Kiduve........
കാവിലെ പാട്ട് മത്സരത്തില്‍* തോറ്റപ്പോള്‍* "ഫയര്‍*മാന്‍* വരട്ടെ, കാണിച്ചു തരാം" എന്നു പറഞ്ഞവരെ സംബന്ധിച്ചിടത്തോളം 'ഹൃദയഭേദകം' തന്നെയാണ് ഫയര്‍*മാന്‍*.
തിയറ്റര്‍*: ശ്രീകാളീശ്വരി - കൊടുങ്ങല്ലൂര്‍*
നൂണ്* ഷോ
സ്റ്റാറ്റസ്: 99.9785%
സിനിമ തുടങ്ങുന്നതിനു മുന്‍പ് ഒന്നു രണ്ടു പരസ്യ ചിത്രങ്ങള്‍* കാണിച്ചു, അതില്‍* ഒരു പരസ്യത്തിനു നല്ല കയ്യടി ഉണ്ടായിരുന്നു. അടുത്തിരുന്നവരോട് ചോദിച്ചപ്പോളാണ് മനസ്സിലായത് അതിന്റെ 'ഗതാഗതം' നിര്*വഹിച്ച ആള്* തന്നെയാണ് 'മലബാര്‍* ഗോള്‍*ഡ്*' പരസ്യത്തിന്റെയും ഗതാഗതം നിര്*വഹിച്ചത് എന്ന്.
ഫയര്‍*മാന്‍*:-സമീപകാല മലയാള ചിത്രങ്ങളില്‍* ഏറ്റവും മികച്ചത് എന്നു നിസ്സംശയം പറയാം ഈ ചിത്രത്തെ. സംവിധായകനും, റിലീസിന് തൊട്ടു മുന്‍*പു വരെയുള്ള പ്രോമോഷന്സും ഒരു തരത്തിലുമുള്ള പ്രതീക്ഷക്കും വക നല്*കിയിരുന്നില്ലെങ്കിലും സിനിമ തുടങ്ങി ആദ്യത്തെ കുറച്ചു സീനുകള്‍* കഴിഞ്ഞപ്പോള്‍* തന്നെ പടത്തിന്റെ റേന്‍ജ് നമുക്കു ബോധ്യമാവും. ദീപു കരുണാകരന്റെ മുന്‍*കാല ചിത്രങ്ങളെല്ലാം നമ്മള്* മറക്കും. അത്രക്കു ത്രില്ലിംഗ് ആയാണ് തുടക്കം മുതല്‍* അവസാനം വരെയുള്ള ഓരോ രംഗങ്ങളും എടുത്തിരിക്കുന്നത്.
ഈ ചിത്രത്തിന്റെ 'കഥ' എന്താണെന്ന് ചോദിച്ചാല്‍* "ഒരു നഗരത്തില്‍* ഗാസ് നിറച്ച ഒരു ടാങ്കര്‍* ലോറി മറിഞ്ഞു ഏതു സമയവും വന്‍* ദുരന്തം ഉണ്ടാവുമെന്ന അവസ്ഥ ഉണ്ടാവുന്നു. മമ്മുട്ടി അവതരിപ്പിക്കുന്ന വിജയ്* എന്ന ഫയര്‍മാനും സംഘവും ചേര്*ന്ന് അതിനെ എങ്ങനെ തരണം ചെയ്യുന്നു" എന്നതാണ് എന്നു പറയാം. പക്ഷേ ഇത്തരം ഒരു ത്രില്ലര്‍* എങ്ങനെ ത്രില്ലിംഗ് ആയി അവതരിപ്പിച്ചിരിക്കുന്നു എന്നു മനസ്സിലാക്കണമെങ്കില്‍* സിനിമ കാണുക തന്നെ വേണം. ക്ലിഷേ ആയെക്കാംഎന്നു തോന്നുന്ന പല രംഗങ്ങളിലും അതി വിദഗ്ധമായി വ്യത്യസ്തത കൊണ്ടു വരാന്‍* സംവിധായകന്* ശ്രമിച്ചിരിക്കുന്നു. അതു കൊണ്ടു തന്നെ നമ്മള്* പ്രതീക്ഷിക്കുന്നതല്ല പലപ്പോളും സിനിമയില്‍* നടക്കുന്നത്.
മമ്മുട്ടി: തന്റെ സമകാലീനര്‍* പോയിട്ട് ഇന്നത്തെ യുവ നടന്മാര്* പോലും തന്റെ എനര്*ജിയുടെ ഏഴയലത്ത് എത്തില്ല എന്നു ഒരിക്കല്‍* കൂടി തെളിയിച്ചു. നാലക്ഷരം കൂട്ടിപ്പറയുമ്പോള്‍* നാവു കുഴഞ്ഞു തുടങ്ങിയ പല സൂപ്പര്‍* സ്ടാറുകള്‍*ക്കും മമ്മുട്ടി ഇന്നും മാതൃകയാവുന്നത് പത്തോ ഇരുപതോ കൊല്ലം മുന്‍*പു പറഞ്ഞിരുന്ന അതേ എനര്*ജിയില്‍* ഇന്നും നെടു നീളന്‍* ഡയലോഗുകള്‍* അതിന്റെ വീര്യം ഒട്ടും ചോര്‍*ന്നു പോകാതെ പറയാനുള്ള കഴിവ് കൊണ്ടും കൂടിയാണ്..
സലിം കുമാര്‍*, സിദ്ദിക്ക്, ഉണ്ണി, നൈല, ശ്രീകുമാര്‍* തുടങ്ങി അഭിനയിച്ച എല്ലാവരും തങ്ങളുടെ വേഷങ്ങള്‍* ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്.
ഒരു ത്രില്ലര്‍* ആവശ്യപ്പെടുന്ന തരത്തിലുള്ള bgm നല്*കാന്‍* സംഗീത സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഷോട്ടുകള്‍*ക്കൊക്കെ നല്ല ഫ്രഷ്നെസ്സ് ഉണ്ട്. ജയിലിലെ രംഗങ്ങളെല്ലാം സൂപ്പര്‍*. മൊത്തത്തില്‍* ഒരാള്‍*ക്കു പോലും ഇഷ്ടമാവാതിരിക്കാന്‍* സാധ്യതയില്ലാത്ത ഒരു കിടുകിടിലന്* പടം.
Rating: 4.25/5.
ഇത് ഒരു മെഗാ ഹിറ്റില്‍* ഒതുങ്ങിയാല്‍* മറ്റവന്മാരുടെ ഭാഗ്യം..
തുടക്കം മുതല്‍* അവസാനം വരെ മമ്മുട്ടിയുടെ മിക്ക സീനിനും, സിദ്ദിക്കിന്റെ ഒരു കിടു ഡയലോഗിനും നല്ല കയ്യടി ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞപ്പോള്‍* എല്ലാവരും കയ്യടിച്ചു... കൊടുങ്ങല്ലൂര്‍* മറ്റേതോ നടന്റെ 'കോട്ട'യാണെന്നു അറിയാഞ്ഞിട്ടാണോ, അതോ ആ കോട്ട തകര്*ന്നു തരിപ്പണമായത് കൊണ്ടാണോ എന്നറിയില്ല ഇതൊക്കെ സംഭവിച്ചത്.
Sponsored Links ::::::::::::::::::::Remove adverts | |
kalakki annoy...aa kannadi vechathinte gunam...
Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.
Megastar...again....kikkiduvee....