Results 1 to 9 of 9

Thread: പിക്കറ്റ് 43 - നന്നായി അവസാനിച്ച ഒരു ശരാശരി &#

  1. #1
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,236

    Default പിക്കറ്റ് 43 - നന്നായി അവസാനിച്ച ഒരു ശരാശരി &#


    ഒരു പാട് നല്ല അഭിപ്രായങ്ങൾ കേട്ടത് കൊണ്ട് ഇന്നലെ പിക്കറ്റ് 43 കാണാൻ കയറി...കോട്ടയം ധന്യ തീയറ്ററിൽ സെക്കന്റ്* ഷോ...
    തീയറ്ററിൽ പകുതിയിൽ കൂടുതൽ ആളുകള് ഉണ്ടാരുന്നു..ഒരു 60%


    പതിവ് പട്ടാള യുദ്ധക്കഥകൾ മാറ്റി ഒരു പട്ടാള സൌഹൃദം ആരുന്നു ഇത്തവണ മേജർ രവി തിരഞ്ഞെടുത്തത്. അത് തന്നെയാണ് ഈ ചിത്രത്തിലെ പ്രധാന ആകർഷണ ഘടകം. എന്നാൽ ആ പ്രമേയത്തിൽ കൂടുതൽ ഒന്നും പറയാൻ ഇല്ലാതെ ആദ്യ പകുതി കടന്നു പോയി. വീണ്ടും ഒരു ഫ്ലാഷ് ബാക്ക് വെറുപ്പിക്കൽ വന്നെങ്കിലും ആദ്യ പകുതി ഒരു മണിക്കൂറിൽ താഴെ മാത്രമേ ഉള്ളു എന്നത് വലിയ ആശ്വാസം ആയി...


    രണ്ടാം പകുതിയിൽ ആ സൌഹൃദം വളരുന്നതൊക്കെ കൊള്ളാമായിരുന്നു എങ്കിലും ഒരു അതി ഭാവുകത്വം മുഴച്ച് നിന്നു. മുഷറഫ് നെ ഹരീന്ദ്രൻ കേരളത്തിലോട്ടു വിളിക്കുന്നതും മുഷറഫ് ന്റെ നാട്ടിലെ രംഗങ്ങളും ഉദാഹരണം. പിന്നെ ന്യൂ ജനറേഷൻ കാലം ആയത് കൊണ്ടാവും മേജർ രവി വർത്തമാനകാലവും ഭൂത കാലവും ഇടകലർത്തിയുള്ള ആഖ്യാന ശൈലി സ്വീകരിച്ചത്. അതും സാമാന്യം ബോർ ആയിരുന്നു.


    ചിത്രത്തിലെ മികച്ച രംഗങ്ങൾ ക്ലൈമാക്സ് നു തൊട്ടു മുന്പ് ആയിരുന്നു. ആ രംഗങ്ങളിലെ പ്രിത്വിയുടെ അഭിനയത്തെ എത്ര പ്രശംസിച്ചാലും മതി ആവില്ല.കാവിയ തലൈവന് ശേഷം പ്രിത്വിയുടെ നല്ല അഭിനയ രംഗങ്ങൾ.സത്യത്തിൽ ഈ സിനിമയെ ഒരു മോശം സിനിമ എന്ന് ആളുകൾ പറയാതിരിക്കാനുള്ള കാരണം ആ രംഗങ്ങൾ തന്നെയാണ്. അല്ലെങ്കിൽ ഈ സിനിമ യെ രക്ഷിച്ചത് പ്രിത്വിരാജ് എന്ന നടൻ എന്ന് തന്നെ പറയാം.


    ജോമോന്റെ ക്യാമറയും മികച്ചു നിന്നു. രതീഷ്* വേഗ സംഗീതം കൊണ്ട് ആകർഷിച്ചതെയില്ല. ചിത്രത്തിലെ ഒരു പ്രധാന നെഗറ്റീവ് എഡിറ്റിംഗ് ആണെന്ന് പറയേണ്ടി വരും. വെടിവെപ്പ് രംഗങ്ങളിലെ ഷോട്സ് ന്റെ ആവർത്തനവും അത് പോലെ ഒരു സീനിൽ പുറത്ത് നിക്കുന്ന പട്ടി അടുത്ത സെക്കന്റിൽ ടെന്റ് ന്റെ അകത് കിടക്കുന്നതും ഒക്കെ പോരായ്മ ആയി. എന്തായാലും പ്രിത്വിരാജിന്റെ മികവിൽ മേജർ രവി ക്ക് ആരും മോശം പറയാത്ത ഒരു ചിത്രം കിട്ടി.


    പിന്നെ ഇവിടെ കാണുന്ന പോലെ അത്ര നല്ല പ്രതികരണം അല്ല തീയറ്ററിൽ നിന്നും കണ്ട് ഇറങ്ങിയവർക്ക് എന്ന് തോന്നുന്നു. തുടക്കം മോഹൻ ലാൽ സീനുകളിൽ മാത്രം അങ്ങിങ്ങ് ചെറിയ കയ്യടി ഉണ്ടാരുന്നു. അവസാനം ഹരീന്ദ്രൻ നായർ ആയി പ്രിത്വി തകര്ത്തഭിനയിച്ചപ്പോൾ ഞാൻ മാത്രമേ കയ്യടിച്ചു ഉള്ളു. പിന്നെ പടം കഴിഞ്ഞ് കുറെ പേര് മേജർ രവിയേം തെറി പറഞ്ഞു പോകുന്നുണ്ടാരുന്നു.


    ചിത്രം തീയറ്ററിൽ വിജയിക്കുമോ എന്നറിയില്ല. എന്തായാലും പ്രിത്വിരാജ് നു മേജർ രവി ചീത്ത പേര് കൊടുക്കുമോ എന്ന പേടി മാറി.
    Last edited by vipi; 01-25-2015 at 10:52 PM. Reason: spelling mistake

  2. Likes Don Mathew, AnWaR liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks Anna

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  5. #3

    Default

    Quote Originally Posted by vipi View Post

    ചിത്രത്തിലെ മികച്ച രംഗങ്ങൾ ക്ലൈമാക്സ് നു തൊട്ടു മുന്പ് ആയിരുന്നു. ആ രംഗങ്ങളിലെ പ്രിത്വിയുടെ അഭിനയത്തെ എത്ര പ്രശംസിച്ചാലും മതി ആവില്ല.കാവിയ തലൈവന് ശേഷം പ്രിത്വിയുടെ നല്ല അഭിനയ രംഗങ്ങൾ.സത്യത്തിൽ ഈ സിനിമയെ ഒരു മോശം സിനിമ എന്ന് ആളുകൾ പറയാതിരിക്കാനുള്ള കാരണം ആ രംഗങ്ങൾ തന്നെയാണ്. അല്ലെങ്കിൽ ഈ സിനിമ യെ രക്ഷിച്ചത് പ്രിത്വിരാജ് എന്ന നടൻ എന്ന് തന്നെ പറയാം.
    thanks bhai....prithvi chumma thakarthu alle...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  6. #4
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,236

    Default Yess

    Quote Originally Posted by AnWaR View Post
    thanks bhai....prithvi chumma thakarthu alle...
    Prithvi oru paad improved aayittund...pand prithvi ye patti keattirunna oru complaint flexible allennu aarunnu...ini angane aarum parayumennu thonunilla

  7. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxx vipi
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks vipi ...............

  9. #7
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Vipi...

  10. #8
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  11. #9
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thankzzzzzzzzzz

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •