Page 1 of 2 12 LastLast
Results 1 to 10 of 19

Thread: Little Super Man / ലിറ്റിൽ സൂപ്പർമാൻ 3 D

  1. #1
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,845

    Default Little Super Man / ലിറ്റിൽ സൂപ്പർമാൻ 3 D


    EKM saritha
    matinee FD
    15 peru

    അതൊരു കാലമായിരുന്നു.. ഒന്നിനു പുറകെ ഒന്നായി സൂപ്പർ ഹിറ്റുകൾ.. ഒരേ സമയം മൂന്നു സിനിമകളുടെ വർക്കുകൾ ഒന്ന് പ്രീ പ്രൊഡക്ഷൻ അടുത്തത് പ്രൊഡക്ഷൻ മൂന്നാമത്തേത് പോസ്റ്റ് പ്രൊഡക്ഷൻ.. അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കി കൊണ്ട് മലയാള സിനിമയിൽ വിനയൻ ടച്ച് നിറഞ്ഞ് നിന്നിരുന്ന കാലം. മലയാളത്തിൽ മോഹൻലാൽ ഒഴിച്ച് ബാക്കിയുള്ള മുൻ നിര നടന്മാരെയെല്ലാം വെച്ച് സിനിമ ചെയ്തിട്ടുള്ള സംവിധായകനാണു വിനയൻ. മലയാള സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ തലപ്പത്ത് എത്തിയത് കൂടി ആർക്കും തടയാനാവാത്ത ശക്തിയായി വിനയൻ വളർന്നു. പക്ഷെ എല്ലാം അവസാനിച്ചത് ഒരൊറ്റ മണ്ടൻ തിരുമാനത്തോടെ ആയിരുന്നു. മലയാളത്തിലെ ഒരു മുൻ നിര നടനെ വിലക്കണമെന്ന് വിനയൻ എടുത്ത ആ തിരുമാനത്തോടെ മാക്ട പിളർന്നതും വിനയൻ ഒറ്റപ്പെട്ടതുമെല്ലാം പിന്നെ ചരിത്രം. അതു കൊണ്ടൊന്നും വിനയനെ തള്ളിക്കളയാൻ ആവുമായിരുന്നില്ല.. കാരണം വിനയൻ സിനിമക്കാരനായത് കോടമ്പക്കത്തെ പൈപ്പ് വെള്ളം കുടിച്ചോ ആരുടെയെങ്കിലും അസിസ്റ്റന്റ് ആയോ അല്ല.. ആ ചങ്കുറപ്പുള്ളത് കൊണ്ട് തന്നെ ഒറ്റപ്പെടുത്തിയതിനു ശേഷവും വിനയൻ പിന്നെയും സിനിമകളെടുത്തു... തളരാത്ത പോരാളിയായ വിനയന്റെ ഏറ്റവും പുതിയ ചിത്രമാണു ലിറ്റിൽ സൂപ്പർ മാൻ.


    വിൽസൺ എന്ന PWD എഞ്ചിനീയറും അയാളുടെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം. അവരങ്ങനെ കളിചിരി തമാശകളുമായി മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോഴാണു ഒരു ഡാമിന്റെ അഴിമതി കേസിൽ മന്ത്രിക്കെതിരെ സാക്ഷി പറയരുത് എന്നാവശ്യപ്പെട്ട് മന്ത്രിയുടെ മകൻ വിൽസണെ സമീപിക്കുന്നത്. കോടിക്കണക്കിനു രൂപ വാഗ്ദാനം നൽകിയെങ്കിലും ആദർശധീരനായ വിൽസൺ അതിനു വഴങ്ങിയില്ല. വിൽസണെയും ഭാര്യയെയും മന്ത്രി പുത്രനും കൂട്ടാളികളും കൂടി കൊലപ്പെടുത്തുന്നു. അവരുടെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്ന മകൻ വില്ലി ഒരു കുഴിയിൽ വീഴുകയും അതിലൂടെ ഒഴുകി വെള്ളച്ചാട്ടത്തിലെത്തുകയും പിന്നെ എങ്ങനെയോ രക്ഷപ്പെടുകയും ചെയ്യുന്നു, രക്ഷപ്പെട്ട് വന്ന വില്ലിക്ക് അമാനുഷിക ശക്തി ലഭിക്കുന്നു. ആകാശത്തിലൂടെ പറക്കുവാനും മനസ്സിൽ വിചാരിക്കുന്നത് ചെയ്യുവാനുമൊക്കെ വില്ലിക്ക് സാധിക്കുന്നു. ആ ശക്തി ഉപയോഗിച്ച് വില്ലി തന്റെ മാതാപിതാക്കളെ കൊന്നവരെ എല്ലാം വകവരുത്തുന്നു. ശുഭം എ ഫിലിം ബൈ വിനയൻ എന്ന് എഴുതികാണിക്കുന്നത് കണ്ട് സ്ഥലം വിടാം എന്ന് കരുതണ്ട. സിനിമ ഇന്റർവെൽ പോലുമായിട്ടില്ല. കൊലയാളികളെ എല്ലാം തീർത്തതിനു ശേഷമാണു ആ ഞെട്ടിക്കുന്ന സസ്പെൻസ് പ്രേക്ഷകർ അറിയുന്നത്. പിന്നീടങ്ങോട്ട് ലിറ്റിൽ സൂപ്പർ മാന്റെ ഗതി തന്നെ മാറുകയാണു.


    മലയാള സിനിമയിൽ ആദ്യമായിട്ടായിരിക്കണം സിനിമ കാണാൻ വരുന്ന പ്രേക്ഷകനു നന്ദി പറഞ്ഞ് കൊണ്ട് ഒരു സിനിമ തുടങ്ങുന്നത്. ഇത്രയധികം പ്രതിസന്ധികൾക്കിടയിൽ നിന്നും കോടികൾ മുടക്കി ഒരു 3ഡി ചിത്രം തിയറ്ററുകളിലെത്തിക്കാൻ വിനയൻ കാണിച്ച സാഹസത്തിനിരികട്ടെ ഒരു പൊൻ തൂവൽ. തമിഴ് നടൻ രഞ്ജിത്ത് , പ്രവീണ വില്ലിയായി വേഷമിട്ട പയ്യൻ, ബേബി നയൻ താര അൻസിബ, മധു, പാഷാണം ഷാജി എന്നിവരാണു ഇതിലെ പ്രധാന അഭിനേതാക്കൾ. അൻസിബ ഒഴിച്ച് ബാക്കിയെല്ലാ അഭിനേതാക്കളും അവരുടെ വേഷം തരക്കേടിലാതെ അവതരിപ്പിച്ചിട്ടുണ്ട്. കഥാപരമായി വലിയ മേന്മ ഒന്നുമില്ലെങ്കിലും അതിമാനുഷിക സിനിമകളിൽ അധികമൊന്നും കണ്ടിട്ടില്ലാത്ത ഒരു ട്വിസ്റ്റ് ഈ സിനിമയിൽ കൊണ്ട് വരാൻ വിനയനു സാധിച്ചിട്ടുണ്ട്. വിനയൻ സാറിന്റെ സമ്മതിക്കണം. സാറിനെ ഇതിനൊക്കെ സാധിക്കുള്ളു. ഉന്നത നിലവാരത്തിലുള്ള 3ഡി ദൃശ്യങ്ങൾ കുട്ടികൾക്ക് ഹരം പകരുന്നതാണു. 3ഡി ചിത്രത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് വിലയിരുത്തുമ്പോൾ കുട്ടികളുമൊത്ത് ഒരു തവണ കാണാനുള്ള വകുപ്പെല്ലാം ചിത്രത്തിലുണ്ട്.


    3 ഡി ഇഫക്ടുകൾ മാറ്റി നിർത്തിയാൽ ചിത്രത്തിന്റെ കഥയും കഥാസന്ദർഭങ്ങളും സംവിധാനവും ഛായാഗ്രഹണവുമെല്ലാം സീരിയൽ നിലവാരം പുലർത്തുന്നവയാണു. വില്ലിയുടെ അഭിനയം പലപ്പോഴും കൈവിട്ട് പോകുന്നിവെങ്കിൽ ബേബി നയൻ താര മനോഹരമായി തന്റെ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ദൃശ്യം ഫെയിം അൻസിബയ്ക്ക് എന്ത് കൊണ്ട് ദൃശ്യത്തിനു ശേഷം നല്ലൊരു സിനിമ ലഭിച്ചില്ല എന്നതിന്റെ ഉത്തരം ഈ സിനിമയിലെ അഭിനയം തരും. ലോകമെങ്ങും 3 ഡി സിനിമകളിലേയ്ക്ക് ചുവടു മാറുമ്പോൾ ഇപ്പോഴും നായികയോട് ഐ ലവ് യു പറയാൻ വരുന്ന നായകൻ ചാണകക്കുഴിയിൽ അബദ്ധത്തിൽ വീണു എണീറ്റ് ഐ ലവ് യു പറയുന്നത് കാണിക്കുന്ന സിനിമകൾക്ക് കയ്യടിക്കുന്ന പ്രേക്ഷകരുള്ള നാടാണു കേരളം. നാളെ മലയാള സിനിമകൾ 3 ഡിയിലേക്ക് മാറുമ്പോൾ കാലത്തിനു മുൻപേ സഞ്ചരിച്ച സംവിധായകൻ എന്ന നിലയ്ക്ക് വിനയൻ അറിയപ്പെടുമെന്നത് തീർച്ചയാണു..


    ഡ്രാക്കുള്ള 3 ഡി മനസിൽ കണ്ട് ആകാംക്ഷയോടെ എത്തിയ ചില പ്രേക്ഷകരെ ചിത്രം നിരാശരാക്കി.. ഇത് കുട്ടികൾക്ക് വേണ്ടിയുള്ള ചിത്രമാണു.


    മൈഡിയർ കുട്ടിച്ചാത്തൻ മാത്രമല്ല മലയാളത്തിലെ 3 ഡി സിനിമ എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ യാതൊരു വിധ അശ്ലീലവുമില്ലാത്ത ഈ ചിത്രം മാതാപിതാക്കൾ കാണിച്ചു കൊടുക്കണം. എങ്കിൽ വിനയനു മുടക്കു മുതലിന്റെ പകുതിയെങ്കിലും തിരിച്ചു കിട്ടും.

    റേറ്റിംഗ് : 3/5 (3 ഡി മലയാളം സിനിമ)
    റേറ്റിംഗ് :1/5 (സാധാരണ സിനിമ )

    ** മലയാള സിനിമയിലെ വരേണ്യവർഗത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച്, തിരുവനന്തപുരം , കൊച്ചി ബെൽറ്റുകളുടെ എതിർപ്പുകൾ തൃണവത്ഗണിച്ചു കൊണ്ട് വിനയൻ എടുക്കുന്ന സിനിമകൾ കണ്ട് പ്രോത്സാഹിപ്പിക്കേണ്ട ബാധ്യത മലയാള സിനിമ പ്രേക്ഷകർക്കുണ്ട്. കാരണം ഇത്തരത്തിൽ സിനിമ ചെയ്യാൻ വിനയൻ കഴിഞ്ഞാൽ പിന്നെ കഴിവുള്ളത് സന്തോഷ് പണ്ഡിറ്റിനു മാത്രമാണു എന്ന് തിരിച്ചറിയുമ്പോഴാണു വിനയൻ എന്ന സംവിധായകന്റെ സ്ഥാനം എത്ര ഉയരങ്ങളിലാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടത്.


    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sr, votre cur..♥
    Posts
    11,671

    Default

    Thanks NS
    Remember, as long as you are breathing, it's never too late to start a new beginning.




  4. #3
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks NS

  5. #4
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    Tanx machan

    MAMMOOTTY AKKI VIJAY PRABHAS YASH

  6. #5
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    Thanks Ns......
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  7. #6
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Machaa

  8. #7

    Default

    Ethinapo kashtapettu e 3D serial kaanunathu..kuttichathan kanda pore..
    Anyway thanks

  9. #8
    FK Citizen
    Join Date
    Sep 2010
    Location
    Trivandrum>>>
    Posts
    60,732

    Default

    Thanx macha
    "I" WILL SEE YOU SOON

  10. #9
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanks NS....


  11. #10
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks NS.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •