Page 1 of 2 12 LastLast
Results 1 to 10 of 18

Thread: ആമയും മുയലും - Film Review

  1. #1
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,852

    Default ആമയും മുയലും - Film Review


    In my painful days, I am trying to make you laugh. Hope you will enjoy. Please watch Aamayum Muyalum
    മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിൽഒരാളായ പ്രിയദർശന്റെ ഇന്ന് റിലീസ് ചെയ്ത ആമയും മുയലും എന്ന സിനിമയെ കുറിച്ച് പ്രിയദർശൻ തന്നെ ഫേസ്ബുക്കിൽ കുറിച്ച വരികളാണവ. മലയാളികൾ മനം തുറന്ന് ചിരിച്ച ഒരുപാട് സിനിമകളുടെ സൃഷ്ടാവ് വൈകാരിക സംഘർഷങ്ങളിൽ അകപ്പെട്ടു നിൽക്കുമ്പോഴും പ്രേക്ഷകരെ രസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടുത്ത സിനിമ കണ്ട് പ്രോത്സാഹിപ്പിക്കേണ്ടത് ഒരു പ്രേക്ഷകന്റെ കടമയാണു എന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ടാണു ആമയും മുയലും ആദ്യ ദിവസം തന്നെ കണ്ടത്. ജയസൂര്യയാണു നായകൻ എന്ന് പറഞ്ഞ് കൊണ്ട് പ്രിയദർശൻ തന്നെ തിരകഥയെഴുതി സംവിധാനം ചെയ്ത സിനിമയാണു ആമയും മുയലും. പ്രിയദർശന്റെ സുവർണ്ണകാലത്തെ സിനിമകളെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് തിയറ്ററിൽ കയറി ഇരുന്നു. അങ്ങനെ വെളിച്ചം വിരിഞ്ഞു...രൂപം തെളിഞ്ഞു.

    തേന്മാവിൻ കൊമ്പത്ത് പോലെ വ്യത്യസ്ഥമായ ഒരു കഥയാണു ആമയും മുയലിന്റെതുമെന്ന് സംവിധായകൻ പറഞ്ഞു വെച്ചിരുന്നു. അതു കൊണ്ട് തന്നെ മാണിക്യവും കാർത്തുമ്പിയും
    അവരുടെ ഗ്രാമവുമൊക്കെ മനസ്സിൽ മിന്നി മറഞ്ഞു പോയി. ആമയും മുയലിന്റെയും കഥ നടക്കുന്നത് ഒരു സങ്കല്പ ഗ്രാമത്തിലാണു. തമിഴും ഹിന്ദിയുമെല്ലാം കൂടി ചേർന്ന ഒരു സംസ്ക്കരമുള്ള ആളുകൾ അവിടുത്തെ രാഷ്ട്രഭാഷയാകട്ടെ മലയാളവും. ആ ഗ്രാമത്തെ കുറിച്ചും അവിടുത്തെ നാട്ടുകാരെ കുറിച്ചും അവരുടെ വിചിത്രമായ ആചാരങ്ങളെകുറിച്ചുമൊക്കെ പറയാനാണെങ്കിൽ ഒരു നോവലെഴുതാനുള്ള അത്രയ്ക്കുണ്ട്. അതു കൊണ്ട് കഥയുടെ രത്നചുരുക്കം നടത്താം. കഥയുടെ മർമ്മ ഭാഗത്തെ പരാമാർശിക്കുകയാണെങ്കിൽ ആ ഗ്രാമത്തിലെ ലോട്ടറി വില്പനക്കാരനായ കാശി താൻ വിറ്റ ലോട്ടറിയ്ക്ക് ഒന്നാം സമ്മാനം അടിച്ചുവെന്ന് മനസ്സിലാക്കുകയും അതടിച്ചയാളെ കണ്ട് പിടിച്ചെത്തുമ്പോഴെക്കും ലോട്ടറി അടിച്ച സന്തോഷത്തിൽ അയാൾ മരിച്ച് പോവുകയും ചെയ്യൂന്നു. കാശിയ്ക്ക് മാത്രമറിയുന്ന രഹസ്യം മറ്റ് ചിലർ കൂടി അറിയുന്നു. ഒന്നാം സമ്മാനം അടിച്ച ആൾ മരിച്ച വിവരം മറച്ച് വെച്ച് സമ്മാന തുക പങ്കുവെയ്ക്കാം എന്ന് അവർ തിരുമാനിക്കുന്നു. പക്ഷെ പതിയെ പതിയെ ആ രഹസ്യം നാടു മുഴുവൻ പരക്കുകയാണു... പിന്നെ അങ്ങോട്ട് .ചിത്രങ്ങൾ മാറുന്നു... പുതിയൊരു ഭാവം തേടുന്നു. പടങ്ങൾ ചലിച്ചു. മിണ്ടുന്നു ആടുന്നു നിഴൽ ചിത്രങ്ങൾ ഓടുന്നു...!!

    മലയാളത്തിൽ നിന്ന് സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് ഇന്ത്യയിലെ തന്നെ നമ്പർ വൺ സംവിധായകനായ ആളാണു പ്രിയദർശൻ. സിദ്ദിക്ക് ലാൽ ചിത്രങ്ങളാണു കൂടുതലായും അദ്ദേഹം ഹിന്ദിയിലേക്ക് മാറ്റിയിട്ടുള്ളത്. ഇത് കൂടാതെ തനിയെ തിരകഥയെഴുതിയ സിനിമകളും അദ്ദേഹം ചെയ്തിട്ടുണ്ട്. അത്തരത്തിലൊരു സിനിമയാണു മലാമൽ വീക്കിലി. 2006ല് പുറത്തിറങ്ങിയ ഈ ചിത്രം അവിടെ വിജയമായിരുന്നു. അതേ സിനിമ മലയാളത്തിലേക്ക് മാറ്റിയിരിക്കുകയാണു പ്രിയദർശൻ. അങ്ങനെയാവുമ്പോൾ നെടുമുടി വേണു ഈ സിനിമയുടെ നായകനും ജയസൂര്യ സഹനടനുമാവുന്നു. അനൂപ് മേനോൻ, നന്ദു, കെപി എസി ലളിത, മാമ്മുക്കോയ, പിയ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്. പ്രിയദർശൻ
    സിനിമകളുടെ സ്ഥിരം ശ്രേണിയിൽ സിനിമ തുടങ്ങി അവസാനിക്കുമ്പോൾ പഴയ പ്രിയദർശന്റെ നിഴൽ മാത്രമാണു ചിത്രത്തിൽ കാണാൻ കഴിയുന്നത്. എങ്കിലും ക്ലൈമാക്സിലും
    ചിത്രത്തിന്റെ ചിലയിടങ്ങളിലും പഴയ പ്രിയൻ ടച്ച് കാണാവുന്നതാണു. പ്രിയദർശന്റെ സിനിമയിൽ അഭിനയിക്കുക എന്നത് ചിരകാലാഭിലാഷമായിരുന്ന ജയസൂര്യ സ്ക്രിപ്റ്റ്
    പോലും വായിക്കാതെയാണു ഈ സിനിമയ്ക്ക് സമ്മതം മൂളിയതെന്നു എവിടെയോ കേട്ടിരുന്നു. വായിക്കേണ്ട ആവശ്യമില്ല കാരണം ജയസൂര്യയുടെ കഥാപാത്രമില്ലായിരുന്നുവെങ്കിലു
    ം ഈ സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല.

    ചിലറ തമാശകളുമായി മുന്നേറിയ ആദ്യപകുതിയും ബോറടിപ്പിക്കുന്ന രണ്ടാം പകുതിയുമാണു ആമയും മുയലിന്റെതും. രണ്ട് മണിക്കൂർ 45 മിനുറ്റ് ഉള്ള സിനിമ അതിവിരസതയിലേക്ക് പ്രേക്ഷകരെ തള്ളിയിടാത്തത് ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് മാത്രമാണു. ഹരിശ്രീ അശോകനും ഇന്നസെന്റും ക്രോണിക്ക് ബാച്ചിലറിലെത് പോലെ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിച്ചു കൊണ്ടിരുന്നു. സാധാരണ പ്രിയൻ ചിത്രങ്ങളിൽ തിളങ്ങി നിൽക്കാറുള്ള ഗാനരംഗങ്ങളും മനോഹരമായ ലൊക്കേഷനുകളും ഈ സിനിമയിൽ അത്ര കണ്ട് തിളങ്ങിയില്ല. തിരകഥ എഴുത്ത് പോരാഞ്ഞിട്ട് പ്രിയദർശൻ ഒരു പാട്ട് കൂടി എഴുതിയിട്ടുണ്ട് ഈ ചിത്രത്തിൽ. ഹിന്ദിയിലേക്ക് അടിച്ചു മാറ്റാനുള്ളാ സ്റ്റോക്ക് എല്ലാം കഴിഞ്ഞത് കൊണ്ടാവണം ഹിന്ദിയിൽ നിന്നും ഒരെണ്ണം ഇങ്ങോട്ട്
    മാറ്റിയത് സ്വന്തം രചന ആയത് കൊണ്ട് കോപ്പിയടി എന്നാരും പറയില്ലല്ലോ. ഇങ്ങനെ വീണ്ടും സിനിമകൾ മലയാളത്തിലേക്ക് റീമേക്ക് ചെയ്യന്നതിൽ ഒരു തെറ്റുമില്ല. പക്ഷെ ഒരു കാര്യം ശ്രദ്ധിച്ചാൽ മാത്രം മതി. ചില ഹിന്ദി സിനിമകളിലെ സീനുകൾ പ്രിയദർശൻ മലയാള സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ട്. ആ ഹിന്ദി സിനിമകൾ റീമേക്ക് ചെയ്യുമ്പോൾ അത് വീണ്ടും ഇവിടെ ഉപയോഗിക്കാതിരിക്കുക. ഭാഗ്യത്തിനു ആമയ്ക്കും മുയലിനും അതുണ്ടായില്ല. മലാമൽ വീക്കീലി കാണാത്തവർക്ക് അവർ പ്രിയദർശന്റെ അറബിയും ഒട്ടകവും വെട്ടവും കാക്കകുയിലുമൊക്കെ ആസ്വദിച്ച് കണ്ടവരാണെങ്കിൽ ഈ സിനിമ കണ്ടിരിക്കാം. മലാമൽ വീക്കിലി കണ്ടവർക്ക് അവർ ഹിന്ദി അറിയാത്തവരാണെങ്കിൽ കഥ ശരിക്കും മനസ്സിലാക്കാനായിട്ട് ഈ സിനിമ കണ്ടിരിക്കാം. ഇതിൽ ഒന്നും പെടാത്ത ആളാണു നിങ്ങളെങ്കിൽ പിന്നെ ഒന്നും നോക്കണ്ട ഓടിക്കോ...

    പ്രിയദർശന്റെ സമീപ കാലത്തിറങ്ങിയ സിനിമകൾ എല്ലാം ചവർ എന്ന് വിശേഷിപ്പിക്കാവുന്നവ ആയിരുന്നു.. എന്നിട്ടും ഈ സിനിമ കാണാൻ പ്രേക്ഷകർ എത്തിയത് ജയസൂര്യയെ കണ്ടിട്ടല്ല. പ്രിയദർശന്റെ സിനിമകളുടെ നൊസ്റ്റാൾജിയ ഇപ്പോഴും മനസ്സിൽ അവേശേഷിക്കുന്നത് കൊണ്ടാണു. അത്തരക്കാർക്ക് മുൻ ചിത്രങ്ങളെക്കാൾ ഭേദപ്പെട്ട ഒരു സിനിമ കാണാൻ കഴിഞ്ഞു എന്ന ആശ്വാസം. രണ്ട് മലയാള സിനിമകൾ മാത്രമാണു ഈ ക്രിസ്ത്മസ് സീസണിൽ റിലീസ് ചെയ്തുള്ളു എന്നത് കൊണ്ട് ശരാശരി വിജയം ആമയ്ക്കും മുയലിനും പ്രതീക്ഷിക്കാവുന്നതാണു.
    ഇന്നിറങ്ങിയ സിനിമകളിൽ ഏതാണു നല്ലത് എന്ന് ചോദിച്ചാൽ ഉപയോഗിച്ച് പഴകി ദ്രവിച്ച ആ വാചകം വീണ്ടും എടുക്കേണ്ടി വരും. പട്ടികളിൽ ബ്രാഹ്മണ പട്ടികൾ എന്നൊന്നില്ല. എല്ലാം പട്ടികൾ..!!
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Machaaa

  4. #3
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    Thanks NS......
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  5. #4
    FK Regular Sreerag V S's Avatar
    Join Date
    Aug 2014
    Location
    Hyderabad/Thrissur
    Posts
    561

    Default

    Thanks macha :)

  6. #5
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks NS....

  7. #6
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks ns..
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  8. #7
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,051

    Default

    thanks NS.........

  9. #8

    Default

    thanks NS...

  10. #9

    Default

    As usual....Good review....

  11. #10

    Default

    Quote Originally Posted by National Star View Post
    ചിത്രങ്ങൾ മാറുന്നു... പുതിയൊരു ഭാവം തേടുന്നു. പടങ്ങൾ ചലിച്ചു. മിണ്ടുന്നു ആടുന്നു നിഴൽ ചിത്രങ്ങൾ ഓടുന്നു...!!

    Thx NS

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •