച്ചിലിലാണ് ഞാനിപ്പോള്*. ഭീകരരായി മുദ്രകുത്തപ്പെടുന്നവരുടെ ജീവിതം പറയുന്ന സിനിമയുടെ സന്ദേശം ജനങ്ങളിലെത്തേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്്. വമ്പന്* സിനിമകളുമായുള്ള മത്സരത്തില്* എന്റെ കൊച്ചുസിനിമയ്ക്കായി തിയറ്ററുകള്* കിട്ടുന്നില്ല. എന്റെ കാത്തിരിപ്പ് ഇപ്പോള്* എഴുമാസം നീണ്ടു. പക്ഷേ ഞാന്* തളരില്ല. പരിശ്രമിച്ചുകൊണ്ടേയിരിക്കും. ഞാന്* സംവിധാനംചെയ്യുന്ന മൂന്നാമത്തെ സിനിമ 'ഒരു കടലിനും അപ്പുറം' ആദ്യ ഷെഡ്യൂള്* പൂര്*ത്തിയാക്കി. 'കോളിങ് ബെല്*' ആയിരുന്നു ആദ്യസിനിമ. മമ്മൂക്കയെ നായകനാക്കി ഒരു സിനിമയെടുക്കുക എന്നതാണ് എന്റെ സ്വപ്നപദ്ധതി.

  4. #93
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പ്രിയനന്ദനന്റെ ഏഴുസിനിമകള്* പറയുന്നത്*

    തൃശൂരിലെ തനതുഗ്രാമമായ വല്ലച്ചിറയില്*നിന്ന്* ഓണസംസ്*കാരത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുള്ള നാടകവും കലാപരിപാടികളും ആസ്വദിച്ച്* സിനിമയിലെത്തിയ പ്രതിഭയാണ്* പ്രിയനന്ദനന്*.


    ഇരുപതുവര്*ഷത്തിനിടയില്* ഏഴുസിനിമകള്* സംവിധാനംചെയ്*ത പ്രിയനന്ദനന്* ഫിലിം സൊസൈറ്റിയുടെയോ ഫിലിം ഇന്*സ്*റ്റിറ്റിറ്റ്യൂട്ടിന്റെയോ ഉത്*പ്പന്നമല്ല. ലോകസിനിമ കണ്ട്* പരിചയവുമില്ല. തൃശൂരിലെ തനതുഗ്രാമമായ വല്ലച്ചിറയില്*നിന്ന്* ഓണസംസ്*കാരത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുള്ള നാടകവും കലാപരിപാടികളും ആസ്വദിച്ച്* സിനിമയിലെത്തിയ പ്രതിഭയാണ്* പ്രിയനന്ദനന്*. 2001-ല്* നെയ്*ത്തുകാരന്* എന്ന പ്രഥമ ചിത്രം സംവിധാനംചെയ്*ത് നവാഗതസംവിധായകനുള്ള സംസ്*ഥാനപുരസ്*കാരം പ്രിയനന്ദനന്* കരസ്*ഥമാക്കി. നെയ്*ത്തുകാരനിലെ അപ്പമേസ്*തിരിയെ അനശ്വരനാക്കിയ മുരളിക്ക്* ഇന്ത്യയിലെ മികച്ച നടനുള്ള ദേശീയപുരസ്*കാരവും സംസ്*ഥാനപുരസ്*കാരവും ലഭിച്ചു. രണ്ടാമത്തെ ചിത്രം പുലിജന്മം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്*കാരം കരസ്*ഥമാക്കി. തുടര്*ന്ന്* സൂഫിപറഞ്ഞ കഥ (2009), ഭക്*തജനങ്ങളുടെ ശ്രദ്ധയ്*ക്ക് (2011), ഞാന്* നിന്നോടു കൂടെയുണ്ട്* (2015), പാതിരാകാലം (2017), സൈലന്*സര്* (2020) തുടങ്ങിയ സിനിമകളും സംവിധാനംചെയ്*തു. ആമസോണ്* പ്രൈമിലൂടെ ആഗോള സിനിമാപ്രേമികള്*ക്കിടയില്* എത്തിയ ഏറ്റവുംപുതിയ സിനിമയായ സൈലന്*സറില്*നിന്ന്* ആദ്യസിനിമയിലേക്ക്* ഒരു ഭൂതകാലസഞ്ചാരം നടത്തുകയാണ്* പ്രിയനന്ദനന്*.

    ** ആദ്യസിനിമ നെയ്*ത്തുകാരന്* മുതല്* സൈലന്*സര്* വരെയുള്ള ഇരുപതുവര്*ഷകാലയളവില്* ഏഴുസിനിമകളാണ്* താങ്കള്* സംവിധാനംചെയ്*തിരിക്കുന്നത്*. സമാന്തരസിനിമകളുടെ സ്വീകാര്യത, പ്രദര്*ശനരീതി ഇവ എത്രത്തോളം വിഭിന്നമാണ്* ഇപ്പോള്* ?

    സത്യത്തില്* സമാന്തരസിനിമകളുടെ കാര്യത്തില്* ഒരുമാറ്റവുമില്ല. അന്ന്* നെയ്*ത്തുകാരന്* സംവിധാനംചെയ്*ത കാലത്തും തിയറ്റര്* കിട്ടിയില്ല. ഈ വര്*ഷം സൈലന്*സറിന്റെ കാര്യത്തിലും തിയറ്റര്* കിട്ടിയില്ല. പ്രിയനന്ദനന്റെ സിനിമ ആളുകള്* കാണില്ലെന്ന ഒരു മുന്*ധാരണയാണ്*. ദേശീയപുരസ്*കാരം കിട്ടിയ സിനിമകളുടെ സംവിധായകന്* അല്ലേ. 100 ദിവസം ഓടുന്നതാണ്* ഇവിടെത്തെ ദേശീയപുരസ്*കാരം. തിയറ്റര്* എന്ന സങ്കല്*പം ഒരു വ്യവസായശാല തന്നെയാണ്*. അതിന്* നല്ല സിനിമയ്*ക്കോ അല്ലെങ്കില്* സമാനന്തസിനിമകളോ പ്രദര്*ശിപ്പിക്കാന്* തയാറല്ല. കാലം മാറി. ഇപ്പോള്* പുതിയ മാളുകള്* വന്നു. ഒരോ ഷോകള്* ആയിമാറി. തിയറ്റര്* സംസ്*കാരംതന്നെ മാറി. എന്നെപ്പോലുള്ള ആളുകള്* ഇപ്പോഴും 2001 ഒന്നില്*നിന്ന്* 2020-ലേക്ക്* എത്തിയപ്പോള്* ഒട്ടും വിഭിന്നമല്ല. പിന്നെ വളരെ പോസിറ്റീവ്* ആയ ഒരു കാര്യം ഒടിടി പ്ലാറ്റ്*ഫോം ആണ്*. ലോകം മുഴുവനുമുള്ള പ്രേക്ഷകരിലേക്ക്* ഇന്റര്*നെറ്റിലൂടെ നമ്മുടെ സിനിമ റിലീസ്*ചെയ്യുന്നു. ഇത്* വലിയ സാധ്യതയാണ്*. ഇന്ന്* ഇപ്പോള്* ഒരു സിനിമ പിടിക്കണമെങ്കില്* ഇന്ന താരം വേണമെന്നില്ല. അതാണ്* മലയാള സിനിമയുടെ മാറ്റം. പുതിയ ചെറുപ്പക്കാര്* വളരെ ഗൗരവത്തോടെ സിനിമയെ കാണുന്നു. അവരുടെ പ്രതിപാദനരീതിയും മനുഷ്യബന്ധങ്ങളുടെ കഥകളും അവര്* പറയുന്നു. വലിയ തമ്പുരാന്*മാരുടെ കഥമാത്രമല്ലെന്നും തെരുവില്* ജീവിക്കുന്നവര്*ക്കും കഥയുണ്ടെന്ന്* പുതിയതലമുറയുടെ സൗന്ദര്യംബോധം കാണിച്ചുതരുന്നു. പണ്ട്* അടൂര്*സാറിന്റെയോ അരവിന്ദന്റെയോ സിനിമകള്* ഉച്ചപ്പടം എന്ന ലേബലില്* 12 മണിക്ക്* ഉണ്ടായിരുന്നു. ഇപ്പോള്* അത്തരം സിനിമകള്* കാണിക്കുന്നില്ല. അവിടേക്ക്* തമിഴ്*സിനിമ കേറിപ്പോയി. തിയറ്ററുകളില്* സമാന്തരസിനിമയുടെ സംസ്*കാരം വളര്*ത്തുന്നില്ല. പകരം അത്തരം സിനിമകളുടെ പ്ലാറ്റ്*ഫോം എന്നുള്ളത്* ഇപ്പോള്* ചലച്ചിത്രമേളകളായിമാറി. എന്നെ സംബന്ധിച്ച്* ഈ ഒടിടി പ്ലാറ്റ്*ഫോം വളരെ ആത്മവിശ്വാസവും ശുഭാപ്*തിവിശ്വാസം നല്*കുന്ന കാര്യമാണ്*.

    ** കുട്ടിക്കാലത്ത്* കണ്ട സിനിമകള്*, അക്കാലത്ത്* താരങ്ങള്* ആരൊക്കെ ആയിരുന്നു ?

    എന്റെ കാലത്ത്* ജയനും സുകുമാരനും ആയിരുന്നു താരങ്ങള്*. അന്ന്* ജയനും സുകുമാരനും പരസ്*പരം ശത്രുക്കളാകുന്ന സിനിമ ഇറങ്ങിയാല്* എനിക്ക്* ഭയങ്കര വിഷമമായിരുന്നു. കാരണം പിന്നെ ഞാന്* ആരുടെ പക്ഷം ചേരണമെന്ന്* വിചാരിച്ച്* കുറേ വിഷമിച്ചിട്ടുണ്ട്*. അന്ന്* സിനിമ എനിക്ക്* വിനോദമാണ്*. പക്ഷേ കെ.ജി. ജോര്*ജ്*സാറിന്റെ കോലങ്ങള്* എന്ന സിനിമ ആണ്* എന്റെ അവബോധത്തെ മാറ്റിയത്*. ബെന്*സ്*വാസുപോലുള്ള സിനിമ കണ്ട്* രസിച്ച എനിക്ക്* പിന്നീട്* ജോര്*ജ്* സാറിനെപോലുള്ള സംവിധായകരുടെ സിനിമകള്* കണ്ട്* ആസ്വാദനരീതി മാറുകയായിരുന്നു. അതിനുശേഷം താരാരാധന തോന്നിയിട്ടില്ല. പിന്നെ നമ്മള്* റിയലിസ്*റ്റിക്* ആയ, ഗൗരവമുള്ള സിനിമകള്* കാണുകയായിരുന്നു. വിദേശസിനിമകള്* ഞാന്* പൊതുവേ കാണുന്നത്* കുറവാണ്*. ഫിലിം സൊസൈറ്റികളിലൂടെ കാണിക്കുന്ന സിനിമകള്* പ്രത്യേകം ആളുകള്*ക്ക്* വേണ്ടി ഉണ്ടാക്കിയതാണെന്ന്* പറയുന്നവരുണ്ട്*. എന്റെ സിനിമകള്*പോലും അങ്ങനെ പറയുന്നവരുണ്ട്*. സിനിമയുടെ പരിശീലനത്തിനായി പിന്നീട്* തൃശൂര്*തന്നെയുള്ള കെ.ആര്*. മോഹനേട്ടന്റെയും പി.ടി. കുഞ്ഞുമുഹമ്മദിന്റെയും കൂടെ സംവിധാനസഹായി ആകുകയായിരുന്നു.

    ** നാടകത്തിലൂടെ പറയുന്ന കാര്യങ്ങള്* കുറേക്കൂടി ആളുകളിലേക്ക്* എത്തിക്കാനായിരുന്നോ സിനിമയിലേക്ക്* വഴിമാറിയത്* ?

    സിനിമയിലേക്ക്* ഞാന്* എത്തുന്നത്* വളരെ അപ്രതീക്ഷിതമായിട്ടാണ്*. വൈക്കം മുഹമ്മദ്* ബഷീറിന്റെ പ്രേമലേഖനം അന്നൂര്* നാടകവീടിനുവേണ്ടി, ബാബു അന്നൂരിനുവേണ്ടി ചെയ്*തുകൊണ്ടിരിക്കുകയായിരുന്നു. അന്ന്* നാടകം കഴിഞ്ഞതിന്റെ രാത്രി തലശേരിയില്*നിന്ന്* ശശിമാഷ്* (എന്*. ശശിധരന്*) വരുകയും അവിടെ തങ്ങുകയുംചെയ്*തു. അന്നത്തെ സംസാരത്തിനിടയില്* മാഷ്* പറഞ്ഞു അടുത്ത നാടകം ഞാന്* നിങ്ങള്*ക്കുവേണ്ടി എഴുതിതരും. അങ്ങനെ എഴുതിയ നാടകമാണ്* നെയ്*ത്തുകാരന്*. ആ സമയത്ത്* എന്റെ സുഹൃത്ത്* മണിലാല്* ഒരു ഷോര്*ട്ട്* ഫിലിം ചെയ്*തിരുന്നു. പച്ചക്കുതിര എന്ന ആ ഷോര്*ട്ട്*ഫിലിമിന്റെ അസിസ്*റ്റന്റ്* ആയിരുന്നു ഞാന്*. അതിന്റെ പ്ര?ഡ്യൂസര്* ഷൗക്കത്തിനെ ഞാനായിട്ടായിരുന്നു പരിചയപ്പെടുത്തികൊടുത്തത്*. എന്നോട്* ഒരു ഷോര്*ട്ട്*ഫിലിം ചെയ്യാന്* അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. പക്ഷേ, ഞാന്* അതിനു ആയിട്ടില്ലെന്ന്* പറഞ്ഞുപിന്*മാറി. അദ്ദേഹത്തിന്* എന്നോടുള്ള താത്*പര്യമുള്ളതുകൊണ്ട്* ഞാന്* പറഞ്ഞു ഒരു സബ്*ജറ്റുണ്ട്*, ഗംഭീര വിഷയമാണ്*. സിനിമയാക്കാന്* പറ്റിയ വിഷയമാണെന്നും ഞാന്* പറഞ്ഞു. മോഹനേട്ടനെ കൊണ്ടോ പി.ടി. കുഞ്ഞുമുഹമ്മദിനെകൊണ്ടോ സംവിധാനംചെയ്യിക്കാം. അങ്ങനെ തൃപ്രയാറില്*നിന്ന്* തൃശൂരിലേക്കുള്ള ഒരു യാത്രയില്* മുല്ലനേഴി മാഷിനെകിട്ടി. മാഷും ഞാനും തമ്മിലുള്ള സൗഹൃദം ചെറുതല്ലായിരുന്നു. മാഷിന്റെ തന്നെ മാലപ്പടക്കം എന്ന ഷോര്*ട്ട്*ഫിലിംമില്* അസിസ്*റ്റന്റ്* ആയ എന്റെ കൂടി പേര്* മാഷ്* സംവിധായകന്റെ പേരിനോടൊപ്പം വച്ചിരുന്നു. മാഷ്* അത്രയ്*ക്കും വലിയമനുഷ്യനായിരുന്നു. പക്ഷേ, എനിക്ക്* അന്ന്* ഞാനൊരു സംവിധായകനായി എന്ന ബോധ്യമുണ്ടായിരുന്നില്ല. മാഷിനോട്* ഞാന്* നെയ്*ത്തുകാരനെക്കുറിച്ച്* പറഞ്ഞു. അപ്പോള്* മാഷ്* പറഞ്ഞു അത്* നിനക്ക്* തന്നെ ചെയ്*തോടെ, മോഹനനൊക്കെ വേറെ കാര്യങ്ങളൊക്കെ ഉണ്ടാകും. ഞാന്* ചോദിച്ചു: ഞാന്* പഴുത്തോ മാഷേ? അപ്പോള്* മാഷ്* പറഞ്ഞു. നീ പഴുത്തടാ ചെക്കാ, മാഷിന്റെ ആ ഒറ്റ വാക്കാണ്*, ആ ഊര്*ജമാണ്* നെയ്*ത്തുകാരന്* ചെയ്യാന്* കാരണമായത്*. ഷൗക്കത്ത്* പറഞ്ഞു: നീയാണെങ്കില്* ഞാന്* പ്ര?ഡ്യൂസ്* ചെയ്യാം. പക്ഷേ, എനിക്ക്* ഭയമുണ്ടായിരുന്നു. കാരണം ഇ.എം,എസിന്റ മരണം ഇതിവൃത്തമാണ്*. പാളിപ്പോകുമോ എന്നുള്ള ചിന്ത. പക്ഷേ, ശശിമാഷ്* ആദ്യം സമ്മതിച്ചില്ല. ഞാന്* നാടകമായിട്ട്* എഴുതിയതാണ്*. ഞാനില്ല സിനിമയിലേക്ക്* എന്ന്* പറഞ്ഞ്* മാഷ്* ഉറച്ചുനിന്നു. മാഷേ ഇത്* എനിക്ക്* വന്ന ഒരു അവസരമാണ്* എന്നൊക്കെ പറഞ്ഞ്* ഞാന്* മാഷിനോട്* വാശിപിടിച്ചു. അങ്ങനെ ഒടുവില്* മാഷ്* സമ്മതിക്കുകയായിരുന്നു.

    ** നെയ്*ത്തുകാരനായി മുരളി എത്തുന്നത്* ?

    മുരളിച്ചേട്ടനെ എനിക്ക്* പണ്ടേ അറിയാം. ഗര്*ഷോമില്* ഞാന്* സഹായി ആയിരുന്നു. പക്ഷേ, ഞാന്* അടുത്തുപോകാറില്ല. എനിക്ക്* പേടിയായിരുന്നു. പെരുങ്ങോട്ടുകരയില്* മുരളിച്ചേട്ടന്റെ നാടകങ്ങള്* കണ്ടിട്ടുണ്ട്*. ആ സമയത്ത്* എല്ലാ പുസ്*തകങ്ങളും വായിക്കുമായിരുന്നു. മുദ്രാരാക്ഷസം ഡല്*ഹിയില്* കളിക്കാന്* പോയപ്പോള്* അവിടെ മുമ്പ്* കളിച്ചിട്ടുള്ളത്* വെള്ളിയാഴ്*ചയാണ്*. നരേന്ദ്രപ്രസാദ്*, മുരളിച്ചേട്ടന്* അങ്ങനെയുള്ള പ്രതിഭകളെ നന്നായി അറിയാം. 15 ലക്ഷത്തിനുള്ളില്* നെയ്*ത്തുകാരന്* തീര്*ക്കണം. അത്രയും ബഡ്*ജറ്റ്* ആണ്* കൈവശമുള്ളത്*. വി.കെ. ജോസഫേട്ടന്റ കൂടെയാണ്* ഞാന്* മുരളിച്ചേട്ടനെ പോയി കാണുന്നത്*. എനിക്ക്* അന്നാണെങ്കില്* കഥപറയാനൊന്നും അറിയില്ല. തിരക്കഥ വായിച്ച്* കഴിഞ്ഞ്* പറഞ്ഞാല്* മതിയെന്നും എങ്ങനെ ഇത്* ചെയ്യുന്നതെന്ന്* ഇപ്പോള്* പറഞ്ഞുതരാമെന്നൊക്കെ ഞാന്* പറഞ്ഞു. മുരളിച്ചേട്ടന്* സമ്മതിച്ചു. 5000 രൂപയാണ്* ഞാന്* അന്ന്* അഡ്വാന്*സ്* നല്*കിയത്*. അന്ന്* അദ്ദേഹത്തിന്* അതിനേക്കാള്* എത്രയോ ഇരട്ടി പണംഅഡ്വാന്*സ്* കിട്ടുന്ന കാലമാണ്*. പക്ഷേ, മുരളിച്ചേട്ടന്* മനസിലായി എന്റെ അവസ്*ഥ. അങ്ങനെയാണ്* നെയ്*ത്തുകാരന്* സംഭവിക്കുന്നത്*. മുരളിച്ചേട്ടന്* മികച്ചനടനുള്ള ദേശീയപുരസ്*കാരവും സംസ്*ഥാനപുരസ്*കാരവും ലഭിച്ചു. എനിക്ക്* നവാഗതസംവിധായകനുള്ള സംസ്*ഥാനപുരസ്*കാരവും ലഭിച്ചു.

    ** അത്* മന്ദാരപ്പൂവല്ല. പൃഥ്വിരാജിനെയും കാവ്യാമാധവനെയും നായികാനായകന്*മാരാക്കി ഇങ്ങനെന്നായിരുന്നില്ലേ രണ്ടാമത്തെ സിനിമ ?

    ആദ്യത്തെ സിനിമ കഴിഞ്ഞതിനുശേഷം മുരളിച്ചേട്ടന്* പറഞ്ഞു. ഇനി നിന്റെ സിനിമയില്* ഞാനില്ല. അന്ന്* ഇപ്പോഴുള്ള വീടിന്റെ പിന്നില്* ഒരു കുടിലിലായിരുന്നു താമസം. എന്റെ ദാരിദ്ര്യവും കഷ്*ടപ്പാടൊക്കെ മുരളിച്ചേട്ടന്* അറിയാമായിരുന്നു. ആദ്യസിനിമ കഴിഞ്ഞപ്പോള്* തന്നെ ഞങ്ങള്* തമ്മില്* ഭയങ്കര സൗഹൃദമായി. നടനും സംവിധായകനും അതിനപ്പുറമുള്ള സ്*നേഹബന്ധം ഞങ്ങള്*ക്കിടയില്* ഉണ്ടായിരുന്നു. അത്* ചിലപ്പോള്* രണ്ടുപേരും നാടകത്തെ സ്*നേഹിക്കുന്നതുകൊണ്ടാകണം. ഇനി നീ വാണീജ്യസ്വഭാവമുള്ള സിനിമ ചെയ്യൂ. ഞാനതില്* അച്*ഛനായി അഭിനയിക്കാം, നീയും രക്ഷപ്പെടണ്ടേ മോനെ എന്ന്* മുരളിച്ചേട്ടന്* പറഞ്ഞു. അങ്ങനെയാണ്* പൃഥ്വിരാജിനെയും കാവ്യമാധവനെയും വച്ച്* അത്* മന്ദാരപ്പൂവല്ല എന്ന സിനിമ തുടങ്ങുന്നത്*. അതില്* മുരളിച്ചേട്ടനില്ല. എംടിയുടെ ഒരു കഥയില്*നിന്ന്* ആശയം ഉള്*ക്കൊണ്ട്* എഴുതിയ സിനിമ ആയിരുന്നു. ഞാനും ശ്രീരാമേട്ടനും എഡിറ്റര്* വേണുഗോപാലുമാണ്* തിരക്കഥ എഴുതിയത്*. കവി പി.പി. രാമചന്ദ്രന്* ആണ്* സംഭാഷണം എഴുതിയിരിക്കുന്നത്*. അത്* ഭയങ്കര പ്രണയകഥ ആയിരുന്നു. ആ സമയത്ത്* വിനയന്റെ ഏതോ ഒരു പടത്തില്* അഭിനയച്ചതിന്റെ പുറത്ത്* പൃഥ്വിരാജ്* കരാര്* ഉറപ്പിച്ചിരുന്ന അഞ്ചുപടങ്ങള്* ഒഴിവാക്കണമെന്നായിരുന്നു. പൃഥ്വിരാജിനെവച്ച്* ചെയ്യാന്* പാടില്ലെന്നായിരുന്നു. ഒറ്റയടിക്ക്* എല്ലാവരുകൂടി വളഞ്ഞു. എനിക്ക്* ഭയമുണ്ടായിരുന്നില്ല. പൃഥ്വിരാജിനെവച്ച്* സിനിമചെയ്യാന്* എനിക്ക്* ധൈര്യമായിരുന്നു. ആരെ ഒഴിവാക്കിയാലും പൃഥ്വിരാജിനെവച്ചുതന്നെ സിനിമ ചെയ്യാമെന്ന്*
    ഞാന്* കെഞ്ചുന്നപോലെ നിര്*മ്മാതാക്കളോട്* പറഞ്ഞു. പക്ഷേ, അവരെ ആരൊക്കെയോ പേടിപ്പിച്ചു. അങ്ങനെ ആറുദിവസം ചിത്രീകരിച്ചെങ്കിലും ആ സിനിമ നടന്നില്ല.

    ** അത്* മന്ദാരപ്പൂവല്ല എന്ന ചിത്രം നിലച്ചപ്പോള്* അതിനെ എങ്ങനെ നേരിട്ടു ?

    അത്* മന്ദാരപ്പൂവല്ല എന്ന ചിത്രം മുടങ്ങിയതോടെ ഞാന്* ആകെ തകര്*ന്നു. രണ്ടുവര്*ഷം കൊണ്ടുനടന്ന പ്ര?ജക്*ട് ഒറ്റയടിക്ക്* ഇല്ലാതെപോയി. അതും നമ്മുടെ പിഴവുകൊണ്ടല്ല. അധികാരത്തിന്റെ ദുഷിച്ച സ്വഭാവംകൊണ്ട്* ഇല്ലാതെപോയതാണ്*. എന്റെ സ്വപ്*നം മാത്രമായിരുന്നില്ല. എത്രപേരുടെ സ്വപ്*നം ആയിരുന്നു എന്നുള്ളത്* അതിന്* വിലങ്ങുതടിയായവര്* ഓര്*ക്കുന്നില്ല. ഒരു ജീവിതംതന്നെ അല്ലേ പോയത്*. ഒരു അസാധാരണ പ്രണയകഥ ആയിരുന്നു. അത്* തകര്*ന്നുപോയതോടെ ഞാന്* പെട്ടു. പിന്നെ ഒന്നും ചെയ്യാന്* പറ്റാത്ത അവസ്*ഥയായി. പണ്ടത്തേക്കാള്* ബുദ്ധിമുട്ടായി. പണ്ട്* ആരെങ്കിലും അസിസ്*റ്റന്റ്* ആയി വിളിക്കും. നെയ്*ത്തുകാരന്* സമ്മാനം കിട്ടിയതോടെ അതില്ലാതെയായി. ഒരു ജോലിയില്ല. വീട്ടിലെ പ്രയാസം. ഞാന്* സുഹൃത്തുക്കളുടെ അടുത്ത്* വിളിച്ചുപറഞ്ഞു. എന്നെ എവിടേക്കെങ്കിലും കൊണ്ടുപോകൂ ഞാന്* എവിടെങ്കിലും പണിക്ക്* വരാം. അപ്പോ അവരൊക്കെ പറയുന്നു: നീ എസ്*റ്റാബ്*ളിഷ്*ഡ് ആയി. എനിക്ക്* ആണെങ്കില്* ഇന്റര്*വ്യുകള്* വരുന്നു. പത്രങ്ങളില്* എന്നെക്കുറിച്ച്* വാര്*ത്ത വരുന്നു. പക്ഷേ കപ്പ്* മാത്രമേയുള്ളൂ. ക്യാഷില്ല. ഒരു വീട്* എങ്ങനെ കഴിഞ്ഞുപോകുന്നുവെന്ന്* ആര്*ക്കും അറിയില്ലല്ലോ.

    ** ഇന്ത്യയിലെ മികച്ച ചിത്രമായി തെരഞ്ഞെടുത്ത പുലിജന്മം സംഭവിച്ചത്* ?

    അത്* മന്ദാരപ്പൂവല്ല എന്ന സിനിമ മുടങ്ങിയതോടുകൂടി ആകെ മാനസികസംഘര്*ഷത്തിലായിരുന്നു. വല്ലാത്ത അരാജകത്വംനിറഞ്ഞ ജീവിതാവസ്*ഥയായി. ആ സമയത്താണ്* ഒരു പിടിവള്ളിപോലെ ഒരു ഓണത്തിന്* വിജയേട്ടന്* (എം.ജി. വിജയ്*) വരുന്നത്*. വിജയേട്ടന്* എന്റെ നാട്ടുകാരനാണ്*. അയല്*ക്കാരനാണെങ്കിലും ഞങ്ങള്*തമ്മില്* രണ്ടുരേഖകളില്*പ്പെട്ട ആളുകളായിരുന്നു. അങ്ങനെയാണ്* വിജയേട്ടന്* പറയുന്നത്* നെയ്*ത്തുകാരന്* ഇത്രരൂപയല്ലേ ആയിള്ളൂ. എന്റെ കൈയില്* 30 ലക്ഷമുണ്ട്*. നമുക്ക്* ഒരു സിനിമചെയ്യാം. മുടക്കിയമുതല്* തിരിച്ചുകിട്ടണമെന്ന്* ആഗ്രഹിക്കുന്നില്ല. തിരിച്ചുകിട്ടിയാല്* വീണ്ടും സിനിമകള്* ചെയ്യാം. അതുകൊണ്ട്* പ്രിയന്* ഇഷ്*ടപ്പെട്ട വിഷയം സിനിമയാക്കാം എന്ന്* വിജയേട്ടന്* പറഞ്ഞു. അങ്ങനെയാണ്* ജീവിതത്തിന്റെ അസാധാരമായ പ്രതിസന്ധിഘട്ടത്തില്* നമ്മള്* പറയാറില്ലേ ദൈവത്തെ കണ്ടിട്ടുണ്ടോ എന്നൊക്കെ. ദൈവം പ്രത്യക്ഷപ്പെട്ടു.

    ** പുലിജന്മം പറയുന്ന രാഷ്*ട്രീയം, കാലിക വിഷയം ?

    പുലിജന്മത്തിന്റെ സമകാലിക വായന, രാഷ്*ട്രീയം എന്ന്* പറയുന്നത്* നമ്മള്* എത്രത്തോളം കഴിവുകളുണ്ടോ, പതിനെട്ട്* കളരിക്ക്* ഉടമ ഒരു ദളിതനാണെങ്കില്* ആ ദളിതനെ ഇല്ലാതാക്കുന്നത്* പഴയ കാലത്തുണ്ട്*. ഇക്കാലത്തുമുണ്ട്*. അധികാരത്തിന്റെ ഇഷ്*ടത്തിനു നിന്നില്ലെങ്കില്* ഒരാള്* മാറിപ്പോകുന്നത്* എങ്ങനെയാണ്* എന്നുള്ളതിന്റെ അടയാളമാണ്* ആ സിനിമ. അന്നത്തെ കാലത്ത്* അത്* മിത്തിലുണ്ട്*, വര്*ത്തമാനകാലത്തുണ്ട്*. മനുഷ്യന്റെ നിലനില്*പ്പ്* എന്നുള്ളത്* അവന്റെ ചുറ്റുപാടുകള്*, കുന്നുകള്*, പ്രകൃതിയൊക്കെയാണ്*. താത്*കാലിക ലാഭത്തിനുവേണ്ടി തകര്*ക്കുമ്പോള്* നമുക്ക്* തകര്*ന്ന്* പോകുന്നത്* ആവാസത്തിന്റെ വലിയ ഒരു മേഖലയാണെന്ന്* സിനിമ ബോധ്യപ്പെടുത്തുന്നുണ്ട്*. യഥാര്*ഥ മനുഷ്യരെ തിരിച്ചറിയപ്പെടാതെ പോകുന്നത്* എങ്ങനെയാണ്* എന്നുള്ളതിന്റെ ഒരു സമകാലികമായ അന്വേഷണമാണ്* പുലിജന്മം. പ്രഭാകരന്*മാഷ്* (എന്*. പ്രഭാകരന്*) വളരെമുമ്പ്* എഴുതിയ നാടകമായിരുന്നു അത്*.

    ** സൂഫി പറഞ്ഞ കഥ യില്* അതിമനോഹരമായ പാട്ടുകളുണ്ടല്ലോ? മുന്*സിനിമകളില്* പാട്ടുകള്* ഉള്*പ്പെടുത്തിയിട്ടില്ലല്ലോ ?

    പാട്ടിനുവേണ്ടി നമ്മള്* പാട്ടുകുത്തിക്കേറ്റണ്ട ആവശ്യമില്ലല്ലോ. മുടങ്ങിയ അത്* മന്ദാരപ്പൂവല്ല എന്ന സിനിമയില്* ആറോ ഏഴോ പാട്ടുകളുണ്ടായിരുന്നു. ഷഹബാസ്* അമന്* ആദ്യമായി പാട്ടിന്* ഈണമിടുന്നത്* ആ സിനിമയ്*ക്ക് വേണ്ടി ആയിരുന്നു. ഇതിലെ ഒരു പാട്ടാണ്* ( ഈ പുഴയും .... ) പിന്നീട്* രഞ്*ജിത്ത്* ഇന്ത്യന്* റുപ്പിയില്* ഉപയോഗിച്ചിരിക്കുന്നത്*. അതിഗംഭീരമായ ഒരു പ്രണയകഥ ആയിരുന്നു അത്*. ആ സിനിമ ഇറങ്ങിയെങ്കില്* ഞാന്* ഒരു ഹിറ്റ്*മേക്കര്* ആയിരുന്നേനെ. പുലിജന്മം കഴിഞ്ഞതോടെ അത്ര വലിയ പ്രശ്*നങ്ങള്* ജീവിതത്തില്* ഉണ്ടായില്ല. തമ്പിച്ചായനും പ്രകാശ്* ബാരെയും വരുന്നു. അങ്ങനെയാണ്* സൂഫി പറഞ്ഞ കഥ സംഭവിക്കുന്നത്*. കെ.പി. രാമനുണ്ണിയുടെ നോവലിനെ ആധാരമാക്കിയായിരുന്നു ആ സിനിമ. സൂഫി പറഞ്ഞ കഥയില്* പാട്ട്* ആവശ്യമാണ്* അതുകൊണ്ട്* അതില്* പാട്ടുകള്* ഉള്*പ്പെടുത്തി. സൂഫി പറഞ്ഞ കഥയിലൂടെയാണ്* മോഹന്* സിത്താരയ്*ക്ക് ആദ്യമായി സംസ്*ഥാന പുരസ്*കാരം ലഭിക്കുന്നത്*. പാട്ടിന്* റഫീക്ക്* അഹമ്മദിനും പുരസ്*കാരം ലഭിച്ചു. കെ.ജി. ജയന്* മികച്ച സിനിമാട്ടോഗ്രഫിക്കുള്ള പുരസ്*കാരവും ലഭിച്ചു.

    ** ദേവാസുരം, ആറാംതമ്പുരാന്*, നരസിംഹം തുടങ്ങിയ കച്ചവടസിനിമകള്*ക്ക്* തിരക്കഥ ഒരുക്കിയ രഞ്*ജിത്തിന്റെ കഥയെ ആസ്*പദമാക്കി ആയിരുന്നു ഭക്*തജനങ്ങളുടെ ശ്രദ്ധയ്*ക്ക് എന്ന സിനിമ ചെയ്*തത്*. രഞ്*ജിത്തിന്റെ കഥ എങ്ങനെ വന്നു ?

    ഭക്*തജനങ്ങളുടെ ശ്രദ്ധയ്*ക്കുവേണ്ടി തിരക്കഥ ഒരുക്കിയ മനോജ്* രഞ്*ജിത്തേട്ടന്* വളരെ ഇഷ്*ടമുള്ള ഒരാളായിരുന്നു. അവര്* മുന്*പ്* പദ്ധതിയിട്ട സിനിമ ആയിരുന്നു. അത്* എനിക്ക്* വേണ്ടി എഴുതിയതല്ലായിരുന്നു. അതിലേക്ക്* ഞാന്* കൂടിചേരുകയായിരുന്നു. ആദ്യമായാണ്* അങ്ങനെ ഒരു സിനിമ ഉണ്ടാകുന്നത്*. ആ വിഷയം ഗംഭീരമായതുകൊണ്ടാണ്* നമ്മള്* അത്* കൊളുത്തിയത്*. വില്*ക്കാന്* തീരുമാനിച്ചാല്* ഭക്*തിയും വില്*ക്കാമല്ലോ. അതൊരു തന്ത്രമാണ്*. എവിടെയാണോ മനുഷ്യന്റെ ബോധനിലവാരത്തിന്റെ താഴ്*ച അവിടെ എങ്ങനെയാണ്* ഒരു ഉത്*പ്പന്നത്തെ വില്*ക്കാന്* പറ്റും അതുപോലെ ഭക്*തിയും ഉത്*പ്പന്നമായി വില്*ക്കാം. അതാണ്* ഭക്*തജനങ്ങളുടെ ശ്രദ്ധയ്*ക്ക് എന്ന സിനിമ പറയുന്നത്*.

    ** ഞാന്* നിന്നോടുകൂടെയുണ്ട്* എന്ന സിനിമയുടെ ആശയം ഒരു നാടകത്തില്*നിന്നുള്ളതാണ്*. കഥ, നാടകം, നോവല്* ഇങ്ങനെ വിവിധ സാഹിത്യരൂപങ്ങളില്*നിന്നും സിനിമ അടര്*ത്തി എടുത്തിട്ടുണ്ട്* ?

    ഒരു കഥയില്*നിന്ന്* ഒരു ആശയത്തില്*നിന്ന്* ഒരു കാഴ്*ചയില്*നിന്ന്* നമുക്ക്* സിനിമയുണ്ടാക്കാം. ബിയോണ്ട്* ദ ലാന്*ഡ്* ഓഫ്* ഹട്ടാമല എന്ന നാടകത്തില്* സോഷ്യലിസം എന്ന ഭയങ്കരസംഭവമുണ്ട്*. സ്വപ്*നംകണ്ടതിന്റെ പേരില്* മനുഷ്യനെ തൂക്കിക്കൊല്ലുക, കളവിന്റെ പുറത്തല്ല കൊല്ലുന്നത്*. കമ്മ്യൂണിസം ഒരു സ്വപ്*നമാണ്* അതില്*. അങ്ങനെയൊരു ലോകം ചെയ്യാനാകുമെന്ന്* എനിക്ക്* തോന്നി. പണം എന്തെന്ന്* അറിയാത്ത നാട്ടിലേക്ക്* ചെല്ലുകയും അവിടെ ഒരാള്*ക്ക്* വേണമെങ്കില്* അതുവരെ ഉപയോഗിക്കാത്ത ലഹരിയുടെ പുറത്താണെങ്കില്*പോലും മനുഷ്യബന്ധങ്ങളെ വേര്*ത്തിരിക്കാമെന്നുമുള്ള അതിഭയങ്കരമായ ഒരു നാടകമാണത്*. മദ്ധ്യപ്രദേശിലാണ്* ഈ സിനിമ ചിത്രീകരിച്ചത്*. അവിടെ എത്താനും ചിത്രീകരണവുമായി ബന്ധപ്പെട്ടും കുറേ ബുദ്ധിമുട്ടേണ്ടിവന്നു. ഈ സിനിമ ശരിക്കും ആളുകളിലേക്ക്* എത്തിയില്ല. അത്* എന്റെ സിനിമയാണെന്ന്* പോലും ആളുകള്*ക്ക്* അറിയില്ല. ജോണ്* ഏബ്രഹാം പുരസ്*കാരം ലഭിച്ചു. ഒടിടി പ്ലാറ്റ്*ഫോമിയൂടെ ആഗോളപ്രേക്ഷകരിലേക്ക്* ഈ സിനിമ കൊണ്ടുവരാന്* ആഗ്രഹിക്കുന്നുണ്ട്*.

    ** വര്*ത്തമാനകാലത്തിന്റെ നേര്*ക്കാഴ്*ചയായ പാതിരാകാലം കേരളത്തിലെ മേളകളില്* കണ്ടില്ലല്ലോ ?

    ഈ സിനിമയുടെ ആശയം എനിക്ക്* കിട്ടുന്നത്* സാഹിത്യഅക്കാദമിയില്* ഇരിക്കുമ്പോഴാണ്*. ഒരു ദിവസം അക്കാദമിയില്* മരച്ചുവട്ടില്* ഇരിക്കുമ്പോള്* ഒരാളെ പോലീസ്* കൊണ്ടുപോകുന്നു. കൊണ്ടുപോകുന്ന സമയത്ത്* തൊട്ടടുത്തു വര്*ത്തമാനം പറഞ്ഞിരുന്ന പയ്യന്റെ അടുത്ത്* ഫോണ്* വിളിക്കാന്* നോക്കുന്നു. ഈ സമയത്ത്* ഈ രണ്ടുപേരെയും കൊണ്ടുപോയി.
    പിറ്റേ ദിവസം പത്രത്തില്* കാണുന്നത്* കൊക്കാലെ പോസ്*റ്റര്* ഒട്ടിക്കുന്നതിനിടെ പിടികൂടിയെന്നാണ്*. നമ്മുടെ മുമ്പില്*നിന്ന്* കൊണ്ടുപോയതാ. സത്യം അവര്* പറയുന്നതാണ്*. ഇതാണ്* അധികാരം. ഇതാണ്* പോലീസ്*. ഒരാളെ യു.എ.പി.എ. ചുമത്തി ഏതുതരത്തിലും പൊക്കാമെന്ന ഭരണകൂടത്തിന്റെ ഭീകരത കണ്*മുന്നില്* കണ്ട ആ ഉത്*കണ്*ഠ എങ്ങനെ നമുക്ക്* പറയാതിരിക്കാനാകും. മനുഷ്യാവകാശ കമ്മിഷന്* എന്നൊക്കെ പറയും. സത്യത്തില്* ഇത്* ഞാന്* കണ്ട കാര്യം ആണ്*. പക്ഷേ ഈ ജനാധിപത്യരാജ്യത്തില്* വിയോജിക്കാനുള്ള സ്വാതന്ത്ര്യമില്ല എന്ന്* പറഞ്ഞാല്* എങ്ങനെ ശരിയാകും. എതിര്*ത്താല്* നിങ്ങളെ ടാര്*ജറ്റ്* ചെയ്യുമെന്ന ഭീതി
    ഒരു ആര്*ട്ടിസ്*റ്റ് എന്ന നിലയ്*ക്ക് ഞാന്* അത്* പറയണമെന്ന്* തോന്നി. അതാണ്* പാതിരാകാലം. കേരളത്തില്* ഒഴികെ കൊല്*ക്കത്ത, പൂനെ ഉള്*പ്പെടെയുള്ള ഇന്ത്യയിലെ വിവിധ മേളകളില്* പാതിരാകാലം പ്രദര്*ശിപ്പിച്ചു. കേരളത്തില്* എടുത്തില്ല.

    ** മൂക്കോടന്* ഈനാശുവായി ലാല്* അഭിനയിച്ച രണ്ടുതലമുറകളുടെ ജീവിതം പറയുന്ന സൈലന്*സര്* ഐ.എഫ്*.എഫ്*.കെയിലും പ്രദര്*ശിപ്പിച്ചു. സിനിമയുടെ ആശയം വൈശാഖന്റെ കഥയായി തെരഞ്ഞെടുത്തതിനു പിന്നില്* ?

    രണ്ടു സംഘര്*ഷങ്ങളാണ്* സൈലന്*സറില്* പറയുന്നത്*. മൂക്കോടന്* ഈനാശുവിന്* പണമുണ്ട്*, സൈക്കിളുണ്ട്* അത്* നിന്നുപോകാന്* പറ്റാവുന്ന ജീവവായുവാണ്*. അതിന്* അപ്പുറത്ത്* ഒരു പുതിയ കാഴ്*ചപ്പാട്* അവതരിപ്പിക്കുന്നു. അയാളുടെ മകന്* കാശ്* വെട്ടിപ്പിടിക്കണം. അതിന്* കുറേ അരികുകള്* ചെത്തികളയേണ്ടിവരുന്നു. പക്ഷേ, മനസാക്ഷി ഉണ്ടാകില്ല. സ്വന്തം അച്*ഛനായാലും. ഇപ്പോള്* നിലനില്*ക്കുന്ന മൂല്യബോധത്തെ ആളുകള്* കാണുന്ന രീതിയാണ്* സിനിമ പറയുന്നത്*. കാശുള്ളവനെയാണ്* ഇന്ന്* അംഗീകരിക്കുന്നത്*. പെട്ടെന്ന്* പണം ഉണ്ടാക്കുക എന്ന മൂല്യമാണ്* സമൂഹത്തില്* അടിച്ചേല്*പ്പിക്കുക. നമ്മള്* നിലനില്*ക്കുന്നത്* ധാര്*മികമായ മ്യൂല്യങ്ങളിലാണ്*. വൈശാഖന്* മാഷിന്റെ കഥ വായിച്ചപ്പോള്* എനിക്ക്* അങ്ങനെയാണ്* തോന്നിയത്*. ഈ സിനിമയുടെ ആശയം മനസില്* വരുമ്പോള്*തന്നെ വേറെ ഒരാളെ ആലോചിച്ചിട്ടില്ല, ലാലേട്ടന്* തന്നെ ആയിരുന്നു മൂക്കോടന്* ഈനാശു. ആ നില്*പ്പ്*, ആ ധാര്*ഷ്*ഢ്യം അതെല്ലാം ലാലേട്ടനില്* കാണാന്* കഴിഞ്ഞു. മുരളിച്ചേട്ടന്* ശേഷം അത്ര അന്തസുള്ള ഒരു നടനായിട്ടാണ്* ഞാന്* ലാലേട്ടനെ കാണുന്നത്*. പിന്നെ ഇര്*ഷാദ്* എപ്പോഴും നമ്മുടെ കൂടെയല്ലേ. ഞങ്ങള്* ഒരുമിച്ച്* ചാന്*സ്* ചോദിച്ച്* നടന്നവരാണ്*.

    ** ഇരുപതുവര്*ഷത്തിനുള്ളില്* ഏഴുസിനിമകള്*. ഈ സിനിമകളില്* ഏറ്റവും ഇഷ്*ടസിനിമ ഏതാണെന്ന്* ചോദിച്ചാല്* ?

    ഒരു അമ്മയ്*ക്ക് ഏഴുമക്കള്* എങ്ങനെയാണോ അതുപോലെയാണ്* എനിക്ക്* ഈ ഏഴുസിനിമകളും. പരിചരണരീതിയില്* വ്യത്യാസമുണ്ടാകാം. അവ ഏഴു വ്യത്യസ്*ത വസ്*ത്രങ്ങളിലൂടെ ആണെന്ന്* മാത്രം. ചിലതിന്* ചില ചെറിയ സ്വഭാവമാറ്റങ്ങള്* ഉണ്ടാകാം. എനിക്ക്* ബോധ്യപ്പെട്ട വിഷയങ്ങള്* മാത്രമേ സിനിമയാക്കിയിട്ടുള്ളൂ. ഏഴുസിനിമകളും ഒരേപ്പോലെ ഇഷ്*ടമാണ്*. ഓരോ സിനിമകളുടെയും വിഷയങ്ങള്*ക്ക്* അനുസരിച്ചാണ്* ഞാന്* ഓരോ സിനിമകളെയും സമീപിച്ചിട്ടുള്ളത്*.

    ** അവാര്*ഡുസിനിമകള്* എന്നാണ്* സമാന്തരസിനിമകളെ പൊതുവേ വിളിച്ചുപോരുന്നത്* ?

    ഞാന്* അവാര്*ഡിനുവേണ്ടിയല്ല സിനിമ പിടിക്കുന്നത്*. അവാര്*ഡ്* കിട്ടാത്തതില്* ഞാന്* പരാതിപ്പെടാറില്ല. പരാതിപ്പെട്ടതായി കേട്ടിട്ടുണ്ടോ? ഇല്ല. ഞാന്* എനിക്ക്* ഇഷ്*ടമുള്ള വിഷയം സിനിമയിലൂടെ പറയാന്* ശ്രമിക്കുന്നു. അതാണ്* ഞാന്* ചെയ്യുന്നത്*. പ്രേക്ഷകരെ നമുക്ക്* ജഡ്*ജ്ചെയ്യാനാകില്ല. എല്ലാസിനിമകള്*ക്കും ഒരുപോലെ സ്വീകാര്യത കിട്ടണമെന്നില്ല. അങ്ങനെയെങ്കില്* ബ്രാന്*ഡഡ്* നടന്*മാര്* അഭിനയിക്കുന്ന എല്ലാ കച്ചവടസിനിമകളും തിയറ്ററുകളില്* സാമ്പത്തികമായി വിജയിക്കണ്ടേ.

    **ഡോ ബിജു, ലിജോ പെല്ലിശേരി സനല്*കുമാര്* ശശിധരന്*, ഗീതു മോഹന്*ദാസ്*. ഇവര്* പ്രാദേശിക തിയറ്ററുകളേക്കാള്* ലോകമാര്*ക്കറ്റില്* സിനിമകാണിക്കുന്നു. ഈയൊരു പ്രദര്*ശനരീതിയെക്കുറിച്ച്* ?

    സിനിമ ലോകത്തിന്റേതാണ്*. നമ്മള്* ഒരു പ്രാദേശികതയില്* നില്*ക്കരുത്*. ലോകത്തോട്* സംവേദിക്കാനുള്ളതാണ്* കല. അപ്പോള്* ലോകത്ത്* നമ്മുടെ സിനിമകള്* അത്തരം ലോകമേളകളില്* കാണിക്കുന്നത്* നല്ലതാണ്*. ലോകത്തിന്റെ ഭാഷയിലേക്ക്* സിനിമകൊണ്ടുപോകണം. ഇവര്* ലോകത്തെ മുന്*കണ്ടിട്ടാണ്* സിനിമ എടുക്കുന്നത്*. ബോക്*സ് ഓഫീസില്* ഹിറ്റാക്കിയിട്ടല്ല. ലോകത്ത്* നമുക്ക്* കാണികള്* ഉണ്ടെന്ന്* പറയുന്നത്* വലിയ ആത്മവിശ്വാസമാണ്*. മലയാളസിനിമയില്* അടൂര്*സാറിനും അരവിന്ദനും ശേഷം ലോകത്ത്* എത്രയോ ചലച്ചിത്ര മേളകളില്* പോയിട്ടുള്ള ആളാണ്* ഡോ. ബിജു. ഇവര്* പറയുന്നത്* ആഗോളവിഷയമാണ്*. ഉദാഹരണത്തിന്* പിറവി നമ്മുടെ നാട്ടില്* വന്നപ്പോള്* ആ സിനിമ എല്ലാവര്*ക്കും ഇഷ്*ടപ്പെട്ടിട്ടില്ല. കാരണം നമുക്ക്* ഒരു രാജനെ നഷ്*ടപ്പെട്ടിട്ടുള്ളൂ. അത്* വിദേശമേളയില്* പ്രദര്*ശിക്കുമ്പോള്* അവിടെ കുറേ രാജന്മാര്* നഷ്*ടപ്പെട്ടവരാണ്*, മകനെ കാത്തിരിക്കുന്ന കുറേ അച്*ഛന്*മാര്* അവര്*ക്കുണ്ട്*. ആ മേളയില്* ലോകത്തിന്റെ ഒരു വേദന കൂടിചേരുകയാണ്*. നമ്മള്* കിം കി ഡുകിനെ എങ്ങനെ അറിയുന്നത്*. അദ്ദേഹത്തിന്റെ സിനിമകളുടെ വിഷയം ആഗോളപ്രസക്*തിയുള്ളതാണ്*. ലോകത്ത്* എവിടെയെല്ലാം എപ്പോഴെല്ലാം മേളകള്* നടക്കുന്നു എന്ന്* കംപ്യൂട്ടറിനുമുന്നില്* കുത്തിയിരുന്ന്* അന്വേഷിച്ച്* ചെയ്യേണ്ട ഒരു ക്രിയേറ്റീവ്* ആയ പണികൂടിയാണ്*. പക്ഷേ, ഞാന്* ഈ ഒരു പണിയില്* വളരെ പിന്നിലാണ്*.

    **അടൂര്* ഗോപാലകൃഷ്*ണന്* ഒരു വേദിയില്* സി.ഐ.ഡി. മൂസ ഏറ്റവും ആസ്വദിച്ച സിനിമയാണെന്ന്* പറയുകയുണ്ടായി. പുലിജന്മം പോലെയുള്ള സമാന്തരസിനിമകളെ എങ്ങനെ കാണുന്നുവെന്ന്* ചോദിച്ചപ്പോള്*, പുലിജന്മം വളരെ ഇഷ്*ടപ്പെട്ട സിനിമയാണെന്ന്* കച്ചവടസിനിമകള്* മാത്രംചെയ്*ത ബി. ഉണ്ണികൃഷ്*ണന്* പറഞ്ഞിട്ടുണ്ട്*. പ്രിയനന്ദനന്* ജനപ്രിയസിനിമകള്* ആസ്വദിക്കാറുണ്ടോ ?

    ഞാന്* എല്ലാ സിനിമകളും ആസ്വദിക്കുന്ന ആളാണ്*. എല്ലാവരും സിനിമചെയ്യുന്നത്* ആളുകള്* കാണാന്* തന്നെയാണ്*. ഞാന്* സിനിമചെയ്യുന്നതും ആളുകള്* കാണാന്* തന്നെയാണ്*. കൂടുതല്* ആളുകള്* ഇഷ്*ടപ്പെട്ടതുകൊണ്ട്* ഒരു സിനിമ മോശമാകണമെന്ന്* ഒരു നിര്*ബന്ധമില്ല. അതുപോലെ കൂടുതല്* ആളുകള്*ക്ക്* ഇഷ്*ടപ്പെടാത്തതുകൊണ്ട്* ഒരു സിനിമ മോശമാകണമെന്നില്ല. യുക്*തിബോധമുള്ള സിനിമയാണ്* എനിക്ക്* ഇഷ്*ടം. യുക്*തിരഹിതമായ സിനിമയോട്* എനിക്കിഷ്*ടമല്ല. വില്*ക്കാന്* വേണ്ടിയുള്ള ഉത്*പ്പന്നമായി ബോധപൂര്*വം പലതും കുത്തിനിറക്കുമ്പോഴാണ്* സഹിക്കാന്* പറ്റാത്തത്*. കാണിയെ ഒരിക്കലും നമുക്ക്* ജഡ്*ജ് ചെയ്യാന്* പറ്റില്ല. ഇന്നതാണ്* അവന്* വേണ്ടത്* എന്ന്* നമ്മള്*ക്ക്* ഒരിക്കലും തീരുമാനിക്കാനാകില്ല. ചിലപ്പോള്* ആസമയത്ത്* അത്* സ്വീകരിച്ചുവെന്ന്* വരാം. അപ്പോള്* അതിനു ഒരു പുതുമ ഉണ്ടാകും. കൊമേഴ്*സ്യല്* സിനിമയുടെ ആളുകള്* കണ്ട്* പഠിക്കേണ്ട സിനിമയാണ്* ട്വന്റി20. കൊമേര്*ഷ്യല്*സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്* ട്വന്റി20. മികച്ച തിരക്കഥയാണ്*. ഉദയകൃഷ്*ണ, സിബി കെ. തോമസ്* എന്നിവരാണ്* തിരക്കഥ ഒരുക്കിയത്*. മാസിന്റെ മനശാസ്*ത്രം മനസിലാക്കി ഏതൊക്കെ തരത്തില്* താരങ്ങളെ ആ സമയത്ത്* എങ്ങനെ ഉപയോഗിക്കാം എന്ന്* ബോധപൂര്*വം ഒരുക്കിയ തിരക്കഥയാണ്*. മമ്മൂക്കയും ലാലേട്ടനും ദിലീപും ഇവരെയൊക്കെ എങ്ങനെ പ്രേക്ഷകര്* ഇഷ്*ടപ്പെടുന്ന രീതിയില്* അവതരിപ്പിക്കാം എന്ന്* സിനിമയില്* കാണിച്ചിട്ടുണ്ട്*. ട്വന്റി20 ശരിയായ അര്*ഥത്തിലുള്ള കൊമേഴ്*സ്യല്* അന്വേഷണമാണ്*.

    ** മുന്*പ്* പലചിത്രങ്ങളിലും അഭിനയിച്ച്* കണ്ടിട്ടുണ്ട്*. അഞ്ചാംപാതിര എന്ന സിനിമയില്* കഥയ്*ക്ക് വഴിത്തിരിവാകുന്ന ഒരു കഥാപാത്രം അഭിനയിച്ചല്ലോ ?

    ഞാന്* അടിസ്*ഥാനപരമായി നടന്* ആകാന്* ആഗ്രഹിച്ച ആളാണ്*. നാടകത്തില്* അഭിനയിച്ചിട്ടുണ്ട്*. പിന്നീട്* സംവിധായകനായതാണ്*. പിന്നെ സിനിമയില്* വേണ്ടരീതിയില്* ആരും എന്നെ വിനിയോഗിച്ചിട്ടില്ലെന്ന്* തോന്നിയിട്ടുണ്ട്*. സിനിമാമേഖലയില്* അഭിനയത്തില്* കഴിവ്* തെളിയിച്ചിട്ടുള്ള ആളല്ല ഞാന്*. മിഥുന്റെയൊക്കെ രീതി എനിക്ക്* വളരെ ഇഷ്*ടപ്പെട്ടു. കഥാപാത്രത്തിന്* അനുയോജ്യമായ രീതിയില്* എന്നെ മിഥുന്* ഉപയോഗിച്ചു. പുതിയ സംഘത്തിനൊപ്പം ആദ്യമായാണ്*. എനിക്ക്* അത്* സന്തോഷം നല്*കിയ കാര്യമാണ്*.

    ** ഒ.ടി.ടി. പ്ലാറ്റ്*ഫോമിലൂടെയുള്ള സിനിമാപ്രദര്*ശനരീതിയെ എങ്ങനെയാണ്* താങ്കള്* വിലയിരുത്തുന്നത്* ?

    സിനിമ തിയറ്ററില്* കാണേണ്ട കലാരൂപംതന്നെയാണ്*. നൂറുശതമാനം അത്* ശരിയാണ്*. ശബ്*ദം, വെളിച്ചം, ഇഫക്*ട് അങ്ങനെയൊക്കെ സിനിമയുടെ സാധ്യതകള്* അനുഭവിച്ചറിയാന്* തിയറ്ററില്* പോയി തന്നെ സിനിമ കാണണം. ഒരുമിച്ചിരുന്ന്* തന്നെ സിനിമ കാണേണ്ടതാണ്*. അതിനെ ഞാന്* ഒരിക്കലും നിഷേധിക്കുന്നില്ല. പക്ഷേ, എന്നെപ്പോലെയുള്ള മനുഷ്യന്*മാര്*ക്ക്* ഒ.ടി.ടി. പോലെയുള്ള വേറെ ഒരു സ്*പെയ്*സ് ഉണ്ടെന്ന്* പറയുന്നത്* ഒരു ബലമാണ്*. ഒരു ആശ്വാസമാണ്*. ലോകം മുഴുവനുമുള്ള ആളുകള്* എന്റെ സിനിമ കാണുമല്ലോ. പിന്നെ ഒരാളുടെയും കാലുപിടിക്കണ്ട. എന്നോടു താത്*പര്യമുള്ള മനുഷ്യന്*മാര്*. എത്രയോ പേരുണ്ട്*. മുരളിച്ചേട്ടന്* ഞാന്* ലക്ഷക്കണക്കിന്* രൂപ നല്*കേണ്ടിയിരുന്നെങ്കില്* എനിക്ക്* നെയ്*ത്തുകാരന്* ചെയ്യാനാകുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഒ.ടി.ടി. പ്ലാറ്റ്*ഫോമിനെ സ്വാഗതംചെയ്യുന്നു.

    പ്രിയനന്ദനന്റെ സിനിമകള്*
    1 നെയ്*ത്തുകാരന്* (2001)
    2 പുലിജന്മം (2006)
    3 സൂഫിപറഞ്ഞ കഥ (2009)
    4 ഭക്*തജനങ്ങളുടെ ശ്രദ്ധയ്*ക്ക് (2011)
    5 ഞാന്* നിന്നോടു കൂടെയുണ്ട്* (2015)
    6 പാതിരാകാലം (2017)
    7 സൈലന്*സര്* (2020)


  5. Likes Perumthachan liked this post
  6. #94
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,577

    Default

    AJU VARGHESE INTERVIEW | MANEESH NARAYANAN | THE CUE



    .

  7. #95
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,577

    Default

    EXCLUSIVE INTERVIEW | SIDHIQUE | CAN CHANNELMEDIA






  8. #96
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default








  9. #97
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  10. #98
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,577

    Default

    Quote Originally Posted by Saathan View Post
    EXCLUSIVE INTERVIEW | SIDHIQUE | CAN CHANNELMEDIA






  11. #99
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default




  12. #100
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default

    K.P Ummar | Shantivila dinesh | LIGHTS CAMERA ACTION


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •