Page 1 of 5 123 ... LastLast
Results 1 to 10 of 44

Thread: I am NOT A SHANKERTAINER

  1. #1

    Default I am NOT A SHANKERTAINER


    date 16-01 =15
    time 00:30
    ഗ്രാൻഡ്* സിനിപ്ലെക്സ്
    status 25 %


    രണ്ടു ദിവസമായി 4 മണിക്കൂർ വീതം ഉറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ .. (എന്റെ ഒപ്പം പഠിച്ചിട്ടുള്ളവർക്ക് അറിയാം ഞാൻ ദിവസം 18 മണിക്കൂർ ആണ് ഉറക്കം എന്ന് )2 ദിവസത്തെ ഉറക്ക ക്ഷീണം വക വെക്കാതെ രാത്രി 12.30 നുള്ള ഷോ തന്നെ കാണാൻ തീരുമാനിച്ചു. now showing ബോർഡിൽ എല്ലാ പടങ്ങളുടെയും പേരുണ്ട്... ഐ എന്ന് മാത്രമില്ല... പകരം shanker 's (tamil) , shanker 's (hindi ) എന്ന് ആണുള്ളത്.
    ads ഉം trailers ഉം ഒക്കെ കഴിഞ്ഞു പടം തുടങ്ങിയപ്പോഴേക്കും 12.45 ആയി .


    ആദ്യ രംഗത്തിൽ(flashback ഇൽ ആണ് പടം തുടങ്ങുന്നത് 1978 ) ഒരാളെ കുറെ പേർ ചേർന്ന് തീ കൊളുത്തുന്നു... ഒരു ജന്നാലയിലൂടെ ഇത് കാണുന്ന അയാളുടെ മകൻ .. ബാബാ എന്ന് വിളിച്ചു കരയുന്നു... അക്രമികളിൽ അത് കേൾക്കുന്നു ... പിടി കൊടുക്കാതെ ഓടുന്ന പയ്യന്റെ കാലുകൾ .. അത് മാറി ട്രെഡ് മില്ലിൽ ഓടുന്ന ഒരാളുടെ കാലുകൾ ആകുന്നു (വര്ഷം 2013 ).. ZULU


    തീയറ്റർ മാറിയോ ? ആവാൻ വഴിയില്ല .. എല്ലാം south indians ആണ് . അമ്പല പറമ്പിലെ സിനിമ പോലെ റീൽ മാറിയതാവും... സംഭവം അത് തന്നെ..
    .... അങ്ങനെ വീണ്ടും പടം തുടങ്ങി .. ഐ .. (കണ്ടു കഴിഞ്ഞപ്പോൾ zulu തന്നെ മതിയായിരുന്നു എന്ന് പലർക്കും തോന്നിയിട്ടുണ്ടാകും )


    തുടക്കം അടിച്ചു പൊളിച്ചു തുടങ്ങി .. പിന്നെ ഫ്ലാഷ് ബാക്കിലേക്ക്* .. അപ്പൊ തന്നെ കല്ലു കടി തുടങ്ങി .. കുറെ ഒച്ചപ്പാടും ബഹളവും .. സംഭാഷണങ്ങളും തമാശകളും ... ഒന്നിനും ഒരു ഇമ്പം ഇല്ല... ഗാന രംഗങ്ങൾക്കും ഒരു ഒഴുക്ക് കുറവ്.. പിന്നെ അങ്ങോട്ട്* കുറെ നേരം അങ്ങനെ കണ്ടോണ്ടിരിക്കാം... ചൈന ഒക്കെ കിടു location . പക്ഷെ മൊത്തത്തിൽ ഒരു പഞ്ച് ഇല്ല. ഇന്റെർവൽ നു ശേഷം കുറച്ചൂടെ നന്നായി.. അവസാനത്തോട് അടുക്കുമ്പോഴാണ് ഷങ്കർ ആണ് ഇത് ചെയ്തത് എന്ന് തോന്നുക.
    വിക്രം hardwork ചെയ്തതിന്റെ ഗുണം ശരിക്ക് കാണാം. പക്ഷെ പെർഫോർമൻസ് ഒന്നും അത്ര നന്നായി എനിക്ക് തോന്നിയില്ല. ok അത്രയേ ഉള്ളൂ.. ആരും മോശമാക്കി എന്ന് പറയാനില്ല..
    പടത്തിന്റെ പ്രധാന കുഴപ്പം length ആണ് .. കുറെ അനാവശ്യ സീനുകൾ ഒഴിവാക്കാവുന്നതായിരുന്നു .
    പിന്നെ... സാധാരണ ശങ്കർ പടങ്ങളുടെ ഒരു രീതി എന്ന് പറഞ്ഞാൽ .. രസകരമായ കുറച്ചു സീനുകൾ .. പിന്നെ ഒരു thrilling / chilling സീൻ...വീണ്ടും കുറച്ചു സാധാരണ സീനുകൾ... ഇതു മുഴുവൻ സമയവും ഒരേ പോലെ ആണ് .
    സുരേഷ് ഗോപിക്ക് പടം ഗുണം ചെയ്യും ... സസ്പെൻസ് പുള്ളി 2 വർഷം മുന്പ് പൊട്ടിച്ചു കയ്യിൽ കൊടുത്തെങ്കിലും. പിന്നെ മലയാളം പടങ്ങളിലെ സുരേഷ് ഗോപിയെക്കൾ 10 വയസ്സ് കുറവാണു ഇതിലെ ഗോപിയേട്ടന് . മലയാളം സിനിമക്ക് ഇത്ര ബഡ്ജറ്റ് ഉണ്ടെങ്കിൽ നമ്മുടെ താരങ്ങൾക്കും ചെറുപ്പക്കാർ ആവാം എന്ന് മനസിലാവും . ( ഷാറുഖും ആമിറും ഒക്കെ അവരുടെ skin tone ഏറ്റവും നന്നായിരിക്കുന്ന, ദിവസത്തിലെ 2 മണിക്കൂറുകൾ മാത്രമാണ് അഭിനയിക്കുക എന്ന് മുന്പ് ലഗേ രഹോ മുന്നാഭായ് ക്യാമറമാൻ interview ഇൽ പറഞ്ഞിരുന്നു )
    വിക്രമിന്റെ അധ്വാനത്തിനും ഗുണം ഉണ്ടാവും.... star power കൂടും. അമി ജാക്സനും നല്ല ഒരു boost ആണ് . ഷങ്കറിന് പൈസ കിട്ടും.
    ജീവൻ പണയം വച്ച് 3 വര്ഷം hard work ചെയ്ത് തല്ലും ബഹളവും ഉണ്ടാക്കി .. പടം റിലീസ് ആയാൽ എല്ലാത്തിനേം കാണിച്ചു കൊടുക്കാം എന്ന് വിചാരിച്ചിരുന്ന ഞാൻ ഇനി എന്ത് ചെയ്യും... ഏറ്റവും കുറഞ്ഞത് ഒരു ശിവാജി റേഞ്ച് ആണ് ഷങ്കർ നു നമ്മൾ വിചാരിച്ചിരുന്നത് . ( story ഒക്കെ ശിവാജിയെക്കാൾ better ആണ് .. making പോയി ).. 90 ശതമാനവും ഒരു gentleman അല്ലെങ്കി അന്നിയൻ എന്നൊക്കെ ആയിരുന്നു പ്രതീക്ഷ.
    നല്ല ഒരു writer നെ ഷങ്കർ ഉടനെ കണ്ടു പിടിക്കണം . അന്നിയൻ വരെ ഉള്ള ഷങ്കർ പടങ്ങൾ ഒരു തരി ഇഴഞ്ഞിട്ടില്ല... ശിവാജി കുറച്ചു... എന്തിരൻ കുറച്ചു കൂടി (എങ്കിലും എന്തിരൻ 1st half മുടിഞ്ഞ സ്പീഡ് ആയിരുന്നു) നൻബൻ പിന്നെ പറയണ്ട കാര്യമില്ല .


    വേറെ ഒരു കാര്യം.. N ഇൽ അവസാനിക്കുന്ന പേരുകളിൽ ആണ് ഷങ്കർ പൊളിച്ചടുക്കുന്നത് .. അഴകൻ എന്നായിരുന്നെങ്കി ചെലപ്പോ .. (നന്ബനെ മറന്നു കൊണ്ടല്ല പറയുന്നത് )


    പിന്നെ ഒരു നോർമൽ തമിഴ് പടം എന്ന രീതിയിൽ ആണെങ്കി സംഭവം തന്നെ... shankertainer പ്രതീക്ഷിച്ചു പോയാൽ .. രക്ഷ ഇല്ല .


    2-3 വർഷങ്ങൾക്കിടയിൽ ഒരു ഷങ്കെർറ്റെയ്നർ .. അതിലാണ് നുമ്മ കഷ്ടിച്ച് ജീവിച്ചു പോകുന്നത് .. ഇത്തവണ സാരമില്ല... കഴിഞ്ഞ വർഷത്തെ ഷോലെ യിൽ ഇത് adjust ചെയ്തോളാം . ഇനി ആവർത്തിക്കരുത് . ( ഈശ്വരാ.. ശങ്കറിനും പ്രായമായി തുടങ്ങിയോ ? )


    rating -7/ 10
    boxoffice - വിചാരിച്ച പോലെ ഒന്നും എത്തില്ല... ഈ വര്ഷത്തെ സൌത്ത് ഇന്ത്യൻ പടങ്ങളിൽ ചെലപ്പോൾ ബാഹുബലി ഓവർട്ടേക്ക് ചെയ്യാനും മതി .

    2500crore grosser is LoAdiNG..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    :shocked: thanks for the review..

  4. Likes GaniThalapathi liked this post
  5. #3
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    ..Thanx for reviw..

    MAMMOOTTY AKKI VIJAY PRABHAS YASH

  6. #4

    Default

    thanks for the review......

  7. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxxxxxx bhai
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #6
    FK Citizen san's Avatar
    Join Date
    Sep 2009
    Location
    Bangalore
    Posts
    22,582

    Default

    "നല്ല ഒരു writer നെ ഷങ്കർ ഉടനെ കണ്ടു പിടിക്കണം . അന്നിയൻ വരെ ഉള്ള ഷങ്കർ പടങ്ങൾ ഒരു തരി ഇഴഞ്ഞിട്ടില്ല... ശിവാജി കുറച്ചു... എന്തിരൻ കുറച്ചു കൂടി"

    athu ningallkku prayamaakunnnathintem kooduthal cinemakal kandu sheelikkunnathintem okke aanu..

  9. #7

    Default

    Quote Originally Posted by san View Post
    "നല്ല ഒരു writer നെ ഷങ്കർ ഉടനെ കണ്ടു പിടിക്കണം . അന്നിയൻ വരെ ഉള്ള ഷങ്കർ പടങ്ങൾ ഒരു തരി ഇഴഞ്ഞിട്ടില്ല... ശിവാജി കുറച്ചു... എന്തിരൻ കുറച്ചു കൂടി"

    athu ningallkku prayamaakunnnathintem kooduthal cinemakal kandu sheelikkunnathintem okke aanu..
    pothuve angane thanne aayirunnallo aalukalude abhiprayavum.. pinne ippol kaanumbozhum angane thanne aanu

    vere oru karyam njan sivaji 2nd time (after 1month ) kaanumbol, 15 min kuranjittundayirunu.. appol perfect aayirunu

    2500crore grosser is LoAdiNG..

  10. #8
    FK Citizen san's Avatar
    Join Date
    Sep 2009
    Location
    Bangalore
    Posts
    22,582

    Default

    Quote Originally Posted by tinjuJISHNU View Post
    pothuve angane thanne aayirunnallo aalukalude abhiprayavum.. pinne ippol kaanumbozhum angane thanne aanu

    vere oru karyam njan sivaji 2nd time (after 1month ) kaanumbol, 15 min kuranjittundayirunu.. appol perfect aayirunu
    ippol gentleman kandaal nalla izhachil aanu.. annyan theatre-il kaanumbol idakku kurach izhanjirunnu

  11. #9

    Default

    Quote Originally Posted by san View Post
    ippol gentleman kandaal nalla izhachil aanu.. annyan theatre-il kaanumbol idakku kurach izhanjirunnu
    gentleman ne thottu kalikkaruth... best shanker padam till date.. eppo kandaalum ethra kandaalum 100% kidu

    2500crore grosser is LoAdiNG..

  12. Likes Jishnu Anand liked this post
  13. #10
    FK Gooner ACME's Avatar
    Join Date
    Sep 2014
    Location
    Mumbai/Thrissur
    Posts
    13,737

    Default

    hrudayathil thottu ezhutiya review ningal alpam mental aanonn doubt undengilum vaayichappo vishamam thonni..saramilla..adutha padathil pidikaam

  14. Likes tinjuJISHNU liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •