Page 15 of 38 FirstFirst ... 5131415161725 ... LastLast
Results 141 to 150 of 380

Thread: 🎤🎤 Latest Film Related Interviews and Chat Shows🎙️🎙️

  1. #141
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,537

    Default






  2. Sponsored Links ::::::::::::::::::::Remove adverts
  3. #142
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default


  4. #143
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    പവിത്രം പോലെ ആ ഓര്*മ്മകള്*...


    '' ബാലതാരമായി സിനിമയിലെത്തിയ വിന്ദുജാ മേനോന്* മലയാളികളുടെ സ്വന്തം മീനാക്ഷിയാണ്. അഭിനയവും നൃത്തവും നെഞ്ചോടു ചേര്*ത്തുപിടിക്കുന്ന ഈ കലാകാരിയുടെ വിശേഷങ്ങളിലൂടെ... ''


    പവിത്രം എന്ന ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം അനിയത്തിക്കുട്ടിയായി മാറിയ താരമാണ് വിന്ദുജാ മേനോന്*. ചേട്ടച്ഛന്റെ മീനാക്ഷിക്കുട്ടി ഇന്നൊരു പെണ്*കുട്ടിയുടെ അമ്മയാണ്. മലേഷ്യന്* ജീവിതത്തിലെ തിരക്കുകള്*ക്കിടയിലും നൃത്ത വിദ്യാലയവും അഭിനയവുമൊക്കെയായി കലാരംഗത്ത് സജീവമാണ് വിന്ദുജ. ആക്ഷ ന്* ഹീറോ ബിജു എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ താരം സീരിയലുകളിലും സജീവമാണ്.
    സിനിമയിലേക്കുള്ള രണ്ടാം വരവിനെക്കുറിച്ച് ?


    രണ്ടാംവരവ് എന്നൊന്നും പറയാന്* കഴിയില്ല. സിനിമയില്* മാത്രമായിരുന്നില്ല ഞാന്* ഫോക്കസ് ചെയ്തിരുന്നത്. പവിത്രമൊക്കെ ചെയ്യുന്ന സമയത്ത് സിനിമയ്*ക്കൊപ്പം നൃത്തവും ആങ്കറിങ്ങുമൊക്കെ ചെയ്തിരുന്നു. അതോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകുന്നുണ്ടായിരുന്നു.
    ഒരിക്കല്* മലേഷ്യയില്*നിന്ന് നാട്ടിലെത്തിയ സമയത്താണ് ആക്ഷന്* ഹീറോ ബിജുവിന്റെ സംവിധായകന്* എബ്രിഡ് ഷൈന്* എന്നെ വിളിക്കുന്നത്. ഒരു കഥാപാത്രമുണ്ട് ചെയ്യാന്* താല്*പര്യമുണ്ടോയെന്ന് ചോദിച്ചു. അഭിനയം എനിക്കെപ്പോഴും ഇഷ്ടമുള്ള കാര്യമാണ്. സാഹചര്യങ്ങള്* കൊണ്ടാണ് പലപ്പോഴും അതിന് കഴിയാതിരുന്നത്. എന്നെ വിളിക്കാനുള്ള കാരണം എന്താണെന്ന് ഞാന്* ഷൈനിനോട് ചോദിച്ചു. താന്* സ്*ക്രീനില്* കാണാന്* ആഗ്രഹിച്ചിരുന്ന മുഖങ്ങളിലൊന്നാണ് എന്റേത് എന്നാണ് ഷൈന്* പറഞ്ഞത്. അതുകൊണ്ടാണ് എന്റെ നമ്പര്* കണ്ടുപിടിച്ച് വിളിച്ചതെന്നും പറഞ്ഞു.
    ലൊക്കേഷനില്* വരാം, ആ കഥാപാത്രത്തിന് ഞാന്* യോജിക്കുന്നുണ്ടോയെന്ന് നോക്കൂ എന്നാണ് ഞാന്* പറഞ്ഞത്.
    ലൊക്കേഷനിലെത്തി കുറെനേരം കഴിഞ്ഞിട്ടും ഷൈന്* ഒന്നും പറയാതെ ഇരുന്നപ്പോള്* എനിക്ക് സംശയമായി. സുരാജ് ചേട്ടന്* അഭിനയിച്ച ഒരു സീന്* എനിക്കു കാണിച്ചുതന്ന ശേഷം ഈ സിനിമ ചെയ്യുകയല്ലേ എന്നു ചോദിച്ചു. അപ്പോള്* അടുത്തുണ്ടായിരുന്ന നിവിനും സപ്പോര്*ട്ട് ചെയ്തു. അവര്* രണ്ടുപേരുടെയും പോസിറ്റീവ് വൈബിലാണ് ഞാനാ സിനിമ ചെയ്തത്. രണ്ടു സീനേ ഉള്ളെങ്കിലും നല്ല റീച്ച് കിട്ടിയ കഥാപാത്രമായിരുന്നു അത്. അത്തരം കഥാപാത്രങ്ങള്* ചെയ്യാനാണ് ഞാന്* ആഗ്രഹിക്കുന്നത്.

    സീരിയലിലും സജീവമായിരുന്നല്ലോ?


    സിനിമ ചെയ്തുകൊണ്ടിരുന്ന സമയത്തുതന്നെ സീരിയലിലും അഭിനയിച്ചിരുന്നു. മിനിസ്*ക്രീനില്* നല്ല കഥാപാത്രങ്ങളാണ് എനിക്ക് കിട്ടിയിട്ടുള്ളത്. സിനിമയിലും സീരിയലിലും നാടകത്തിലുമെല്ലാം അഭിനയിക്കുന്നതിന്റെ തോത് വ്യത്യസ്തമാണെങ്കിലും അതൊക്കെ ഒന്ന് എക്*സ്പീരിയന്*സ് ചെയ്യണമെന്നത് എന്റെയൊരു ആഗ്രഹമാണ്. കലാതിലകം ആയശേഷം സംഗീതനാടക അക്കാദമിയുടെ അമച്വര്* നാടകത്തില്* അഭിനയിക്കുകയും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മൂന്നു നാടകങ്ങളില്* മാത്രമേ ഞാന്* അഭിനയിച്ചിട്ടുള്ളൂ. എങ്കിലും അന്നത്തെ അനുഭവങ്ങള്* ഇന്നുമെന്റെ മനസിലുണ്ട്.


    പല നാടകാചാര്യന്മാരുടെയും വിസ്മയിപ്പിക്കുന്ന പ്രകടനം നേരില്* കാണാന്* എനിക്ക് കഴിഞ്ഞിട്ടുണ്ട്. അവര്* എത്ര ഡെഡിക്കേഷനോടെയാണ് പെര്*ഫോം ചെയ്യുന്നത്. അതുപോലെ എല്ലാ മേഖലകളിലും എന്നാല്* കഴിയുംവിധം പെര്*ഫോം ചെയ്യണമെന്നാണ് ആഗ്രഹം. കല എന്നത് വലിയൊരു പടുവൃക്ഷം പോലെയാണ്. അതിലൊരുപാട് ശാഖകളുണ്ട്. 64 കലകളുണ്ടെന്നല്ലേ പറയുന്നത്. അതില്* അഞ്ചോ ആറോ വിഭാഗങ്ങളാണ് ഒരാള്*ക്ക് ചെയ്യാന്* കഴിയുന്നത്. പെര്*ഫോം ചെയ്യുന്ന കാര്യങ്ങള്* ഏറ്റവും മനോഹരമായി അവതരിപ്പിക്കണമെന്നാണ് ഞാന്* ആഗ്രഹിക്കുന്നത്.

    നൃത്തം, അഭിനയം ഏതാണ് കൂടുതല്* ഇഷ്ടം ?


    സിനിമാ അഭിനയത്തില്* നൃത്തത്തിന് വലിയ പ്രാധാന്യമൊന്നുമില്ല. എന്നാല്* നൃത്തത്തില്* അഭിനയത്തിന്റെ പങ്ക് വലുതാണ്. അതുകൊണ്ടുതന്നെ രണ്ടിനും ഒരേ പ്രാധാന്യമാണ് ഞാന്* കൊടുക്കുന്നത്. സ്*റ്റേജില്* ഒരു പദമോ വര്*ണമോ ആടിയാല്* അപ്പോള്* തന്നെ കാണികളുടെ പ്രതികരണം അറിയാന്* കഴിയും. അതുകൊണ്ടാവും നൃത്തം ചെയ്യുമ്പോഴാണ് കടുതല്* സംതൃപ്തി ലഭിക്കുന്നത്.

    ബാലതാരമായിട്ടാണല്ലോ സിനിമയിലേക്കെത്തിയത് ?


    പ്രിയദര്*ശന്* സാറിന്റെ ഒന്നാനാംകുന്നില്* ഓരടി കുന്നില്* എന്ന ചിത്രത്തില്* ഒരു പാട്ടിന് കോറസ് പാടാനായി യേശുദാസ് സാറിന്റെ സ്റ്റുഡിയോയില്* ചെന്ന എന്നെ നടിയാക്കിയത് ശങ്കറേട്ടനാണ്. സ്റ്റുഡിയോയില്* വച്ച് എന്നെ കണ്ടപ്പോള്* ശങ്കറേട്ടന്റെ അനിയത്തിയുടെ റോള്* എന്നെക്കൊണ്ട് ചെയ്യിച്ചാലോ എന്ന് ശങ്കറേട്ടന്* പ്രിയദര്*ശന്* സാറിനോട് ചോദിച്ചു.
    ഞാനന്ന് മൂന്നാംക്ലാസില്* പഠിക്കുകയാണ്. സിനിമ എന്തെന്നോ ഷൂട്ടിങ് എങ്ങനെയാണെന്നോ വലിയ ധാരണയൊന്നുമില്ലെങ്കിലും ശങ്കറേട്ടനെ കാണാമല്ലോ എന്നോര്*ത്താണ് അഭിനയിക്കാന്* തയാറാകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ആ സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഗണേശേട്ടന്റെ (കെ.ബി. ഗണേഷ്*കുമാര്*) വീട്ടിലായിരുന്നു ഷൂട്ട്. ബാലകൃഷ്ണപിള്ള സാറന്ന് മന്ത്രിയാണ്. ഗണേശേട്ടന്റെ അമ്മ എന്നെ ഒരു മേശയിലിരുത്തി ചോറ് വാരിത്തന്നതൊക്കെ ഇപ്പോഴും ഓര്*മ്മയുണ്ട്.
    പ്രിയദര്*ശന്* സാര്* കാണിച്ചുതന്നതു പോലെ ചെയ്യുക എന്നതിനപ്പുറം അഭിനയിക്കാനൊന്നുമറിയില്ലല്ലോ. ആ വീടിന്റെ മുറ്റത്ത് ഒരു ഊഞ്ഞാല്* കെട്ടിയിട്ട് എന്നെ അതിലിരുത്തി ആട്ടുന്ന സീനൊക്കെ ഷൂട്ട് ചെയ്തത് ഓര്*ക്കുന്നുണ്ട്. പിന്നീട് നൊമ്പരത്തിപ്പൂവ്, ഞാന്* ഗന്ധര്*വന്* എന്നീ സിനിമകളില്* അഭിനയിച്ചു.



    പദ്മരാജന്റെ കുടുംബവുമായി അടുത്ത പരിചയമുണ്ടല്ലേ ?


    അദ്ദേഹത്തിന്റെ മകള്* മാധവിക്കുട്ടിയും ഞാനും എന്റെ അമ്മയുടെ ഡാന്*സ് ക്ലാസില്* ഒരേ ബാച്ചിലാണ് പഠിച്ചിരുന്നത്. അവധി ദിവസങ്ങളില്* ഞാന്* മാധുവിന്റെ വീട്ടില്* താമസിക്കാന്* പോകും. അന്നൊക്കെ പത്മരാജന്* അങ്കിള്* ഒരെഴുത്തുകാരന്* ആണെന്നാണ് ഞാന്* വിചാരിച്ചിരുന്നത്. ഇന്ത്യന്* സിനിമ കണ്ട പ്രഗത്ഭനായതിരക്കഥാകൃത്തും സംവിധായകനുമൊക്കെയാണെന്ന് എനിക്കറിയില്ലായിരുന്നു. വീട്ടില്* ചെല്ലുമ്പോഴൊക്കെ ഒരു മകളോടെന്നപോലെയാണ് അദ്ദേഹം പെരുമാറിയിരുന്നത്.
    പത്മരാജന്* അങ്കിളിന്റെ നൊമ്പരത്തിപ്പൂവില്* ലാലു അലക്*സിന്റെയും മാധവിയുടെയും മകളായിട്ടാണ് ഞാന്* അഭിനയിച്ചത്. ഞാന്* ഗന്ധര്*വനില്* അഭിനയിക്കുമ്പോള്* പത്താംക്ലാസില്* പഠിക്കുകയാണ്. അതില്* നായികയുടെ അനിയത്തിയുടെ വേഷമാണ് ചെയ്തത്. ആ ചിത്രത്തിലേക്ക് വിളിക്കുന്ന സമയത്ത് എനിക്ക് ചിക്കന്* പോക്*സ് ഭേദമായി വീട്ടില്* ഇരിക്കുകയാണ്. അസുഖമാണെന്ന് പറഞ്ഞ് ഒഴിയാന്* നോക്കിയതുമാണ്. നായികയായ സുവര്*ണയുടെ താടി പോലെയാണ് നിന്റെ താടി, നീ തന്നെ വേണമെന്ന് പത്മരാജന്* അങ്കിള്* പറഞ്ഞപ്പോള്* നിരസിക്കാനായില്ല.
    ഹിന്ദിയിലെ നായകനായ നിധീഷ് ഭരദ്വാജാണ് നായകനെന്നറിഞ്ഞപ്പോള്* ഒരുപാട് സന്തോഷം തോന്നി. അദ്ദേഹത്തെ അടുത്ത് കാണാമല്ലോ. ഷൂട്ടിങ് ഒക്കെ കഴിഞ്ഞ് സ്*കൂളിലെത്തുമ്പോഴേയ്ക്കും ഞാന്* ചെറിയൊരു സ്റ്റാറായി കഴിഞ്ഞിരുന്നു.
    പവിത്രത്തില്* അഭിനയിച്ചത് അങ്കിളിന് കാണാന്* കഴിഞ്ഞില്ലല്ലോ എന്ന സങ്കടമെപ്പോഴുമുണ്ട്. അദ്ദേഹത്തിനൊപ്പം പ്രവര്*ത്തിക്കാന്* കഴിഞ്ഞത് മഹാഭാഗ്യമാണ്.

    പവിത്രം എന്ന ചിത്രത്തിലേക്കെത്തിയെതങ്ങനെയാണ്?


    പവിത്രത്തിനുമുമ്പ് മൂന്നു സിനിമകള്* ചെയ്തിരുന്നു. അതിനുശേഷം സംസ്ഥാന സ്*കൂള്* യുവജനോത്സവത്തില്* കലാതിലകമായി. തിരുവനന്തപുരത്തെ ആദ്യ കലാതിലകം എന്ന നിലയിലും കലാമണ്ഡലം വിമല മേനോന്റെ മകള്* എന്ന രീതിയിലും ആ സമയത്ത് ധാരാളം മുഖചിത്രങ്ങളും അഭിമുഖങ്ങളുമൊക്കെ പത്രമാധ്യമങ്ങളില്* വന്നിരുന്നു. കൂടാതെ പവിത്രത്തിന്റെ സംവിധായകനായ ടി.കെ. രാജീവ് കുമാറും കുടുംബവമായി നല്ലൊരു ബന്ധവുമുണ്ടായിരുന്നു. ഒരിക്കല്* രാജീവേട്ടന്* അമ്മയെ വിളിച്ചിട്ട് വിന്ദുജയെ അഭിനയിപ്പിക്കുമോ എന്ന് ചോദിച്ചു. കഥ കേള്*ക്കണമെന്നാണ് അമ്മ ആദ്യം പറഞ്ഞത്. രാജീവേട്ടനിലുള്ള വിശ്വാസവും കഥയുടെ സവിശേഷതയും കലാകാരന്മാരുടെ കൂട്ടായ്മയുമാണ് ചിത്രത്തില്* അഭിനയിക്കാന്* എന്നെ പ്രേരിപ്പിച്ചത്. മീനാക്ഷി എന്ന കഥാപാത്രത്തിന് ഇത്രയും പ്രശസ്തി ലഭിച്ചത് രാജീവേട്ടന്റെ കഴിവു തന്നെയാണ്. ബാലേട്ടനും ചേട്ടച്ഛനുമൊക്കെ (മോഹന്*ലാല്*) എന്നെ ഒരുപാട് സഹായിച്ചു. ആ ചിത്രത്തില്* അഭിനയിക്കാന്* കഴിഞ്ഞത് വലിയ ഭാഗ്യമാണ്.



    പവിത്രത്തിന്റെ സെറ്റിലെ നൊസ്റ്റാള്*ജിക് ഓര്*മ്മകള്* ?


    അന്ന് തിലകന്* ചേട്ടന്* അഭിനയത്തെക്കുറിച്ച് കുറെ കാര്യങ്ങള്* പറഞ്ഞുതന്നു. ഒരു ക്യാരക്ടര്* ചെയ്തുകഴിഞ്ഞാല്* അല്ലെങ്കില്* ഒരു സീന്* കഴിഞ്ഞാല്* അതിനെ മനസില്* വയ്ക്കരുത്. കട്ട് പറഞ്ഞാല്* നമ്മളും അതില്*നിന്ന് കട്ട് ആകണം. കഴിഞ്ഞ സീന്* കുറച്ചുകൂടി നന്നാക്കാമായിരുന്നല്ലോ എന്നൊക്കെ ചിന്തിച്ചുകൊണ്ടിരുന്നാല്* മനസ് ഫ്രെഷ് ആവില്ല. അത് അടുത്ത സീനിനെ ബാധിക്കും എന്നൊക്കെ അദ്ദേഹം പറഞ്ഞുതന്നു. എങ്കിലും വര്*ഷങ്ങള്*ക്കു ശേഷമാണ് അതൊക്കെ ഞാന്* റിയലൈസ് ചെയ്തത്. കണ്ണുകൊണ്ടുള്ള അഭിനയത്തെക്കുറിച്ചൊക്കെ പറഞ്ഞുതന്നതും തിലകന്* ചേട്ടനാണ്.


    പവിത്രത്തിനു ശേഷം ശ്രദ്ധിക്കപ്പെട്ട സിനിമകള്* പിന്നീട് ലഭിച്ചില്ലേ ?


    ഒരു സിനിമയെ മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ലല്ലോ? പവിത്രത്തിനു ശേഷം ഒരുപാട് സിനിമകളില്*നിന്ന് ഓഫറുകള്* വന്നെങ്കിലും നല്ലതെന്നു തോന്നിയ സിനിമകള്* മാത്രമേ ചെയ്തുള്ളൂ. അതുകൊണ്ടുതന്നെ മലയാളികളുടെ മനസ്സില്* തങ്ങി നില്*ക്കുന്ന കുറച്ചു കഥാപാത്രങ്ങള്* ചെയ്യാനായി.


    കുടുംബം, നൃത്തം, അഭിനയം, യാത്രകള്* എല്ലാം എങ്ങനെ മാനേജ് ചെയ്യുന്നു ?


    ഫാമിലിയും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. കല്യാണം കഴിയുന്നതോടെ ആകെ മാറുന്നതാണ് സ്ത്രീകള്* ചെയ്യുന്ന തെറ്റ്. ചെയ്യുന്ന ജോലിയോടുള്ള പാഷന്* ഭര്*ത്താവിനെ അറിയിക്കണം. തെറ്റ് ചെയ്യാത്തിടത്തോളം ആരും ആര്*ക്കും തടസം നില്*ക്കുമെന്ന് തോന്നുന്നില്ല. സ്വയം ഒരു ചിട്ടയുണ്ടെങ്കില്* ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യാന്* സമയമുണ്ടാകും.



    അഭിനയിക്കുന്നതില്* വീട്ടില്*നിന്നുള്ള പിന്തുണ ?


    മക്കളുടെ ഏത് കാര്യത്തിനും മാതാപിതാക്കളുടെ പിന്തുണ ആവശ്യമാണ്. പ്രത്യേകിച്ച് കലാപരമായ കാര്യങ്ങളില്*. പഠിക്കുന്ന കാര്യത്തില്* മക്കളുടെ ഇഷ്ടങ്ങള്*കൂടി പരിഗണിക്കണം. കലയുടെ കാര്യത്തില്* സെക്കന്*ഡറി ആറ്റിറ്റിയൂഡാണ് പല വീടുകളിലും. എന്റെ വീട്ടില്* പഠനത്തിനും കലയ്ക്കും തുല്യപ്രാധാന്യമാണ് നല്*കിയിരുന്നത്. അച്ഛന്*, വള്ളത്തോള്* നാരായണമേനോന്റെ മരുമകനാണ്. അമ്മയാകട്ടെ നര്*ത്തകിയും. എന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. കുട്ടിക്കാലത്ത് കലാമണ്ഡലം വിമലാ മേനോന്റെ മകള്* എന്ന വിശേഷണം പലയിടത്തും എനിക്ക് സഹായകമായിരുന്നു. വിവാഹശേഷം ഭര്*ത്താവും കുടുംബവും നന്നായി സപ്പോര്*ട്ട് ചെയ്യുന്നുണ്ട്.


    കുടുംബം ?


    അച്ഛന്* കെ.പി. വിശ്വനാഥമേനോന്*, അമ്മ കലാമണ്ഡലം വിമലാ മേനോന്*. ഗിന്നസ് റെക്കോഡിനു പുറമേ കേരള സംസ്ഥാന സര്*ക്കാരിന്റെ നൃത്തനാട്യ പുരസ്*കാരവും കേരള-കേന്ദ്ര സംഗീത അക്കാദമി പുരസ്*കാരവും അമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. ഭര്*ത്താവ് രാജേഷ് കുമാര്* മലേഷ്യയില്* ഏഷ്യാ പസഫിക്കിന്റെ വൈസ് പ്രസിഡന്റാണ്. മകള്* നേഹ മെല്*ബണില്* റോയല്* മെല്*ബണ്* ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്*നാളജിയി ല്* ആര്*ക്കിടെക്ചറിന് പഠിക്കുന്നു. നൃത്തത്തിനു പുറമേ നേഹയ്ക്ക് ചിത്രകലയോടും താല്* പര്യമുണ്ട്.


  5. #144
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    ചിത്തിര താമര തുമ്പി നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം...


    '' സിനിമാജീവിതത്തെക്കുറിച്ചും മകളെക്കുറിച്ചും അഞ്ജലി നായര്*. ''


    അഞ്ജലി നായര്* എന്ന അഭിനേത്രിയുടെ കരിയറിലെ ഏറ്റവും വലിയ ബ്രേക്കാണ് ദൃശ്യം 2. മോഹന്*ലാലിനും മീനയ്ക്കുമൊപ്പം തന്നെ അഞ്ജലിയുടെ സരിത എന്ന കഥാപാത്രം ആളുകള്*ക്കിടയില്* വലിയ ചര്*ച്ചയാവുകയും ചെയ്തു. ഒരു അഭിനേത്രി എന്ന നിലയില്* തനിക്ക് കിട്ടിയ അംഗീകാരമാണിതെന്ന് അവര്* പറയുന്നു.
    അഞ്ജലിയെ കുറേക്കാലമായല്ലോ സിനിമയില്* കണ്ടിട്ട് എന്ന് ചോദിക്കുന്നവരോട് അതിന് താന്* എവിടെയും പോയിരുന്നില്ല, ചെറിയ വേഷങ്ങളായാലും ചെയ്ത് നിങ്ങള്*ക്കൊപ്പം തന്നെയുണ്ടായിരുന്നു എന്ന് അവര്* പറയും. സംസ്ഥാന സര്*ക്കാരിന്റെ പുരസ്*കാരമുള്*പ്പടെ നിരവധി അംഗീകാരങ്ങള്* തേടിയെത്തിയിട്ടുള്ള ഈ കലാകാരിയുടെ വാക്കുകളിലൂടെ... ഒപ്പം അമ്മയുടെ പാത പിന്തുടരുന്ന മകള്* ആവണിയെക്കുറിച്ചും..


    ഇത്രയും കാലത്തെ അഭിനയ ജീവിതം. സംസ്ഥാന സര്*ക്കാരിന്റെ പുരസ്*കാരമുള്*പ്പടെ അംഗീകാരങ്ങള്* നേടി. എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്?


    2008 മുതലാണ് മോഡലിംഗ് ചെയ്തു തുടങ്ങുന്നത്. ആ സമയത്തുതന്നെ സിനിമ ഇന്*ഡസ്ട്രിയേയും ഇഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.
    2009 ല്* തമിഴ് സിനിമകള്* ചെയ്തുകൊണ്ടാണ് രംഗത്തുവരുന്നത്. 2011ലാണ് മലയാള സിനിമകള്* ചെയ്തു തുടങ്ങിയത്. പിന്നെ ഇതൊരു പ്രൊഫഷന്* ആയി തിരഞ്ഞെടുത്തു. ബെന്* സിനിമയ്ക്കാണ് സംസ്ഥാന സര്*ക്കാരിന്റെ പുരസ്*കാരം ലഭിക്കുന്നത്. അവാര്*ഡുകളും മറ്റും ലഭിച്ചതും മറ്റുളളവരുടെ അഭിപ്രായവും പരിഗണനയും ഒക്കെ കിട്ടിയതും നേട്ടമായി കരുതുന്നു. അതില്* സന്തോഷമുണ്ട്.



    അംഗീകാരങ്ങള്* ഉത്തരവാദിത്തം വര്*ധിപ്പിച്ചു എന്ന് തോന്നുന്നുണ്ടോ?


    നമ്മള്* എന്ത് ജോലിയെടുക്കുമ്പോഴും അതിനോടു ഉത്തരവാദിത്തം കാണിക്കണം. അഭിനയമാണ് എന്റെ ജോലി. അതിനോടുളള സ്നേഹവും ഉത്തരവാദിത്തബോധവും എപ്പോഴും മനസിലുണ്ട്. അവാര്*ഡ് കിട്ടിയപ്പോഴും ദൃശ്യം ചെയ്തപ്പോഴും പല രംഗത്തുള്ള കലാകാരന്മാരും പ്രശസ്ത വ്യക്തികളും ആശംസകള്* അറിയിച്ചു. വലിയ സന്തോഷം തോന്നി.

    അഭിനേത്രിയാകുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങുന്നത് എപ്പോഴാണ്?


    ചെറുപ്പത്തില്* അച്ഛന്റെയും അമ്മയുടേയും പ്രോത്സാഹനം കൊണ്ടാണ് അഭിനയത്തിലേക്ക് വന്നത്. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങിയ സിനിമകളില്* ബാലതാരമായിട്ടുണ്ട്. ചില പരസ്യങ്ങളിലും അഭിനയിക്കുകയുണ്ടായി. 2008ല്* പരസ്യരംഗത്തും ആങ്കറിംഗിലും മോഡലിംഗിലുമൊക്കെ സജീവമായി. 2009 ലാണ് തമിഴില്* അഭിനയിച്ചത്. 2011ല്* സീനിയേഴ്*സ്, കിങ് കമ്മീഷണര്*, അഞ്ച്*സുന്ദരികള്* അങ്ങനെ 120 ലേറെ സിനിമകള്* ചെയ്തു.

    മോഡലിംഗ് രംഗത്തേക്ക് വന്നതിനെക്കുറിച്ച് ?


    സുഹൃത്തുക്കള്* ധാരാളം പ്രോത്സാഹനം നല്*കിയിട്ടുണ്ട്. അവരുടെ പിന്തുണയും പ്രോത്സാഹനവും ഒക്കെക്കൊണ്ടാണ് അവതാരകയായും മോഡലായും ഒക്കെ പ്രവര്*ത്തിച്ചുതുടങ്ങിയത്. അവതാരകയായിരുന്ന ആദ്യ സമയങ്ങളിലൊക്കെ ഭയങ്കര പേടിയായിരുന്നു. ആ കാലത്ത് ഒരുപാട് വര്*ക്കുകളൊക്കെ വന്നിരുന്നു. പരസ്യങ്ങളും മ്യൂസിക് ആല്*ബവും മറ്റും. അതൊക്കെ ചെയ്തു തുടങ്ങിയപ്പോള്* പേടി മാറി.



    മറ്റ് ഭാഷകളടക്കം ധാരാളം സിനിമകള്* ചെയ്തു. നേര്* രീതിയില്* ജീവിക്കുന്ന നിലപാടുകളുളള വ്യക്തിയാണ് അഞ്ജലി. ജോലിക്കാര്യത്തില്* സ്ട്രഗിള്* ചെയ്യേണ്ടി വന്നിട്ടുണ്ടോ?


    എല്ലാവരേയും പോലെ ഞാനും സ്ട്രഗിള്* ചെയ്തിട്ടുണ്ട്. പക്ഷേ അത് നമ്മള്* ഈ ഫീല്*ഡില്* പറ്റുന്ന അത്രയും കാലം പിടിച്ചുനില്*ക്കണം എന്ന് വിചാരിക്കുന്നതുകൊണ്ടാണ്. ഫീല്*ഡില്* നിന്നും പുറത്തുപോകരുതല്ലോ. എനിക്ക് വരുന്ന കഥാപാത്രങ്ങള്* ചെയ്യുന്നു അത്രമാത്രം. ഇന്നത് ചെയ്യണമെന്ന് തോന്നിയിട്ടില്ല. ചെറുതും വലുതുമായ വേഷങ്ങള്* ചെയ്തു.

    ഇഷ്ടപ്പെട്ട വേഷങ്ങള്*?


    ബെന്*, ദൃശ്യം എന്നീ സിനിമകളിലെ വേഷങ്ങളാണ് എനിക്ക് ഏറെ ഇഷ്ടം. ബെന്നിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാര്*ഡ് കിട്ടിയിരുന്നു. ദൃശ്യത്തിലേക്ക് അവസരം കിട്ടുന്നത് അപ്രതീക്ഷിതമായിട്ടാണ്. ജീത്തു ചേട്ടനും ലാലേട്ടനും ഒന്നിക്കുന്ന റാം സിനിമയുടെ ഷെഡ്യൂള്* ബ്രേക്ക് സമയമായിരുന്നു.
    റാമില്* ഞാനും എന്റെ മകള്* ആവണിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതിനുശേഷം ജിബൂട്ടി എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഈസ്റ്റ് ആഫ്രിക്കയിലെ ജിബൂട്ടിയിലായിരുന്നു. മാര്*ച്ച് 8 നാണ് പോയത്. 15ന് ലോക്ക് ഡൗണ്* ആയി. പിന്നീട് മൂന്ന് മാസം അവിടെ തന്നെ കഴിയേണ്ടി വന്നു. ജൂണ്* 4നാണ് നാട്ടില്* തിരിച്ചെത്തിയത്. ക്വാറന്റൈനിലിരിക്കുമ്പോഴാണ് ജീത്തുസാര്* വിളിച്ചത്. റാം ഇപ്പോള്* പൂര്*ത്തിയാക്കാനാവില്ലെന്നും ദൃശ്യം 2നെ കുറിച്ചും പറഞ്ഞു, സ്*ക്രിപ്റ്റ് വായിക്കാന്* തന്നു. അങ്ങനെയാണ് ആ സിനിമയുടെ ഭാഗമാകുന്നത്.



    ഗൃഹനാഥയായ അഞ്ജലി സിനിമയും ജീവിതവും ഒരുമിച്ച് കൊണ്ടുപോകുന്നത്?


    മകള്* ആവണിയെ നോക്കുന്നത് അമ്മ ഉഷയാണ്. അമ്മയുളളതുകൊണ്ട് ഇന്നുവരെ ഞാന്* ഒരു ബുദ്ധിമുട്ടും അറിഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ച് വര്*ഷമായിട്ട് സിങ്കിള്* മദറാണ്. പിന്നെ തിരക്കുകളില്* ഇരിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ടൊക്കെത്തന്നെ സിനിമയും ജീവിതവുമായി ബുദ്ധിമുട്ടില്ലാതെ മുന്നോട്ടു പോവുന്നു.

    പൊരുതി ജീവിക്കുന്ന ബോള്*ഡായ സ്ത്രീയാണെന്ന് പറഞ്ഞാല്*?


    ബോള്*ഡാണോ എന്നറിയില്ല. എന്നാലും നമ്മള്* സ്റ്റേണ്* ആയി നമ്മുടെ മനസിനെ നിയന്ത്രിക്കണം. ജീവിതം മാനേജ് ചെയത് കൊണ്ടുപോകണം. അതിന് കുറെയൊക്കെ സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

    സ്ത്രീയായതുകൊണ്ട് മാറ്റി നിര്*ത്തപ്പെട്ട അനുഭവങ്ങള്*?


    സ്ത്രീയായതുകൊണ്ട് മാറ്റി നിര്*ത്തപ്പെട്ട അനുഭവങ്ങള്* ഉണ്ടായിട്ടില്ല. സ്ഥാനമാനങ്ങള്* ലഭിച്ചിട്ടേയുളളൂ.

    മകളും അമ്മയുടെ പാത പിന്തുടരുന്നു?


    അതെ. മകള്* ആവണിയും അഭിനയിക്കുന്നുണ്ട്. ഞങ്ങളൊരുമിച്ച് ലാലേട്ടനൊപ്പം റാം സിനിമയില്* അഭിനയിച്ചിട്ടുണ്ട്. അഞ്ച് സുന്ദരികളിലാണ് അവള്* ആദ്യമായി അഭിനയിച്ചത്. ഇപ്പോള്* ഓണ്*ലൈന്* ക്ലാസൊക്കെയായിട്ടിരിക്കുകയാണ്. പെന്*ഡുലം, മരട് 357, രണ്ടാം പകുതി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
    ദൃശ്യം 2 വിലെ സരിതയെ സ്*നേഹിച്ചപോലെ തുടര്*ന്നും ഏവരുടേയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്. ആവണി ഇതുവരെ ഒരുപാട് സിനിമകളില്* അഭിനയിച്ചിച്ചുണ്ട്. അവള്*ക്ക് താല്*പര്യം ഉെണ്ടങ്കില്* പിന്തുണ കൊടുത്ത് ഞങ്ങള്* കൂടെയുണ്ടാവും.



    സ്നേഹിച്ച് കൂടെ നിന്നവരെക്കുറിച്ച്?


    ഒരുപാട് പേര് ഒരുപാട് വിഷമ ഘട്ടങ്ങളില്* കൂടെ നിന്നിട്ടുണ്ട്്. അതുകൊണ്ട് ജീവതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളേയും നേരിട്ടിട്ടുണ്ട്. അച്ഛനും അമ്മയും സഹോദരനുമെല്ലാം സപ്പോര്*ട്ട് ചെയ്തുകൂടെനിന്നതുകൊണ്ടാണ് എനിക്ക് ഇവിടെവരെയെത്താന്* സാധിച്ചത്.


    പുതിയ പ്രോജക്ടുകള്*?


    കോവിഡിനു മുന്*പ് ഷൂട്ട് ചെയ്ത സിനിമകള്* റിലീസിനുവേണ്ടി കാത്തിരിക്കുന്നു. അവിയല്*, കൊച്ചാല്*, സണ്* ഓഫ് ഗ്യാങ്*സ്റ്റര്*, റാം, ആറാട്ട്, എല്ലാം ശരിയാകും, ലിക്കര്* ഐലന്*ഡ്, ജിബൂട്ടി, വണ്* സെക്കന്*ഡ്, മീസാന്* തുടങ്ങി നിരവധി സിനിമകളില്* അടുത്തിടെ അഭിനയിച്ചിട്ടുണ്ട്.


  6. #145
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    34 വർഷത്തെ അഭിനയജീവിതം, ആദ്യ സംസ്ഥാനപുരസ്കാരം: സുധീഷ് അഭിമുഖം



    അടൂർ ഗോപാലകൃഷ്ണന്റെ ‘അനന്തര'ത്തിലൂടെ മലയാള സിനിമയിൽ സ്വപ്നതുല്യമായ അരങ്ങേറ്റം കുറിച്ച നടനാണ് സുധീഷ്. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ സുധീഷ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. 34 വർഷം നീളുന്ന തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി തന്നെ തേടിയെത്തിയ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ നിറവിലാണ് അദ്ദേഹം. സിനിമയിൽ പിന്നിട്ട വഴികളെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും പുതിയ സിനിമകളെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നു.

    അടൂരിന്റെ കളരിയിലെ അരങ്ങേറ്റം

    അനന്തരം റിലീസാകുന്നത് 1987 ലാണ്. അതിനു ഒരു വർഷം മുമ്പാണ് ഷൂട്ടിങ് നടക്കുന്നത്. അടൂർ സാർ അഭിമുഖം ചെയ്താണ് സിനിമയിലേക്കു തിരഞ്ഞെടുക്കുന്നത്. ഇന്ന് ഓൺലൈൻ വഴിയാണ് അഭിനേതാക്കളെ അന്വേഷിച്ചു പരസ്യങ്ങൾ വന്നിരുന്നതെങ്കിൽ അന്നത്തെ കാലത്ത് പത്രങ്ങളിലൂടെയായിരുന്നു അത് നടന്നിരുന്നത്. അച്ഛനാണ് അഭിനയത്തിൽ എന്റെ ഗുരു. കലാപരമായ കാര്യങ്ങളിൽ ചെറുപ്പം മുതൽ തന്നെ വലിയ പ്രോത്സാഹനമാണ് വീട്ടിൽ നിന്നു ലഭിച്ചിരുന്നത്. ഒന്നാം ക്ലാസ് മുതൽ നാടകത്തിലൂടെയും മോണോ ആക്റ്റിങിലൂടെയും അഭിനയത്തിൽ സജീവമായിരുന്നു. മോണോആക്റ്റിലൊക്കെ സംസ്ഥാനതലത്തിൽ എനിക്ക് സമ്മാനം ലഭിച്ചിരുന്നു. പത്രത്തിലെ പരസ്യം കണ്ട് അച്ഛനും മറ്റു കുടുംബാംഗങ്ങളും ചേർന്നാണ് സിനിമയിലേക്ക് അപേക്ഷിക്കാൻ പറയുന്നത്.

    അന്ന് കുട്ടിയായിരുന്നത് കൊണ്ട് തന്നെ എനിക്ക് അടൂർ സാറിന്റെ മഹത്വം ഒന്നും അറിയില്ലായിരുന്നു. അച്ഛന് അറിയാമായിരുന്നു. എത്ര വലിയ ആളുകളായാലും പേടിക്കാതെ നന്നായി അഭിനയിച്ചു കാണിക്കണമെന്ന് ഉപദേശിച്ചാണ് അച്ഛൻ എന്നെ അഭിമുഖത്തിനു അയച്ചത്. അറുപതോളം കുട്ടികളുണ്ടായിരുന്നു. സിനിമയിൽ അശോകന്റെ ബാല്യകാലം അവതരിപ്പിക്കാൻ പറ്റിയൊരു കുട്ടിക്കു വേണ്ടിയാണ് അഭിമുഖം. അശോകന്റെ മുഖ സാദൃശ്യമുള്ള കുട്ടികളൊക്കെ ഉണ്ടായിരുന്നതുകൊണ്ടു വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. കൊല്ലത്ത് ഹോട്ടൽ പ്രശാന്തിയിൽവെച്ചായിരുന്നു അഭിമുഖം. എന്നെ സംബന്ധിച്ചിടത്തോളം യാത്ര പോകുന്നതിന്റെ രസവും കൗതുകവുമൊക്കെയായിരുന്നു കൂടുതൽ.
    ആദ്യ റൗണ്ട് അഭിമുഖം കഴിഞ്ഞ് ഉച്ചയ്ക്കു പതിനഞ്ചു ആളുകളെ വീണ്ടും വിളിപ്പിച്ചു. അവസാനമായിട്ട് എന്നെ വിളിച്ചു. സുധീഷിനെയും വെറൊരു കുട്ടിയെയുമാണ് ഞങ്ങൾ ഈ വേഷം ചെയ്യാൻ കണ്ടെത്തിയിരിക്കുന്നത്. അടുത്തമാസം ഷൂട്ടിങ് തുടങ്ങും ഒരു മാസത്തേക്കുള്ള ഉടുപ്പുമൊക്കെയായി വരാൻ പറഞ്ഞു. അങ്ങനെ വന്നു, സാർ എന്നെ കൊണ്ടു പോയി ഉടുപ്പുകളൊക്കെ വാങ്ങിക്കുന്നു, സംസാരിക്കുന്നു, അഭിനയിപ്പിക്കുന്നു. അപ്പോഴും സെലക്റ്റായ കാര്യം അദ്ദേഹം എന്നോട് പറഞ്ഞിരുന്നില്ല. അതാണ് അടൂർ സാറിന്റെ രീതി. അദ്ദേഹത്തിനു വേണ്ടത് നമ്മളറിയാതെ തന്നെ അഭിനയിപ്പിച്ചെടുക്കാൻ അറിയാം.
    പുരസ്കാര നിറവിലും അച്ഛന്റെ അസാന്നിധ്യം നൊമ്പരം

    ഈ അവാർഡ് ലഭിച്ചപ്പോൾ ഏറ്റവും വലിയ സങ്കടം അത് കാണാൻ അച്ഛൻ ഉണ്ടായി ഇല്ലല്ലോ എന്നത് തന്നെയാണ്. എന്റെ വ്യക്തിജീവിതത്തിലും അഭിനയത്തിലും എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള വ്യക്തി അദ്ദേഹമാണ്. അച്ഛൻ കാരണമാണ് ഞാൻ സിനിമകൾ കാണാൻ തുടങ്ങിയത്. വീട്ടിന്റെ അടുത്ത് തന്നെ സിനിമാ തിയറ്റർ ഉണ്ടായിരുന്നു. എല്ലാ സിനിമകളും കാണുമായിരുന്നു. അന്നത്തെ കാലത്ത് സിനിമ സംഭവിച്ചിരുന്നത് ചെന്നൈയിലും തിരുവനന്തപുരത്തുമൊക്കെയായിരുന്നു.
    അച്ഛന് എന്തുകൊണ്ടോ അവിടേക്കു പോയി സിനിമയിൽ എത്തിപ്പെടാൻ താൽപ്പര്യം ഇല്ലായിരുന്നു. അഭിനയത്തിൽ എന്നെക്കാൾ എത്രയോ ഉയരത്തിൽ എത്താൻ അച്ഛനു കഴിയുമായിരുന്നു. അച്ഛൻ സർക്കാർ സർവീസിലായിരുന്നു. ഡെപ്യൂട്ടി കലക്ടറായിട്ടാണ് വിരമിച്ചത്. അന്നത്തെ കാലത്ത് സാമ്പത്തിക സുരക്ഷിതത്വമുള്ള ഒരു തൊഴിൽ നഷ്ടപ്പെടുത്തേണ്ടതില്ല എന്നു കരുതിയിട്ടുണ്ടാകും. ജോലിക്കൊപ്പം നാടകവും അഭിനയവുമൊക്കെ കൊണ്ടുപോയാൽ മതിയെന്ന് അച്ഛൻ തീരുമാനം എടുക്കാൻ കാരണം അതാകും. എവിടെയെങ്കിലും ഇരുന്ന് അച്ഛൻ ഇതൊക്കെ കാണുകയും എന്നെ അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ടാകും.

    നീചനായ രാഷ്ട്രീയക്കാരനും പെൺമക്കളുടെ അച്ഛനും

    ‘ഭൂമിയിലെ മനോഹരമായ സ്വകാര്യം’ വ്യത്യസ്തമായൊരു പ്രണയകഥയായിരുന്നു. നാടകകൃത്തായ ശാന്തകുമാറായിരുന്നു ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരുന്നത്. അദ്ദേഹത്തെ മൂന്നാല് മാസങ്ങൾക്കു മുമ്പ് നമ്മുക്ക് നഷ്ടമായി. അവാർഡിന്റെ സന്തോഷത്തിലും അദ്ദേഹത്തിന്റെ അസാന്നിധ്യം ഒരു നൊമ്പരമായി കിടക്കുന്നു. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത സിനിമയിൽ രണ്ടു പെൺകുട്ടികളുടെ അച്ഛനായിട്ടാണ് വേഷമിടുന്നത്. കൊറാണ കാരണം തിയറ്ററുകൾ അടയ്ക്കുന്നതിനു തൊട്ടുമുമ്പാണ് സിനിമ പ്രദർശനത്തിനെത്തിയത്. അതുകൊണ്ടു തന്നെ നല്ല സിനിമയായിരിന്നിട്ടു കൂടി പ്രേക്ഷകരിലേക്ക് വേണ്ടാവിധത്തിൽ എത്താൻ കഴിയാതെ പോയി. സിദ്ധാർദ്ധ ശിവ സംവിധാനം ചെയ്ത എന്നിവർ സിനിമയിൽ നീചനായ നെഗറ്റീവ് സ്വാഭവമുള്ള ഒരു പ്രാദേശിക രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ഞാൻ എത്തുന്നത്.

    ഭൂമിയിലെ മനോഹര സ്വകാര്യം എന്ന സിനിമയിൽ നിന്നും

    സിദ്ധാർഥ ശിവയെ ഞാൻ ആദ്യമായി കാണുന്നത് അദ്ദേഹത്തിന്റെ അച്ഛൻ കവിയൂർ ശിവപ്രസാദ് സംവിധാനം ചെയ്ത ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയുടെ സെറ്റിൽവച്ചാണ്. അന്ന് സിദ്ധു പത്താം ക്ലാസിലോ മറ്റോ പഠിക്കുന്ന ഒരു പയ്യനാണ്. പിന്നീട് വർഷങ്ങൾക്കു ശേഷം സഹ്രസം എന്ന സിനിമയിൽ ഒരുമിച്ചു അഭിനയിക്കുമ്പോഴാണ് ഞങ്ങൾ മാനസികമായി അടുക്കുന്നത്. അന്നു മുതൽ ഞങ്ങൾ തമ്മിൽ വലിയൊരു ആത്മബന്ധം ഉണ്ട്. സിദ്ധു തന്റെ ആദ്യ സിനിമയായ ‘101 ചോദ്യങ്ങൾ’ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഞാൻ അതിലൊരു വേഷം ചെയ്യണമെന്നു പറഞ്ഞിരുന്നു. നിർഭാഗ്യവശാൽ സിനിമയുടെ ചിത്രീകരണം തുടങ്ങിയ സമയത്ത് എനിക്കൊരു അമേരിക്കൻ ടൂറിനു പോകേണ്ടി വന്നു. അത് ഒഴിവാക്കാൻ കഴിഞ്ഞില്ല.


    മുദ്ര എന്ന ചിത്രത്തിന്റെ സെറ്റിൽഅമേരിക്കയിൽ നിന്ന് തിരിച്ചു വന്നപ്പോൾ സിനിമയുടെ ഷൂട്ടിങ് പൂർത്തിയായിരുന്നു. എന്നാൽ എന്റെ സീൻ സിദ്ധാർഥ് എടുക്കാതെ മാറ്റിവച്ചിരുന്നു. അത്രയും ഒരു സ്നേഹബന്ധം ഞങ്ങൾക്കിടയിലുണ്ട്. പിന്നീട് അദ്ദേഹത്തിന്റെ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. സിദ്ധു ഒരു സിനിമയിലേക്ക് വിളിച്ചാൽ ഞാൻ വേഷം എന്താണെന്നോ പ്രതിഫലം എന്താണെന്നോ ചോദിക്കാറില്ല. ‘എന്നിവരി’ലേക്കു 15 ദിവസത്തെ ഡേറ്റാണ് ചോദിച്ചിരുന്നത്. സ്ക്രിപ്റ്റ് ഉണ്ടായിരുന്നില്ല. ഒരു റിഹേഴ്സൽ ക്യാംപ് പോലെയായിരുന്നു ലൊക്കേഷൻ.

    അവാർഡ് കിട്ടിയപ്പോൾ ആദ്യം വിളിച്ചത് ഫാസിൽ സാർ

    മണിച്ചിത്രത്താഴിന്റെ ഷൂട്ടിങ് തൃപ്പൂണിത്തറ ഹിൽപാലാസിൽ നടക്കുകയാണ്. ഞാൻ ആ സമയത്ത് കുറച്ചു സിനിമകളിലൊക്കെ അഭിനയിച്ചിട്ടുള്ളതുകൊണ്ടു ഷൂട്ടിങ് കാണാൻ വരുന്നവർ സുധിഷേ സുധിഷേ എന്ന് വിളിക്കുന്നുണ്ട്. ഇത് കേട്ട ഫാസിൽ സാർ പറഞ്ഞു സിനിമ ഹിറ്റായാൽ ആളുകൾ നിന്നെ സുധിഷ് എന്നു വിളിക്കുന്നതു നിർത്തും. നിനക്ക് പുതിയ പേര് വീഴും എന്നു പറഞ്ഞു. ഫാസിൽ സാർ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. കിണ്ടി കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ്. എപ്പോഴും ആളുകൾ എന്നെ തിരിച്ചറിയുന്നത് ആ കഥാപാത്രത്തിന്റെ പേരിലാണ്. മണിച്ചിത്രത്താഴ് ഇപ്പോഴും ഫ്രഷായിട്ടുള്ള ഒരു സിനിമയാണ്. പുതിയ തലമുറയിൽപ്പെട്ട ആളുകൾ പോലും ഏറെ കൗതുകത്തോടെ കാണുന്ന സിനിമയാണത്. ആ ഫ്രഷ്നസുള്ളതു കൊണ്ടാണ് കിണ്ടിയെന്ന കഥാപാത്രം ഇപ്പോഴും ആളുകൾ ഓർക്കാൻ കാരണം. മറ്റൊരു സന്തോഷം അവാർഡിന്റെ വാർത്ത പുറത്തു വന്ന ശേഷം ചലച്ചിത്രമേഖലയിൽ നിന്ന് എനിക്ക് ആദ്യം ലഭിച്ച കോൾ ഫാസിൽ സാറിന്റേതായിരുന്നു.


    എല്ലാ തലമുറയിൽപ്പെട്ട അഭിനേതാക്കളിൽ നിന്നും പഠിക്കാൻ ശ്രമിക്കാറുണ്ട്
    പല തലമുറയിൽപ്പെട്ട അഭിനേതാക്കൾക്കൊപ്പം അഭിനയിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണ്. എല്ലാ വ്യക്തികൾക്കും പോസ്റ്റീവും നെഗറ്റീവ്സുമൊക്കെ കാണും. ഞാൻ അഭിനേതാക്കളുടെ പോസീറ്റീവായ കാര്യങ്ങൾ മാത്രമാണ് എടുക്കാറുള്ളത്. അതുകൊണ്ടു തന്നെ എനിക്ക് ഒരാളുടെ അടുത്തു നിന്നും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ഞാൻ സിനിമയിൽ വരുന്ന സമയത്ത് മമ്മൂട്ടിയും മോഹൻലാലും തിലകൻ ചേട്ടനെ പോലെയുള്ളവർ സീനിയേഴ്സാരുന്നു. ടൊവിനോയും നിവിനെയോ പോലെയുള്ളവർ എന്റെ ജൂനിയേഴ്സാണ്. ആ ഒരു ബഹുമാനവും സ്നേഹവും യുവതാരങ്ങൾ എപ്പോഴും എനിക്കു നൽകുന്നുണ്ട്. പുതിയ താരങ്ങളിൽ നിന്ന് ഏറെ കാര്യങ്ങൾ പഠിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.

    അങ്ങനെ ഞാൻ സംവിധായകനായി
    അനിയത്തിപ്രാവ് ഷൂട്ടിങ് നടക്കുന്ന സമയത്ത് ഫാസിൽ സാറിന്റെ സംവിധാനമൊക്കെ കണ്ട് എനിക്ക് വലിയ ആവേശമായിരുന്നു. സംവിധായകനാകാണം എന്ന തോന്നലുണ്ടാകുന്നത് അവിടെ നിന്നാണ്. ഇഷ്ടമായി എന്ന പരമ്പരയ്ക്കു വേണ്ടി എഴുതി തുടങ്ങുന്നത് അങ്ങനെയാണ്. നാല് എപ്പിസോഡുകൾ ആദ്യം തന്നെ എഴുതി പൂർത്തിയാക്കി സുഹൃത്തുകൾക്കും അച്ഛനുമൊക്കെ കാണിച്ചുകൊടുത്തു. അവരെല്ലാവരും വലിയ രീതിയിൽ അതുമായി മുന്നോട്ടുപോകാൻ പ്രോത്സാഹിപ്പിച്ചു. ഞാനും എന്റെ സുഹൃത്തും കൂടി നിർമ്മാണവും ഏറ്റെടുത്തു. സീരിയൽ മേഖലയിൽ മുൻപരിചയം ഇല്ലാത്തതു കൊണ്ടു തന്നെ നിർമ്മാണവേളയിൽ നല്ലൊരു തുകയായി. സിനിമയിലെ പോലെ വലിയ യൂണിറ്റൊക്കെവെച്ചാണ് ചിത്രീകരണം നടത്തിയത്.
    കോളജ് പ്രധാന ലൊക്കേഷനായിരുന്നു. അവിടെ ചിത്രീകരണം പൂർത്തിയാക്കുക സാങ്കേതികമായി ഏറെ ശ്രമകരമായിരുന്നു. നാല് എപ്പിസോഡ് ചിത്രീകരിച്ചു. സ്വകാര്യ ചാനൽ അത് കണ്ടപ്പോൾ തന്നെ ഓകെ പറഞ്ഞു. അപ്പോഴും അവർ നിശ്ചയിച്ചിരുന്ന ബജറ്റിൽ അത് തീർക്കാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ സീരിയൽ സംവിധായകനാകുന്നത്. സംവിധാനം അത്ര എളുപ്പമുള്ള പണിയല്ല. എന്നാലും നമ്മുക്ക് അഭിനയത്തെക്കാൾ ആസ്വദിച്ചു ചെയ്യാൻ കഴിയുന്ന ജോലി സംവിധാനമാണ്. സിനിമയിൽ നമ്മുടെ ഷോട്ട് ഇല്ലാത്ത സമയത്ത് ബോറടിച്ച് ഇരിക്കണം. സംവിധാനത്തിൽ ഒരു ദിവസം തുടങ്ങുന്നത് മുതൽ ഷൂട്ടിങ് തീരുന്നതുവരെയുള്ള സമയം നമ്മൾ പൂർണ്ണമായും ലൈവായിട്ടിരിക്കും. എനിക്ക് ഇഷ്ടമാണ് അങ്ങനെ മുഴുവൻ സമയവും ലൈവായിരിക്കാൻ.


    സീരിയലിനു തീർച്ചയായും പരിമിതികളുണ്ട്. അതുകൊണ്ട് പിന്നീട് ഞാൻ സീരിയലിലേക്കു പോയില്ല. എപ്പോഴെങ്കിലും സംവിധായകൻ ആകുകയാണെങ്കിൽ അത് ഇനി സിനിമയിൽ മതിയെന്നു തീരുമാനിച്ചിരുന്നു. സംവിധായകൻ എന്നത് വലിയ ഉത്തരവാദിത്വമാണ്. കപ്പിത്താന്റെ റോളാണ് ഒരു സംവിധായകനു സിനിമയിൽ ഉള്ളത്. ആ ഒരു നിലവാരത്തിലേക്ക് എത്തുമ്പോൾ മറ്റു ഘടകങ്ങളൊക്കെ അനുകൂലമായി വന്നാൽ അന്ന് സിനിമ ചെയ്യാമെന്നാണ് തീരുമാനം.
    ‘തീവണ്ടി’ പിടിച്ചു വന്ന തിരിച്ചുവരവ്
    ഏറെകാലത്തെ ഇടവേളയ്ക്കു ശേഷം എനിക്കു ലഭിച്ച മികച്ച വേഷമായിരുന്നു തീവണ്ടിയിലേത്. ഇടക്കാലത്ത് എനിക്ക് തന്നെ എന്റെ കഴിവിൽ സംശയം തോന്നി തുടങ്ങിയിരുന്നു. സിനിമകൾ കുറയുന്നു. ചെറിയ വേഷങ്ങളിലേക്കു ഒതുകുന്നു. മുഖ്യധാരാ സിനിമകളിൽ നിന്ന് ഏറെക്കൂറെ മാറ്റി നിർത്തപ്പെടുന്നു. എനിക്കാണെങ്കിൽ ആരോടും ഇടിച്ചു കയറി അവസരം ചോദിക്കാനും അറിയില്ല. ന്യൂജനറേഷൻ സിനിമകളൊക്കെ കാണുമ്പോൾ അതിലൊരു നല്ല വേഷം ചെയ്യണമെന്നൊക്കെ തോന്നും. പക്ഷേ അത്തരത്തിലുള്ള അവസരങ്ങളൊന്നും എന്നിലേക്കു വന്നു ചേർന്നില്ല. എങ്കിലും നിരാശയില്ലായിരുന്നു. കാരണം ഞാൻ എപ്പോഴും സന്തോഷം കണ്ടെത്തുന്നത് ഫാമിലിയിലാണ്. അച്ഛൻ, അമ്മ, ഭാര്യ, മക്കൾ എന്നിവരോടൊപ്പം സമയം ചെലവിടുന്നതാണ് എല്ലാ കാലത്തും എന്റെ ആനന്ദം.

    അങ്ങനെയിരിക്കെയാണ് ‘തീവണ്ടി’യുടെ സംവിധായകൻ ഫെലിനിയുടെ കോൾ വരുന്നത്. ടൊവിനോയുടെ സിനിമയാണെന്നു കേട്ടപ്പോൾ സന്തോഷം തോന്നി. സിഗററ്റ് മുഖത്തേക്കു ഊതുന്ന സീനാണ് ഫെലിനി ആദ്യം വിശദീകരിച്ചു തന്നത്. അത് കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഓകെ പറഞ്ഞു. എന്നോട് കുറച്ചു താടി നീട്ടി വളർത്താൻ പറഞ്ഞു. താടി വളർത്തുമ്പോൾ സ്വാഭാവികമായി അങ്ങിങ്ങ് നരകൾ വെളിപ്പെട്ടു വരും. നമ്മൾ എപ്പോഴും ചെറുപ്പക്കാരനായിട്ട് ഇരിക്കാനാണെല്ലോ ശ്രമിക്കുക. ഞാൻ സെറ്റിൽ താടിയൊക്കെ കറുപ്പിച്ചാണ് ചെന്നത്. അവിടെയെത്തിയപ്പോൾ സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞു ചേട്ടാ താടിയൊക്കെ ഓകെയാണ് പക്ഷേ നമുക്ക് കുറച്ചു മിനുക്കുപണികളൊക്കെ ചെയ്യേണ്ടി വരുമെന്നു പറഞ്ഞു. അങ്ങനെ കറുപ്പിച്ച താടി മുഴുവൻ നരപ്പിക്കേണ്ടി വന്നു എനിക്ക്. അങ്ങനെയാണ് അമ്മാവന്റെ സിനിമയിൽ കാണുന്ന രീതിയിലേക്ക് രൂപം മാറ്റം വരുന്നത്.

    ടൊവിനോയും സുരാജുമൊക്കെ ഉള്ളതുകൊണ്ട് സിനിമ വിജയിക്കുമെന്നു തോന്നിയിരുന്നു. സിനിമ തിയറ്ററിൽ എത്തിയപ്പോൾ എന്റെ സീനുകൾക്കൊക്കെ വലിയ സ്വീകരണവും കയ്യടിയും ലഭിച്ചു. അത്രത്തോളം ആ കഥാപാത്രം ഹിറ്റാകുമെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ‘തീവണ്ടി’ വലിയതോതിൽ ഇമേജ് ബ്രേക്ക് ചെയ്യാൻ സഹായിച്ചു. ഇപ്പോൾ അവാർഡിനു അർഹമാക്കിയ കഥാപാത്രങ്ങൾ ഉൾപ്പടെ ഇപ്പോൾ എന്നെ തേടി വരുന്ന കഥാപാത്രങ്ങൾക്കെല്ലാം നന്ദി പറയേണ്ടത് ‘തീവണ്ടി’യിലെ കഥാപാത്രത്തിനോട് തന്നെയാണ്.

    ചാക്കോച്ചന്റെ വാക്കുകൾ ഹൃദയത്തിൽ നിന്ന് വന്നത്
    ഞാൻ വളരെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വമാണ് ചാക്കോച്ചന്റേത്. ആദ്യ സിനിമ മുതൽ ഞങ്ങൾ തമ്മിൽ നല്ലൊരു ആത്മബന്ധം ഉണ്ട്. അവാർഡ് കിട്ടിയപ്പോൾ ചാക്കോച്ചൻ എഴുതിയ കുറിപ്പ് വായിച്ചാൽ നിങ്ങൾക്കു മനസ്സിലാകും അദ്ദേഹം എത്രത്തോളം ഹൃദയത്തിൽതൊട്ടാണ് അത് എഴുതിയിരിക്കുന്നതെന്ന്.
    ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്*ലോ’ യുടെ പ്രഥാമികമായ എഴുത്തു നടക്കുമ്പോൾ തന്നെ സിദ്ധാർഥ് പ്രധാനവേഷത്തിൽ എന്റെ മകനെയാണ് കാസ്റ്റ് ചെയ്യുന്നതെന്നു പറഞ്ഞിരുന്നു. അതിനു തയാറെടുക്കാനും ആവശ്യപ്പെട്ടിരുന്നു. സിനിമയിൽ നായകനായി കാണുന്നത് ചാക്കോച്ചനെയാണെന്നും കഥ പറയാൻ കൂടെ വരാമോയെന്നും സിദ്ധു ചോദിച്ചു. ചാക്കോച്ചനും ഞാനും തമ്മിൽ വലിയ സൗഹൃദം ഉണ്ടെങ്കിലും അദ്ദേഹം സ്റ്റാറായ സമയത്തൊന്നും ഒരു രീതിയിലും ഞാൻ ബുദ്ധിമുട്ടിച്ചിട്ടില്ല. സിദ്ധുവിനോടുള്ള സൗഹൃദവും മകൻ അഭിനയിക്കുന്നു എന്നതുകൊണ്ടും ഞാൻ കഥ പറയാൻ കൂടെ വരാമെന്നു സമ്മതിച്ചു.

    അങ്ങനെ ഞങ്ങൾ ചാക്കോച്ചനെ പോയി കണ്ടു. അദ്ദേഹം ആ സമയത്ത് മറ്റു കുറച്ചു സിനിമകളുടെ തിരക്കിലായിരുന്നു. കുറച്ചുനാൾ പ്രതികരണങ്ങൾ ഒന്നും ഉണ്ടായില്ല അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന്. ഇതിനിടയിലും സിനിമയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. സിനിമക്കായി മകനോട് നീന്തൽ പഠിക്കാൻ സിദ്ധു ആവശ്യപ്പെട്ടിരുന്നു. അനന്തരത്തിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ എന്നോടും അടൂർ സാർ നീന്തൽ പഠിക്കാൻ പറഞ്ഞിരുന്നു. അങ്ങനെ ആദ്യ സിനിമക്കു വേണ്ടി ഞാനും മകനും നീന്തൽ പഠിച്ചെന്ന പ്രത്യേകതയും ഉണ്ട്.
    അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി ചാക്കോച്ചന്റെ കോൾ വന്നു. നമ്മൾ ഈ സിനിമ ചെയ്യുന്നു. ഉദയയുടെ ബാനറിൽ ചാക്കോച്ചൻ തന്നെ സിനിമ നിർമ്മിക്കുമെന്നും പറഞ്ഞു. അത് വലിയ സന്തോഷം നൽകുന്ന വാർത്തയായിരുന്നു. ഉദയ പോലെ ഒരു ബാനർ വർഷങ്ങൾക്കു ശേഷം തിരിച്ചു വരുമ്പോൾ ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായി കാണുന്നു.


    അവാർഡ് കൂടുതൽ മികച്ച കഥാപാത്രങ്ങൾ സമ്മാനിക്കുമെന്ന് പ്രതീക്ഷ

    അവാർഡ് തീർച്ചയായും സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ അതിനേക്കാൾ എന്നെ ആനന്ദിപ്പിക്കുക അത് നല്ല കഥാപാത്രങ്ങളിലേക്ക് വഴിതുറക്കുമ്പോഴാണ്. കൂടുതൽ മികച്ച കഥാപാത്രങ്ങൾ എന്നെ തേടിയെത്തുമെന്ന വലിയ പ്രതീക്ഷയിലാണ് ഞാനുള്ളത്. നിവിൻ പോളിക്കൊപ്പം ‘പടവെട്ടി’ൽ ശ്രദ്ധേയമായൊരു വേഷം ചെയ്യുന്നുണ്ട്. മധു വാരിയർ ആദ്യമായി സംവിധാനം ചെയ്യുകയും മഞ്ജു വാരിയർ നിർമിക്കുകയും ചെയ്യുന്ന ‘ലളിതം സുന്ദരം’, അൽഫോൺസ് പുത്രന്റെ ‘ഗോൾഡ്’, നിവിൻ നിർമിക്കുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സംവിധായകൻ രതീഷ് ബാലകൃഷ്ണന്റെ ‘കനകം, കാമിനി, കലഹം’, ധ്യാൻ ശ്രീനിവാസനൊപ്പം ‘സത്യം മാത്രമേ ബോധിപ്പിക്കാവു’, ‘ആപ്പ് കൈസേ ഹേ’, ദുൽഖറിന്റെ ‘കുറുപ്പ്’, ആർജെ മാത്തുകുട്ടി–ആസിഫ് അലി ചിത്രം ‘കുഞ്ഞെൽദോ’ എന്നിവയാണ് റിലീസിങിനു തയ്യാറെടുക്കുന്ന പുതിയ ചിത്രങ്ങൾ.

  7. #146
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,980

    Default

    .

  8. #147
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    സുജയെ പോലെ 'മൂവന്തി താഴ്​വരയിൽ വെന്തുരുകാനോ', ശബരിമലയ്ക്ക് പോവാനോ അനഘയില്ല; അഭിമുഖം




    "മൂവന്തി താഴ്​വരയിൽ വെന്തുരുകുന്ന വെൺസൂര്യനെ പോലെയായാരുന്നു അച്ഛാ കഴിഞ്ഞ ഒരു ദിവസമായി എന്റെ മനസ്"... കുവൈത്ത് വിജയനെന്ന അച്ഛന് 'ചിരിയുടെ വെൺപ്രാവായ' മകൾ സുജ അയച്ച ഈ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്.
    ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനടക്കം രണ്ട് പുരസ്*കാരങ്ങൾ നേടിയ തിങ്കളാഴ്ച്ച നിശ്ചയമെന്ന കൊച്ചു ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഒപ്പം ചിത്രത്തിലെ കഥാപാത്രങ്ങളെയും. കാഞ്ഞങ്ങാട് പശ്ചാത്തലമായി എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടുമ്പോൾ* കുവൈത്ത് വിജയനും കുടുംബവും ഹൃദയം കീഴടക്കുമ്പോൾ നിറഞ്ഞ സന്തോഷം പങ്കുവയ്ക്കുകയാണ് ചിത്രത്തിൽ സുജയെന്ന നായികാ കഥാപാത്രമായെത്തിയ അനഘ.

    തിങ്കളാഴ്ച്ച നിശ്ചയത്തിലേക്ക്
    ഓഡിഷൻ വഴിയാണ് ഞാൻ സിനിമയിലെത്തുന്നത്. എന്റെ ആദ്യ സിനിമയാണ് തിങ്കളാഴ്ച്ച നിശ്ചയം. ചെറിയ പ്രായം തൊട്ടേ കലോത്സവങ്ങളിൽ നാടകങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. അഭിനയം പണ്ടുമുതലേ പാഷനാണ്. ഓഡിഷനുകൾക്കൊക്കെ അയക്കാറുണ്ട്. കുറേ തവണ പിന്തള്ളപ്പെട്ടിട്ടുണ്ട്. എന്റെ സു​ഹൃത്തുക്കളാണ് തിങ്കളാഴ്ച്ച നിശ്ചയത്തിന്റെ ഓഡിഷന് ഫോട്ടോ അയക്കുന്നത്. അങ്ങനെ വിളിച്ചു, പോയി. തിരഞ്ഞെടുക്കപ്പെട്ടു.

    കാഞ്ഞങ്ങാട് ഭാഷയും കുടുംബം പോലെയുള്ള സെറ്റും
    കാഞ്ഞങ്ങാട് തന്നെയാണ് എന്റെ സ്വദേശം. സിനിമയുടെ ഭാ​ഗമായവരിൽ ഏറെയും കാഞ്ഞങ്ങാട്, പയ്യന്നൂർ ഭാ​ഗങ്ങളിൽ ഉള്ളവരാണ്. ഞങ്ങൾ വീട്ടിൽ എങ്ങനെയാണോ സംസാരിക്കുന്നത് അത് തന്നെയാണ് സിനിമയിലും കണ്ടത്. അതുകൊണ്ട് ഭാഷയൊന്നും ഒരു വിഷയമേ അല്ലായിരുന്നു. പിന്നെ ചിത്രത്തിലെ അഭിനേതാക്കളിൽ പലരെയും എനിക്ക് നേരത്തെ അറിയാവുന്നതാണ്. സുജയുടെ അച്ഛൻ കുവൈത്ത് വിജയനായി വേഷമിട്ട മനോജേട്ടനെ എനിക്ക് ചെറുപ്പം മുതലേ അറിയാവുന്നതാണ്. എന്റെ നായകനായെത്തിയ അർജുൻ അശോകൻ എന്റെ സഹപാഠിയാണ്.
    പിന്നെ നാടകവുമായിട്ടൊക്കെ പോകുമ്പോൾ പരിചയപ്പെട്ട കുറേ കലാകാരന്മാരും ചിത്രത്തിന്റെ ഭാ​ഗമായുണ്ടായിരുന്നു. ചിത്രീകരണം തുടങ്ങി കുറച്ച് സമയത്തിനുള്ളിൽ തന്നെ ഞങ്ങളൊക്കെ ഒരു കുടുംബം പോലെയായി. അത്രയ്ക്കും രസകരമായിരുന്നു ചിത്രീകരണ ദിവസങ്ങൾ. സ്വന്തം വീട്ടിൽ നിന്ന് നമ്മുടെ തന്നെ മറ്റൊരു വീട്ടിലേക്ക് പോകുന്ന പോലെ ഒരു അനുഭവമായിരുന്നു ചിത്രീകരണത്തിന് പോവുമ്പോൾ. എന്റെ തന്നെ രണ്ട് വീടുകൾ പോലെ. അഭിനയിക്കുമ്പോഴും പേടിയൊന്നുമുണ്ടായിരുന്നില്ല, സംവിധായകൻ സെന്ന സർ, ഛായാ​ഗ്രാഹകൻ ശ്രീരാജേട്ടൻ തുടങ്ങി എല്ലാവരും വലിയ പിന്തുണയാണ് തന്നത്.


    സുജയും കത്തും പിന്നെ അനഘയും
    സുജയെയും സുജയുടെ കത്തുമെല്ലാം പ്രേക്ഷകർ സ്വീകരിച്ചു എന്നറിയുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. അഭിനയിക്കുമ്പോൾ ഞങ്ങൾക്കെല്ലാം നല്ല തുടക്കമാകുമെന്ന് ഉറപ്പായിരുന്നു. ആദ്യം ചിത്രം ഐഎഫ്എഫ്കെയിലേക്ക് പോയി, രണ്ട് സംസ്ഥാന പുരസ്കാരങ്ങൾ നേടി. ഒരിക്കലും ഇത്രയധികം സ്വീകരിക്കപ്പെടുമെന്നോ ചർച്ചയാകുമെന്നോ ചിന്തിച്ചിരുന്നില്ല. ഒരു അഭിനേതാവെന്ന നിലയിൽ നമ്മളെ അം​ഗീകരിച്ചത് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു.. സിനിമ കണ്ട് ജയേട്ടൻ (നടൻ ജയസൂര്യ) വിളിച്ചിരുന്നു. അത് വലിയ സർപ്രൈസ് ആയി.
    സുജയിൽ ഞാനിഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്. സുജ പല കാര്യങ്ങളിലും ബോൾഡാണ്, ഞാനും അങ്ങനെ തന്നെ, അല്ലെങ്കിൽ അങ്ങനെയാകാനാണ് ഇഷ്ടം. പക്ഷേ ഞാനൽപം ചൈൽഡിഷാണ് ചില സമയത്ത്. പക്ഷേ സുജയെ പോലെ ശബരിമലയിൽ പോവാനൊന്നും ഞാൻ പ്ലാൻ ഇട്ടിട്ടില്ല കേട്ടോ..

    എന്റെ അച്ഛൻ കുവൈത്ത് വിജയനെ പോലെ അല്ല
    ഞാനിപ്പോൾ കാഞ്ഞങ്ങാട് നെഹ്രു കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് എന്റേത്.
    എന്റെ അച്ഛൻ ഒരിക്കലും കുവൈത്ത് വിജയനെ പോലെയല്ല. അച്ഛനും ചിത്രത്തിന്റെ ഭാ​ഗമായുണ്ട്. വാർഡ് മെമ്പറുടെ കഥാപാത്രം അച്ഛനാണ് അവതരിപ്പിച്ചത്. മെമ്പറുടെ കഥാപാത്രം പറയുന്ന പോലെ പിള്ളേരുടെ ഇഷ്ടവും പരി​ഗണിക്കുന്ന അച്ഛൻ തന്നെയാണ് അദ്ദേഹം ജീവിതത്തിൽ. സ്വന്തം കാലിൽ നിന്നിട്ടല്ലാതെ നമ്മളായി ആവശ്യപ്പെട്ടാലും കല്യാണമെന്ന സംഭവത്തിനേ വീട്ടിൽ നിന്ന് സമ്മതിക്കില്ല. പിന്നെ സുജയെ പോലെ ഇഷ്ടമില്ലാത്ത കാര്യങ്ങൾക്ക് ഞാൻ നിന്നു കൊടുക്കുകയുമില്ല.


    സിനിമയെന്ന സ്വപ്നം
    സിനിമ തന്നെയാണ് ഇഷ്ടം. പക്ഷേ മറ്റുള്ളവരോട് പറയാൻ പേടിയായിരുന്നു. അവസാനം ഒന്നുമായില്ലെങ്കിലോ. അതുകൊണ്ട് സിനിമാ സ്വപ്നം ഉള്ളിൽ തന്നെ കൊണ്ടു നടക്കുകയായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കൾക്കും വീട്ടുകാർക്കും മാത്രമേ ഈ സ്വപ്നത്തെക്കുറിച്ച് അറിയുകയുള്ളൂ. നല്ല നല്ല സിനിമകൾ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. പെട്ടെന്ന് കുറേ സിനിമകൾ ചെയ്യണമെന്നല്ല, അനഘ ആരാണെന്ന് ചോദിച്ചാൽ നല്ലൊരു നടിയാണെന്ന് ആളുകൾ പറയണം അതാണ് ഇപ്പോഴത്തെ സ്വപ്നം.


  9. #148
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,980

    Default

    SAIJU SREEDHARAN | THE CUE



    .

  10. #149
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    കുവൈത്ത് വിജയനെ 'പേടിപ്പിച്ച്*' സന്തോഷേട്ടനെ സ്വന്തമാക്കിയ സുരഭി: ഉണ്ണിമായ അഭിമുഖം




    | Unnimaya Nalappadam

    കേരളത്തിന്റെ വടക്കേയറ്റത്ത് കിടക്കുന്ന ഒരു വീടും അവിടുത്തെ ഇളയ പെൺകുട്ടിയുടെ വിവാഹനിശ്ചയ തലേന്ന് നടക്കുന്ന കാഴ്ച്ചകളുമാണ് ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സെന്ന ഹെ​ഗ്ഡേ സംവിധാനം ചെയ്ത തിങ്കളാഴ്ച്ച നിശ്ചയമെന്ന കൊച്ചു ചിത്രം ചർച്ച ചെയ്യപ്പെടുമ്പോൾ സിനിമയിലേത് പോലെ ജീവിതത്തിലും കടന്ന് വന്ന യാദൃശ്ചികതകളെക്കുറിച്ച് പറയുകയാണ് ഉണ്ണിമായ നാലപ്പാടം.
    കുവൈത്ത് വിജയനെന്ന അച്ഛന്റെ രണ്ട് മക്കളിൽ മൂത്തയാളായ സുരഭിയെന്ന കഥാപാത്രമായാണ് ഉണ്ണിമായ ചിത്രത്തിൽ വേഷമിട്ടത്. അച്ഛന്റെ പ്രതീക്ഷകളെ തകിടം മറിച്ച് ഇഷ്ടപ്പെട്ടയാളെ തന്നെ സ്വന്തമാക്കിയ സ്വന്തമായി അഭിപ്രായവും നിലപാടുമുള്ള സുരഭി. നായികയുടെ ചേച്ചിയുടെ കഥാപാത്രമായിട്ടും പ്രേക്ഷകർ സുരഭിയെ സ്വീകരിച്ച സന്തോഷത്തിലാണ് ഉണ്ണിമായ...

    നായികയുടെ ചേച്ചിയെയും സ്വീകരിച്ച ജനം
    ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതുമുഖങ്ങൾ അഭിനയിച്ച ചിത്രമായതുകൊണ്ട് തന്നെ സിനിമാ രം​ഗത്ത് നിന്നുള്ള ആരെങ്കിലും ചിത്രം കാണുമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്രയ്ക്കും സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ല. ഐഎഫ്എഫ്കെയിൽ ചിത്രം തിരഞ്ഞെടുക്കപ്പെട്ട സമയത്ത് നല്ല അഭിപ്രായങ്ങൾ ഒരുപാട് കിട്ടിയിരുന്നു. പക്ഷേ സംസ്ഥാന പുരസ്കാരം ലഭിക്കുമെന്നോ കുവൈത്ത് വിജയനും കുടുംബവും ഇത്രയധികം ചർച്ചയാവുമെന്നോ കരുതിയില്ല. രണ്ട് ദിവസമായി ഫോൺ താഴെ വയ്ക്കാൻ സമയമില്ല. കോളുകളും സന്ദേശങ്ങളും വന്നുകൊണ്ടേയിരിക്കുന്നു. ഭയങ്കര സന്തോഷം തോന്നുന്നു. സുരഭിയ്ക്ക് ഇത്ര സ്വീകാര്യത തീരേ പ്രതീക്ഷിച്ചിരുന്നില്ല, നായികാ കഥാപാത്രമൊന്നും അല്ലല്ലോ. ചിത്രീകരണ സമയത്തൊന്നും മുഴുനീള കഥാപാത്രമാണെന്ന് അറിയില്ലായിരുന്നു. സിനിമ കണ്ടപ്പോൾ ഒരുവിധം എല്ലാം സീനിലും ഞാനുമുണ്ട്. നായികയുടെ ചേച്ചിയെയും പ്രേക്ഷകർ ഏറ്റെടുത്തതിൽ ഒരുപാട് ഒരുപാട് സന്തോഷം.

    കുടുംബം പോലുള്ള സെറ്റ്
    കാസ്റ്റിങ്ങ് കോൾ കണ്ടാണ് ഫോട്ടോ അയക്കുന്നത്. സെലക്ടായി, ഓഡിഷൻ കഴിഞ്ഞു അതുകഴിഞ്ഞ് ആക്ടിങ്ങ് വർക്ക്ഷോപ്പും കോസ്റ്റ്യൂം ടെസ്റ്റും കഴിഞ്ഞാണ് സുരഭിയായി തിരഞ്ഞെടുക്കപ്പെട്ടത്. കാഞ്ഞങ്ങാട് തന്നെയാണ് എന്റെ നാട്. അതുകൊണ്ട് ഭാഷയൊന്നും പ്രശ്നമായില്ല. പിന്നെ ചിത്രത്തിൽ എന്റെ ഭർത്താവ് സന്തോഷായി വേഷമിട്ട സുനിൽ സൂര്യയെയും അച്ഛനായി വേഷമിട്ട മനോജേട്ടനെയും നേരത്തെ പരിചയമുണ്ട്. ആ സിനിമയിൽ കാണുന്നത് പോലെ തന്നെ ഒരു കുടുംബം പോലെ തന്നെയായിരുന്നു സെറ്റിലും. അഭിനയകളരിയിൽ വച്ച് പരിചയപ്പെട്ടവരായതുകൊണ്ട് തന്നെ ഷൂട്ടിങ്ങ് തുടങ്ങുമ്പോഴേക്കും എല്ലാവരും തമ്മിൽ നല്ലൊരു അടുപ്പം വന്നിരുന്നു. രാവിലെ ഒന്നിച്ച് സെറ്റിൽ പോകുന്നു, വരുന്നു അങ്ങനെ ശരിക്കും എല്ലാവരും കുടുംബാം​ഗങ്ങളായി മാറി.
    എല്ലാവരും പുതുമുഖങ്ങളായത് കൊണ്ട് തന്നെ ആർക്കും സിനിമാ ചിത്രീകരണത്തെ പറ്റിയൊന്നും വലിയ ധാരണയുണ്ടായിരുന്നില്ല. സെറ്റിലെ ആളുകളെ എന്ത് വിളിക്കണമെന്ന് പോലും അറിയുന്നുണ്ടായരുന്നില്ല. എല്ലാവരെയും ചാടിക്കേറി ചേട്ടാ എന്നൊക്കെ വിളിച്ച് സംസാരിച്ചു തുടങ്ങിയതോടെ ഊഷ്മളമായ ഒരു ബന്ധം മുന്നോട്ട് കൊണ്ട് പോകാനും ഒരു കുടുംബം എന്ന ഫീൽ ലഭിക്കാനും സാധിച്ചു. ചിത്രീകരണമൊക്കെ കഴിഞ്ഞ് ഏതാണ്ട് രണ്ട് വർഷത്തോളമായി, ഇപ്പോഴും എല്ലാവരുമായും നല്ലൊരു സൗഹൃദമുണ്ട്.

    യാദൃശ്ചികതകളേറെയുള്ള സുരഭിയും ഉണ്ണിമായയും
    സുരഭിയും ഉണ്ണിമായയും ഏതാണ്ട് ഒരുപോലെ തന്നെയാണ്. അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ആള് തന്നെയാണ് ഞാനും. സുരഭിയുടെ ജീവിതത്തിലേത് പോലെ എനിക്കും ഒരു അനിയത്തിയാണ് എന്നുള്ളതും സുരഭിയെ പോലെ ഞാനും ഇപ്പോൾ ഒരു കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ് എന്നുള്ളതും തികച്ചും യാദൃശ്ചികമാണ്. സുരഭിയുടേത് പോലെ എന്റേതും പ്രണയവിവാഹമായിരുന്നു. വർഷങ്ങളായി എനിക്ക് അറിയാവുന്ന എന്റെ അടുത്ത സുഹൃത്തിനെ തന്നെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നത്. പിന്നെ വ്യത്യാസം എന്തെന്നാൽ കല്യാണക്കാര്യത്തിൽ എന്റെ വീട്ടിൽ നിന്നും എതിർപ്പുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല എന്നതാണ്. മക്കളുടെ അഭിപ്രായങ്ങൾക്കും നിലപാടുകൾക്കും സ്വാതന്ത്രൃത്തിനും വില കൽപിക്കുന്ന കുടുംബമാണ് എന്റേത്.


    ടീച്ചർ ജോലി പോയി, കോച്ചിങ്ങ് സെന്റർ ക്ലിക്കായി
    ഞാൻ ടീച്ചറാണ്. ഹയർ സെക്കൻഡറി ടീച്ചറായി ജോലി നോക്കുന്ന സമയത്താണ് കോവിഡിന്റെ വരവ്. അങ്ങനെ ​ജോലി പോയി. ഇപ്പോൾ സെറ്റ് എക്സാമിനും മറ്റും കോച്ചിങ്ങ് കൊടുക്കുന്ന ഒരു സ്ഥാപനം നടത്തി വരികയാണ്. സ്കൂളിൽ പഠിക്കുന്ന സമയത്തേ ഡാൻസിലും നാടകത്തിലുമൊക്കെ ഉണ്ടായിരുന്നു. പിന്നീട് സിനിമകളിൽ ഡബ്ബിങ്ങ് ചെയ്തുതുടങ്ങി. മനോജ് കാന സംവിധാനം ചെയ്ത അമീബയ്ക്ക് വേണ്ടിയാണ് ആദ്യം ഡബ് ചെയ്യുന്നത്. അതിന് സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. പിന്നീട് ഹ്രസ്വചിത്രങ്ങൾക്കും പരസ്യങ്ങൾക്കുമെല്ലാം വേണ്ടി ഡബ് ചെയ്തിട്ടണ്ട്. എന്റെ ഭർത്താവ് ചരൺ വിനായക് സിനിമയിൽ സൗണ്ട് എഞ്ചിനീയറാണ്. എന്റെ ആ​ഗ്രഹങ്ങൾക്ക് നല്ല പിന്തുണയുമായി അദ്ദേഹവും കൂടെയുണ്ടായിരുന്നു. അങ്ങനെയാണ് തിങ്കളാഴ്ച്ച നിശ്ചയത്തിന്റെ ഓഡിഷന് വേണ്ടി ഫോട്ടോ അയക്കുന്നത്.
    നല്ല സിനിമകളുടെ ഭാ​ഗമാവണം എന്ന് തന്നെയാണ് ആ​ഗ്രഹം. നായികയാകണം, വലിയ വലിയ ചിത്രങ്ങൾ ചെയ്യണം എന്നൊന്നുമില്ല.അഭിനയിക്കാൻ ഇഷ്ടമാണ് അതുകൊണ്ട് നല്ല അവസരങ്ങൾ വന്നാൽ ഇനിയും സിനിമകൾ ചെയ്യണം. പാഷനും പ്രൊഫഷനും ഒന്നിച്ച് കൊണ്ടുപോകാനാണ് ആ​ഗ്രഹം.
    സാഹിത്യകാരൻ നാലപ്പാടം പദ്മനാഭൻറെയും മുൻ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ശൈലജ മഠത്തിൽ വളപ്പിലിൻറേയും മകളാണ് ഉണ്ണിമായ. പത്മപ്രിയയാണ് സഹോദരി


  11. #150
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    ആദ്യ ചിത്രത്തിൽ അൻപതുകാരിയായി വേഷമിട്ട മുപ്പതുകാരി: ‘തിങ്കളാഴ്ച നിശ്ചയത്തിലെ അമ്മ’ പറയുന്നു


    അജിഷ പ്രഭാകരൻ

    തിങ്കളാഴ്ച നിശ്ചയം സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. ഗ്രാമീണ സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന വീടും തൊടിയുമാണ് പ്രധാന ലൊക്കേഷൻ. സെറ്റിൽ ഷൂട്ട് ഇല്ലാത്ത സമയം അഭിനേതാക്കളുടെ പ്രധാന വിനോദം ഫോട്ടോയെടുക്കലാണ്. ഒരു ചെറിയ ഇടവേള കിട്ടിയാൽ എല്ലാവരും ഫോട്ടോഗ്രാഫർ ജിമ്മിച്ചന്റെ പിന്നാലെ കൂടും. എന്നാൽ, ഇതിലൊന്നും ഒരു താല്പര്യവും കാണിക്കാതെ സെറ്റിന്റെ ഏതെങ്കിലും ഒരു വശത്തു ബോറടിച്ചിരുന്ന ഒരു കക്ഷിയുണ്ടായിരുന്നു. അജിഷ പ്രഭാകരൻ! മുടിയെല്ലാം കൊണ്ട കെട്ടി, ഒരു പഴയ നൈറ്റിയുമിട്ട് അൻപതുകാരിയുടെ മേക്കോവറിൽ ആയിരുന്നു ലളിതയായി വേഷമിട്ട അജിഷ.

    സിനിമ റിലീസ് ആയപ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ തിരഞ്ഞത്, ആരെയും അതിശയിപ്പിക്കും വിധം സ്വാഭാവികമായി അഭിനയിച്ച ആ അൻപതുകാരിയെ ആയിരുന്നു. ലളിതയെ യഥാർത്ഥ ലുക്കിൽ കണ്ടപ്പോൾ പ്രേക്ഷകർ വീണ്ടും ഞെട്ടി. 'ഇത്രയും ചെറുപ്പക്കാരിയായ ഒരു പെങ്കൊച്ചിനെയാണോ ഡയറക്ടറെ, മേക്കപ്പിട്ടു മൂന്നു വലിയ പിള്ളേരുടെ അമ്മയാക്കിയത്?' എന്ന അമ്പരപ്പായിരുന്നു പ്രേക്ഷകർക്ക്! സെന്ന ഹെഗ്*ഡെ എന്ന സംവിധായകന്റെ ബ്രില്യൻസും അജിഷ പ്രഭാകരൻ എന്ന ആക്ടറുടെ റേഞ്ചും ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷകർ തിരിച്ചറിയുകയായിരുന്നു. തിങ്കളാഴ്ച നിശ്ചയത്തിന്റ വിശേഷങ്ങളുമായി അജിഷ പ്രഭാകരൻ മനോരമ ഓൺലൈനിൽ.

    ഇതെന്റെ ആദ്യചിത്രം
    എന്റെ ആദ്യചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. റേഡിയോ ജോക്കിയായും ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ കാര്യമായി അഭിനയിച്ചിട്ടൊന്നുമില്ല. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനു വേണ്ടി നൽകിയ കാസ്*റ്റിങ് കോൾ കണ്ട്, എന്റെ ഭർത്താവ് അരുൺ ആണ് ഫോട്ടോ അയച്ചത്. കാഞ്ഞങ്ങാട്–പയ്യന്നൂർ ഭാഗത്തുള്ള, ആ ഭാഷ സംസാരിക്കുന്നവർ മാത്രം ഫോട്ടോസ് അയച്ചാൽ മതിയെന്ന് കാസ്റ്റിങ് കോൾ പരസ്യത്തിൽ പ്രത്യേകം പറഞ്ഞിരുന്നു. അങ്ങനെ ഫോട്ടോ അയച്ചു. അവർ വിളിച്ച് ഓഡിഷന് വരണമെന്നു പറഞ്ഞു. ഓഡിഷന് പോയി... അങ്ങനെയാണ് ഈ ചിത്രത്തിലേക്ക് അവസരം ലഭിക്കുന്നത്.


    അപ്രതീക്ഷിതമായെത്തിയ കഥാപാത്രം
    ആദ്യം എനിക്ക് പറഞ്ഞു വച്ചിരുന്നത് മറ്റൊരു വേഷമായിരുന്നു. മൂന്നു നാലു ദിവസത്തെ ഷൂട്ടേ കാണൂ എന്നും പറഞ്ഞിരുന്നു. രണ്ടു മൂന്നു ദിവസത്തെ ആക്ടിങ് വർക്ക്ഷോപ്പ് ഒക്കെ കഴിഞ്ഞപ്പോൾ എന്നോടു പറഞ്ഞു, ഒരു മേക്കോവർ ഉണ്ടാകും... വേറൊരു കഥാപാത്രത്തെയാണ് ചെയ്യേണ്ടത് എന്ന്. ഞാൻ കരുതി, ചെറിയൊരു വേഷമാകുമെന്ന്. പക്ഷേ, 22 ദിവസത്തെ ഷൂട്ട് ഉണ്ടാകും.. അമ്മയായിട്ടാണ് അഭിനയിക്കേണ്ടത് എന്നൊക്കെ സംവിധായകൻ പറഞ്ഞു. അമ്മയായി അഭിനയിക്കുന്നതിൽ എന്താ കുഴപ്പം? എനിക്കും ഒരു മോനുണ്ടല്ലോ... എന്ന ആറ്റിറ്റ്യൂഡ് ആയിരുന്നു എനിക്ക്. കുഴപ്പമില്ല സർ, ചെയ്യാം എന്ന് ഞാൻ പറഞ്ഞു. രണ്ടു വർഷം മുൻപ് ആയിരുന്നു ഷൂട്ട്. അപ്പോൾ എനിക്ക് 33 വയസ്സ്.


    നമുക്കതു അമ്പതിലേക്ക് പിടിച്ചാലോ എന്ന് സംവിധായകൻ ചോദിച്ചു. ഞാൻ പറഞ്ഞു, എന്താ കുഴപ്പം സാർ പിടിച്ചോ എന്ന്. അപ്പോഴും ഇതിന്റെ ഒരു പ്രാധാന്യം ഞാൻ മനസ്സിലാക്കിയിരുന്നില്ല. അഭിനയക്കളരി കഴിഞ്ഞപ്പോൾ ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. അപ്പോഴാണ് എന്റെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയാണ് എന്റെ മൂത്ത മോളായിട്ട് അഭിനയിക്കുന്നത് എന്ന് ഞാൻ അറിയുന്നത്. ആ കുട്ടിയും ഞാനും തമ്മിൽ അഞ്ചോ ആറോ വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. ആ കുട്ടിയെ കൂടാതെ രണ്ടു മക്കൾ കൂടി ഉണ്ടെന്ന് സർ പറഞ്ഞു. അങ്ങനെ മൂന്നു മക്കൾ! അതിൽ മൂത്ത മകൾ ഗർഭിണിയും. ഇതു കേട്ടപ്പോൾ ഞാൻ സാറിനോട് ചോദിച്ചു, ഇത് എന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോ? സർ പറഞ്ഞു, ഒരു കുഴപ്പവുമില്ല. ഞങ്ങൾക്ക് ആത്മവിശ്വാസം ഉണ്ട്. ഡയറക്ടർ അങ്ങനെ പറഞ്ഞപ്പോൾ എനിക്കും ആത്മവിശ്വാസം വന്നു.


    കഥ മനസിലായത് സ്*ക്രീനിൽ കണ്ടപ്പോൾ

    സിനിമയിൽ നമ്മൾ കാണുന്നതു പോലെ ഒരു ഫാമിലി തന്നെ ആയിരുന്നു ലൊക്കേഷനിലും. ലൊക്കേഷൻ ചേഞ്ച് ഒന്നുമില്ലാതെ ആ ഒറ്റ ഒരു വീട്ടിൽ തന്നെയാണ് ഷൂട്ട് ചെയ്*തത്. അതുകൊണ്ടു തന്നെ അഭിനയിക്കുന്നതിനുള്ള ഒരു ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. ഷോട്ടിനു തൊട്ടു മുൻപ് ക്രീയേറ്റീവ് ഡയറക്ടർ രാജേഷേട്ടൻ (രാജേഷ് മാധവ് ) സിറ്റുവേഷൻ പറഞ്ഞു തരും. പ്രധാനപ്പെട്ട ഡയലോഗുകളും പറഞ്ഞു തരും. എന്നിട്ട് പറയും, മെയിൻ ഡയലോഗ് നിങ്ങൾ പറയണം. ബാക്കി ഒക്കെ നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോളൂ എന്ന്. അങ്ങനെയാണ് ചിത്രത്തിലെ എല്ലാ രംഗങ്ങളും ഞങ്ങൾ ചെയ്തത്. ഇത്രയും നല്ല ഒരു റിസൾട്ട് ഉണ്ടാകും എന്ന് സത്യത്തിൽ കരുതിയില്ല. ഐഎഫ്എഫ്കെ യിൽ പ്രദർശിപ്പിച്ചപ്പോഴാണ് ഞാൻ ഈ സിനിമ ആദ്യമായി കാണുന്നത്. അപ്പോഴാണ് സിനിമയുടെ കഥ ശരിക്കും ഇങ്ങനെ ആയിരുന്നു എന്ന് മനസ്സിലായത് കാരണം സ്ക്രിപ്റ്റ് ഞാൻ വായിച്ചിരുന്നില്ല. സിനിമ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി.


    ക്ളൈമാക്സിലെ ടെൻഷൻ
    ക്ളൈമാക്സിൽ തല്ലു കൂടുന്ന രംഗങ്ങളിൽ എല്ലാം ഞങ്ങൾ തന്നെ കയ്യിൽ നിന്നിട്ട് പറഞ്ഞതാണ്. ഡയറക്ടർക്കൊക്കെ ചെറിയ ടെൻഷൻ ഉണ്ടായിരുന്ന ഒരു രംഗമായിരുന്നു അത്. കാരണം, സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ക്ളൈമാക്സ് സീക്വൻസിൽ ഉണ്ട്. ആർക്കെങ്കിലും ഒന്നു തെറ്റിയാൽ വീണ്ടും ഒന്നേന്ന് തുടങ്ങേണ്ടി വരും. ക്രീയേറ്റീവ് ഡയറക്ടർ രാജേഷേട്ടൻ എന്നെ വിളിച്ചു പറഞ്ഞു, 'അജിഷ... അജിഷയാണ് അടി തുടങ്ങേണ്ടത്. എന്തും പറഞ്ഞോ... പക്ഷേ, തെറി മാത്രം പറയരുത്' എന്ന്. ആ ഫ്ലോയിൽ ഞാൻ 'നായി' എന്നൊക്കെ വിളിക്കുന്നുണ്ട്. ആ സീനിൽ എന്റെ കൂടെ കട്ടയ്ക്ക് നിന്നത് വിമല എന്ന കഥാപാത്രം ചെയ്ത മിനി ചേച്ചി ആയിരുന്നു.
    മിനിയേച്ചി എന്നോട് പറഞ്ഞു, നീ ടിവിയിൽ അവതാരക ആയൊക്കെ ജോലി ചെയ്തിട്ടുള്ളതുകൊണ്ട് എന്തെങ്കിലുമൊക്കെ വായിൽ വരും. ഞാൻ എന്തു പറയും, എന്ന്. അപ്പോൾ ഞാൻ പറഞ്ഞു, ചേച്ചി ഞാൻ പറയുന്നതൊക്കെ അങ്ങ് ഏറ്റു പിടിച്ചാൽ മതിയെന്ന്. അങ്ങനെ ടേക്ക് പോയപ്പോൾ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓരോന്നു പറഞ്ഞു തല്ലായി. കയ്യിൽ കേറി പിടിച്ചു ചെറിയ മുറിവൊക്കെ ആയി. പക്ഷേ, ആ സീൻ നല്ല രസമായിരുന്നു.


    അൻപതുകാരിയായി മേക്കോവർ
    മേക്കോവറിന്റെ ഫോട്ടോ വീട്ടിൽ ആരും കണ്ടിട്ടില്ലായിരുന്നു. കാരണം എന്നോട് ആദ്യമേ പറഞ്ഞിട്ടുണ്ടായിരുന്നു, ഫോട്ടോ എടുക്കരുത്... സ്വന്തം വീട്ടുകാരെ പോലും കാണിക്കരുത് എന്ന്. ഭർത്താവിനെ മാത്രം വേണമെങ്കിൽ കാണിച്ചോ എന്ന് പറഞ്ഞു. അതുകൊണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങുന്നതു വരെ ഞാൻ ആരെയും ഫോട്ടോ കാണിച്ചിരുന്നില്ല. ഷൂട്ടിങ് നടക്കുന്ന സമയത്തു എല്ലാവരും ഫോട്ടോ എടുത്തു നടക്കുമ്പോൾ ഞാൻ അവിടെ കോംപ്ലക്സ് അടിച്ചു ചുമ്മാ ഇരിപ്പായിരുന്നു. കാരണം ആറു മണിക്ക് സെറ്റിൽ എത്തിയാൽ ആദ്യം അവർ എന്നെ മേക്കപ്പ് ചെയ്യും. എനിക്കാണല്ലോ കൂടുതൽ മേക്കപ്പ് ഉള്ളത്. കുറച്ചു നേരത്തെ പണിയുണ്ട് അത്. ബാക്കി ആർക്കും വലിയ മേക്കപ്പില്ല. രഞ്ജിത്ത് മണാലിപറമ്പിൽ, പ്രസാദ് എന്നിവരായിരുന്നു മേക്കപ്പ്. രാവിലെ മേക്കപ്പ് ഇട്ടാൽ രാത്രി പാക്കപ്പ് പറയുന്നത് വരെ ഞാൻ ആ ലുക്കിലാണ്. അതുകൊണ്ട് എനിക്ക് ലൊക്കേഷൻ സ്റ്റിൽസ് കുറവാണ്.


    പുതിയ പ്രോജക്ടുകൾ
    ഇപ്പോൾ പല്ലൊട്ടി എന്നൊരു സിനിമ ചെയ്*തു. ഒരു നൊസ്റ്റാൾജിക് സിനിമയാണ് അത്. നൈന എന്ന മറ്റൊരു സിനിമയും ഇപ്പോൾ ചെയ്യുന്നുണ്ട്. തിങ്കളാഴ്ച നിശ്ചയത്തിന്റെ അസോഷ്യേറ്റ് ആയിരുന്ന വിഷ്ണു ദേവ് ആണ് നൈനയുടെ സംവിധായകൻ. അതുപോലെ മറ്റൊരു സന്തോഷം കൂടി ആ സിനിമയിലുണ്ട്. തിങ്കളാഴ്ച നിശ്ചയത്തിൽ എന്റെ ഭർത്താവായി വേഷമിട്ട മനോജേട്ടന്റെ മരുമകൾ ആയിട്ടാണ് ഞാൻ അഭിനയിക്കുന്നത്. ഭർത്താവ് അരുൺ രാജ് ഗായകനും സംഗീതസംവിധായകനുമാണ്. ഒരു മകനുണ്ട്. ഋഷഭ് ദേവ്. ഇപ്പോൾ കുടുംബത്തിനൊപ്പം കൊച്ചിയിലാണ് താമസം.


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •