Page 1 of 4 123 ... LastLast
Results 1 to 10 of 39

Thread: ► ►PICKET 43il ninnu vanne MILI kande MARIYAM MUKKiLe RASAMiLathe KazhachakkaL ◄◄

  1. #1
    FK Citizen iddivettu shamsu's Avatar
    Join Date
    Jul 2011
    Location
    DhaRavI
    Posts
    11,604

    Red face ► ►PICKET 43il ninnu vanne MILI kande MARIYAM MUKKiLe RASAMiLathe KazhachakkaL ◄◄


    4 in 1 NATIONAL STAR's New year REVIEW


    4 Films From Angalamy Carnival Date 23/1/2015

    പിക്കറ്റ് 43


    കോമാളികളായി മാത്രം സിനിമകളിൽ ചിത്രീകരിക്കപ്പെട്ട് കൊണ്ടിരുന്ന പട്ടാളക്കാരുടെ ശരിക്കുള്ള അന്തസ്സും ജോലിയുടെ മഹിമയും പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുത്ത ചിത്രമാണു കീർത്തി ചക്ര. മേജർ രവി എന്ന മുൻ പട്ടാളക്കാരൻ തന്റെ അനുഭവങ്ങളുടെ പുസ്തകത്തിൽ നിന്ന് ഒരേട് പറിച്ചെടുത്ത് സിനിമയാക്കിയപ്പോൾ അത് ഒരു അവിസ്മരണീയ അനുഭവമായി ചരിത്രമായി.. എന്നാൽ പിന്നീട് വീണ്ടും വീണ്ടും പട്ടാളകഥകൾ പറഞ്ഞ് വന്നപ്പോൾ അത് പ്രേക്ഷകർക്ക് അത്ര സുഖകരമായ ഒരു അനുഭവമായിരുന്നില്ല സമ്മാനിച്ചത്. അതു കൊണ്ട് തന്നെ പിക്കറ്റ് 43 എന്ന പടവുമായി മേജർ വീണ്ടുമെത്തുമ്പോൾ പ്രതീക്ഷകളുടെ ഒരു തരിമ്പ് പോലുമില്ലായിരുന്നു

    കഥ

    ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിന്റെ കഥകളാണു ഒരു പട്ടാള സിനിമയിൽ നിന്ന് പ്രതീക്ഷിക്കുന്നതെങ്കിലും കേവലം യുദ്ധം എന്നതിലുപരിയായി പട്ടാളക്കാരുടെ വികാരങ്ങളും അനുഭവങ്ങളും പ്രണയവുമൊക്കെ ചർച്ചചെയ്യപ്പെടുന്ന സിനിമകളാണു അധികവും ഇറങ്ങുന്നത്. പിക്കറ്റ് 43 എന്ന സിനിമ പറയുന്നത് അത്തരത്തിലൊരു കഥയാണു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികളിൽ ഒറ്റയ്ക്ക് കാവൽ നിൽക്കുന്ന
    പട്ടാളക്കാരുടെ കഥ. മോഹൻലാലിന്റെ വിവരണത്തോടെ ആരംഭിക്കുന്ന പിക്കറ്റ് 43 ഹവിൽദാർ ഹരീന്ദ്രൻ എന്ന അത്തരത്തിലുള്ള പട്ടാളക്കാരന്റെ കഥയാണു പറയുന്നത്. ഇന്ത്യ - പാകിസ്ഥാൻ അതിർത്തിയിൽ ഉള്ള പികെറ്റ്-43 യിലെ കാവൽ ജവാൻ ശത്രുക്കളുടെ ആക്രമണത്തിൽ അതിധാരുണമായി കൊല്ലപ്പെടുന്നു. നാട്ടിലേക്കു ലീവിന് പോകാൻ തയ്യാർ എടുത്തിരുന്ന ഹരിക്ക് പിക്കെറ്റ് -43 യിലേക്ക് പോസ്റ്റിങ്ങ്* ലഭിക്കുന്നു. മനസില്ലാ - മനസ്സോടെ ഹരി പിക്കെറ്റ് 43 യിൽ എത്തുന്നു. ഹരിക്ക് കൂട്ടിനു ഇന്ത്യൻ ആർമിയിലെ ഏറ്റവും
    മികച്ച സ്നിഫേർ നായ "ബക്കാർഡിയും". ഏതു നിമിഷവും ഉണ്ടായേക്കാവുന്ന നുഴഞ്ഞു കയറ്റക്കാരുടെ ആക്രമണം ചെറുത്തു തോല്പിക്കാൻ സദാ ജാഗരൂകരായിരിക്കുന്ന ഒരു ഇന്ത്യൻ പട്ടാളക്കാരനും, ഒരു പാകിസ്താൻ പട്ടാളക്കാരനും. അവർക്കിടയിൽ LOC എന്ന് വിളിക്കപെടുന്ന അതിർത്തി രേഖയും. ഈ പറഞ്ഞ പിക്കെറ്റ് -43 യിലെ നേർകാഴ്ചകൾ ആണ് ഈ ചിത്രം പ്രേക്ഷകർക്ക്* പകർന്നു നല്കുന്നത്. ശത്രുക്കളെന്ന് ലോകം വിളിക്കുന്ന ഇന്ത്യക്കാരന്റെയും പാക്കിസ്ഥാനിയുടെയും സൗഹൃദത്തിന്റെ കഥ പിക്കറ്റ് 43 പറയുന്നു.

    വിശകലനം

    പട്ടാള കഥകൾ ഒരുപാട് സമ്മാനിച്ചിട്ടുള്ള മേജർ രവിയിൽ നിന്ന് ഇത്തവണ ഒരു മികച്ച ചിത്രം തന്നെ ആണ് ലഭിച്ചത്. അതി സാഹസിക യുദ്ധരംഗങ്ങളോ , പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ക്ലൈമാക്സ്* രംഗങ്ങളോ, പഞ്ച് ഡയലോഗ്കളോ ഒന്നും തന്നെ ഈ ചിത്രത്തിൽ ഇല്ല. പിക്കെറ്റ് 43 യിലെ കാഴ്ച്ചകൾ ഒട്ടും അതിശയോക്തി കലർത്താതെ ഒരു 1.45 മണിക്കൂർ ചിത്രമാക്കി മാറ്റുന്നതിൽ സംവിധായകൻ വിജയിച്ചു.ഹരിയെ
    അവതരിപ്പിച്ച പ്രിത്വിരാജിന്റെ അഭിനയ മികവു എടുത്തു പറയേണ്ടത് തന്നെയാണ്.തന്നിൽ പ്രേക്ഷകർ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനോട് നീതി പുലർത്തുന്ന സിനിമകൾ ഇനിയും തിരഞ്ഞെടുക്കാൻപൃഥ്വിരാജിനു കഴിയട്ടെ. രണ്*ജി പണിക്കരുടെ അഭിനയം പലപ്പോഴും അരോചകം ആയിരുന്നെങ്കിലും, ക്ലൈമാക്സ്* സീനിൽകയ്യടി നേടി. പാകിസ്താൻപട്ടാളകാരനായ മുഷറഫിനെ അവതരിപ്പിച്ച ജാവേദ്* ജഫ്ഫ്രെയുടെ അഭിനയം മികച്ച നിലവാരം തന്നെ പുലർത്തി. "എല്ലാ പാകിസ്ഥാനികളും നമ്മുടെ ശത്രുക്കൾ അല്ല...ശത്രുക്കളിൽ പോലും മിത്രങ്ങൾ ഉണ്ട്" എന്ന വലിയ സന്ദേശം ഈ ചിത്രം പ്രേക്ഷകർക്ക്* മുന്നിൽകാട്ടി തരുന്നു. പാകിസ്താൻ പട്ടാള കാരന്റെ ജീവൻ തിരിച്ചു കിട്ടാനായി ,ഈ സിനിമ
    കണ്ട ഓരോ പ്രേക്ഷകനും ആഗ്രഹിച്ചു എങ്കിൽ , സംവിധായകന് തന്റെ ലക്ഷ്യത്തിൽ വിജയിച്ചു എന്ന് ഉറപ്പിക്കാം. യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കുന്നത് " ഇന്ത്യക്കും , പാകിസ്ഥാനും ഇടയിൽ നുഴഞ്ഞു കയറ്റക്കാർ ഇല്ലാതെ, തമ്മിൽ വേർതിരിക്കുന്ന അതിരുകൾ ഇല്ലാതെ , ഇരു കൂട്ടരും സഹോദര്യത്തിൽ കഴിയുന്ന നാളിൽ ആയിരിക്കും "എന്ന് സംവിധായകൻ നമ്മെ ഓർമിപ്പിക്കുന്നു.

    കശ്മീരിന്റെ ഭംഗി ഒപ്പിയെടുക്കുന്നതിൽ ക്യാമറ മാൻ ആയ ജോമോൻ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. രതീഷ്* വേഗയുടെ ഈണങ്ങൾക്ക് വലിയ ജനപ്രീതി നേടാൻ കഴിഞ്ഞില്ലെങ്കിലും, പാട്ടുകൾ മോശമാക്കിയില്ല. എഡിറ്റിങ്ങും നല്ല നിലവാരം പുലർത്തി. ചിത്രത്തിൽ മോഹൻലാലിനെ പലയിടത്തായി ഉയർത്തി കാട്ടിയത് മോഹൻലാൽഫാൻസിന്റെ കയ്യടി നേടാൻ വേണ്ടിയുള്ള ഒരു തന്ത്രമായിരിക്കണം ചുരുക്കത്തിൽ ഒരു
    മികച്ച പട്ടാള കഥ..തന്മയത്വം നിറഞ്ഞ, മിതത്വം പാലിച്ച അവതരണ ശൈലി. പ്രിത്വിയുടെയും, ജവേധിന്റെയും മികച്ച അഭിനയ മുഹൂർത്തങ്ങൾ. ഇതൊക്കെയാണ് ഈ ചിത്രത്തിന്റെ മുഖ മുദ്ര. ഇന്ത്യൻ ആർമിയെ സ്നേഹിക്കുന്ന, ഇന്ത്യയെ സ്നേഹിക്കുന്ന ഏതൊരാൾക്കും ഈ ചിത്രം ഇഷ്ടപെടും.

    പ്രേക്ഷക പ്രതികരണം.

    പൃഥ്വിരാജിന്റെ പേരു പരാമർശിച്ചാൽ തന്നെ കൂവലുകൾ ആർത്തിയിരമ്പി എത്തിയിരുന്ന കാലത്തു നിന്നും പൃഥ്വിരാജിന്റെ വരവിനു മുന്നോടിയായി തന്നെ കയ്യടികൾ ആരംഭിക്കുന്ന പുതിയ കാലത്തെ ഈ പൃഥ്വി സിനിമയും പ്രേക്ഷകർ ഹർഷാരവങ്ങളോടെ ഏറ്റുവാങ്ങുന്നു.

    ബോക്സോഫീസ് സാധ്യത.

    പുതുവർഷത്തിൽ ഇറങ്ങിയ മലയാള സിനിമകളിൽ ഏറ്റവു നല്ലത് എന്ന അഭിപ്രായം നേടിയത് ഈ സിനിമയെ വിജയ ചിത്രങ്ങളുടെ പട്ടികയിലെത്തിക്കും.

    റേറ്റിംഗ് 3.5 /5

    അടിക്കുറിപ്പ് : ഈ സിനിമ കണ്ടാൽ ദേശഭക്തി ഉത്പാദിപ്പിക്കപ്പെടുമോ എന്നൊക്കെ പരിഹസിക്കുന്നവർ ചിരി ഉത്പാദിപ്പിക്കപ്പെടുന്ന ചിത്രങ്ങൾ മാത്രം കണ്ട് തൃപ്തിയടയുന്നതായിരിക്കും നല്ലത്.

    Last edited by iddivettu shamsu; 01-25-2015 at 09:10 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen iddivettu shamsu's Avatar
    Join Date
    Jul 2011
    Location
    DhaRavI
    Posts
    11,604

    Default

    മിലി

    നല്ലതാകട്ടെ ചീത്തയാകട്ടെ മലയാളത്തിൽ ന്യൂജനറേഷൻ സിനിമകൾക്ക് തുടക്കം കുറിച്ച സിനിമയാണു ട്രാഫിക്ക്. മലയാള സിനിമയുടെ ഗതി തന്നെ മാറ്റി മറിച്ച ആ സിനിമ പുറത്തിറങ്ങിയത് 2009 ല് ആണു. ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന പരാജയ ചിത്രത്തിനു ശേഷം രാജേഷ് പിള്ളയാണു സഞ്ജു ബോബി തിരകഥയിൽ ആ സിനിമ ഒരുക്കിയത്. അതിനു ശേഷം 5 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം രാജേഷ് പിള്ള പ്രേക്ഷകരുടെ മുമ്പിൽ പുതിയ ചിത്രവുമായി എത്തി. മിലി. അമലപോൾ കേന്ദ്രകഥാപാത്രമായ ഈ സിനിമയിൽ നിവിൻ പോളി, പ്രവീണ, സായ്കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ട്രാഫിക്കിനു ശേഷം ഇത്രയും നീണ്ട ഇടവേള സംഭവിച്ചത് ട്രാഫിക്കിനേക്കാൾ മികച്ച സിനിമ ഒരുക്കാനുള്ള സംവിധായകന്റെ കാത്തിരിപ്പായിരുന്നു എന്നൊന്നും തെറ്റിദ്ധരിച്ചേക്കരുതെ. ട്രാഫിക്കിനെ ഹിന്ദിയിലേക്ക് മൊഴി മാറ്റം നടത്താൻ ശ്രമിച്ച് നഷ്ട്ടപ്പെട്ടതാണു രാജേഷ് പിള്ളയുടെ മൂന്നു വർഷം. എന്തായാലും മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പിനു വിരാമമിട്ട് മഹേഷ് നാരായണന്റെ തിരകഥയിൽ മിലി എത്തി.

    കഥ



    മിലി എന്നത് ഒരു പ്രതീകം മാത്രമാണു. അത് ആണായിരിക്കാം പെണ്ണായിരിക്കാം. നമ്മുടെ ഇടയിൽ അല്ലെങ്കിൽ നമ്മളിൽ ഒരു മിലിയുണ്ട്. മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാത്ത മക്കൾ കഴിവ് കെട്ടവരാണു എന്ന് മുദ്രകുത്തുപ്പെടുമ്പോൾ സ്വയം ഉൾവലിയുന്ന പ്രകൃതമായി പോകുന്ന കുട്ടികളുണ്ട്. അവരിലൊരാളാണു മിലി. പ്രൊഫസറായ അഛന്റെ പഠനത്തിൽ കഴിവു കുറഞ്ഞ മകൾ. അഛന്റെ കംഫർട്ട് സോണിൽ നിന്ന് മാറി ഒറ്റയ്ക്ക് ജീവിക്കാൻ ഭയമുള്ള മിലിയെ അഛൻ കോളേജ് പഠനത്തിനു ശേഷം ടൗണിലെ ഹോസ്റ്റലിൽ നിർത്തുന്നു. ഒരു ഡേ കെയറിൽ ജോലി നോക്കുന്ന മിലിയിൽ മറ്റുള്ളവരുമായി അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരുപാട് പ്രത്യേകതകൾ ഉണ്ടായിരുന്നു. മിലിയുടെ അഛന്റെ പഴയ സ്റ്റുഡന്റ് ആയ ഡോക്ടർ നാൻസിയാണു മിലിയുടെ ലോക്കൽ ഗാർഡിയൻ സ്ഥാനത്ത്. ഡേ കെയറിൽ ജോലി നഷ്ടപ്പെടുന്ന മിലി താൻ സ്നേഹിക്കാൻ ആഗ്രഹിക്കുന്ന ആളിനെ കൂട്ടുകാരി സ്വന്തമാക്കി എന്നറിയുന്നതോടെ കൂടുതൽ തളരുന്നു. ആത്മഹത്യ ചെയ്യാൻ ചിന്തിക്കുന്നുവെങ്കിലും കൂട്ടുകാരിയുടെ പ്രണയം വിജയമല്ല എന്നറിഞ്ഞ് പിന്മാറുന്നു. നാൻസിയുടെ ബ്രദർ നവീൻ ഒരു വലിയ കമ്പനിയിലെ എച് ആർ വിഭാഗത്തിലാണു ജോലി ചെയ്യുന്നത് (എന്ന് തോന്നുന്നു) മിലിയുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന നവീൻ മിലിയോട് കംഫർട്ട് സോണിൽ നിന്ന് മാറി സ്വയം പര്യാപ്തത നേടാൻ ഉപദേശിക്കുന്നു. അങ്ങനെ മിലി ഒരു പുതിയ മിലിയാവുന്നു. അതെങ്ങനെ എന്നതാണു സിനിമ.



    നല്ലത്
    1. മിലിയായുള്ള അമല പോളിന്റെ അഭിനയമാണു ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. പക്വതയാർന്ന അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിയ്ക്കാൻ അമലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
    2. വളരെ നാളുകൾക്ക് ശേഷം സായ്കുമാറിന്റെ മികച്ച പ്രകടനം.
    3. കണ്ണിനു കുളിർമയേകുന്ന സീനുകളും കാതിനിമ്പമുള്ള സംഗീതവും മിലിയെ സുന്ദരിയാക്കുന്നു.
    4. ചിലപ്പോഴൊക്കെ ചിന്തിപ്പിക്കുകയും ചിലപ്പോൾ കണ്ണു നിറയിക്കുകയും ചെയ്യുന്ന മനോഹര രംഗങ്ങളും അതു പോലെ തന്നെ പലപ്പോഴും ഉപദേശപ്രസംഗമായി മാറി പോകുമായിരുന്ന സീനുകളെ പാളിപ്പോവാതെ പിടിച്ച് നിർത്തിയ സങ്കീർണ്ണതകളില്ലാത്ത തിരകഥ.
    5. ട്രാഫിക്കിൽ നിന്ന് മിലിയിലേക്കുള്ള ദൂരം തന്റെ വളർച്ചയുടെതാണെന്ന് തെളിയിച്ച രാജേഷ് പിള്ളയുടെ സംവിധാന ശൈലി
    6. അപ്രധാനമായ കഥാപാത്രമായിട്ട് കൂടി ഈ സിനിമയിൽ അഭിനയിക്കാൻ കാണിച്ച മനസ്സിനു നിവിൻ പോളിയ്ക്കിരിക്കട്ടെ ഒരു തൂവൽ. ആദ്യപകുതിയിൽ കാര്യമായ റോളില്ലെങ്കിലും രണ്ടാം പകുതിയിൽ നിവിൻ തന്റെ സാന്നിധ്യം നന്നായി അറിയിച്ചു.
    നന്നാവാഞ്ഞത്.


    ഇത്തരമൊരു പ്രമേയം സിനിമയാക്കുമ്പോൾ ഉണ്ടാകേണ്ടിയിരുന്ന ടച്ചിംഗ് സീനുകളുടെ അഭാവം മിലിയുടെ പാത്രസൃഷ്ടിയിലും കഥാപാത്രത്തിന്റെ സ്വഭാവഗതിയിലുണ്ടാകുന്ന വ്യതിയാനത്തിലും പ്രേക്ഷകനെ കൂടെ കൊണ്ട് പോകുന്നതിൽ കുറച്ച് കൂടി ആഴത്തിലുള്ള സീനുകൾ തിരകഥയിൽ ഇല്ല എന്നത് മിലിയെ എക്കാലവും ഓർത്തിരിക്കുന്ന ഒരു സിനിമയാക്കി മാറ്റുന്നതിൽ പിന്നോട്ടടിക്കുന്നു എന്നത് ഒഴിച്ച് നിർത്തിയാൽ മറ്റ് ന്യൂനതകളൊന്നും ചിത്രത്തിൽ എടുത്ത് പറയേണ്ടതായിട്ടില്ല.
    പ്രേക്ഷക പ്രതികരണം.


    രാജേഷ് പിള്ളയിൽ നിന്ന് മറ്റൊരു ട്രാഫിക്ക് പ്രതീക്ഷിച്ചുവരുന്നവർ നിരാശരാവും. എന്നാൽ ബഹളങ്ങളില്ലാതെ നല്ല ഒരു സിനിമ കാണണം എന്നതാണു ഉദ്ദേശമെങ്കിൽ തീർച്ചയായും മിലി ആസ്വാദ്യകരമാണു.


    ബോക്സോഫീസ് സാധ്യത.

    വലിയ റിലീസുകൾക്കിടയിൽ പെട്ട് ഞെരിഞ്ഞമർന്ന് ഇല്ലാതാവേണ്ടതല്ല ഈ മിലി. പ്രതിബന്ധങ്ങളെ അതിജീവിച്ച് വിജയിക്കേണ്ടവൾ തന്നെയാണു.
    റേറ്റിംഗ്: 3/5



    അടിക്കുറിപ്പ്: ഇത് ഹൈക്ലാസ് ചിത്രം അതു കൊണ്ട് ലോ ക്ലാസുകാക്ക് ഇഷ്ടപ്പെടില്ല എന്നൊക്കെ പറയാൻ പാടോ.. നമുക്കൊക്കെ ആകെ ഒരു ക്ലാസല്ലേ ഉള്ളു..!!!
    Last edited by iddivettu shamsu; 01-25-2015 at 09:06 PM.

  4. #3
    FK Citizen iddivettu shamsu's Avatar
    Join Date
    Jul 2011
    Location
    DhaRavI
    Posts
    11,604

    Default

    മറിയം മുക്ക്


    പത്മരാജനും ലോഹിതദാസും ഒഴിച്ചിട്ട കസേരയിലേയ്ക്ക് ഇതാ മലയാളത്തിന്റെ ഭാവി വാഗ്ദാനം എന്ന വിശേഷിക്കപ്പെട്ട തിരകഥാകൃത്തായിരുന്നു ജയിംസ് ആൽബർട്ട്. എന്നാൽ ക്ലാസ്മേറ്റ്സ് എന്ന ഒരൊറ്റ ചിത്രത്തിനു ശേഷം വന്ന സിനിമകളിലൂടെ ആ മഹാപ്രതിഭകളുടെ പേരിന്റെ കൂട്ടത്തിൽ പറയാൻ പോലും താൻ അർഹനല്ലാ എന്ന് അദ്ദേഹം തന്നെ തെളിയിക്കുകയുണ്ടായി. സ്വന്തമായി തിരകഥയെഴുതിയ ചിത്രങ്ങൾ സംവിധാനം ചെയ്ത് മറ്റുള്ളവർ മോശമാക്കുന്നതു കൊണ്ടാണു സിനിമകൾ വിജയിക്കാത്തത് എന്ന തോന്നൽ കൊണ്ടാകാം ജയിംസ് ആൽബർട്ടിനും ആ മോഹമുദിച്ചു. രചന സംവിധാനം ജയിംസ് ആൽബർട്ട്. രഞ്ജൻ പ്രമോദടക്കമുള്ള ഉദാഹരണങ്ങൾ മുന്നിലുണ്ടായിട്ടും മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെയ്ക്കാതെ ആ സിനിമ ഇറങ്ങി. ഫഹദ് ഫാസിൽ നായകനായ മറിയം മുക്ക്.



    കഥാസാരം.


    മറിയം മുക്ക് ഒരു കടലോരഗ്രാമമാണു. പോർച്ചുഗ്ഗിസുകാരും ഡച്ചുകാരം ഇംഗ്ലീഷുകാരുമൊക്കെ അധിനിവേശപ്പെടുത്തിയ ആ ഗ്രാമത്തിനു മറിയം മുക്ക് എന്ന പേരുവരാൻ കാരണം പോർച്ചുഗീസുകാർ അവിടെ സ്ഥാപിച്ചിരുന്ന കന്യകമറിയമിന്റെ രൂപക്കൂട് മൂലമാണു. ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട് പിന്നീട് കോളിളക്കിയ കടലിനോട് ജയിച്ച് വന്നിട്ടും തേങ്ങ തലയിൽ വീണു മരിച്ച അഛനുമുള്ള ഫെലിക്സ് ആണു മറിയം മുക്കിലെ കേന്ദ്രകഥാപാത്രം. അപ്പൻ മരിച്ച ഫെലിക്സിനെ തലതൊട്ടപ്പൻ മരിയൻ ആശാൻ വളർത്തുന്നു. ആശാന്റെ വലം കൈയ്യായി കടപ്പുറത്തെ കൊള്ളരുതായ്മകൾക്ക് ചുക്കാൻ പിടിച്ച് ഫെലിക്സ് വളർന്നു. ആശാൻ ഫെലിക്സിന്റെ ചങ്കൂറ്റത്തെ ചൂഷണം ചെയ്ത് കടപ്പുറത്തെ കിരീടമില്ലാത്ത രാജാവായി.. എന്നാൽ ഫെലിക്സിന്റെ എടുത്തു ചാട്ടങ്ങൾക്ക് കടിഞ്ഞാണിടാൻ ഒരു നാൾ അവൾ മാതാവിന്റെ രൂപത്തിലെത്തി. സലോമി ഫെലിക്സിന്റെ കളിക്കൂട്ടുകാരി. പുറത്ത് പറയാൻ പറ്റാത്ത ഒരു സംഗതിയുടെ പേരിൽ ഫെലിക്സിനു സലോമിയുടെ മുന്നിൽ മുട്ടു മടക്കേണ്ടിവന്നു. ഫെലിക്സിനെ ആശാന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ സലോമി നടത്തുന്ന നീക്കങ്ങൾക്ക് അറിഞ്ഞു കൊണ്ട് ഫെലിക്സിനു വഴങ്ങി കൊടുക്കേണ്ടി വരുന്നു. ഇത് ഫെലിക്സും ആശാനും തമ്മിൽ തെറ്റാൻ ഇടയാക്കുന്നു. അങ്ങനെ മറിയം മുക്ക് സംഘർഷഭരിതമായി നീങ്ങി കൊണ്ടിരിക്കുമ്പോഴാണുഎല്ലാവരെയും അമ്പരിപ്പിച്ച് കൊണ്ട് ആ അത്ഭുതം മറിയം മുക്കിൽ സംഭവിക്കുന്നത്.
    ചിന്ത


    ഫഹദ് ഫാസിലിനൊടൊപ്പം പുതുമുഖ നടി സന നായികയായ ജയിംസ് ആൽബർട്ടിന്റെ ഈ കന്നി സംവിധായക സംരംഭത്തിന്റെ തുടക്കം ഗംഭീരമായിരുന്നു. പിന്നീടങ്ങോട്ട് സിനിമ കത്തിക്കയറി. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേയ്ക്കാണു നീങ്ങുന്നത് എന്ന് തോന്നിപ്പിക്കുന്ന അത്രമികച്ച പ്രകടനം. മെട്രോയുവാവായി തിളങ്ങുന്ന ഫഹദിന്റെ മുക്കുവ വേഷപകർച്ച ആ നടന്റെ വിസ്മയിപ്പിക്കുന്ന അഭിനയ സാധ്യതകളെ പ്രേക്ഷകർക്ക് മുമ്പിൽ തുറന്ന് കാണിക്കപ്പെടുന്നു. സനയ്ക്ക് കാര്യമായി ചെയ്യാനില്ലെങ്കിലും മറ്റ് സഹനടീ നടന്മാരെല്ലാം തന്നെ മറിയം മുക്കിനെ ഒരു രസികൻ മുക്കാക്കി മാറ്റുന്നതിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. റെഡിഷ് കളർന്ന കളർ ടോണിൽ മറിയം മുക്കിലെ കാഴ്ച്ചകൾ മികച്ച പശ്ചാത്തല സംഗീതത്തിന്റെയും ഗാനങ്ങളുടെയും അകമ്പടിയോടെ പ്രേക്ഷകർക്ക് താല്പര്യമുള്ളവാക്കുന്ന തരത്തിൽ അവതരിപ്പിക്കാൻ സംവിധായകനു സാധിച്ചു. അങ്ങനെ കാര്യങ്ങളെല്ലാം ഭംഗിയായി നീങ്ങി. ഇടവേള വരെ..!!
    മറുചിന്ത.


    ഇടവേളയ്ക്ക് ശേഷം എല്ലാം തകിടം മറിയുകയാണു. ഈ സിനിമയുടെ സസ്പെൻസ് എന്ന ഘടകം സിനിമ ശ്രദ്ധിച്ചിരിക്കുന്നവർക്ക് ഇന്റർവെലിനു മുൻപേ ഊഹിക്കാവുന്നതേ ഉള്ളു. അതിനു ശേഷം സംഭവിക്കുന്ന കാര്യങ്ങളിൽ വിശ്വാസത്തിന്റെ പേരിലുള്ള മുതലെടുപ്പുകളെയൊക്കെ പരിഹസിക്കാൻ തിരകഥാകൃത്ത് ശ്രമിക്കുന്നുണ്ടെങ്കിലും പി കെ കണ്ട് കഴിഞ്ഞ മലയാളികൾക്കിടയിൽ അതൊന്നും ഒരു ചലനവുമുണ്ടാക്കാൻ പോകുന്നില്ല. ആദ്യ സിനിമ എന്ന നിലയിൽ സംവിധാനത്തിൽ പാളിച്ചകൾ ഉണ്ടായിലെങ്കിലും തിരകഥാകൃത്തെന്ന നിലയിൽ ജയിംസ് ആൽബർട്ട് ഇടവേളയ്ക്ക് ശേഷം പരാജിതനാവുകയാണുണ്ടായത്. ചെമ്മീന്റെ ഒരു ന്യൂജനറേഷൻ വേർഷൻ എന്ന തോന്നിപ്പിക്കൽ അജു വർഗീസിന്റെ വരവോടെ പ്രേക്ഷകരിൽ ഉണ്ടാക്കാൻ അറിഞ്ഞോ അറിയാതെയോ ശ്രമിച്ചിട്ടുണ്ട്. ഇത്തരമൊരു പ്രമേയം അവതരിപ്പിക്കുമ്പോൾ കാത്ത് സൂക്ഷിക്കേണ്ട മിനിമം നിലവാരത്തിനേക്കാളും ഒരുപാട് മുകളിൽ പോകുന്ന ആദ്യപകുതിയും പരമാവധി താഴേയ്ക്ക് പോകുന്ന രണ്ടാം പകുതിയും മറിയം മുക്കിനെ വെറുമൊരു ശരാശരിചിത്രമാക്കി മാറ്റുന്നു.
    പ്രേക്ഷക പ്രതികരണം


    സംഭവിക്കാനിരിക്കുന്ന അന്ത്യത്തെ കുറിച്ച് തികഞ്ഞ ധാരണയുള്ള പ്രേക്ഷകനെ ഞെട്ടിക്കാൻ വേണ്ടി ഒന്നും കരുതി വെക്കാൻ സംവിധായകനു കഴിയാതിരുന്നത് കൊണ്ട് നിരാശയോടെ പ്രേക്ഷകർ തിയറ്റർ വിട്ടിറങ്ങി.
    ബോക്സോഫീസ് സാധ്യത.


    ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്ന് ഇറങ്ങിയ മറ്റ് മൂന്ന് മലയാള സിനിമകളുടെ ഭാവി എന്തായിരുന്നാലും സൂപ്പർ ഹിറ്റ് ആകുമായിരുന്ന പടം ഇനി ഒരു വെറും ഹിറ്റെങ്കിലും ആവുമോ എന്നത് മറ്റ് സിനിമകളെ ആശ്രയിക്കേണ്ട ഗതികേടിലായി..!!

    റേറ്റിംഗ്: 2.5 / 5
    അടിക്കുറിപ്പ്: വിശ്വാസം എന്നത് ഊട്ടിയുറപ്പിക്കപ്പെടുന്നത് പലപ്പോഴും തികച്ചും അബദ്ധങ്ങളിലൂടെയാണു എന്ന് ഈ സിനിമ പറഞ്ഞ് പോകുന്നുണ്ട്.. ആ അബദ്ധങ്ങളിലൂടെയാണു നമ്മൾ നമ്മളെ തന്നെ തിരിച്ചറിയുന്നത്. ആ തിരിച്ചറിവില്ലാത്തവർക്ക് വ്രണപ്പെടുമോ ആവോ..!!
    Last edited by iddivettu shamsu; 01-25-2015 at 09:07 PM.

  5. #4
    FK Citizen iddivettu shamsu's Avatar
    Join Date
    Jul 2011
    Location
    DhaRavI
    Posts
    11,604

    Default

    രസം

    തണൽ, അഹം, ജനനി, പകൽ നക്ഷത്രങ്ങൾ തുടങ്ങി മികച്ച സിനിമകൾ ഒരുക്കിയ സംവിധായകനാണു ശ്രീ രാജീവ് നാഥ്. തന്റെ സ്ഥിരം ചേരുവകളിൽ ഒരു പക്ഷെ കൊമേഴ്സ്യൽ സിനിമകളിലേയ്ക്കുള്ള ചുവട് മാറ്റമായിരിക്കും രസം എന്ന സിനിമ കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നത്. ഇന്ദ്രജിത്തിനെ നായകനാക്കി മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന രസത്തിൽ നെടുമുടി വേണു മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.

    കഥ.



    മോഹൻലാൽ സൂപ്പർ സ്റ്റാാർ മോഹൻലാലായി തന്നെയാണു ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നതാണു ഇതിന്റെ പ്രത്യേകത. ദോഹയിൽ രസം എന്ന പേരിൽ റെസ്റ്റോറന്റ് ഗ്രൂപ് നടത്തുന്ന ബാലുവിന്റെ പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനത്തിനായി മോഹൻലാൽ ദോഹയിൽ എത്തുന്നു. ഉദ്ഘാടന വേളയിൽ എഞ്ചിനീയറിംഗും എംബിയെയ്യും എടുത്ത ബാലു എങ്ങനെ ഇത്ര വലിയ ഹോട്ടൽ ഗ്രൂപ്പിന്റെ ഉടമയായി എന്ന കരളലിയിക്കുന്ന കദന കഥ ഫ്ലാഷ്ബാക്കിന്റെ രൂപത്തിൽ മോഹൻലാൽ പറയുകയാണു സുഹൃത്തുക്കളെ പറയുകയാണു.
    ദോഹയിലെ ഒരു വലിയ ബിസിനസ്സ്കാരനു തന്റെ മകളുടെ കല്യാണത്തിനു നാട്ടിലെ പാചകവിദ്ഗ്ദനായ നമ്പൂതിരിയെ വരുത്തണമെന്നുണ്ട്. എന്നാൽ ദോഹയിലോട്ടൊന്നും വരാൻ നമ്പൂതിരി സമ്മതിക്കുന്നില്ല. അതു കൊണ്ട് ബിസിനസ്കാരൻ നമ്പൂതിരിയുടെ അടുത്ത സുഹൃത്തായ സൂപ്പർ സ്റ്റാർ മോഹൻലാലിനോട് സഹായം അഭ്യർത്ഥിക്കും. മോഹൻലാൽ പറഞ്ഞാൽ നമ്പൂതിരിയ്ക്ക് സമ്മതിക്കാതിരിക്കാൻ തരല്യാത്രെ.. അവരു തമ്മിൽ അങ്ങനെ ഒരു ഇരിപ്പുവശാത്രെ.. എന്താ കഥ.. അങ്ങനെ ബിസിനസ്സ്കാരനും മോഹൻലാലും നമ്പൂതിരിയെ ക്ഷണിക്കാൻ ഇല്ലത്തെത്തുന്നു, നമ്പൂതിരി സമ്മതിക്കുന്നു. വയസായോണ്ട് കൂട്ടിനു എംബി എ ബി ടെക്ക് പഠിച്ച് ബാലുവിനെയും കൂട്ടുന്നു.വെറും 1 മണിക്കൂർ 45 മിനുട്ടിനുള്ളിൽ ഫ്ലാഷ്ബ്ബാക്കും പ്രസന്റ് ബ്ലാക്കും എന്തിനു പറയുന്നു ഫ്യൂച്ചർ ബ്ലാക്കും വരെ പറഞ്ഞ് പ്രേക്ഷകരെ മൊത്തത്തിൽ ബ്ലാക്കാക്കി കൊണ്ട് സിനിമ അവസാനിക്കുന്നു.

    നല്ലത്



    വെറും 20 മിനുട്ട് പോലും തികച്ചില്ലാത്ത മോഹൻലാലിന്റെ പ്രകടനം പോസ്റ്ററുകളിൽ നിറഞ്ഞ് നിന്നിരുന്ന തന്റെ പടത്തെ ന്യായീകരിക്കത്തക്കവിധത്തിലായിരുന്നു. തരക്കേടില്ലാത്ത രീതിയിൽ ഇന്ദ്രജിത്തും നെടുമുടി വേണുവും തങ്ങളുടെ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഛായാഗ്രഹണം ശരാശരി നിലവാരം പുലർത്തി.

    മോശം



    രണ്ട് മണിക്കൂർ താഴെ മാത്രം ദൈർഘ്യമായിരുന്നിട്ട് കൂടി പാട്ടുകൾ അരോചകമായി.

    വളരെ മോശം



    പഴഞ്ചൻ രീതിയിലുള്ള സംവിധാനം പണ്ടേ ദുർബല പിന്നെ ഗർഭിണി എന്ന അവസ്ഥയിലേക്ക് രസത്തെ തള്ളിവിടുന്നു.ഒന്നേമുക്കാൽ മണിക്കൂർ മാത്രമുള്ള സിനിമയ്ക്കും ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ സംവിധായകന്റെ കഴിവിനെ സമ്മതിച്ചു കൊടുക്കാതെ തരമില്ല.

    വളരെ വളരെ മോശം



    ഈ സിനിമയ്ക്ക് തിരകഥ എഴുതിയുണ്ടാക്കിയ ആളെയൊക്കെ സമ്മതിക്കണം. അത് വായിച്ച് സംവിധാനം ചെയ്യാൻ ഇറങ്ങിയ രാജീവ് നാഥിന്റെ കാര്യം പോട്ടെയ്ന്ന് വെക്കാം എന്നാൽ ഇതിനു പണം മുടക്കിയ നിർമ്മാതാവിനെ എന്ത് പറയണം. സത്യത്തിൽ ഇത്തരമൊരു ചിത്രം ഒരു വിശകലനം പോലും അർഹിക്കുന്നില്ല. എങ്കിലും മോഹൻലാലിന്റെ തലവെട്ടം കണ്ടു എന്നത് കൊണ്ട് ആരും വഞ്ചിതരാവരുത് എന്നത് കൊണ്ട് പറയുന്നു എന്ന് മാത്രം.

    പ്രേക്ഷക പ്രതികരണം.




    ആരും പേടിക്കണ്ട ഓടിക്കോ..

    ബോക്സോഫീസ് സാധ്യത.



    ഭയാനകം.



    റേറ്റിംഗ്. 1/5

    അടിക്കുറിപ്പ്: രസമുള്ളതെല്ലാം രസമുള്ളതായിടും എന്നതാണല്ലോ രസത്തിന്റെ ഒരു രസം എന്നാണത്രെ.. എന്നാലെ ഈ രസം ഒരു രസവുമില്ല..!!
    Last edited by iddivettu shamsu; 01-25-2015 at 09:08 PM.

  6. #5

    Default

    kalakkan reviews....

  7. #6
    FK Citizen SAM369's Avatar
    Join Date
    Jul 2014
    Location
    Thalassery
    Posts
    6,413

    Default

    Thanks National Star & Idivettu...Gud reviews
    Njan karuthi Idivettu naattil ethinne


  8. #7
    FK Citizen iddivettu shamsu's Avatar
    Join Date
    Jul 2011
    Location
    DhaRavI
    Posts
    11,604

    Default

    Quote Originally Posted by SAM369 View Post
    Thanks National Star & Idivettu...Gud reviews
    Njan karuthi Idivettu naattil ethinne
    mili ozhike ellam ivide release aayitund

  9. Likes SAM369 liked this post
  10. #8
    FK Citizen SAM369's Avatar
    Join Date
    Jul 2014
    Location
    Thalassery
    Posts
    6,413

    Default

    Quote Originally Posted by iddivettu shamsu View Post
    mili ozhike ellam ivide release aayitund
    ennitte onnum kandille


  11. #9
    FK Citizen iddivettu shamsu's Avatar
    Join Date
    Jul 2011
    Location
    DhaRavI
    Posts
    11,604

    Default

    Quote Originally Posted by SAM369 View Post
    ennitte onnum kandille
    picket naalathekku booked

  12. Likes SAM369 liked this post
  13. #10

    Default

    Thanks for the reviews NS and for posting it Idivettu
    HEROES NEVER CHOOSE DESTINY DESTINY CHOOSES THEM

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •