Sponsored Links ::::::::::::::::::::Remove adverts | |
മമ്മൂട്ടി നായകനാകുന്ന
പുതിയ തമിഴ്
ചിത്രത്തിന് പേരൻപ്
എന്ന് പേരിട്ടു.
അത്യഗാധമായ
സ്നേഹമെന്നാണ്
പേരൻപ് എന്ന
വാക്കിനർത്ഥം.
തങ്കമീൻകൾ
എന്ന
ചിത്രത്തിലൂടെ
ഒട്ടേറെ
ദേശീയ പുരസ് കാരങ്ങൾ വാരിക്കൂട്ടിയ റാം
സംവിധാനം ചെയ്യുന്ന ഈ
ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി ആറിനു
കൊടൈക്കനാലിൽ തുടങ്ങും.
എങ്കെയും എപ്പോതും, മങ്കാത്ത,
അങ്ങാടിത്തെരു തുടങ്ങിയ നിരവധി
ചിത്രങ്ങളിലൂടെ പ്രശസ്തയായ
അഞ്ജലിയാണ് പേരൻപിൽ മമ്മൂട്ടിയുടെ
നായികയാകുന്നത്. തങ്കമീൻകളിലൂടെ
മികച്ച ബാലതാരത്തിനുള്ള ദേശീയ
പുരസ്കാരം നേടിയ സാധനയാണ്
ചിത്രത്തിലെ മറ്റൊരു പ്രധാന
വേഷമവതരിപ്പിക്കുന്നത്.
ദുബായിൽ സ്വകാര്യ സന്ദർശനത്തിന് പോയ
മമ്മൂട്ടി നാളെ കൊച്ചിയിൽ
തിരിച്ചെത്തും. നാലിന്
കൊടൈക്കനാലിലേക്ക് തിരിക്കുന്ന മമ്മൂട്ടി
ആദ്യദിവസം തന്നെ പേരൻപിൽ ജോയിൻ
ചെയ്യും. പേരൻപിന്റെ
ചിത്രീകരണം ഒറ്റ ഷെഡ്യൂളിൽ
പൂർത്തിയാക്കാനാണ് ഇപ്പോഴത്തെ
തീരുമാനം. തമിഴ് ചിത്രത്തിന് ശേഷം
വൈറ്റിന്റെ അവസാനഘട്ട
ചിത്രീകരണത്തിൽ പങ്കെടുക്കുന്ന
മമ്മൂട്ടി തുടർന്നഭിനയിക്കുന്നത് നിഥിൻ
രൺജിപണിക്കരുടെയും
ജോണിആന്റണിയുടെയും ചിത്രങ്ങളിലാണ്.
ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ
ബാനറിൽ പി.എൽ. തേനപ്പൻ നിർമ്മിക്കുന്ന
പേരൻപിന്റെ സംഗീത
സംവിധാനം നിർവഹിക്കുന്നത് യുവൻ
ശങ്കർ രാജയാണ്.
Never argue with stupid people, they will drag you down to their level and then beat you with experience.
yuvan Shankar raja music...
MAMMOOTTY AKKI VIJAY PRABHAS YASH
ningal paranjaal vere appeal illa...
@KARNAN mass..