Page 13 of 39 FirstFirst ... 3111213141523 ... LastLast
Results 121 to 130 of 382

Thread: 🎤🎤 Latest Film Related Interviews and Chat Shows🎙️🎙️

  1. #121
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default


    BIPIN CHANDRAN INTERVIEW | THE CUE

    .

  2. Sponsored Links ::::::::::::::::::::Remove adverts
  3. #122
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,581

    Default










  4. #123
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default





    Sent from my LLD-AL10 using Tapatalk

  5. #124
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    ഇഷ്ടം വലിയ സിനിമകള്*; ഇനി സന്തോഷം പകരുന്ന സിനിമകൾ നിര്*മ്മിക്കണം | Lijo Jose Pellissery | Newsmaker

    .

  6. #125
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    ചമയം - പട്ടണം റഷീദ്

    '' മലയാള സിനിമയില്* ഏറ്റവും സ്വീകാര്യതയുള്ള ചമയക്കാരന്* പട്ടണം റഷീദിനൊപ്പം. പട്ടണം റഷീദിനൊപ്പം... ''

    കഥാപാത്രത്തെ വ്യക്തികളിലേക്ക് ആവാഹിക്കാന്* ചമയക്കാരന്* വഹിക്കുന്ന പങ്ക് ചെറുതല്ല. സിനിമയുടെ പല കാലങ്ങളിലൂടെയും കടന്ന് പുതിയ ട്രെന്*ഡിനൊപ്പം എത്തിനില്*ക്കുമ്പോഴും പട്ടണം റഷീദെന്ന ചമയക്കാരന്റെ പേരിന് തിളക്കം കൂടിയതേയുള്ളൂ. പൊന്തന്*മാടയിലെ മാടയും പരദേശിയിലെ വലിയകത്ത് മൂസയും ആമിയിലെ മാധവിക്കുട്ടിയും കുഞ്ഞിക്കൂനനിലെ കുഞ്ഞന്* പ്രസാദും അനന്തഭദ്രത്തിലെ ഭദ്രയും തുടങ്ങി ഒടുവില്* അരവിന്ദ് സ്വാമിയുടെ എം. ജി. ആര്* മേക്കോവറില്* വരെയെത്തി നില്*ക്കുന്നു ആ യാത്ര.

    ക്രീയേറ്റീവ് ആര്*ട്ടിസ്റ്റ് എന്ന നിലയില്* തൃപ്തനാണോ?

    കലാകാരന്*മാര്* ഒരു കാര്യത്തിലും തൃപ്തരായിരിക്കില്ല. അതുകൊണ്ടാണവര്*ക്ക് ശ്രേഷ്ഠമായ സൃഷ്ടികളുണ്ടാക്കാനാവുന്നത്. ഓരോന്ന് ചെയ്യുമ്പോഴും അതിലും മികച്ചത് എന്നായിരിക്കും അവരുടെ മനസില്*. ജോലി ചെയ്യുന്ന മേഖലയില്* ഞാനങ്ങനെ വലിയ മഹാത്ഭുതങ്ങളൊന്നും കാണിച്ചിട്ടില്ലന്നുതന്നെയാണ് തോന്നുന്നത്. ചെയ്ത വര്*ക്കുകള്* നല്ലതാണെന്ന് മറ്റുള്ളവര്* പറഞ്ഞിട്ടുണ്ടെങ്കില്* അതിനേക്കാള്* മികച്ച കഴിവുകളുള്ള എത്രയോ ആളുകള്* ഉണ്ട്.
    ശേഷം വരുന്നവര്* നമ്മെക്കുറിച്ച് പറയുമ്പോഴാണ് നമ്മള്* സംതൃപ്തരാകുന്നത്. നമ്മളാണ് ഏറ്റവും വലിയ കേമന്* എന്നുപറയുന്നതില്* കാര്യമില്ല.

    ഇംഗ്ലീഷ് അടക്കമുളള ഭാഷകളില്* മേക്കപ്പ് ആര്*ട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്?


    മിക്കവാറും എല്ലാ ഭാഷകളിലും വര്*ക്ക് ചെയ്തിട്ടുണ്ട്. അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ഇംഗ്ലീഷ്. ഇങ്ങനെയുള്ള അവസരങ്ങളെല്ലാം വന്നുപെട്ടതാണ്. മറ്റ് ഭാഷകളിലെ സിനിമകളും ചെയ്യാന്* കാരണമുണ്ട്. കേരളത്തില്* നിന്നും പുറത്തുള്ള സിനിമയെ നോക്കിക്കാണുന്നതില്* കാര്യമില്ല. ഇന്ത്യക്ക് പുറത്തും സിനിമയുണ്ട്. സിനിമയില്* മറ്റ് ഇതര വിഭാഗങ്ങള്* ഉണ്ട്. പല രാജ്യങ്ങളില്* മേക്കപ്പിനോടുള്ള കാഴ്ചപ്പാടും അവരുടെ രീതികളും എങ്ങനെയാണെന്ന് അറിയാനുള്ള ആഗ്രഹം തോന്നിയിരുന്നു. മേക്കപ്പ് ആയാലും പല രാജ്യക്കാരും പല രീതിയിലാണ് അതിനെ നോക്കിക്കാണുന്നത്. അതുകൊണ്ട് നമുക്കും അതൊക്കെ അറിയാനും പഠിക്കാനും കഴിയും. നമ്മുടെ തെറ്റുകള്* തിരുത്താനും സാധിക്കും. അങ്ങനെയുള്ള കുറച്ച് ഗുണങ്ങള്* കൂടിയുണ്ടായിട്ടുണ്ട്.


    ആളുകളെ ഭംഗിയാക്കാനുളള ടെക്നിക് എന്തെങ്കിലുമുണ്ടോ?


    ഐശ്വര്യറായിയോ ക്ലിയോപാട്രയോ ഒക്കെയാണ് സൗന്ദര്യത്തിന്റെ പ്രതീകമായി പലരും കാണുന്നത്. ആഫ്രിക്കയിലും നൈജീരിയയിലും സുന്ദരികളും സുന്ദരന്*മാരുമുണ്ട്. അടിസ്ഥാനപരമായി എല്ലാവരും ഭംഗിയുളളവരാണ്. ഒരാളെ എങ്ങനെ മനോഹരമാക്കാന്* കഴിയും എന്നത് അയാളെ കാണുമ്പോഴേ അറിയാന്* കഴിയൂ. തലമുടിയുടെ സ്*റ്റെല്*, ചര്*മത്തിന്റെ നിറം, കണ്ണുകള്*, ചുണ്ടുകള്* ഇതൊക്കെ കൂടുതല്* മനോഹരമാക്കണം. ടെക്നിക്കല്* പ്രോസസുകള്* കുറേകൂടി അഡ്വാന്*സ്ഡ് ആയിട്ടുണ്ട്. അതുകൊണ്ട് നമ്മള്* ഉദ്ദേശിക്കുന്നതിന്റെ അപ്പുറത്തേക്ക് ഒരാളെ മനോഹരമാക്കാന്* സാധിക്കും.

    മേക്കോവര്* ബ്യൂട്ടിയെക്കുറിച്ച് ?


    നാച്ചുറല്* ആയി സൗന്ദര്യമുളളവര്* കുറവാണ്. ലക്ഷം മാനുഷരുള്ളവരില്* ലക്ഷണമുളളവര്* ഒന്നോ രണ്ടോ ഉണ്ട്. കൃത്യമായി പറഞ്ഞാല്* ലക്ഷണമൊത്ത ആളുകളെ സൃഷ്ടിക്കുക എന്നുളളതാണ് മേക്കപ്പിന്റെ പ്രധാന ലക്ഷ്യംതന്നെ. നാച്ചുറല്* സൗന്ദര്യം നിലനിര്*ത്തിക്കൊണ്ടും മേക്കപ്പ് ചെയ്യാം. അത് മാറ്റിനിര്*ത്തിക്കൊണ്ടും ചെയ്യാം.

    നിറത്തിന്റെ പേരിലുള്ള വിവേചനത്തെക്കുറിച്ച് മേക്കപ്പ് ആര്*ട്ടിസ്റ്റ് എന്ന നിലയില്* പറയാനുള്ളത്.?


    കറുത്ത നിറമുള്ളവര്* ഭംഗിയില്ലാത്തവരാണ് എന്നുപറയുന്നത് മണ്ടത്തരമാണ്. കറുത്തയാളെ വെളുപ്പിക്കാനും വെളുത്തയാളെ കറുപ്പിക്കാനും കഴിയും. നിറമല്ല സൗന്ദര്യത്തിന്റെ അളവുകോല്*. അതൊക്കെ കാഴ്ചപ്പാടിന്റെ പ്രത്യേകതകളാണ്.

    പുതിയ മേക്കപ്പ് രീതികളെക്കുറിച്ച്?


    ഞാന്* കൂടുതലായും ബോബി ബ്രൗണ്* മേക്കപ്പ് പ്രോഡക്ടുകളാണ് ഉപയോഗിക്കുന്നത്. ഇന്ത്യന്* നിര്*മ്മിത പ്രോഡക്ടുകള്*ക്ക് ചെറിയ കുഴപ്പങ്ങളൊക്കെയുണ്ട്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്* ഷൂട്ടിംഗ് സ്ഥലത്തായാല്* ഇടയ്ക്കിടയ്ക്ക് പോയി ടച്ചപ്പ് ചെയ്യാന്* പറ്റില്ല. രാവിലെ മേക്കപ്പ് ചെയ്താല്* ആവശ്യമുണ്ടെങ്കിലേ പിന്നെ ടച്ചപ്പ് ചെയ്യേണ്ടതുള്ളൂ. അതിനുപറ്റുന്ന മേക്കപ്പ് പ്രോഡക്ടുകളാണ് ഉപയോഗിക്കുന്നത്. അതുപോലെ ഒരാള്*ക്ക് ഉപയോഗിച്ച സാധനങ്ങള്* മറ്റൊരാള്*ക്ക് ഉപയോഗിക്കാറില്ല. അത് അവര്*ക്ക് തന്നെ കൊടുത്തുവിടും.ഇല്ലെങ്കില്* നമ്മള്* സൂക്ഷിക്കും.


    ഒരുപാട് സെലിബ്രിറ്റി നടിമാരെ മേക്കപ്പ് ചെയതിട്ടുളളില്* തൃപ്തി തോന്നിയത് ?


    പ്രശസ്തമായ മേക്കോവര്* വന്ന ഒന്നുരണ്ട് സിനിമകളുണ്ട്. അതില്* ഒന്ന് ദേവി എന്ന സിനിമയാണ്. അതില്* തമന്നയെ രണ്ട് രൂപത്തില്* മേക്കപ്പ് ചെയ്തു. നാട്ടുംപുറത്തുള്ള ആളായിട്ടും, മറ്റൊന്ന് ഗ്ലാമറസായിട്ടും.ആ സിനിമയിലേക്ക് ലണ്ടനില്* നിന്ന് ആരോ ആണ് തമന്നയെ ആദ്യം മേക്കപ്പ് ചെയ്യാന്* വന്നത്. അത് ശരിയാകാതെ വന്നപ്പോള്* എന്നെ വിളിക്കുകയായിരുന്നു. തമന്നയ്ക്ക് നല്ല ബ്രൈറ്റ് നിറമാണ്. അത് ഡാര്*ക്ക് ആക്കാനൊക്കെ വലിയ പാടായിരുന്നു. അതുകൊണ്ടുതന്നെ ഒരു വെല്ലുവിളി ആയിട്ടാണ് അത് ചെയ്തത്. ധാരാളം പ്രശംസ ലഭിക്കുകയും ചെയതു.
    മറ്റൊന്ന് അനന്തഭദ്രത്തിലെ കാവ്യാമാധവന്റെ മേക്കപ്പ് ആയിരുന്നു. അതുപോലെ മഞ്ജുവാര്യരുടെ ആമിയിലെ മേക്കോവര്*. മഞ്ജുവിന്റെ സ്വാഭാവികമായ ലുക്കില്* അല്*പ്പം മാറ്റം വരുത്തിയാണ് ചെയ്തത്. പ്രേക്ഷകര്*ക്ക് അറിയാം അത് മഞ്ജുവാണെന്ന്. മഞ്ജുവിനെ ആമിയാക്കാനുള്ള ശ്രമമാണ് നടത്തിയത്. അതല്ലാതെ മാധവിക്കുട്ടിയുടെ കാര്*ബണ്* കോപ്പിയാക്കാന്* സാധിക്കില്ല.
    അതുപോലെ ഇപ്പോള്* ചെയ്തുകൊണ്ടിരിക്കുന്നത് ജയലളിതയുടെ ജീവിതകഥ പറയുന്ന സിനിമയാണ്. അതില്* കങ്കണയാണ് ജയലളിതയായി അഭിനയിക്കുന്നത്. എംജി. ആര്* ആയി അരവിന്ദ് സ്വാമിയും. 100 ശതമാനം അവരുടെ ഫോട്ടോ സ്റ്റാറ്റ് ഉണ്ടാക്കി വയ്ക്കാനല്ല നമ്മള്* ശ്രമിച്ചത്. ഇത്തരം ബയോപിക് ചെയ്യുമ്പോള്* അവരെ പ്രതിമയെപ്പോലെ ഉണ്ടാക്കി വയ്ക്കാന്* എന്റെ മേക്കപ്പ് രീതിയില്* ശ്രമിക്കാറില്ല. കുറച്ചെങ്കിലും അവര്* അവരായി നിന്നുകൊണ്ട് ആ കഥാപാത്രത്തെ ബിഹേവ് ചെയ്യാനുളള രൂപക്കൂടുകളാണ് ഉണ്ടാക്കിവയ്ക്കുന്നത്. ഒരു നടന്* അയാളില്* നിന്നുകൊണ്ട് ഒരു ക്യാരക്ടറിനെ റെപ്രസന്റ് ചെയ്യുകയാണ്. കഥാപാത്രമാണെന്ന് തോന്നിപ്പിക്കുന്ന രീതിയുണ്ടാക്കുകയാണ് മേക്കപ്പിലൂടെ ചെയ്യുന്നത്. അതെല്ലെങ്കില്* ഒരു പ്രതിമയെപ്പോലെ മേക്കപ്പ് ചെയ്യേണ്ടി വരും.



    പുതിയ തലമുറയോടൊപ്പം വര്*ക്ക് ചെയ്യുന്നതിനെക്കുറിച്ച്?


    കാവ്യയും നവ്യയും മഞ്ജുവും ഒക്കെ വളരെ സഹകരണമുള്ളവരാണ്. അതുപോലെ ഷംന കാസിം, അനുശ്രീ. മുന്* കാലത്തെപോലെ അത്രയും സൗഹൃദപരമായിട്ട് ഇപ്പോഴുള്ള ആളുകള്* നമ്മോട് ഇണങ്ങിപോകണമെന്നില്ല. അവര്*ക്ക് അവരുടേതായ മേക്കപ്പ് രീതികളൊക്കെയുണ്ട്. അത് പറഞ്ഞുകൊടുക്കാന്* ആളുകളുണ്ട് അതുകൊണ്ട് അതെല്ലാം അവര്*ക്ക് വിട്ടുകൊടുക്കുകയാണ്.അഭിനയിക്കുന്ന വ്യക്തിയല്ല അതിലെ കഥാപാത്രങ്ങളാണ് താരങ്ങള്*. ആ കഥാപാത്രത്തിന്റെ ബാഹ്യ രൂപത്തിലേക്ക് സിനിമയെക്കൊണ്ട് എത്തിക്കുകയാണ് മേക്കപ്പ് ആര്*ട്ടിസ്റ്റ് ഏറ്റെടുക്കേണ്ട ദൗത്യം. അത് കൃത്യമായില്ലെങ്കില്* സിനിമയെ ബാധിക്കും.

    വിഷമവും ഭാഗ്യവും കൊണ്ടുവന്ന അനുഭവങ്ങള്* ഉണ്ടായിട്ടുണ്ടാകുമല്ലോ?


    വിഷമം തോന്നിയ അനുഭവങ്ങള്* ധാരാളം. ചില നടന്*മാരുടേയും നടിമാരുടേയും സംവിധായകരുടേയും ഒക്കെ ഇടപെടല്*കൊണ്ട് കിട്ടിയ അവസരങ്ങള്* പോലും നഷ്ടപ്പെട്ടിട്ടുണ്ട്. കരിയറില്* വലിയ പ്രതിസന്ധികളുണ്ടായിട്ടുണ്ട്. അതൊക്കെ മുന്നോട്ടുളള പ്രവര്*ത്തനരീതിയില്* കുറേക്കൂടി ആക്കം കൂട്ടിയിട്ടേയുളളൂ. അല്ലാതെ നിരാശപ്പെടുത്തിയിട്ടില്ല.
    അത്ഭുതം തോന്നിയിട്ടുള്ളത്, പരദേശിക്ക് നാഷണല്* അവാര്*ഡ് കിട്ടിയപ്പോഴാണ്. അന്ന് ഞങ്ങളുടെ നാട്ടില്* ഒരു സ്വീകരണം ഉണ്ടായിരുന്നു. ലാല്* സാര്* ഗസ്റ്റായിട്ട് വന്നിരുന്നു. വന്ന് ഉടനെ പോകുമെന്ന് പറഞ്ഞിരുന്നെങ്കിലും പരിപാടി തീരുന്നതുവരെ അദ്ദേഹം അവിടെ നിന്നു.എന്നെയും കുടുംബത്തെയും സംബന്ധിച്ചു വാക്കുകള്*ക്ക് ഒരു ക്ഷാമവും ഇല്ലാതെ നല്ല രീതിയില്* സംസാരിച്ചു. പ്രശംസയല്ല ഹൃദയത്തില്* തൊട്ടുകൊണ്ട്. അതൊരു അത്ഭുതമായി തോന്നി . കാരണം അങ്ങനെയും പറയാന്* പറ്റും എന്നദ്ദേഹം മനസിലാക്കിത്തന്നു.
    മലയാള സിനിമയില്* പലരും ആവശ്യപ്പെട്ടിട്ടുള്ളതും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതുമായ പേരാണ് പട്ടണം റഷീദിന്റേത് ?
    അതൊരു ഭാഗ്യമായിട്ടേ കാണേണ്ടതുളളൂ. കഠിനാധ്വാനവുമുണ്ട് പിന്നില്*. മദ്രാസിലെ പൈപ്പ് വെള്ളം കുടിക്കാത്തവന്* സിനിമയിലുണ്ടാവില്ല എന്നുപറയും പോലെ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. എന്ത് ജോലി ചെയ്യുമ്പോഴും നൂറിലൊരാളാവാതെ നൂറില്* ഒന്നാമനാകാന്* പറ്റുമോ എന്നാണ് ശ്രദ്ധിക്കേണ്ടത്. ഇപ്പോഴും ആ പ്രയത്നം തുടര്*ന്നുകൊണ്ടിരിക്കുന്നു.

    മേക്കപ്പ് അക്കാദമി തുടങ്ങിയതിനെക്കുറിച്ച്?


    സിനിമയില്* വന്ന കാലത്ത് മേക്കപ്പ് പഠിക്കുന്നത് പ്രഗത്ഭരായ മേക്കപ്പ് കലാകാരന്*മാരുടെ ശിഷ്യനായിട്ടാണ്. ശിഷ്യത്വം കിട്ടാന്* വേണ്ടി ഒരുപാട് അലഞ്ഞു നടന്നിട്ടുണ്ട്. മമ്മൂട്ടി തന്നെ എനിക്ക് വേണ്ടി എം. ഒ ദേവസ്യയുടെ അടുത്ത് പലപ്രാവശ്യം റക്കമന്റ് ചെയ്തു. പക്ഷേ പല തിരക്കുകള്*കൊണ്ട് എനിക്ക് അവസരം തരാന്* അദ്ദേഹത്തിന് കഴിഞ്ഞില്ല. ഞാന്* ഏറ്റവും കൂടുതല്* ചെയ്തത് മമ്മൂക്കയുടെ സിനിമകളാണ്. ഏറെ ശ്രദ്ധിക്കപ്പെട്ടതും. അദ്ദേഹത്തിന്റെ പൊന്തന്*മാട ജീവിതത്തില്* വഴിത്തിരിവുണ്ടാക്കിയ സിനിമയാണ്. ഇപ്പോഴും മമ്മൂക്ക എനിക്കുവേണ്ടി സംസാരിക്കാറുണ്ട്.


    ശിഷ്യത്തം സ്വീകരിച്ച് പല ആളുകളുടെ കൂടെ നില്*ക്കുമ്പോഴും കാര്യങ്ങള്* പഠിച്ചെടുക്കേണ്ടത് നമ്മുടെ ആവശ്യമാണ്. അല്ലാതെ ആരും പഠിപ്പിച്ചുതരില്ല. പണ്ടൊക്കെ ഇത്തരം കാര്യങ്ങളെല്ലാം സീക്രട്ടാണ്. നമ്മള്* കണ്ട് പഠിക്കും എന്നുളളതുകൊണ്ട് പലതും ആശാന്മാര്* പറഞ്ഞുതരില്ല. പില്*ക്കാലത്ത് ഞാന്* സിനിമയില്* വന്നപ്പോഴും അക്കാദമിക് പദ്ധതികളൊന്നും സിനിമയില്* ഉണ്ടായിട്ടില്ല. മറ്റ് കാര്യങ്ങള്* പോലെ സിനിമയില്* മേക്കപ്പും ഒരു വലിയ കാര്യമായപ്പോള്* അക്കാദമിക് നിലവാരമുള്ള ആളുകളും ഈ മേഖലയില്* ഉണ്ടാവണമെന്ന് തോന്നി. അങ്ങനെയാണ് മേക്കപ്പ് ഇന്*സിസ്റ്റിയൂട്ട് എറണാകുളത്ത് തുടങ്ങിയത്. പട്ടണം ഡിസൈനറി എന്ന പേരില്* . അതില്*നിന്ന് നിരവധി ശിഷ്യന്*മാരുണ്ടായി.ടെലിവിഷന്*, സിനിമ, നാടകം അങ്ങനെ പല രംഗങ്ങളില്* മറ്റുള്ളവരെ പഠിപ്പിക്കാനുള്ള വിദ്യാഭ്യാസ മേഖല തുറന്നുകൊടുക്കാന്* സാധിച്ചു. ഈ ഫീല്*ഡ് ഇഷ്ടപ്പെടുന്നവര്*ക്ക് ഒരു വഴികാട്ടിയാകാന്* കഴിഞ്ഞു. അതൊരു നേട്ടമായിട്ടാണ് കാണുന്നത്. എന്റെ ക്ലാസ് കൂടാതെ ഹോളിവുഡ്ഡില്*നിന്നും ബോളിവുഡ്ഡില്*നിന്നും ആളുകള്* വന്ന് പഠിപ്പിക്കുന്നുണ്ട്.

    പുതിയ പ്രോജക്ടുകള്*?


    രണ്ട് എന്ന ചിത്രമാണ് ഇപ്പോള്* ചെയ്തുകൊണ്ടിരിക്കുന്നത്. വിനയന്* സാറിന്റെ 19ാം നൂറ്റാണ്ട്. സൂര്യയുടെ എലിവേട്ട, നവോദയയുടെ പുതിയ പ്രൊഡക്ഷനിലുള്ള സിനിമ. കല്*ക്കി എന്ന ഡയറക്ടറുടെ ചിത്രം, ഒരു തെലുങ്ക് സിനിമ ഇവയൊക്കെയാണ് നടക്കാനുള്ളത്.

    കുടുംബത്തെക്കുറിച്ച്?


    ഭാര്യ നജ്മ റഷീദ്, മൂന്ന് മക്കളാണ്. മകള്* അല്*ഫിയയുടെ വിവാഹം കഴിഞ്ഞു. മൂത്ത മകന്* അല്*ത്താഫ് സിനിമാട്ടോഗ്രാഫറാണ്. പൂനഫിലിം ഇന്*സിസ്റ്റിയൂട്ടില്* നിന്ന് ഏറ്റവും അധികം മാര്*ക്ക് വാങ്ങിയാണ് അവന്* പാസായത്. ഇളയമകന്* അല്*റിന്*ഷിദ് പഠിക്കുന്നു. ഉമ്മ ജമീല ഹുസൈനും എന്റെ കൂടെയുണ്ട്.

  7. #126
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    Interview with Baiju Santhosh | Tharapakittu | Kaumudy




  8. #127
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    Balu Varghese | Red Carpet | RJ Mike | Red FM Malayalam


  9. #128
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    NITHYA MENEN INTERVIEW | The Cue

    .

  10. #129
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    SENNA HEGDE INTERVIEW | PART 1 The cue


  11. #130
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    Gautham Menon Interview With Baradwaj Rangan | 20 Years : I Still Go With Instinct

    .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •