Results 1 to 10 of 10

Thread: Iyobinte Pusthakam review- A Must Watch on Big Screen

  1. #1
    FK Addict satheeshhpd's Avatar
    Join Date
    Dec 2009
    Location
    Haripad Metro City
    Posts
    1,816

    Default Iyobinte Pusthakam review- A Must Watch on Big Screen




    Theatre : Mavelikkara Santhosh
    Status: 40%



    ഇയോബിനെയും കുടുംബത്തെയും കണ്ടു. യഥാർത്ഥ കഥാപാത്രങ്ങളും ചരിത്രവും ഫിഷനും ചേർത്ത് നന്നായി മെനഞ്ഞെടുത്തിരിക്കുന്ന ഒരു കഥയാണ് ഇയോബിന്റെ പുസ്തകം.
    സ്വാതന്ത്ര്യ ലബ്ധിക്കു മുൻപ് ചൈനയിൽ നിന്നുള്ള തേയിലയുടെ വരവ് കുറഞ്ഞപ്പോൾ മൂന്നാറിൽ തേയിലകൃഷി തുടങ്ങാനായി എത്തുന്ന ഹാരിസണ്* എന്ന സായിപ്പ്, അയാളുടെ വിശ്വസ്തൻ ഇയോബ് , അയാളുടെ മക്കൾ എന്നിവരിലൂടെയാണ് കഥ വികസിക്കുന്നത്.




    ശക്തമായ വിഷ്വലുകളുടെയും ആത്മാവുള്ള കഥാപാത്രങ്ങളുടെയും ഒരു ഘോഷയാത്രയാണീ ചിത്രം .

    അന്തര്ദേശീയ നിലവാരത്തിലുള്ള ഒരു ഇന്ത്യൻ സിനിമയാണ് 'ഇയോബിന്റെ പുസ്തകം എന്ന് നിസ്സംശയം പറയാം . ഓരോ ഫ്രെയിമിലും ഒരു പെയിന്റിങ്ങിന്റെ കാവ്യചാരുത പകരുന്നുണ്ട് സിനിമാട്ടൊഗ്രാഫർ കൂടിയായ സംവിധായകൻ . അത്രയ്ക്ക് കണ്ണിനു കുളിർമ്മയേകുന്ന ദ്രിശ്യങ്ങളിലൂടെയാണ് സിനിമ ചലിക്കുന്നത് . മൂന്നാർ ഇത്ര മനോഹാരിതയിൽ നമ്മളാരും ഇതിനുമുൻപ് കണ്ടിട്ടില്ല എന്നുറപ്പ്.


    ഫഹദ് ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഒരു വേഷമാണ് ഈ ചിത്രത്തിലെ അലോഷി . സംഭാഷണങ്ങൾ വളരെ കുറവാണെങ്കിലും കണ്ണുകളിലും ഓരോ ചലനങ്ങളിലും ഫഹദിന്റെ ആലോഷിയായുള്ള പകർന്നാട്ടം നമ്മെ അത്ഭുതപ്പെടുത്തും. പ്രത്യേകിച്ചും ആക്ഷൻ രംഗങ്ങളിലെ സ്വാഭാവികതയും ഒതുക്കവും. സീരിയസ് -അർബൻ വേഷങ്ങൾ മാത്രമല്ല കോമെഡിയും (ഇന്ത്യൻ പ്രണയകഥ ) ഇപ്പോൾ ഇതാ ആക്ഷനും തനിക്കു അനായാസം വഴങ്ങും എന്ന് ഫഹദ് തെളിയിക്കുന്നു.


    മനസ്സില് തങ്ങി നിൽക്കുന്ന കുറെ കഥാപാത്രങ്ങൾ ഉണ്ട്. 'കഴലി' യെ അവതരിപ്പിച്ച ലെന ,
    നാടകനടനും പിൽക്കാലത്ത്* നിർമ്മാല്യം എന്ന ചിത്രത്തിലൂടെ ദേശീയ അവാര്ഡ് വരെ നേടിയ പി. ജെ. ആന്റണിയായി എത്തുന്ന ആഷിക്ക് അബു, അമൽ നീരദ് ചിത്രങ്ങളിലെ സ്ഥിരം സാനിധ്യം വിനായകൻ , എന്നിവരൊക്കെ ഏതാനും രംഗങ്ങളിലെ ഉള്ളൂ എങ്കിലും വ്യക്തമായ സ്ഥാനം പ്രേക്ഷകരിൽ നേടിയെടുക്കുന്നു.


    ലാൽ തന്റെ പതിവ് മാനറിസങ്ങൾ കൊണ്ട് തന്നെ ഇയോബിനെ മികച്ച രീതിയിൽ അവതരിപ്പിച്ചപ്പോൾ ജയസൂര്യയ്ക്ക് തന്റെ ഇതുവരെയുള്ള അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമായി ഈ ചിത്രത്തിലെ അമ്ഗൂർ റാവുത്തർ. സ്വർണ്ണപല്ലുകൾ കാട്ടി നിഷ്കളങ്കമായ ഒരു ചിരിയുടെ പിന്നിൽ എല്ലാ ക്രൂരഭാവങ്ങളും ആവാഹിച്ച വില്ലനായി ജയസൂര്യ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. ആ കഥാപാത്രത്തിന് ഇത്തവണത്തെ സംസ്ഥാന അവാർഡിൽ നോമിനേഷൻ കിട്ടി എന്ന് കേട്ടപ്പോൾ ഒട്ടും അതിശയം തോന്നിയില്ല.


    ആശ്ചര്യം തോന്നിയ മറ്റൊന്ന് പത്മപ്രിയ അവതരിപ്പിച്ച 'റാഫേൽ' ആണ്. ആദ്യം വെറും ഒരു സഹ-കഥാപാത്രം എന്ന് തോന്നിക്കുമെങ്കിലും പിന്നീടങ്ങോട്ട് കഥയിൽ നിർണ്ണായകമാകുന്ന ആ വേഷം വളരെ നന്നായി തന്നെ ചെയ്തു പത്മപ്രിയ.


    കേവലം ഒരു കുടുംബത്തിന്റെ മാത്രമല്ല ചരിത്രത്തിലെ സാമൂഹിക അടിമത്തങ്ങളുടെയും കുടിയേറ്റ കർഷകരുടെ ചെറുത്തു നില്പിന്റെയും അവരുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്ക്കും വേണ്ടി കമ്മ്യുണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങൾ നയിച്ച വിപ്ലവകരമായ മുന്നേറ്റങ്ങളുടെയും കഥ കൂടിയാണ് 'ഇയോബിന്റെ പുസ്തക'ത്തിലൂടെ അമൽ നീരദും സംഘവും വരച്ചു കാട്ടുന്നത്.


    'തീയേറ്ററിൽ തന്നെ പോയി കാണേണ്ട സിനിമ' എന്ന് കുറേക്കാലത്തിനു ശേഷം തോന്നിപ്പിച്ച, നല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാവരും കണ്ടിരിക്കേണ്ട ചിത്രം.
    Last edited by satheeshhpd; 11-26-2014 at 03:26 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  4. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks satheeshhpd ...............

  5. #4
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx ......

  6. #5
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks................

  7. #6
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Machaaa

  8. #7
    FK Citizen Jo Johnson's Avatar
    Join Date
    Sep 2009
    Posts
    45,652

    Default

    thanx bro...hmm status 40% undalle....date and show time...?

  9. #8
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sûr, votre cœur..♥
    Posts
    11,671

    Default

    Thanks nalla review :)
    Remember, as long as you are breathing, it's never too late to start a new beginning.




  10. #9
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Satheesh

  11. #10
    FK Addict satheeshhpd's Avatar
    Join Date
    Dec 2009
    Location
    Haripad Metro City
    Posts
    1,816

    Default

    Thanks Machans for reading.


    Quote Originally Posted by Jo Johnson View Post
    thanx bro...hmm status 40% undalle....date and show time...?
    November 20 , 2pm Show
    Aalu kuranjathu nannayi ennu thonni. oru alambum illarunnu . enjoy cheythu kandu. ellarkkum ishtappettu ennu paranju.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •