Page 1 of 3 123 LastLast
Results 1 to 10 of 26

Thread: മത്തായി ഒരു കുഴപ്പക്കാരന review

  1. #1
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,852

    Default മത്തായി ഒരു കുഴപ്പക്കാരന review


    Cherthala chirhranjaly sat first show 20 Peruകഴിഞ്ഞ ആഴ്ച്ച റിലീസ് ചെയ്ത ജയസൂര്യ ചിത്രമായ ലാൽ ബഹദൂർ ശാസ്ത്രി കളിക്കുന്ന തിയറ്ററിൽ ഈ വെള്ളിയാഴ്ച്ച അടുത്ത ജയസൂര്യ ചിത്രം എത്തി. ലാൽ ബഹദൂർ ശാസ്ത്രി ഔട്ട്. മത്തായി ഇൻ. റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും കാണുക എന്നത് ശീലമായി പോയത് കൊണ്ട് യാതൊരു ആശങ്കയും കൂടാതെ മത്തായി കുഴപ്പക്കാരനാണോ എന്നറിയാൻ തിയറ്ററിൽ എത്തി. ഉത്സാഹകമ്മറ്റിയ്ക്ക് ശേഷം അക്കു അക്ബറാണു ജയസൂര്യ നായകനായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രചന സംവിധായകന്റെതു തന്നെ. ഭാമ, മുകേഷ്, ലക്ഷ്മി ഗോപാലസ്വാമി ശ്രീജിത്ത് രവി എന്നിവരാണു പ്രധാന അഭിനേതാക്കൾ.

    മത്തായി ഒരു നിഷ്ക്കളങ്കനായ ഓട്ടോ ഡ്രൈവറാണു. ഒരു പാവം തൃശൂരുകാരൻ.ഒരാവശ്യവുമില്ലാതെ കുഴപ്പങ്ങളിൽ ചെന്നു തലയിടുക എന്നതാണു മത്തായിയുടെ ഒരു സ്വഭാവ സവിശേഷത. പക്ഷെ മത്തായി ഒരു കുഴപ്പക്കാരനല്ല കേട്ടോ. അങ്ങനെയിരിക്കെ അവിചാരിതമായി മത്തായിക്ക് ഡോക്ടർ നന്ദകുമാറിന്റെയ്യും ഭാര്യ ഗീതയുടെയും ജീവിതത്തിൽ ഇടപെടേണ്ടി വരുന്നു.വിവാഹമോചനത്തിന്റെ വക്കിലെത്തി നിൽക്കുന്ന അവരുടെ ജീവിതം മത്തായിയുടെ ഇടപെടലോടെ കൂടുതൽ വഷളാകുന്നു. മത്തായി എങ്ങനെ ഇത് പരിഹരിക്കും എന്നതാണു സിനിമയുടെ ശേഷം ഭാഗം. മത്തായിയുടെ പ്രതിശുധ വധുവായ അന്നമ്മ എന്ന നഴ്സ് ആയി ഭാമ വേഷമിടുന്നു.

    എന്ത് കൊണ്ട് ജയസൂര്യ ഈ സിനിമയിൽ അഭിനയിച്ചു എന്നാരെങ്കിലും ചോദിച്ചാൽ തിരകഥ വായിച്ച് ഇഷ്ട്ടപ്പെട്ടിട്ടാണു എന്നാണു മറുപടിയെങ്കിൽ അത് മുഖവിലയ്ക്കെടുക്കേണ്ടതില്ല. കാരണം അത്തരമൊരു വായന ഇല്ല എന്ന് ലാൽ ബഹദൂർ ശാസ്ത്രി തെളിയിച്ചതാണു. മത്തായി അതിനു അടിവരയിടുന്നു. ഉത്സാഹകമ്മിറ്റി എന്ന ചിത്രം ഏറ്റെടുക്കുന്നതിൽ പ്രേക്ഷകർ വേണ്ടത്ര ഉത്സാഹം കാണിക്കാതിരിക്കുകയും നിലവാര തകർച്ചയുടെ അങ്ങേയറ്റത്താണു സംവിധായകൻ എന്ന് നിരൂപകർ ഒന്നടങ്കം വിധിയെഴുതുകയും ചെയ്തപ്പോൾ സംവിധായകനായ അകു അക്ക്ബർ ചിന്തിച്ചു കാണും കുഴപ്പം തന്റെ സിനിമകളുടെ തിരകഥകൾക്കാണു. ശക്തമായ തിരകഥ എഴുതാൻ കഴിവുള്ള തിരകഥാകൃത്തുക്കൾ ഇല്ല അതിനാൽ എന്ത് കൊണ്ട് തനിക്ക് തന്നെ ഒരു തിരകഥ എഴുതി കൂടാ.. സ്ഥിരം ശൈലിയിലുള്ള കഥകൾ വിട്ട് ഇന്ന് സമൂഹത്തിൽ വലിയ തോതിൽ നടന്നു കൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു വിഷയത്തിൽ കൈവെച്ചാൽ എല്ലാ വിഭാഗം പ്രേക്ഷകരും ഒന്നടങ്കം പറയും നല്ല പടമെന്നു എന്നാൽ പിന്നെ അതൊന്നു കണ്ടിട്ട് തന്നെ കാര്യമെന്നു കരുതി ഒരു തിരകഥ അങ്ങ് എഴുതി.* വർദ്ധിച്ചു വരുന്ന വിവാഹമോചനത്തെ ആസ്പദമാക്കി കൊണ്ടുള്ള ഒരു തിരകഥ. എന്താണു വിവാഹ മോചനങ്ങൾക്ക് കാരണം. എങ്ങനെ വിവാഹ മോചനങ്ങൾ ഒഴിവാക്കാം. എന്ന് തുടങ്ങി ഈ വിഷയത്തിലെ വിശദമായ ഒരു പഠനം തന്നെ നടത്തി കൊണ്ടുള്ള ഒരു തിരകഥ. ഇനി ഇത് സിനിമയാക്കണം. അതിനാദ്യം ഒരു താരത്തിന്റെ ഡേറ്റും നിർമ്മാതാവും വേണം. നിർമ്മാതാവ് തിരകഥ വായിച്ചു നോക്കിയപ്പോൾ 3 ലൊക്കേഷനിൽ മാത്രം ഷൂട്ടിംഗ്. വിരലില്ലെണ്ണാവുന്ന അഭിനേതാക്കൾ വെറും പത്തൊ പന്ത്രണ്ടോ ദിവസം മാത്രം ചിത്രീകരണം എങ്ങനെ നോക്കിയാലും സാറ്റലൈറ്റ് കിട്ടി കഴിയുമ്പോൾ ഒരു കോടി രൂപ ലാഭം. അടുത്ത സെക്കന്റിൽ പടം തുടങ്ങി. ഇനി ചിത്രത്തിലേയ്ക്ക് വരാം. മത്തായി എന്ന കുഴപ്പക്കാരനായി പതിവുപോലെ ജയസൂര്യ നല്ല അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്. പക്ഷെ സ്ഥിരമായി ഇത്തരം ചവറു സിനിമകളിൽ അഭിനയിച്ചു കൊണ്ടിരുന്നാൽ നാളെ ഒരു നലൽ സിനിമ വന്നാൽ പോലും ആരും തിരിഞ്ഞു നോക്കില്ല എന്നോർത്താൽ നന്ന്. അന്നമ്മ ആയി എത്തിയ ഭാമ തന്റെ റോൾ നന്നാക്കി. ഒറ്റമന്ദാരത്തിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച ഭാമയിലെ നടിയെ വേണ്ടവിധത്തിൽ ഇനിയും മലയാള സിനിമ ഉപയോഗപ്പെടുത്തുന്നില്ല എന്നത് നിർഭാഗ്യകരം തന്നെ. മുകേഷും ലക്ഷി ഗോപാല സ്വാമിയും ശ്രീജിത്ത് രവിയും അമ്മായി അമ്മയായി അഭിനയിച്ച നടിയുമെല്ലാം അക്കു അക്ബറിന്റെ തിരകഥ പ്രകാരം തകർത്തഭിനയിച്ചിട്ടുണ്ട്. സത്യത്തിൽ കേവലം ഒരു മണിക്കൂർ 50 മിനുറ്റിൽ ഒതുക്കേണ്ട സിനിമ ആയിരുന്നില്ല ഇത്. ഇതിന്റെ ഒരു നിലവാരം വെച്ച് നോക്കുമ്പോൾ ചുരുങ്ങിയത് 300 എപ്പിസോഡ് കളിക്കാവുന്ന ഒരു സീരിയലിനുള്ള സ്കോപ്പ് ഉണ്ടായിരുന്നു. തിരകഥയും സംവിധാനവും ശരാശരിയിലും താഴെ നിൽക്കുമ്പോൾ അതിനോടൊപ്പം നിൽക്കാൻ സിനിമയൂടെ സാങ്കേതിക വശങ്ങളും മത്സരിക്കുന്ന കാഴ്ച്ച രസകരമായിരുന്നു. ഒരോരുത്തർക്കും ഒരോ പണി പറഞ്ഞിട്ടുണ്ട്. അത് മര്യാദയ്ക്ക് ചെയ്യുക അറിയാൻ വയ്യാത്ത പണിക്ക് പോകാതിരിക്കുക എന്നാൽ ഇവിടെ അറിയാവുന്ന പണിയൊട്ട് വൃത്തിയായി ചെയ്തതുമില്ല അറിയാൻ മേലാത്ത പണി ചെയ്ത് കുളമാക്കുകയും ചെയ്തു. രചന സംവിധാനം: അക്കു അക്ക്ബർ.

    ആഴ്ച്ച തോറും ഇങ്ങനെ ജയസൂര്യ ചിത്രങ്ങൾ ഇറങ്ങുന്നത് കാരണം എല്ലാ ആഴ്ച്ചയിലും തിയറ്ററിൽ വന്ന് പ്രതികരിക്കാൻ താല്പര്യമുള്ള പ്രേക്ഷകരുടെ എണ്ണം വളരെ വളരെ കുറവായിരുന്നത് കൊണ്ട് ചിത്രം അവസാനിച്ചപ്പോൾ അത്രയും കണ്ഠങ്ങളിൽ നിന്നു മാത്രമേ കൂവൽ ശബ്ദം ഉയർന്നുള്ളു.

    ലാൽ ബഹദൂർ ശാസ്ത്രി ഈ സിനിമയേക്കാൾ ഭേദപ്പെട്ട സിനിമ ആയിരുന്നു. പക്ഷെ ഒരാഴ്ചയിൽ ഒതുങ്ങി. അപ്പോ പിന്നെ ഇത്...!!

    ഇത് വിവാഹിതർക്കുള്ള സിനിമയാണു. ഇതിന്റെ ആന്തരികമായ ആന്ദോളന സ്പ്ന്ദനം തിരിച്ചറിയാൻ വിവാഹിതർക്കും വിവാഹമോചിതർക്കും വിവാഹമോചനത്തിന്റെ വക്കിലെത്തിയവർക്കും മാത്രമേ സാധിക്കുള്ളു എന്നൊക്കെയാണു വാദങ്ങളെങ്കിൽ പ്രിയപ്പെട്ട അക്കു അക്ബർ സാർ.. ഇനിയും ഇത് വഴി വരില്ലേ.. ആനകളെയും തെളിച്ച് കൊണ്ട്..!!
    Last edited by National Star; 11-30-2014 at 06:57 PM.
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks.............

  4. #3

    Default

    good one....

  5. #4
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Thanks NS, appol ithum disaster...

  6. #5
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,116

    Default

    sambhashanangal aan eduth parayendath... parayunnath punch dialog anenn kanikkan deshabakthi gaanathinte bgm

  7. #6
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,724

    Default

    review edumbol rating ettu illangil.... i will cancel ur licence
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  8. Likes Saathan liked this post
  9. #7
    FK Gooner ACME's Avatar
    Join Date
    Sep 2014
    Location
    Mumbai/Thrissur
    Posts
    13,737

    Default

    Thanks NS

  10. #8
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks....

  11. #9
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Jayasuryakku etjinte valla karham undo ....

  12. #10

    Default

    Thanks for the review....
    HEROES NEVER CHOOSE DESTINY DESTINY CHOOSES THEM

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •