Page 1 of 2 12 LastLast
Results 1 to 10 of 13

Thread: അമൽ നീരദിൻറ്റെ പുസ്തകം

  1. #1

    Default അമൽ നീരദിൻറ്റെ പുസ്തകം


    അങ്ങനെ ഇയ്യോബിൻറ്റെ പുസ്തകം കണ്ടു,ചിത്രത്തെക്കുറിച്ച് സമ്മിശ്രിതമായ അഭിപ്രായമാണ് കേട്ടത് ചിലർ പറയുന്നു ഗംഭീരം ചിലർ പറയുന്നു നല്ലത് ശരാശരി മോശം ഇങ്ങനെയൊക്കെ.ബിഗ് ബി ഒഴികെ അമൽ നീരദിൻറ്റെ എല്ലാ ചിത്രങ്ങളും വളരെ മോശം ആയിരുന്നു. എന്നാലും കുള്ളൻറ്റെ ഭാര്യ എന്ന മികച്ച ഹൃസ്വചിത്രം ഒരുക്കിയതു കൊണ്ട് ഈ ചിത്രം കാണാം എന്നു കരുതി. ഒട്ടും നിരാശപ്പെടുത്തിയില്ല എനിക്ക് ഇഷ്ടപ്പെട്ടു.അമൽ നീരദിൻറ്റെ എല്ലാ ചിത്രങ്ങൾക്കും അവയുടേതായ ശക്തി ദൗർബല്യങ്ങൾ ഉണ്ട്. ഈ ചിത്രത്തിൽ അമൽ തൻറ്റെ ശക്തിക്കനുസരിച്ച് കളിച്ചിട്ടുമുണ്ട് ദൗർബല്യങ്ങൾ കുറെയൊക്കെ ഒഴിവാക്കിയിട്ടുമുണ്ട് അതാണ് ഈ ചിത്രത്തിൻറ്റെ വിജയം.ആദ്യം തന്നെ പറയട്ടെ ഈ ചിത്രം കാണുമ്പോൾ സാധാരണ ഒരു മലയാളസിനിമ കാണുന്ന തോന്നൽ ഉണ്ടാകില്ല ദൃശ്യമികവ് അപാരം.പിന്നെ വെറും ഷോട്ടുകളിൽ നിന്നു മാത്രം സിനിമയുണ്ടാക്കുന്ന പരിപാടി അമൽ നിർത്തി അതു നന്നായി.വളരെ ശക്തമായ കഥാതന്തുവും മികച്ച തിരക്കഥയും ഉള്ള വളരെ ശക്തമായ രാഷ്ട്രീയബോധം പ്രകടിപ്പിക്കുന്ന ചിത്രമാണ് ഇയ്യോബിൻറ്റെ പുസ്തകം.ബാച്ചിലർ പാർട്ടിയുടെ സംവിധായകനിൽ നിന്ന് ഇതൊട്ടും പ്രതീക്ഷിച്ചില്ല.ഗോപൻ ചിദംബരത്തിൻറ്റെ തിരക്കഥ മികച്ചതാണ്.വിവിധ കാലഘട്ടങ്ങളെ സംഭവവികാസങ്ങളെ സാമൂഹ്യബോധങ്ങളെ ഒക്കെ നല്ല രീതിയിൽ കോർത്തിണക്കിയ തിരക്കഥ. പതിവു പോലെ ചിത്രത്തിൽ സംഭാഷണങ്ങൾ കുറവാണ്. ശ്യാം പുഷ്കരൻ എഴുതിയ സംഭാഷണങ്ങൾ ഒക്കെ മികച്ചതായിരുന്നു.അഭിനേതാക്കളുടെ മികച്ച പ്രകടനം എടുത്തു പറയേണ്ടതാണ് ലാൽ,ഫഹദ്,ചെമ്പൻ,ജയസൂര്യ,വിനായകൻ ഒക്കെ മികച്ച പ്രകടനം കാഴ്ച വച്ചു.ലാലിൻറ്റെ ചില സംഭാഷണങ്ങൾ അവ്യക്തമായിരുന്നു.
    ഇനി ദൗർബല്യങ്ങളിലേക്കു പോകാം. ഐറ്റം ഡാൻസ് ഒരു ചിത്രത്തിലൊഴിച്ച് ബാക്കി എല്ലാത്തിലും ഉള്ള പതിവ് ഇതിലും മുടക്കിയിട്ടില്ല.ഒരു വ്യത്യാസമുണ്ട് തുണിയുടുത്തുള്ള ഐറ്റം ഡാൻസ് ആണെന്നു മാത്രം.എന്തിനോ വേണ്ടി കാട്ടിക്കൂട്ടിയതു പോലെ. ഈ ചിത്രത്തിൽ വളരെ മോശം എന്നു പറയാവുന്നത് ഇതിലെ സംഗീതവിഭാഗം ആണ്. പാട്ടുകൾ പാട്ടുകൾ എന്നു പറയാൻ പറ്റുമോ എന്ന് അറിയില്ല. അതിദയനീയം. ദൃശ്യങ്ങൾ ഉള്ളതു കൊണ്ടു മാത്രം സഹിച്ചിരിക്കാം.ധാരാളം മികച്ച ഗാനങ്ങൾ എഴുതിയിട്ടുള്ള റഫീക്ക് അഹമ്മദാണ് ഗാനരചയിതാവ്. അല്ലയോ സംഗീതസംവിധായകരെ ഒരു നിങ്ങൾ നല്ല പാട്ടുകൾ ഒന്നും ഉണ്ടാക്കണ്ട എറ്റവും ചുരുങ്ങിയത് പാട്ടിലെ വരികളെങ്കിലും കേൾക്കാനുള്ള അവകാശം ശ്രോതാവിനു തരണം. ഇതൊരു രോദനമാണ് ഒരു ശ്രോതാവിൻറ്റെ രോദനം.
    പിന്നെ ഈ ചിത്രത്തിൻറ്റെ മെല്ലെപ്പോക്ക് ഇടയ്ക്കൊക്കെ മുഷിപ്പുണ്ടാക്കുമെങ്കിലും ചിത്രത്തിൻറ്റെ ആ ശക്തമായ കഥാതന്തു അതിൽ തന്നെ പിടിച്ചിരുത്തും.അമൽ നീരദ് എന്ന ഛായാഗ്രാഹകനെ കുറിച്ച് അധികമൊന്നും പറയേണ്ടതില്ല എന്നറിയാം അമൽ ഒരു സംവിധായകനായിക്കൂടി ഉയർന്ന ചിത്രമാണ് ഇത്.ബിഗ് ബി എന്ന ഒറ്റ ചിത്രത്തിൻറ്റെ മേൽവിലാസത്തിൽ നിന്നും ഒരു മോചനം.പിന്നെ ചിത്രത്തിൽ പൃഥ്വിരാജ് ആയിരുന്നുവെങ്കിൽ കുറച്ചുകൂടി നന്നായേനേ എന്നു തോന്നുന്നു,മാത്രമല്ല പടം ഒരു വൻ വിജയവും ആയേനേ.
    3.75 / 5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Machaa

  4. Likes jishnujdas liked this post
  5. #3
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Jishnudas

  6. Likes jishnujdas liked this post
  7. #4
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks........................

  8. Likes jishnujdas liked this post
  9. #5
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    21,966

    Default

    thnx macha
    good review
    Last edited by Cinemalover; 11-15-2014 at 08:38 PM.

  10. Likes jishnujdas liked this post
  11. #6
    FK Lover Vamban's Avatar
    Join Date
    Apr 2012
    Location
    La masia
    Posts
    4,385

    Default

    Padam Prithviraj aayirunnel chilappo negative wom vannene... enikkum thonni Prithvi aanel kurach koodi ushaarayenee....

  12. Likes jishnujdas liked this post
  13. #7

  14. Likes jishnujdas liked this post
  15. #8
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha.

  16. Likes jishnujdas liked this post
  17. #9

    Default

    good review
    njan ee karyam adyame paranjathanu
    prithvi ayirynnel aa role vere oru level il ethumayirunnu
    njan athu paranjappo ivide kure ennam enne kadichu keeran vannu
    athu pole jayasurya kku pakaram indrajith ayirunnel better ayene

  18. Likes jishnujdas liked this post
  19. #10
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  20. Likes jishnujdas liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •