Page 2 of 61 FirstFirst 12341252 ... LastLast
Results 11 to 20 of 610

Thread: • •║► --- Kerala Box Office Year End Reports - 2014 --- ◄║• •

  1. #11
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default


    CINESHORE OTHER LANGUAGE ~









    GINGER MEDIA ~
    Last edited by Mayavi 369; 01-11-2015 at 09:26 PM.

  2. Likes SAM369 liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #12
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    south live ~

    മമ്മൂട്ടിക്ക് ആശ്വാസവര്*ഷം, വിജയമില്ലാതെ മോഹന്*ലാല്* മൂന്നിലും മുന്നിലെത്തി നിവിന്*, യുവക്കൊയ്ത്തിന്റെ 2014

    സൂപ്പര്*താരങ്ങളായ മമ്മൂട്ടിക്കും മോഹന്*ലാലിനും അഭിമാനിക്കാവുന്ന സൂപ്പര്*ഹിറ്റുകളില്ലാത്ത വര്*ഷം. നൂറ്റിയമ്പതിലേറെ ചിത്രങ്ങള്* തിയറ്ററുകളിലെത്തിയപ്പോള്* മികച്ച വിജയം അഞ്ച് സിനിമകള്*ക്ക് മാത്രം. ബാംഗ്ലൂര്* ഡേയ്*സ്, വെള്ളിമൂങ്ങ, ഹൗ ഓള്*ഡ് ആര്* യൂ, ഓംശാന്തി ഓശാന, 1983. നിവിന്* പോളിയുടെ ഹാട്രിക്ക് സൂപ്പര്*ഹിറ്റിന്റെ 2014. പൃഥ്വിരാജും ഫഹദ് ഫാസിലും ദുല്*ഖര്* സല്*മാനും ജയസൂര്യയും പ്രകടനങ്ങളില്* കയ്യടി സ്വന്തമാക്കിയ വര്*ഷം. പരാജയപരമ്പരയുടെ ദൈന്യതയ്*ക്കൊടുവില്* മമ്മൂട്ടിയുടെ തിരിച്ചുവരവാണ് കണ്ടത്.

    മലയാളസിനിമയുടെ 2014 ന്റെ താള്* മറിയുന്നത് മമ്മൂട്ടിക്ക് ആശ്വാസമേകിയ വര്*ഷം എന്ന നിലയില്* കൂടിയാണ്. മമ്മൂട്ടിയുടെ ഏഴ് ചിത്രങ്ങള്* തിയറ്ററുകളിലെത്തിയപ്പോള്* പ്രേക്ഷകരുടെയും തിയറ്ററുകളുടെയും മികച്ച പിന്തുണ ഉറപ്പിക്കാനായത് രണ്ട് ചിത്രങ്ങള്*ക്കാണ്. വര്*ഷവും മുന്നറിയിപ്പും.രാജാധിരാജ മുടക്കുമുതല്* തിരിച്ചുപിടിച്ചു. മോഹന്*ലാലിന് നാല് റിലീസുകളുണ്ടായെങ്കില്* തമിഴ് റിലീസായ ജില്ലയുടെ ആശ്വാസവിജയം മാത്രമാണ് നേട്ടം.യുവനിരയുടെ കൊയ്ത്ത് തന്നെയാണ് ഈ വര്*ഷവും കണ്ടത്.

    മുന്*നിരനായകതാരങ്ങളിലൂടെ 2014നെ നോക്കുമ്പോള്*.

    രാഘവന്* ഒപ്പമിറങ്ങി, വേണുവിന്റെ ആശ്വാസവര്*ഷം

    2013ല്* ആറ് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി തിയറ്ററുകളിലെത്തിയതെങ്കില്* 2014ല്* ഏഴ് റിലീസുകളുണ്ടായി. ബാല്യകാലസഖി,പ്രൈസ് ദ ലോര്*ഡ്,ഗ്യാംഗ്*സറ്റര്*,മംഗഌഷ്,മുന്നറിയിപ്പ്, രാജാധ ിരാജ,വര്*ഷം. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനത്തിന് വേദിയൊരുക്കി. രഞ്ജിത് ശങ്കറിന്റെ വേണു എന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരെ മമ്മൂട്ടി ഒരിക്കല്* കൂടി കണ്ണീരണിയിച്ചു. ഭാവഗാംഭീര്യതയില്* മമ്മൂട്ടി എന്ന നടന്* അപ്രത്യക്ഷമാകുന്നതിന് രാഘവനും വേണുവും സാക്ഷ്യമേകിരഞ്ജിത് ശങ്കറിന്റെ സംവിധാനത്തിലുള്ള വര്*ഷമാണ് മമ്മൂട്ടിയുടെ 2014ലെ ഹിറ്റ് ചിത്രം.

    തട്ടുപൊളിപ്പന്* കമേഴ്*സ്യല്* സ്വഭാവമല്ലാതിരുന്നിട്ടും മുന്നറിയിപ്പ് കയ്യടി സ്വന്തമാക്കി. മമ്മൂട്ടിയുടെ തകര്*പ്പന്* മടക്കവുമായിരുന്നു സിനിമ. രാജാധിരാജ മികച്ച ഇനീഷ്യല്* നേടി മുടക്കുമുതല്* തിരിച്ചുപിടിച്ചു. മംഗ്ലീഷ് ഭേദപ്പെട്ട അഭിപ്രായം നേടി. ഏറെ ആഘോഷിച്ചെത്തിയ ഗ്യാംഗ്*സ്റ്റര്* തിയറ്റര്* ദുരന്തമായി.

    ചിത്രീകരണഘട്ടത്തില്* ശ്രദ്ധനേടിയ ബാല്യകാലസഖിക്കും പച്ചതൊടാനായില്ല. പ്രകടനങ്ങള്* പരിഗണിച്ചാല്* മുന്നറിയിപ്പിലെ രാഘവന്*, വര്*ഷത്തിലെ വേണു, ബാല്യകാലസഖിയിലെ ബാപ്പാ കഥാപാത്രം എന്നിവ ഓര്*മ്മക്കൂട്ടത്തിലുണ്ട്.

    ദൃശ്യമികവിനപ്പുറമെത്താതെ മോഹന്*ലാല്*

    മൂന്ന് മലയാളചിത്രവും ഒരു തമിഴ് ചിത്രവുമാണ് മോഹന്*ലാലിന്റേതായി എത്തിയത്. പേരില്* പ്രതിനായകത്വമുള്ള മിസ്റ്റര്* ഫ്രോഡ്, കൂതറ, പെരുച്ചാഴി. തമിഴില്* നിന്ന് വിജയ്*ക്കൊപ്പം കേന്ദ്രകഥാപാത്രമായ ജില്ലയും. ജില്ല തട്ടുപൊളിപ്പന്* തമിഴ് സിനിമകളുടെ സ്വഭാവവുമായി വാണിജ്യവിജയം നേടിയെങ്കിലും മലയാളത്തിലെ മൂന്ന് റിലീസുകളും ദയനീയ പരാജയങ്ങളായി.

    ബോക്*സ് ഓഫീസ് കളക്ഷനില്* ചരിത്രവിജയവും റെക്കോഡും സ്വന്തമാക്കിയ ദൃശ്യത്തിന് ശേഷമെത്തിയ മോഹന്*ലാല്* ചിത്രം മിസ്റ്റര്* ഫ്രോഡിലെ സോള്*ട്ട് ആന്റ് പെപ്പര്* ഗെറ്റപ്പും പ്രകടനവും മാറ്റി നിര്*ത്തിയാല്* ഓര്*ക്കാവുന്ന ലാല്* കഥാപാത്രവും 2014ല്* ഇല്ല.

    ജില്ലയിലെ മോഹന്*ലാലിന്റെ പ്രകടനം കയ്യടി നേടി. പെരുച്ചാഴി വന്*മുതല്*മുടക്കിലെത്തിയ ചിത്രമായിട്ടും പ്രേക്ഷകരെയും ആരാധകരെയും ആകര്*ഷിക്കാതെ പോയി. കൂതറ എന്ന ശ്രീനാഥ് രാജേന്ദ്രന്* ചിത്രവും ബോക്*സ് ഓഫീസില്* മൂക്ക് കുത്തി വീണു.

    വില്ലാളിവീരനാകാതെ ദിലീപ്

    പണമെറിഞ്ഞ് പണംവാരുന്ന ദിലീപ് ചിത്രങ്ങള്* പരാജയത്തിലേക്ക് തെന്നിയ വര്*ഷം. റിംഗ് മാസ്റ്റര്*, അവതാരം, വില്ലാളിവീരന്* എന്നീ മൂന്ന് ചിത്രങ്ങളില്* നേട്ടമുണ്ടാക്കിയത് റിംഗ് മാസ്റ്റര്* മാത്രം. തട്ടുപൊളിപ്പന്* കോമഡിയുടെ മടുപ്പന്* ഫോര്*മുലകളില്* നിന്ന ദിലീപിനെ വഴിമാറിനടക്കാന്* പ്രേരിപ്പിച്ച വര്*ഷം കൂടിയാകും 2014. ഉത്സവസ്വഭാവമുള്ള ദിലീപ് സിനിമകള്*ക്കുള്ള മിനിമം ഗ്യാരണ്ടി റിംഗ്മാസ്റ്ററിന് ശേഷമുണ്ടായില്ല.

    ജോഷിക്കൊപ്പമെത്തിയ അവതാരം പച്ചതൊടാതെ പോയി. ഒടുവില്* തിയറ്ററുകളിലെത്തിയ വില്ലാളിവീരന്* തറത്തമാശകളുടെ പേരില്* വ്യാപകവിമര്*ശനത്തിനും ഇരയായി.

    ഇമേജ്മാറ്റത്തില്* പൃഥ്വിരാജ്, കാവിയത്തലൈവന് കയ്യടി

    അഞ്ച് മലയാളചിത്രങ്ങളും ഒരു തമിഴ് ചിത്രവും. സപ്തമശ്രീ തസ്*കരയും സെവന്*ത് ഡേയുമാണ് പൃഥ്വിരാജിന്റെ 2014ലെ ഹിറ്റ് ലിസ്റ്റില്* ഉള്ളത്. വസന്തബാലന്റെ സംവിധാനത്തിലെത്തിയ തമിഴ് ചിത്രത്തില്* കാവിയതലൈവനിലെ ഗോമതിനായകം പൃഥ്വിയുടെ സമീപകാലത്തെ മികച്ച പ്രകടനം എന്ന നിലയില്* പ്രേക്ഷകാംഗീകാരം സ്വന്തമാക്കി.

    നല്ല മുടക്കുമുതലില്* എത്തിയ ലണ്ടന്* ബ്രിഡ്ജ് ദയനീയ പരാജയമായി. ദിലീഷ് നായരുടെ ടമാര്* പഠാര്* ഒരു വിഭാഗത്തെ തൃപ്തരാക്കിയെങ്കിലും തിയറ്ററുകളില്* മൂക്കുകുത്തി. മുന്നറിയിപ്പില്* ഗസ്റ്റ് റോളിലും പൃഥ്വി എത്തി. ഒറ്റനായക നിര്*ബന്ധമില്ലാതെ പൃഥ്വി സിനിമകളുമായി എത്തിയ വര്*ഷം കൂടിയാണ് 2014.

    ചുവടുമാറ്റം തെന്നി,രക്ഷിച്ചത് ഇയ്യോബ്

    ഫഹദ് ഫാസിലിന് അഞ്ച് റിലീസുകളാണുണ്ടായത്. വണ്* ബൈ ടു, ഗോഡ്*സ് ഓണ്* കണ്*ട്രി, മണിരത്*നം, ബാംഗ്ലൂര്* ഡേയ്*സ്, ഇയ്യോബിന്റെ പുസ്തകം. നിര്*മ്മാതാവും നായകനുമായ ഇയ്യോബിന്റെ പുസ്തകത്തിന് ലഭിച്ച കയ്യടിയാണ് ഫഹദിന്റെ 2014ലെ നേട്ടം. സമീപകാലത്തെ മികച്ച ചലച്ചിത്രമെന്ന അഭിപ്രായത്തിനൊപ്പം ഫഹദിന്റെ പ്രകടനവും പരാമര്*ശിക്കപ്പെട്ടു.

    തട്ടുപൊളിപ്പന്* കമേഴ്*സ്യല്* സിനിമകളില്* ഒരു കൈ നോക്കാനുള്ള ഫഹദിന്റെ ശ്രമമായിരുന്നു മണിരത്*നം. പക്ഷേ ഫലം കണ്ടില്ല. നോണ്* ലീനിയര്* പാതയിലെത്തിയ ഗോഡ്*സ് ഓണ്* കണ്*ട്രി, വണ്* ബൈ ടു എന്നീ ചിത്രങ്ങള്*ക്ക് സമ്മിശ്രപ്രതികരണം സ്വന്തമാക്കാനായി. ബാംഗ്ലൂര്* ഡേയ്*സ് എന്ന മള്*ട്ടിസ്റ്റാര്* ചിത്രമാണ് ഫഹദിന്റെ ഈ വര്*ഷത്തെ സൂപ്പര്*ഹിറ്റ്

    യുവതയുടെ കൂട്ടയോട്ടം,പോളി പൊളിച്ചടുക്കി

    വാണിജ്യവിജയത്തില്* നിവിന്* പോളിയുടെ വര്*ഷമാണ് 2014. തൊട്ടതെല്ലാം സൂപ്പര്*ഹിറ്റാക്കിയത് നിവിനാണ്. കരിയറിലെ സെക്കന്*ഡ് ഇന്നിംഗ്*സില്* പോളി പൊളിച്ചടുക്കിയെന്ന് പറയാം. 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്* ഡേയ്*സ് പിന്നെ വിക്രമാദിത്യനിലെ ഗസ്റ്റ് റോള്*. നിവിന്* ബോക്*സ് ഓഫീസ് കയ്യടക്കിയ വര്*ഷമാണ് 2014.

    നിവിന്റെ നിഷ്*കളങ്ക യുവാവ് ബ്രാന്*ഡിംഗിലാണ് മൂന്ന് ചിത്രങ്ങളിലെയും നായകകഥാപാത്രങ്ങള്*. 1983യിലെ രമേശനെ വിവിധ പ്രായങ്ങളിലൂടെ ഇമേജ് ബാധ്യതകളില്ലാതെ നിവിന്* ഗംഭീരമാക്കി. ബാംഗ്ലൂര്* ഡേയ്*സിലെ ഗ്രാമീണ മനസുപേക്ഷിക്കാത്ത കൃഷ്ണന്* പി.പി, ഓംശാന്തി ഓശാനയിലെ നാടന്* ഗൗരവമുള്ള ഗിരി.

    നിവിന്* പോളിയുടെ താരമൂല്യം യുവതാരങ്ങളില്* ഒന്നാംനിരയിലേക്ക് എത്തിയ വര്*ഷം കൂടിയാണിത്.മൂന്ന് സൂപ്പര്*ഹിറ്റുകള്* ഈ വര്*ഷം സ്വന്തമാക്കിയ ഏക നായകനടന്* കൂടിയാണ് നിവിന്* പോളി.

    കൂട്ടുകെട്ടില്* ദുല്*ഖറിന് രണ്ട് ഹിറ്റുകള്*

    രണ്ട് മള്*ട്ടിസ്റ്റാര്* ചിത്രങ്ങളിലെ വിജയമാണ് ദുല്*ഖര്* സല്*മാന് 2014ല്* ഉള്ളത്. വിക്രമാദിത്യനും ബാംഗ്ലൂര്* ഡേയ്*സും. അഭിനേതാവെന്ന നിലയില്* ദുല്*ഖറിന്റെ പെര്*ഫോമന്*സിന് കയ്യടി കിട്ടിയ ചിത്രമായി ബാംഗ്ലൂര്* ഡേയ്*സ്.

    രഞ്ജിതിന്റെ ഞാന്*, തമിഴിലും മലയാളത്തിലുമെത്തിയ സംസാരം ആരോഗ്യത്തിന് ഹാനികരം, സലാലാ മൊബൈല്*സ് എന്നീ ചിത്രങ്ങള്* വന്നതും പോയതുമറിഞ്ഞില്ല. ദുല്*ഖറിന്റെ താരമൂല്യം ഉയര്*ന്ന വര്*ഷംകൂടിയാണിത്.

    ജയസൂര്യയ്ക്ക് ഏഴില്* ഒന്ന്, ചാക്കോച്ചനും ഒറ്റഹിറ്റ്

    നായകകഥാപാത്രമായ ആറ് ചിത്രങ്ങളും ഹിറ്റായില്ലെങ്കിലും ഇയ്യോബിന്റെ പുസ്തകവും അപ്പോത്തിക്കിരിയും ജയസൂര്യയുടെ പ്രകടനമികവിന്റേതായി. അപ്പോത്തിക്കിരിയാണ് ജയസൂര്യയുടെ മുടക്കുമുതല്* തിരിച്ചുപിടിച്ച ചിത്രം. ഇയ്യോബിന്റെ പുസ്തകവും നേട്ടമുണ്ടാക്കി. അപ്പോത്തിക്കിരിയിലെ സുബിനും ഇയ്യോബിലെ അങ്കുര്* റാവുത്തറും ഈ നടന്റെ ആത്മസമര്*പ്പണത്തിന്റെ ഉദാഹരണമായിരുന്നു.

    സെക്കന്*ഡ്സ് എന്ന ചിത്രം ഭേദപ്പെട്ട ത്രില്ലറായിരുന്നിട്ടും മികച്ച നേട്ടത്തിലെത്തിയില്ല. ഹാപ്പി ജേണി, അപ്പോത്തിക്കിരി, മത്തായി കുഴപ്പക്കാരനല്ല, ഇയ്യോബിന്റെ പുസ്തകം, ലാല്* ബഹദൂര്* ശാസ്ത്രി, സെക്കന്*ഡ്*സ്, ആമയും മുയലും ഇവയായിരുന്നു ജയസൂര്യാ റിലീസുകള്*. നവംബര്*-ഡിംസബര്* മാസങ്ങളില്* ആഴ്ച വിട്ട് ജയസൂര്യാ ചിത്രങ്ങള്* റിലീസിനെത്തിയതും തിരിച്ചടിയായി.

    ചാക്കോച്ചന്റെ ഒരേ തരം റോളുകളില്* നിന്നുള്ള മോചനമായിരുന്നു ഹൗ ഓള്*ഡ് ആര്* യൂ. മഞ്ജുവാര്യര്* കേന്ദ്രകഥാപാത്രമായ ഈ സിനിമ മാത്രമാണ് 2014ല്* കുഞ്ചാക്കോ ബോബന്* അഭിനയിച്ചതില്* ഹിറ്റ്. കൊന്തയും പൂണൂലും, പോളിടെക്*നിക്, ലോ പോയിന്റ്, ഭയ്യാ ഭയ്യാ, കസിന്*സ് എന്നിവയായിരുന്നു മറ്റ് റിലീസുകള്*.

    ബിജുമേനോന് വെളളിമൂങ്ങ,സുരേഷ് ഗോപിക്കും ജയറാമിനും ഹിറ്റുകളില്ല

    ബിജുമേനോന്റെ അപ്രതീക്ഷിത തിരിച്ചുവരവായി വെള്ളിമൂങ്ങ. ലോ ബജറ്റിലൊരുങ്ങിയ ചിത്രം 2014ലെ മികച്ച വിജയങ്ങളിലൊന്നായി. നാല് ചിത്രങ്ങളില്* അഭിനയിച്ച ഇന്ദ്രജിത്തിന് ഹിറ്റുകളില്ല. ഏഴ് ചിത്രങ്ങളില്* എത്തിയ ആസിഫലിക്ക് സപ്തമശ്രീ തസ്*കരയാണ് ഏക ഹിറ്റ്. സൂപ്പര്*ഹിറ്റായ അതിഥി റോളിലൂടെ വെള്ളിമൂങ്ങയുടെ വിജയത്തിന്റെയും ഭാഗമായി. സുരേഷ് ഗോപി, ജയറാം എന്നീ താരങ്ങള്*ക്കും ഹിറ്റുകളില്ലാത്ത വര്*ഷമാണ് 2014. ഉണ്ണി മുകുന്ദന് വിക്രമാദിത്യന്റെ വിജയം മുതല്*ക്കൂട്ടായി.
    Last edited by Mayavi 369; 01-01-2015 at 09:39 PM.

  5. Likes SAM369 liked this post
  6. #13
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    INDIAGLITZ ~

    2 Mega hits, and 8 super hits in 2014



    Though 2014 was not an awe inspiring year for Mollywood, it definitely created enough for the Mollywood lovers to cherish. When two films 'Bangalore Days and Vellimooonga' turned megahits earning more than ten crore profits , there were eight super hits and four more hits films.

    The super hits of the year which completed hundred days in theatres included 'Om Shanthi Osana,1983, Seventh Day, Ring master, How Old Are You?,'Vikramadhityan', Sapthamashree Thaskara and Ithihasa. The other ordinary hits of the year includes Varsham, Iyobinte Pustakam, Angry babies in Love, and Rajadhiraja .

    A few other films like Peruchaazhy, Munnariyippu, Polytechnic, Gods Own Country, Law Point, Praise the Lord, Appothikkari, Dolphins,lal Bahadur Shastry and Mylanchy Monchulla veedu managed to be safer side, largely due to the big satellite rights they earned than their theatrical collections.Some of these films also ran to fifty days in theatres.

    Thus in the balance sheet , 24 films out of the 152 releases managed to be in safe side, which most among the rest are terrible losers at the Box Office.

    http://www.indiaglitz.com/2-Mega-Hit...am-news-122280
    Last edited by Mayavi 369; 01-02-2015 at 11:29 PM.

  7. Likes SAM369 liked this post
  8. #14
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    CINESHORE ~










    Last edited by Mayavi 369; 01-03-2015 at 10:11 PM.

  9. Likes SAM369 liked this post
  10. #15
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    SREEDHAR PILLA ~


    Last edited by Mayavi 369; 01-06-2015 at 04:19 PM.

  11. Likes ClubAns, SAM369 liked this post
  12. #16
    FK Citizen Jo Johnson's Avatar
    Join Date
    Sep 2009
    Posts
    45,652

    Default

    Ithuvare irangiya ella reportsum porate....

  13. #17
    Banned
    Join Date
    Apr 2013
    Location
    Chennai
    Posts
    518

    Default

    ella reports um onnu nokuvanel ikka ku 2-3 hits in 2014 with 2 much appreciated roles

    quality and box office il mammookka kalakki 2014 il

    box office star of the year - nivin pauly
    critics star of the year-mammookka

  14. Likes ACHOOTTY liked this post
  15. #18
    FK Citizen KRRISH2255's Avatar
    Join Date
    May 2012
    Location
    Thrissur/Kozhikode
    Posts
    17,672

    Default

    http://news.keralakaumudi.com/news.p...affed498c8b913

    2014ൽ പിറന്നത് അഞ്ച് സൂപ്പർഹിറ്റുകൾ
    പ്രസന്ന
    Posted on: Tuesday, 23 December 2014

    കൊച്ചി: ഈ വർഷം റിലീസായ 163 സിനിമകളിൽ അഞ്ചെണ്ണം സൂപ്പർഹിറ്റായി. ബാംഗ്ളൂർ ഡേയ്*സ്, വെള്ളിമൂങ്ങ, ഹൗ ഓൾഡ് ആർ യു, ഓം ശാന്തി ഓശാന, 1983 എന്നിവയാണ് കഴിഞ്ഞ വർഷത്തെ പണം വാരികൾ. ലോ ബഡ്*ജറ്റ് ചിത്രമായ വെള്ളിമൂങ്ങ എട്ടു കോടിയിലേറെ നേടി. ആംഗ്രീ ബേബീസ്, സപ്*തമശ്രീ തസ്കര:, സെവന്ത് ഡേ, വിക്രമാദിത്യ, ഇതിഹാസ, റിംഗ് മാസ്*റ്റർ എന്നീ ചിത്രങ്ങൾ ഹിറ്റുകളായി. ഇയ്യോബിന്റെ പുസ്*തകം, അവതാരം, മുന്നറിയിപ്പ്, പെരുച്ചാഴി, ഭയ്യ-ഭയ്യ, രാജാധിരാജ, വില്ലാളിവീരൻ, ഞാൻ എന്നീ ചിത്രങ്ങൾ ശരാശരി വിജയം നേടി. അവശേഷിച്ചതിൽ അധികവും എട്ടുനിലയിൽ പൊട്ടി. കേരള ഫിലിം ചേംബറിന്റേതാണ് ഈ വിലയിരുത്തൽ.

    ക്രിസ്*മസ് ചിത്രങ്ങളായ കസിൻസ്, ആമയും മുയലും എന്നിവ കാര്യമായ ചലനം സൃഷ്*ടിച്ചില്ല. രാജേഷ് പിള്ളയുടെ മിലി, ശ്രീനിവാസന്റെ 'നഗരവാരിധി നടുവിൽ" എന്നിവയാണ് ഇനി പ്രതീക്ഷയുളള ക്രിസ്*മസ് ചിത്രങ്ങൾ.

    ഒന്നരക്കോടി മുതൽ ആറ് കോടി രൂപ വരെ ഓരോ പടത്തിനും മുതൽമുടക്കുണ്ട്. രണ്ടാംനിര താരങ്ങൾ അഭിനയിച്ച, താരതമ്യേന കുറഞ്ഞ ചെലവിൽ നിർമ്മിച്ച വെള്ളിമൂങ്ങയുടെയും ഇതിഹാസയുടെയും വിജയം കഴിഞ്ഞ വർഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കാമറാമാൻ ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യ സിനിമയാണ് വെള്ളിമൂങ്ങ.

    മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ഈ വർഷം സൂപ്പർഹിറ്റില്ല. മമ്മൂട്ടിയുടെ വർഷം, മോഹൻലാലിന്റെ പെരുച്ചാഴി എന്നിവ ഭേദപ്പെട്ട വിജയം നേടിയെന്ന് മാത്രം. റിംഗ് മാസ്*റ്റർ ഒഴികെയുള്ള ദിലീപ് ചിത്രങ്ങൾക്ക് സാമ്പത്തിക നേട്ടമുണ്ടായില്ല. ബാംഗ്ളൂർ ഡേയ്*സും ഇയ്യോബിന്റെ പുസ്*തകവും ഒഴികെയുള്ള ഫഹദ് ഫാസിൽ ചിത്രങ്ങൾ പരാജയപ്പെട്ടു. നിവിൻ പോളിയുടെ മൂന്ന് ചിത്രങ്ങളും സൂപ്പർഹിറ്റുകളായി. നടിമാരിൽ ശ്രദ്ധിക്കപ്പെട്ടത് മഞ്ജുവാര്യരാണ്.

    ചാനലുകൾ വലിഞ്ഞു, സിനിമ കുറഞ്ഞു
    കഴിഞ്ഞ വർഷം 172 സിനിമകളാണ് പുറത്തിറങ്ങിയത്. സാറ്റലൈറ്റ് റേറ്റിനെ ചൊല്ലിയുള്ള വിവാദം എണ്ണം കുറയാൻ കാരണമായി. റിലീസിന് മുൻപ് മുൻകൂർ പണം നൽകുന്ന ഏർപ്പാടിൽ നിന്ന് ചാനലുകൾ പിന്മാറിയത് നിർമ്മാതാക്കൾക്ക് തിരിച്ചടിയായി.
    മൾട്ടിപ്ളെക്*സുകൾ സിനിമയ്*ക്ക് അനുഗ്രഹമായെന്ന് വിലയിരുത്തപ്പെടുന്നു. കളക്*ഷനിലെ 30 ശതമാനവും ഏറ്റവും കൂടുതൽ മൾട്ടിപ്ളെക്*സുള്ള എറണാകുളം ജില്ലയിൽ നിന്നാണ്.

  16. Likes Jo Johnson, Mayavi 369 liked this post
  17. #19
    Banned
    Join Date
    Apr 2013
    Location
    Chennai
    Posts
    518

    Default

    ഇയ്യോബിന്റെ പുസ്*തകം, അവതാരം, മുന്നറിയിപ്പ്, പെരുച്ചാഴി, ഭയ്യ-ഭയ്യ, രാജാധിരാജ, വില്ലാളിവീരൻ, ഞാൻ എന്നീ ചിത്രങ്ങൾ ശരാശരി വിജയം നേടി

    മമ്മൂട്ടിയുടെ വർഷം, മോഹൻലാലിന്റെ പെരുച്ചാഴി എന്നിവ ഭേദപ്പെട്ട വിജയം നേടിയെന്ന് മാത്രം.

    onnum angot mantch avunilalo

  18. #20
    FK Citizen Jo Johnson's Avatar
    Join Date
    Sep 2009
    Posts
    45,652

    Default

    Quote Originally Posted by bellari raja View Post
    ഇയ്യോബിന്റെ പുസ്*തകം, അവതാരം, മുന്നറിയിപ്പ്, പെരുച്ചാഴി, ഭയ്യ-ഭയ്യ, രാജാധിരാജ, വില്ലാളിവീരൻ, ഞാൻ എന്നീ ചിത്രങ്ങൾ ശരാശരി വിജയം നേടി

    മമ്മൂട്ടിയുടെ വർഷം, മോഹൻലാലിന്റെ പെരുച്ചാഴി എന്നിവ ഭേദപ്പെട്ട വിജയം നേടിയെന്ന് മാത്രം.

    onnum angot mantch avunilalo
    Saambathika nashtam undaakaathava aayirikum...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •