Page 1 of 3 123 LastLast
Results 1 to 10 of 27

Thread: Mili and Picket 43 - 2 in 1

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Mili and Picket 43 - 2 in 1



    മിലി - പ്രതീക്ഷകള്ക്ക് ഒത്തു ഉയര്ന്ന ചന്തമുള്ള മിലി


    ഹൃദയത്തില് എന്ന് അല്ല എവിടെയും സൂക്ഷിക്കാന് ഇല്ലാത്ത ഒരു അരങ്ങേറ്റത്തില് നിന്നും ആരെയും അസൂയപ്പെടുത്തുന്ന ...തുടക്കം പതറി പോയ ഏതൊരാള്ക്കും വമ്പന് പ്രചോദനം നല്കിയ ചിത്രം ... മലയാള സിനിമയ്ക്കു ഒരു മാറ്റത്തിന്റെ കൊടി വീശാന് പ്രചോദനം നല്കിയ ചിത്രങ്ങളില് ഒന്നായ ട്രാഫിക്ക് ….അത് കഴിഞ്ഞു കുറച്ചു ഇടവേളയ്ക്കു ശേഷം വീണ്ടും അദ്ദേഹം വരുമ്പോള് നമ്മള് പ്രേക്ഷകര്ക്ക് തീര്ച്ചയായും നല്ല പ്രതീക്ഷ ഉണ്ടാകും ...കൂടെ തോട്ടത് എല്ലാം പൊന്നാക്കി കൊണ്ടിരിക്കുന്ന മലയാളത്തിലെ ഇപോഴത്തെ ഭാഗ്യ നടന നക്ഷത്ത്രം കൂടി ആകുംപം പ്രതീക്ഷകള് വാനോളം ....
    ആ പ്രതീക്ഷകള്ക്ക് എല്ലാം ഒത്തു ഉയര്ന്ന ചന്തമുള്ള സുന്ദരമായ ഒരു ... ഒരു നല്ല ഫീല് നല്കുന്ന ... മിലി

    പ്രേക്ഷകന് ദിശ മനസിലാക്കാന് കഴിയാത്ത നല്ല രീതിയില് പോയ ആദ്യ പകുതി ...രണ്ടാം പകുതി അവസാനത്തോടു എത്തിയപ്പം പടം അതിന്റെ യഥാര്ത്ഥ ദിശയില് എത്തി ... മനോഹരമാക്കിയ ക്ലൈമാക്സ് ... ആ ക്ലൈമാക്സ് ആണ് ഈ നല്ല സിനിമയെ മികച്ചത് ആക്കിയതും ...

    നല്ല തിരകഥ ... മികച്ച വിഷ്വല്സ് ...നമ്മടെ തലസ്ഥാനം ഒക്കെ നല്ല രീതിയില് ചിത്രീകരിച്ചു ...ഗോപി സുന്ദര് ഇന്റെ മികച്ച പശ്ചാത്തല സംഗീതം ... ഇപ്പോഴും ഉള്ള പോലെ രണ്ടു മൂന്നു പടം കഴിയുമ്പം പുള്ളി ഇത് പോലെ നമ്മളെ ഞെട്ടിക്കുന്ന ഒരെണ്ണം ആയി എത്താറുണ്ട് ...സിനിമയുടെ ഒഴിക്കിന്റെ കൂടെ നിന്ന പാട്ടുകള് ...
    എല്ലാത്തിനും ഉപരി മികവുറ്റ സംവിധാനം

    എടുത്തു പറയേണ്ട ചില സംവിധാന മികവുകള് ...ഇതില് ഒരു പാവയെ കഥാപാത്രം ആക്കിയത് ... ഫാന് ഇന്റെ കാറ്റ് അനുസരിച്ച് ഉള്ള അതിന്റെ തലയാട്ടല് ...just hats off
    മറ്റൊന്ന് കലാഭവനില് ആറു മണിക്കുള്ള ഷോയ്ക്ക് പോകുമ്പം day ലൈററ്റിലും തിരിച്ചു ഇറങ്ങുബം ഉള്ള night ഉം നന്നായി.. വളരെ ചെറിയ ഒരു കാര്യം ആണ് ...പക്ഷെ പല സിനിമാകിലും ആരും ഇത് ചെയ്യാറില്ല ...
    ജൂനിയര് അര്ടിസ്റ്റിനെ വച്ചു പല സ്ഥലങ്ങളിലും ഫ്രെയിം ഫില് ചെയ്തതും .. അവരെ കൊണ്ട് perform ചെയ്യിച്ചതും [ വാര്ഡനേ കാണുമ്പം മൊബൈല് സംസാരിച്ചു വരുന്ന കുട്ടി .. എന്നിട്ടും പെട്ടെന്ന് മൊബൈല് ഒളിപ്പിക്കുന്നുത് .. ആ കുട്ടിയെ ആരും ശ്രദ്ധിക്കു കൂടി ഇല്ല... ]
    അമേരിക്കയില് നിന്നും കാള് വരുമ്പം അയാള് കാണുന്ന വിസ്വല്സ് ആയിട്ട് യഥാര്ത്ഥ ഫോണ് ദൃശ്യം തന്നെ ഇട്ടതു ..


    പ്രകടനങ്ങള് :
    അമല - ക്യാമറക്ക് മുന്നിലെ സിനിമയുടെ നട്ടെല്ല്
    നിവിന് - സ്ക്രീന് സ്പേസ് അല്ല കഥാപാത്രത്തിന്റെ പ്രാധാന്യം ആയിരിക്കണം നിവിനെ ആകര്ഷിച്ചത് ..ഒരു ക്ലിഷേ ആയി മാറുകയാണ് ... വീണ്ടും മറ്റൊരു ഹിറ്റ് ഇല് നല്ല ഒരു റോള് ;)
    സായികുമാര് - മലയാള സിനിമ നല്ലപോലെ ഉപയോക്കിക്കാതെ പോയ ഒരു അതുല്യ പ്രതിഭ ആണ് ... ബസില് വച്ചുള്ള ഒരു emotional സീന് ഉണ്ട് ...പുള്ളിയുടെ റേഞ്ച് അറിയിച്ച സീന്
    പ്രവീണ , സനുഷ , പൂജപ്പുര രാധാകൃഷ്ണന് ഉള്ള്പ്പാടെ എല്ലാരും [പലരുടേം പേര് അറിയില്ല ] നല്ല രീതിയില് അവരുടെ ഭാഗം ഭംഗിയാക്കി

    verdict : 4 /5
    സ്ത്രീ കേന്ദ്ര കഥാപാത്രം ...അതിലുപരി നല്ല സന്ദേശം നല്ക്കുന്ന നല്ല സിനിമ ... കുടുമ്പ പ്രേക്ഷകര് ഇത് സ്വീകരിക്കും... ഈ വര്ഷത്തെ ഒരു ഹിറ്റ് ഇതായിരിക്കും


    വാല്കഷ്ണം :വളരെ സമകാലിക പ്രസക്തി ഉള്ള ഒരു സന്ദേശം നല്കിയ ക്ലൈമാക്സ് ... ആ ക്ലൈമാക്സ് നല്കിയ എനര്ജി വളരെ വലുത് ആണ് ...കമ്പ്യൂട്ടരിന്റെ മുന്നിലെ പ്രതിമകള് ആയി കൊണ്ടിരിക്കുന്ന പലരുടേം കുട്ടിക്കാലം ... പണ്ടൊക്കെ സാറ്റ് കളിയും കുട്ടീം കോലും കൊന്നി കളി , കള്ളനും പോലീസും ഒക്കെ ആയ മനോഹര ബാല്യം ആയിരുനെങ്കില് ഇപ്പം nfs ഉം അത് പോലുള്ള വിരള് അദ്ധ്വാനം മാത്രമായ കളികള് ... ആ ഒരു രീതികള് മാറണം എന്ന സന്ദേശത്തോട് ഒപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യവും മിലി പറഞ്ഞു പോകുന്നു ... ജോലി തിരക്കുകള്ക്ക് ഇടയില് സ്കൂളിലെ പഠിത്തം മാത്രമാണ് കഴിവ് എന്ന് വിശ്വസിക്കുന്ന അച്ഛന് അമ്മമാര്ക്ക് അതല്ല.. പല കുട്ടികള്ക്ക് പല കഴിവുകള് ആണ് ..അതിനെ ആണ് വളര്ത്തേണ്ടത് എന്ന് പറയുന്ന സ്ഥലത്ത് മിലി അവസാനിക്കുന്നു ....




    Picket 43 – ക്ലൈമാക്സില് തല ഉയര്ത്തി picket


    ഇത് എത്ര മോശം റിപ്പോര്ട്ട് വന്നാലും കാണാന് തീരുമാനിച്ച പടം ആണ് ..അതിനു കാരണം പ്രിട്വിയുടെ കൂടെ പോസ്റ്ററില് കണ്ട ‘ലാബ്രഡോര് ‘ ആണ് :) ഒറ്റപ്പെടലില് പ്രിത്വി കൂട്ടായി ഒരു നായ എന്ന തീം കേട്ടപോഴെ ഒരു ആകാംക്ഷ ഉണ്ടായിരന്നു

    മേജര് രവി ചിത്രത്തില് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അദ്ദേഹം ചെയ്ത മൂന്നാം ചിത്രം ആണ് ... കഥ വളരെ realistic ആയതു കൊണ്ട് നായകന് ‘ എന്നെ അറസ്റ്റ് ‘ ചെയ്യു ടൈപ്പ് സീനുകള് ഇല്ലാത്തതു കൊണ്ടാകാം..അത് അര്ഹിച്ച വിജയം ലഭിച്ചില്ല ...ദേശ സ്നേഹം ഉണര്ത്തിയ നല്ല ചിത്രമായ കീര്ത്തിചക്രക്കും , മിഷനും ശേഷം പിന്നീടു ട്രാക്ക് മാറി പോയി മേജര് രവി ..അവസാനം ഒക്കെ എവിടെയോ പോയി :( വീണ്ടും അദ്ദേഹം പഴയ ട്രാക്കിന്റെ അടുക്കല് എത്തുന്നു പിക്കറ്റ് 43 യിലൂടെ B-)

    വലിയ സംഭവങ്ങള് ഒന്നുമില്ലാതെ സാധാരണ രീതിയില് നീങ്ങിയ ആദ്യ പകുതി .. പട്ടിയും ആയിട്ടുള്ള നല്ല നിമിഷങ്ങള് ഒക്കെ ഉള്ളത് കൊണ്ട് എനിക്ക് രസകരമായി ... രണ്ടാം പകുതിയും മോശമല്ലാതെ പോയി ..ക്ലൈമാക്സില് സ്ഥിരം ക്ലിഷേ heroism കഴിഞ്ഞു പിന്നീടു രോമാഞ്ചം ഉണര്ത്തിയ സീനുകള് ...എന്റെ കണ്ണ് നിറച്ച കുറച്ചു സീനുകള് ... ആ ക്ലൈമാക്സ് തന്നെ ആണ് സിനിമയുടെ നട്ടെല്ലും

    വളരെ മികച്ച ആശയം ..മോശമല്ലാത്ത തിരകഥ ... മികച്ച വിഷ്വല്സ് .. നല്ല എഡിറ്റിംഗ് ... നല്ല അവതരണം

    എനിക്ക് വളരെ താല്പര്യം ഉള്ള ഒരു വിഷയം ആണ് indo-pak relationship ...രണ്ടു സ്ഥലത്തും അയാള് രാജ്യം ശത്രു രാജ്യം എന്ന കളങ്കം വീണും പോയി :( ഇത്തരം സിനിമകളിലൂടെ എന്തെങ്കിലും ചെയ്യാന് ആകുമെങ്കില് അത് നല്ലത് ആണ് ... ഇതില് ക്ലൈമാക്സ് എത്തുന്നത് വരെ emotional attachment ഉണ്ടാക്കുന്നതില് മേജര് രവി ഒരു പരുതി വരെയേ വിജയിച്ചിട്ടുള്ള് ...അതാണ് പടത്തിന്റെ ഒരു പോരായ്മയും ...[ നല്ല നര്മങ്ങള് നിറച്ചും നമ്മുടെ emotions നന്നായി വര്ക്ക് ഔട്ട് ചെയ്ത സിനിമ ആയിരുന്നു ഫില്മിസ്ത്താന് ]
    പിന്നെ പോരായ്മ ആയി തോന്നിയത് .. കടുകട്ടി ഇംഗ്ലീഷ് ഡയലോഗസ് പലപ്പോഴും ആ താരങ്ങളുടെ കയ്യില് നില്ക്കുന്നില്ലായിരുന്നു ..
    മേജര് രവിയുടെ ലാല് ആരാധന അതിനു വേണ്ടി മാത്രം ഒരു ആവശ്യവും ഇല്ലാത്ത opening സീന് ..ചെല ഡയലോഗ്സില് subtitle ഇല്ലാത്തതു മുട്ടന് തേപ്പായി പോയി :( നാട്ടുംപുറത്തുള്ള നായികയുടെ casting വളരെ മോശം

    പ്രകടനങ്ങള് :
    പ്രിട്വി – പുള്ളിയില് എല്ലാരും അര്പ്പിച്ച വിശ്വാസം പുള്ളി കാത്തു
    ജാവേദ് - വളരെ നാച്ചുറല് ആയിരുന്നു
    Baccardi - ഇതിലെ നായ - well trained dog
    രഞ്ചി പണിക്കര് പിന്നെ എല്ലാരും നന്നായി

    verdict : 3.5 /5
    സിനിമയുടെ നല്ല ഉദേഷത്തിനും ...അവര് കാശ്മീറില് പോയി ചെയ്ത അധ്വാനത്തിനും ഒരു തവണ കാണാം ഈ picket 43
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Macha , Was Searching For Ur Rvw

  4. #3
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    Thanks bhai.....



  5. #4
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by Mayavi 369 View Post
    Thx Macha , Was Searching For Ur Rvw
    db error aayirnnu uchakku :(
    picket kandittu ippam vanne ullu
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  6. #5
    FK Regular Anu N's Avatar
    Join Date
    Nov 2012
    Location
    Bangalore
    Posts
    670

    Default

    Thanks machane..

  7. #6

    Default

    Thanks ksheru

  8. #7
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Machanae...

  9. #8
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  10. #9
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default

    Thanks ksheru


    ENNU NINTE MOIDEEN

  11. #10
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,751

    Default

    Thanks macha

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •