Page 1 of 3 123 LastLast
Results 1 to 10 of 25

Thread: വർഷം ,ഇയോബിന്റ്റെ പുസ്തകം വയനാടൻ റിവ്യൂ

  1. #1
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default വർഷം ,ഇയോബിന്റ്റെ പുസ്തകം വയനാടൻ റിവ്യൂ


    കൽപ്പെറ്റ അനന്ദവീര
    10/11/14 - മാറ്റിനി
    ബാൽക്കണി - 60 %
    F C സ്റ്റാറ്റസ് അറിയില്ല



    വർഷം ഫസ്റ്റ് ഡേ തന്നെ കാണണമെന്നു കരുതിയ പടമായിരുന്നു പക്ഷെ ചില പ്രതികൂല സാഹചര്യങ്ങൾ കാരണം അതിനു കഴിഞ്ഞില്ല 3 ദിവസം വൈകിയാണെങ്കിലും അങ്ങിനെ വർഷം ഞാനും കണ്ടു വിത്ത്* - വൈഫ് .
    എനിക്ക് പടം ഇഷ്ട്ടപെട്ടു വൈഫിനും (രാപ്പകൽ ,ബാലേട്ടൻ, വേഷം തുടങ്ങി ഒട്ടുമിക്ക സത്യൻ അന്തിക്കാട് പടങ്ങളും ഇഷ്ട്ടപ്പെടുന്ന ഭാര്യക്ക്* ഈ പടം ഇഷ്ട്ടപ്പെട്ടില്ലെങ്കിലെ അൽബുദമുള്ളൂ )


    ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ചിത്രം സുകൃതം പോലെ ഒരു നല്ല സിനിമ അത്രയേ പ്രതീക്ഷിച്ചിരുന്നുള്ളൂ എങ്കിലും അതിനേക്കാൾ മികച്ച ചിത്രമായി വർഷം ....ഒറ്റ വാക്കിൽ പറഞ്ഞാൽ കുറെ നാളുകൾക്കു ശേഷം മലയാളത്തിൽ ഇറങ്ങിയ സമ്പൂർണ കുടുംബ ചിത്രം എന്ന് പറയാം ദ്വയാർത്ഥ പ്രയോഗങ്ങളോ ഐറ്റം ഡാൻസോ ഹീറോയിസമോ വളിച്ച തമാശകൾ ഒന്നുമില്ലാത്ത കുടുംബത്തോടെ കാണാവുന്ന ഒരു മികച്ച ചിത്രം ,
    തുടക്കം കുറച്ചു സ്ലോ ആണെന്നതോഴിച്ചാൽ തുടക്കം മുതൽ ഒടുക്കം വരെ ഒട്ടും ബോറടിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് കഥാകൃത്ത്* എന്ന നിലക്കും സംവിധായകനെന്ന നിലക്കും രഞ്ജിത്ത് ശങ്കർ ഇതുവരെ ചെയ്ത പടങ്ങളിൽ വെച്ച് ഏറ്റവും മികച്ച ചിത്രമാണ് വർഷം എന്ന് പറയാം ,

    പെര്ഫോമാന്സിന്റ്റെ കാര്യത്തിൽ എല്ലാവരും നന്നായിട്ടുണ്ട് കുറെ കാലത്തിനു ശേഷമാണ് മമ്മൂട്ടിക്ക് ചേർന്ന ഒരു നായികയെ ഏതെങ്കിലും ഒരുപടത്തിൽ കാണുന്നത് ഇക്ക ആശ ശരത് ജോഡി കൊള്ളാം
    മമ്മൂട്ടിയുടെ കാലം കഴിഞ്ഞു എന്ന് പറഞ്ഞു വാവിട്ടു കരയുന്നവർക്കുള്ള മറ്റൊരു മുന്നറിയിപ്പ് ആണ് വർഷത്തിലെ വേണു മുന്നറിയിപ്പിലെ രാഘവന് ശേഷം ഇക്കയുടെ മറ്റൊരു തകർപ്പൻ പ്രകടനം, വേണുവായി ഇക്ക തകർത്തപ്പോൾ ഭാര്യുടെ വേഷത്തിൽ ആശ ശരത്തും തിളങ്ങി ഡോ: വേഷത്തിൽ മമതയും നന്നായിട്ടുണ്ട് (മമത ഇത്തിരി സുന്ദരിയായിട്ടുണ്ട്* ) പിന്നെ പടത്തിലെ 2 ഗാനങ്ങളും കൊള്ളാം ഒപ്പം മനോജ്* പിള്ളയുടെ കാമറവർക്കും നന്നായിട്ടുണ്ട് മൊത്തത്തിൽ അടുത്ത കാലത്ത് മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച കുടുംബ ചിത്രമാണ് വർഷം എന്നാണു എന്റ്റെ അഭിപ്രായം (സിനിമയുടെ ക്വാളി റ്റിയുടെ കാര്യത്തിൽ ഇമ്മാനുവലിനും സുകൃതത്തിനും മുകളിലും എന്റ്റർട്ടൈനെർ എന്ന നിലക്ക് ഇമ്മാനുവലിനുംതാഴെയുമാണ് വർഷം )


    [COLOR=#006400][SIZE=3]എന്റ്റെ റേറ്റിംഗ് 3.5/5

    @Shivettan NB : ശിവേട്ടനെ ചെറിയ വേഷത്തിൽ ആണെങ്കിലും കണ്ടത്തിൽ വളരെ സന്തോഷം എഫ് കെയുടെ സ്വന്തം മെഗാസ്റ്റാറിനെ വളരെ അഭിമാനത്തോടെ തന്നെ വൈഫിനു കാട്ടി കൊടുത്തു പക്ഷേ മുഖം വ്യക്തമായില്ല എന്നൊരു പരാതി ഉണ്ടായിരുന്നു അത് കൊണ്ട് യു ട്യൂബിൽ ഡീസന്റ്റ്റ് മുക്ക് കാണിച്ചു കൊടുത്ത് കൊണ്ടാണ് ആ പരാതി തീർത്തത്

    ഇയോബിന്റ്റെ പുസ്തകം

    കൽപ്പെറ്റ മഹാവീർ
    11/11/14 - മോർണിംഗ് ഷോ (10.30)
    സ്റ്റാറ്റസ് - 50 %


    ആദ്യം തന്നെ ഒരു കാര്യം പറയട്ടെ ഈ പടം കാണുന്നവർ കൊള്ളാവുന്ന ഏതെങ്കിലും നല്ല തിയേറ്ററിൽ നിന്നും മാത്രമേ കാണാവൂ എന്നൊരു അപേക്ഷയുണ്ട് ഇല്ലെങ്കിൽ നിങ്ങൾക്ക് നഷ്ട്ടമാവുന്നത് മലയാളത്തിലെ ഏറ്റവും മികച്ച ഒരു ദൃശ്യനുഭവമായിരിക്കും എന്ന് ഓർമിപ്പിക്കുന്നു ........


    അമൽ നീരദ്ന്റ്റെ പടങ്ങൾ എത്ര മോശം ആണെന്ന് കേട്ടാലും അമലിന്റ്റെ ഇതുവരെ ഇറങ്ങിയ ഒരു പടം പോലും ഇത് വരെ കാണാതിരുന്നിട്ടില്ല അത് കൊണ്ട് തന്നെ ഒരു പ്രതീക്ഷയുമില്ലാതെ പുറത്തു കണ്ട പോസ്റ്ററിൽ മാത്രം പ്രതീക്ഷ അർപ്പിച്ചു കൊണ്ട് ഇയോബ് ഞാനും കണ്ടു ഫഹദിനോട് എന്തോ മുജ്ജന്മ ശത്രുത ഉള്ളത് കൊണ്ടാണോ എന്നറിയില്ല ഫഹദിന്റ്റെ പടം കാണാൻ വൈഫ് ഇല്ല എന്ന് പറഞ്ഞത് കൊണ്ട് ഒറ്റയ്ക്ക് തന്നെ പടത്തിനു വിട്ടു തിയേട്ടറിനുള്ളിൽ മുഴുവനും പയ്യൻസ് ആയിരുന്നു അത് കൊണ്ട് തന്നെ പടം കാണാൻ പ്രത്യേക സുഖം ഉണ്ടായിരുന്നു ,
    അടിപൊളി ലൊക്കേഷൻ ,കിടു ച്ഛായഗ്രഹണം & സംവിധാനം ,സൂപ്പർ ബി ജി എം പിന്നെ അഭിനേതാക്കളുടെ കിടു പെര്ഫോമന്സും സോങ്ങ്സ് മാത്രം പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്നതൊഴിച്ചാൽ ഹിന്ദി ,തമിൾ ചിത്രങ്ങളോട് കടപിടിക്കുന്ന അടിപൊളി മലയാള ചിത്രമാണ് ഇയോബിന്റ്റെ പുസ്തകം എന്ന കാര്യത്തിൽ തർക്കമില്ല


    ഫഹദ് ,ലാൽ, ചെമ്പൻ വിനോദ് തുടങ്ങി എല്ലാവരും നന്നായിട്ടുണ്ട് ചെമ്പൻ ഇതിലും തകർത്തു ചെമ്പന്റ്റെ ഞരമ്പ്* രോഗിയായ വില്ലൻ വേഷത്തിൽ കസറിയിട്ടുണ്ട് ജയസൂര്യയുടെ വില്ല വേഷം അത്ര പോര ആ വേഷം മറ്റാർക്കെങ്കിലും കൊടുക്കാമായിരുന്നു പദ്മപ്രിയക്ക് ടയലോഗ് ഒന്നുമില്ലെങ്കിലും പപ്പികുട്ടി പടത്തിനു ഒരു മുതൽകൂട്ടാണ് നായിക ഇഷയും കുഴപ്പമില്ല ചെറിയ വേഷം ആണെങ്കിലും ലെനയും നന്നായിട്ടുണ്ട്

    ഇതുവരെ ബിഗ്* ബിയുടെ പേരിൽ മാത്രം അറിയപ്പെട്ടിരുന്ന അമലിനു അതിൽ നിന്നുള്ള ഒരു മോചനം കൂടിയാണ് ഈ ചിത്രം സംവിധായകൻ ആയ അമലിനേക്കാൾ തകർത്തത് കാമറമാൻ എന്ന അമൽ ആണ് ഈ പടത്തിന്റ്റെ മുഴുവൻ ക്രെഡിറ്റും അമലിനു മാത്രം അവകാശപ്പെട്ടതാണ് ,




    എന്റ്റെ റേറ്റിംഗ് 4.5/5 ( ഒരു വട്ടം കൂടി ഇയോബിന്റ്റെ പുസ്തകം കാണണമെന്ന് ഉണ്ടായിരുന്നു പക്ഷെ നുമ്മ ഇങ്ങു പോന്നു )
    Last edited by wayanadan; 11-14-2014 at 06:23 PM.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks...kidu review........

    wayanad varsham ishtapetta eka family wayandante aanennu thonnunnu...........padam ethandu kathitheernnallo avide............keralthinu thanne nanakkedu aayi.

  4. #3
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    Quote Originally Posted by ACHOOTTY View Post
    Thanks...kidu review........

    wayanad varsham ishtapetta eka family wayandante aanennu thonnunnu...........padam ethandu kathitheernnallo avide............keralthinu thanne nanakkedu aayi.
    njaan padam kandappol padathinu kooduthalum familys aayirunnu pinne enthaa pattiyethennu ariyilla

    bathery pinne ikka padathinu valiya run onnum kittarilla enkilum 2 weeks run enkkilum kittendathaayirunnu ini paranjittu karyamilla
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #4
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,128

    Default

    Thx Wayanadan.....
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  6. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks wayanadan ..............

  7. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    Quote Originally Posted by mukkuvan View Post
    Thx Wayanadan.....


    Quote Originally Posted by ClubAns View Post
    Thanks wayanadan ..............
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  9. #8
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks Sagaave

  10. #9
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks waayu..
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  11. #10
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Wayanada

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •