Page 1 of 3 123 LastLast
Results 1 to 10 of 23

Thread: നഗരവാരിധി നടുവിൽ ഞാൻ - Film Review

  1. #1
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,850

    Default നഗരവാരിധി നടുവിൽ ഞാൻ - Film Review


    അഭിനയിക്കാതെ ഒഴിവാക്കിയ 500 വേഷങ്ങളാണു താൻ മലയാള സിനിമയ്ക്ക് നൽകിയ സംഭാവന എന്ന് പറഞ്ഞ നടനാണു ശ്രീനിവാസൻ. അദ്ദേഹത്തിന്റെ കരിയർ പരിശോധിച്ചാൽ അതു ശരിയാണു താനും. എന്നാൽ ഈയിടെ ഇറങ്ങിയ വീപ്പിംഗ് ബോയ്സ് മണിബ്യാക്ക് പോളിസി പോലുള്ള ചിത്രങ്ങൾ കണ്ടാൽ ശ്രീനിവാസൻ തന്റെ തിരുമാനത്തിൽ നിന്ന് പുറകോട്ട്
    പോവുകയാണോ എന്ന് സംശയംതോന്നാം. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരുപാട് സിനിമകൾക്ക് തിരകഥ രചിച്ചിട്ടുള്ള ശ്രീനിവാസന്റെ തൂലിക പക്ഷെ 2007 ലെ കഥ പറയുമ്പോളിനു ശേഷം നിശബ്ദമായിരുന്നു. 2007 മുതൽ 2014 വരെയുള്ള കാലത്തിനിടയ്ക്ക് ശ്രീനിവാസന്റെതായി പുറത്ത് വന്നത് ഒരുനാൾ വരും പത്മശ്രീ സരോജ് കുമാർ എന്നീ ചിത്രങ്ങളായിരുന്നു. ഈ ചിത്രങ്ങളെല്ലാം ശ്രീനിവാസന്റെ സുവർണ്ണകാലത്തിന്റെ ഭാരം പേറുന്ന വെറും ചവറുകളായിരുന്നു. ആരെയും വിമർശിക്കാൻ മടിയില്ലാത്ത കലാകാരനാണു ശ്രീനിവാസൻ. ആ ശ്രീനിയ്ക്ക് നേരെ വിമർശനത്തിന്റെ ചൂണ്ടുവിരൽ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണു ശ്രീനിവാസൻ തിരകഥയെഴുതുന്ന ഏറ്റവും പുതിയ ചിത്രമായ നഗരവാരിധി നടുവിൽ ഞാൻ പ്രേക്ഷകരുടെ ഇടയിലേക്ക് എത്തുന്നത്. ഷിബു ബാലൻ സംവിധാനം ചെയ്ത സിനിമയിലെ നായിക ചിന്താവിഷ്ടയായ ശ്യാമളയിലൂടെ പ്രശ്സ്തയായ സംഗീതയാണണു.

    വേണു ഒരു നാട്ടിൻപുറത്തുകാരനായിരുന്നു. പണ്ട് വിപ്ലവ വീര്യമൊക്കെ പറഞ്ഞ് നടന്ന് ഉള്ള പഠിപ്പുകളഞ്ഞ് അവസാനം ഗൾഫിൽ പോകേണ്ടി വന്നു. അങ്ങനെ സൗദിയിൽ പത്തിരുപതു കൊല്ലം ഡ്രൈവറായി ജോലി ചെയ്തു. അതിനിടയ്ക്ക് കല്യാണം കഴിച്ചു ഒരു കുട്ടിയുമൂണ്ടായി. ഗൾഫിൽ കഷ്ട്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ട് അനിയന്റെയും അനിയത്തിയുടെയും കല്യാണം നടത്തി. തറവാട് വീട് പുതുക്കി പണിതു. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ നിതാഖത്ത് വേണുവിന്റെ ജോലി നഷ്ട്ടപ്പെടുത്തി. നാട്ടിൽ തിരിച്ചെത്തിയ വേണു സ്വയം തറവാടു വീടിൽ നിന്നിറങ്ങി ഇപ്പോ ഭാര്യയും മകളുമായി ഒരു വാടക വീടിൽ താമസിക്കുകയാണു. ഒരു ഫ്ലാറ്റിന്റെ സെക്യൂരിറ്റിയായിട്ടാണു ഇപ്പോൾ വേണു ജോലി ചെയ്യുന്നത്. കൂലി പണി വരെ ചെയ്യാൻ തയ്യാറായിട്ടാണു അയാൾനാട്ടിൽ വന്നതെങ്കിലും ബംഗാളികളോട് പിടിച്ചു നിൽക്കാനുള്ള ആരോഗ്യവും പ്രായവും വേണുവിനു അനുകൂലമല്ലാത്തത് കൊണ്ടാണു സെക്യൂരിറ്റി പണിയിൽ ഒതുങ്ങിയത്. ഏക മകൾഡോക്ടറാവാൻ എണ്ട്രൻസ് പരീക്ഷയ്ക്ക് ഉറക്കമൊളച്ച് പഠിക്കുന്നു. ഡോക്ടറാവാൻ കഴിഞ്ഞില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യും എന്ന മകളുടെ ഭീഷണിയിൽ വേണു കുഴങ്ങി. ഗൾഫിൽഉണ്ടായിരുന്നപ്പോൾ ടൗണിൽ വാങ്ങിച്ച 5 സെന്റ് സ്ഥലം വിൽക്കാൻ അയാൾ തിരുമാനിച്ചു. അതിനു വേണ്ടി അവിടെയെത്തിയ വേണു ആ സ്ഥലത്തിന്റെ അവസ്ഥ കണ്ട് ഞെട്ടി. ആ
    സ്ഥലത്ത് ഇപ്പോൾ ഒരു ഹൈ ക്ലാസ് കോളനിയാണു. അവിടുത്തുകാർക്ക് മുഴുവൻ വേസ്റ്റ് നിക്ഷേപിക്കാനുള്ളതാണു വേണുവിന്റെ സ്ഥലം. ആ അളിഞ്ഞ നഗര വാരിധി നടുവിൽ വേണുതനിച്ചായി..!!

    ഒരു മിഡിൽ ക്ലാസുകാരന്റെ ജീവിതകഥയാണു നഗരവാരിധി നടുവിൽ പറയുന്നത്. അവരുടെ ജീവിത സാഹചര്യങ്ങളെ പരമാവധി ചൂഷണം ചെയ്ത സിനിമ. അല്ലെങ്കിലും ശ്രീനിവാസൻകാശുണ്ടാക്കിയത് അത്തരം സിനിമകൾ ചെയ്തിട്ടാണല്ലോ. അതിന്റെ ഒരു ആവർത്തനമാണു ഈ സിനിമയും. കുടുംബപ്രേക്ഷകരെ രസിപ്പിക്കുന്ന ഒരുപാട് തമാശകൾ ഈചിത്രത്തിലുണ്ട്. മാലിന്യ സംസ്കരണം എന്ന വിഷയത്തിലൂന്നികൊണ്ട് മുന്നോട്ട് പോകുന്ന ആദ്യപകുതിയിൽ കേരള രാഷ്ട്രീയത്തിലെ കുതികാൽ വെട്ടും രാഷ്ട്രീയകാരുടെ ഇരട്ടത്താപ്പുമെല്ലാംവിഷയമാകുന്നുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തെ കുറിച്ചോർത്തുള്ള മാതാപിതാക്കളുടെ ആധി, ഒരു ശരാശരി മലയാളി ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം തന്നെശ്രീനിവാസൻ ഭംഗിയായി വരച്ച് കാട്ടുന്നു. ശ്രീനിവാസന്റെ ഭാര്യയായി എത്തിയ സംഗീതയ്ക്ക് മറ്റൊരു ശ്യാമളയാവാൻ കഴിഞ്ഞില്ലെങ്കിലും നല്ല രീതിയിൽ പ്രകടനം കാഴ്ച്ച് വെയ്യ്ക്കാൻ സാധിച്ചിട്ടുണ്ട്. ലാൽ, ഇന്നസെന്റ്, വിജയരാഘവൻ, മനോജ് കെ ജയൻ അങ്ങനെ ചുരുക്കം കഥാപാത്രങ്ങളാണു സിനിമയിൽ ഉള്ളത്.

    ശ്രീനിവാസന്റെ തൂലികയ്ക്ക് ഇനിയും ശക്തി ചോർന്നിട്ടില്ല എന്ന് തെളിയിച്ചു കൊണ്ട് അവസാനിച്ച ആദ്യ പകുതി കഴിയുമ്പോഴാണു പ്രശ്നങ്ങളുടെ ആരംഭം. ശ്രീനിയുടെ ക്ലാസിക്ക് സിനിമകൾ പരിശോധിച്ചാൽ അതിൽ പൊതുവായി കാണപ്പെടുന്ന ഒരു പ്രത്യേക്ത പറയുന്ന വിഷയങ്ങളിലുള്ള ആഴവും അത് കൈകാര്യം ചെയ്യുന്ന സംവിധായകന്റെ മേന്മയുമാണു. ഇതു രണ്ടും ഈ സിനിമയ്ക്ക് ഇടവേളയ്ക്ക് ശേഷം നഷ്ടപ്പെടുന്നു. കരുത്തനായ ഒരു എഴുത്തുകാരനെയാണു ആദ്യ പകുതിയിൽ കണ്ടെതെങ്കിൽ തീർത്തും ദുർബലമായ ഒരു തിർകഥയാണു സിനിമയുടെ രണ്ടാം പകുതിയെ നയിക്കുന്നത്. ദിശാബോധം നഷ്ടപ്പെട്ടത് പോലെ നീങ്ങുന്ന സിനിമയെ ഒരു വിധം കരയ്ക്കടുപ്പിച്ചുവെങ്കിലും ക്ലൈമാക്സിനു ശേഷം വരുന്ന രംഗങ്ങളിൽ വീണ്ടും പിഴവുകൾ ആവർത്തിച്ചു. കേരളത്തിലെ സാമൂഹികവും
    രാഷ്ട്രീയവും പാരിസ്ഥിതികവുമായ എല്ലാ പ്രശ്നങ്ങളിലും തന്റെതായ ഒരു അഭിപ്രായം ഉണ്ടെന്ന് മലയാളികളെ അറിയിക്കാനുള്ള വ്യഗ്രതയിൽ നഗരവാരിധിയിൽ നടുവിൽശ്രീനിവാസൻ ഒറ്റയ്ക്കാവുന്നു. ശ്രീനിവാസനിൽ നിന്ന് ആരാധകർ ഇതിലും എത്രയോ കൂടുതൽ പലതും പ്രതീക്ഷിക്കുന്നുണ്ട് എന്നതാണു വാസ്തവം. എന്നിരുന്നാലുംപൂർണ്ണമായും ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയാനുള്ളതല്ല ഈ സിനിമ

    ശ്രീനിവാസൻ സിനിമകളെ ഇഷ്ട്ടപ്പെടുന്നവർക്ക് ആദ്യപകുതി നന്നായി ആസ്വദിക്കാമെങ്കിലും രണ്ടാം പകുതി മുഷിച്ചിലുണ്ടാക്കുന്നു.എങ്കിലും നാളുകൾക്ക് ശേഷം ശ്രീനി നർമ്മം കേൾക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പ്രേക്ഷകർക്ക്. കുടുബപ്രേക്ഷകർക്ക് മാത്രമേ ഈ സിനിമ ഇഷ്ടപ്പെടാൻ സാധ്യത ഉള്ളു എന്നത് കൊണ്ട് ബോക്സോഫീസിൽ പഴയ ശ്രീനി ചിത്രങ്ങളുടെ ചരിത്രം ആവർത്തിക്കപ്പെടില്ല.

    ക്രിസ്തുമസിനു ഒരു അടിപൊളി ചിത്രം പ്രതീക്ഷിച്ചെത്തിയ ഒരു വിഭാഗം പ്രേക്ഷകർക്ക് ഇത് വെറും തറ പടമാണെന്ന് തോന്നിയെക്കാം അവരെ കുറ്റം പറയാൻ പറ്റില്ല. കാരണം ഇതിലെ കഥാപാത്രങ്ങളുമായി റിലേറ്റ് ചെയ്യാൻ കഴിയാതെ പോയതാണു അതിനു കാരണം. ലോവർ മിഡിൽ ക്ലാസ് എന്നൊരു വിഭാഗം കേരളത്തിൽ ഉണ്ടെന്നും അവർക്ക് കടന്നു പോകേണ്ടി വരുന്ന പ്രതിസന്ധികൾ എന്തൊക്കെയാണെന്നും അറിയാത്ത വാട്ട്സ്പ്പിൽ നിന്ന് തലയുയർത്തി സമൂഹത്തെ നിരീക്ഷിക്കാൻ തയ്യാറാവാത്ത പുതു തലമുറയോട് ഒരു മുന്നറിയിപ്പ് ഈ ചിത്രം നിങ്ങൾക്ക് കാണാനുള്ളതല്ല. നിങ്ങൾക്ക് തരാൻ ശ്രീനിവാസന്റെ കയ്യിൽ ഒന്നുമില്ല..

    Nb:ജോയ് മാത്യു ഈ സിനിമയിലും ഉണ്ട്


    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks Anna

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  4. #3
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanks NS.....



  5. #4
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    ക്രിസ്തുമസിനു ഒരു അടിപൊളി ചിത്രം പ്രതീക്ഷിച്ചെത്തിയ ഒരു വിഭാഗം പ്രേക്ഷകർക്ക് ഇത് വെറും തറ പടമാണെന്ന് തോന്നിയെക്കാം അവരെ കുറ്റം പറയാൻ പറ്റില്ല. കാരണം ഇതിലെ കഥാപാത്രങ്ങളുമായി റിലേറ്റ് ചെയ്യാൻ കഴിയാതെ പോയതാണു അതിനു കാരണം. ///


    Oru Sreeni Padathil Ninn Prateekshichath Onnum Kittiyilla ; Sreenivasante Munkala Chitrangal Kandittullavar Aarum Oru Adichu Poli Chitram Pratheekshich Pokum Enn Enik Thonunilla

  6. #5
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,850

    Default

    Quote Originally Posted by Mayavi 369 View Post
    ക്രിസ്തുമസിനു ഒരു അടിപൊളി ചിത്രം പ്രതീക്ഷിച്ചെത്തിയ ഒരു വിഭാഗം പ്രേക്ഷകർക്ക് ഇത് വെറും തറ പടമാണെന്ന് തോന്നിയെക്കാം അവരെ കുറ്റം പറയാൻ പറ്റില്ല. കാരണം ഇതിലെ കഥാപാത്രങ്ങളുമായി റിലേറ്റ് ചെയ്യാൻ കഴിയാതെ പോയതാണു അതിനു കാരണം. ///


    Oru Sreeni Padathil Ninn Prateekshichath Onnum Kittiyilla ; Sreenivasante Munkala Chitrangal Kandittullavar Aarum Oru Adichu Poli Chitram Pratheekshich Pokum Enn Enik Thonunilla
    sreenivasante munaal chithrangal kandu pratheekshichu pokunavarude kaaryamonnum njan ivide paranjitlla.. xmasinu adichu poli chithram pratheekshichu... ennu thudandunna sentecneil vyakthamayi paranjittund aaru arokeyaanenum eethu eethokeyaanennum..
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  7. #6
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Thanks NS ...
    Actually Ningalku Ithu Ishtapettalle!
    Is love just a never ending dream....?

  8. #7
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks NS...

  9. #8
    FK Citizen Jo Johnson's Avatar
    Join Date
    Sep 2009
    Posts
    45,652

    Default

    Thanx N.S..!Disappointing to hear so....Nalloru 1st half kondu poyi kalayunna 2nd half..ithipol oru sthiram cliche aayirikunnu...!

  10. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxxxxx NS

    Nb:ജോയ് മാത്യു ഈ സിനിമയിലും ഉണ്ട്
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #10
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Thanks NS....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •