Page 1 of 3 123 LastLast
Results 1 to 10 of 27

Thread: FIREMAN - Review By NATIONAL STAR

  1. #1
    FK Citizen iddivettu shamsu's Avatar
    Join Date
    Jul 2011
    Location
    DhaRavI
    Posts
    11,604

    Default FIREMAN - Review By NATIONAL STAR


    പരാജയങ്ങൾ മമ്മൂട്ടിയ്ക്ക് പുത്തരിയല്ല. എത്ര വലിയ പരാജയങ്ങൾ നേരിട്ടപ്പോഴും അതിനെയെല്ലാം അതിജീവിച്ച് മലയാള സിനിമയുടെ നെടുതൂണായി തന്നെ നില നിൽക്കുന്ന ചരിത്രമാണു മമ്മൂട്ടിയ്ക്കുള്ളത്. അതു കൊണ്ട് തന്നെ സമീപകാല പരാജയങ്ങളിൽ നിന്ന് പതിയെ കരകയറി കൊണ്ടിരിക്കുമ്പോൾ വരുന്ന ഫയർമാനെ അല്പം ആശങ്കയോടെയാണു ആരാധകർ നോക്കി കണ്ടത്. വിജയത്തിന്റെ ദിശയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ വഴിമുടക്കിയായി വരുന്ന ഒരു ഇടിത്തീയാവുമോ ഫയർമാൻ എന്ന് പലരും സംശയിച്ചു. തേജായും ഗോപാലനുമൊക്കെ കണ്ടിട്ടുള്ളവർക്ക് അതിൽ തെറ്റുപറയാനുമൊക്കില്ലല്ലോ. അങ്ങനെ ആരാധകരുടെ നെഞ്ചിലെ തീയണയ്ക്കാൻ ഫയർമാൻ എത്തി. മിലൻ ജലീൽ നിർമ്മിച്ച് ദീപുകരുണാകരനാണു ഫയർമാന്റെ രചനയും സംവിധാനവും
    നിർവ്വഹിച്ചിരിക്കുന്നത്.

    കഥ


    നഗരത്തിലെ ഒരു സാധാരണ ദിവസം. നരേന്ദ്രൻ ആചാരി തന്റെ മകൾക്ക് കാൻസറാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം ഡോക്ടറിൽ നിന്ന് അറിഞ്ഞ് വിവശതയോടെ മകളുമായി നടക്കുന്നു. മകളെ കാറിലിരുത്തി സ്കാനിംഗ് റിപ്പോർട്ട് വാങ്ങിക്കാൻ പോയി തിരിച്ച് വരുമ്പോൾ മകളെ കാണുന്നില്ല. പരിഭ്രാന്തനായ ആചാരി പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും മകളെ കണ്ട് പിടിക്കാൻ കഴിയുന്നില്ലെ. ക്ഷുഭിതനായ ആചാരി പോലീസുകാരോട് തട്ടികയറി നഗരത്തിലൂടെ ഭ്രാന്തമായി കാറോടിക്കുന്നു. കാർ എതിരെ വരുന്ന എൽ പി ജി ടാങ്കറിൽ നിന്ന് വെട്ടിയ്ക്കുന്നതിനിടയിൽ ടാങ്കർ മറിയുന്നു. ഗ്യാസ് ചോർച്ച. ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന ഗ്യാസാണെങ്കിലും റിഫൈനറിയിൽ നിന്ന് കൊണ്ട് വരുമ്പോൾ അതിനു നിറമോ മണമോ ഒന്നുമുണ്ടാവില്ല. ഇതറിയാത്ത നാട്ടുകാരും പോലീസും ടാങ്കറിനു ചുറ്റും കൂടുന്നു. ഫയർ ഫോഴ്സ് രംഗത്തെത്തുന്നു. റിട്ടയർ ചെയ്യാൻ ഒരു മണിക്കൂർ മാത്രം ബാക്കിയുള്ള ലക്ഷ്മിപിള്ളയാണു ചാർജ്ജ്. അദ്ദേഹം ആളുകളെ ഒഴിപ്പിക്കാൻ
    ശ്രമിക്കുന്നു എന്നാൽ അബദ്ധത്തിൽ സ്പാർക്ക് ഉണ്ടായി സ്ഫോടനം നടക്കുന്നു. ലക്ഷ്മിപിള്ളയടക്കം നിരവധി പേർ മരിക്കുന്നു. ടാങ്കറിലെ 80% ത്തോളം ഗ്യാസ് ബാക്കിയുണ്ട്. അതിങ്ങനെ പതിയെ പടർന്ന് കൊണ്ടേ ഇരിക്കുന്നു. 1 കിലോമീറ്ററിനുള്ളിലെ സകലതും കത്തി ചാമ്പലാക്കാൻ ശേഷിയുള്ള സ്ഫോടനം നടക്കും. ഫയർ ഓഫീസർ വിജയ് രംഗത്തെത്തുന്നു. വിജയുടെ ഇടപെടലുകൾ ദുരന്തത്തെ നേരിടാനുള്ള പ്രാപ്തി ആളുകൾക്ക് നൽകുന്നു. എന്നാൽ അതിനിടയിൽ ആചാരി വീണ്ടും പ്രത്യക്ഷപ്പെടുന്നു.കയ്യിലൊരു ലൈറ്ററുമായി. തന്റെ മകളുടെ വിവരം അറിഞ്ഞില്ലെങ്കിൽ എല്ലാം അവസാനിപ്പിക്കുമെന്ന ഭീഷണിയുമായി..!! ഫയർമാൻ കൂടുതൽ
    സംഘർഷഭരിതമാവുകയാണു.

    ചിന്ത


    ഇന്ത്യൻ സിനിമയിൽ ആദ്യമായാണു ഫയർമാന്റെ ജീവിതം ആധാരമാക്കിയ സിനിമ എന്നതാണു ചിത്രത്തിന്റെ പരസ്യം. അതു തന്നെയാണു ഇതിലെ പുതുമയും. ഇത്തരമൊരു പ്രമേയം സിനിമയാക്കുമ്പോൾ നായകന്റെ ഫാമിലി പ്രേമം പാട്ട് തുടങ്ങി ഒരു ത്രില്ലർ സിനിമയിൽ വേണ്ടാത്തതൊന്നും ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രേക്ഷകരെ ആദ്യാവസാനം വരെ സസ്പെൻസിന്റെ രസചരട് പൊട്ടിക്കാതെ ഇരിക്കാൻ തിരകഥയ്ക്ക് സാധിച്ചിട്ടുണ്ട്. സിദ്ദിഖ്, സലീം കുമാർ , ശ്രീകുമാർ എന്നിവരുടെ അവസരോചിതമായ അഭിനയം ഫയർമാനു മുതൽക്കുട്ടാവുന്നു. തേജയേയും ഗോപാലനെയും വിസ്മൃതിയിലേക്ക് തള്ളുന്ന സംവിധാന ശൈലിയുമായി ദീപുകരുണാകരൻ തിളങ്ങി നിന്നു. മികച്ച എഡിറ്റിംഗും നല്ല പശ്ചാത്തല സംഗീതവും ചിത്രത്തെ വലിയ
    അളവിൽ സഹായിക്കുന്നു. രണ്ട് മണിക്കൂർ മാത്രം ദൈർഘ്യം ഒരിക്കലും പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നില്ല എന്നത് ഫയർമാന്റെ വളരെ വലിയ ഒരു നേട്ടമാണു. അവസാനം എല്ലാ മമ്മൂട്ടി ചിത്രങ്ങളിലും പറയുന്ന പോലെ മമ്മൂട്ടി എന്ന നടന്റെ അതുല്യ പ്രകടനം.

    മറുചിന്ത


    നല്ലതെന്ന് പറയാൻ ഒരുപാട് കാര്യങ്ങളുണ്ടെങ്കിലും ഫയർമാൻ പൂർണ്ണമായും ഒരു മികച്ച സിനിമ അല്ലാതെയാവുന്നതിനു ചില ചെറിയ കാരണങ്ങൾ കൂടി ഉണ്ട്. നമ്മുക്ക് പരിചിതമല്ലാത്ത ഒരു അന്തരീക്ഷത്തിൽ കഥ പറയുമ്പോൾ ഉണ്ടാകേണ്ട ഇമോഷണൽ സീനുകളും സംഭാഷണങ്ങളും ഈ ചിത്രത്തിൽ വളരെ കുറവാണു. മെലോഡ്രായുടെ അതിപ്രസരം ബോധപൂർവ്വം ഒഴിവാക്കിയതാണെങ്കിൽ അതു അഭിനന്ദനം അർഹിക്കുന്നുവെങ്കിലും മലയാളി പ്രേക്ഷകരെ കയ്യിലെടുക്കാൻ അത്തരം സീനുകൾ ആവശ്യം തന്നെയാണു. ഉണ്ണിമുകുന്ദന്റെ ദേഹം മുഴുവൻ ഇളക്കിയുള്ള അഭിനയം പല സമയങ്ങളിലും അരോചകം തന്നെയാണു. നൈല ഉഷയ്ക്ക് കാര്യമായി അഭിനയിക്കാൻ അവസരം കിട്ടിയതുമില്ല. ഇത്രയും വലിയ ഒരു സംഭവത്തിനു കാരണമായത് എന്താണെന്ന് തിരിച്ചറിയുമ്പോൾ ഇത് ഇത്രയേഉള്ളു എന്ന ഭാവം പ്രേക്ഷകനിൽ ജനിപ്പിക്കുന്നത് ചിത്രത്തിനു തിരിച്ചടിയാവുന്നു.കീർത്തി ചക്രയും കമ്മീഷണറുമൊക്കെ കണ്ടിറങ്ങുമ്പോൾ പട്ടാളക്കാരനോടും പോലീസുകാരനോടുമൊക്കെ തോന്നുന്ന ആവേശം നിർഭാഗ്യവശാൽ ഫയർമാൻ കണ്ടിറങ്ങുമ്പോൾ ഫയർഫോഴ്സിനോട് തോന്നുകയില്ല എന്നത് ചിത്രത്തെ ഒരു വൻ വിജയമാക്കുന്നതിൽ നിന്ന് തടയുന്നു.

    പ്രേക്ഷക പ്രതികരണം

    ലോകത്ത് പലയിടങ്ങളിലും പോലീസിനേക്കാൾ ഗ്ലാമർ ജോലിയാണു ഫയർഫോഴ്സിന്റെതു. എന്നാൽ നമ്മുടെ നാട്ടിൽ അർഹിക്കുന്ന പരിഗണന കിട്ടാത്ത ഫയർഫോഴ്സ് സ്വന്തം ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ട് പോലും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന
    അവർക്കുള്ള ട്രിബ്യൂട്ട് ആണു ഈ സിനിമ എന്നത് ഭൂരിപക്ഷം പ്രേക്ഷകരും അതേ രീതിയിൽ ഉൾക്കൊണ്ടു.

    ബോക്സോഫീസ് സാധ്യത.

    ഫയർമാൻ ഒരിക്കലും ഒരു പരാജയ ചിത്രമാവില്ല. ഒരു ഹിറ്റ് തീർച്ചയായും അർഹിക്കുന്നുണ്ട്

    റേറ്റിംഗ് : 3/5

    അടിക്കുറിപ്പ്:

    101 ലേക്ക് ഡയൽ ചെയ്യുന്ന ഒരോ സാധാരണക്കാരനും ഒരു വിശ്വാസമുണ്ട് ഏതാപത്തിൽ നിന്നും തങ്ങളെ രക്ഷിക്കാൻ ഫയർ ഫോഴ്സ് എത്തുമെന്ന്. അതു പോലെ ഫയർമാൻ കാണാൻ പോകുന്ന് ഒരോ മമ്മൂട്ടി ആരാധകനും ഒരു പ്രാർത്ഥനയുണ്ട്. കാത്തോളണേന്നു. ഇത്തവണ ആ പ്രാർത്ഥന കേട്ടു..!!
    Last edited by iddivettu shamsu; 02-21-2015 at 08:29 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen iddivettu shamsu's Avatar
    Join Date
    Jul 2011
    Location
    DhaRavI
    Posts
    11,604

    Default

    booked...........

  4. #3
    FK Citizen pammuty's Avatar
    Join Date
    Dec 2010
    Location
    kerala kannur thalassery
    Posts
    16,358

    Default

    HALF MAN HALF LION

  5. #4
    Kochi Rajavu samsha22's Avatar
    Join Date
    Aug 2008
    Location
    Bangalore
    Posts
    14,015

    Default

    thanks NS.........

  6. #5
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks anna

  7. #6

    Default

    Tks............

  8. #7

    Default

    മറുചിന്ത

    നല്ലതെന്ന് പറയാൻ ഒരുപാട് കാര്യങ്ങളുണ്ടെങ്കിലും ഫയർമാൻ പൂർണ്ണമായും ഒരു മികച്ച സിനിമ അല്ലാതെയാവുന്നതിനു ചില ചെറിയ കാരണങ്ങൾ കൂടി ഉണ്ട്. നമ്മുക്ക് പരിചിതമല്ലാത്ത ഒരു അന്തരീക്ഷത്തിൽ കഥ പറയുമ്പോൾ ഉണ്ടാകേണ്ട ഇമോഷണൽ സീനുകളും സംഭാഷണങ്ങളും ഈ ചിത്രത്തിൽ വളരെ കുറവാണു. മെലോഡ്രായുടെ അതിപ്രസരം ബോധപൂർവ്വം ഒഴിവാക്കിയതാണെങ്കിൽ അതു അഭിനന്ദനം അർഹിക്കുന്നുവെങ്കിലും മലയാളി പ്രേക്ഷകരെ കയ്യിലെടുക്കാൻ അത്തരം സീനുകൾ ആവശ്യം തന്നെയാണു. ഉണ്ണിമുകുന്ദന്റെ ദേഹം മുഴുവൻ ഇളക്കിയുള്ള അഭിനയം പല സമയങ്ങളിലും അരോചകം തന്നെയാണു. നൈല ഉഷയ്ക്ക് കാര്യമായി അഭിനയിക്കാൻ അവസരം കിട്ടിയതുമില്ല. ഇത്രയും വലിയ ഒരു സംഭവത്തിനു കാരണമായത് എന്താണെന്ന് തിരിച്ചറിയുമ്പോൾ ഇത് ഇത്രയേഉള്ളു എന്ന ഭാവം പ്രേക്ഷകനിൽ ജനിപ്പിക്കുന്നത് ചിത്രത്തിനു തിരിച്ചടിയാവുന്നു.കീർത്തി ചക്രയും കമ്മീഷണറുമൊക്കെ കണ്ടിറങ്ങുമ്പോൾ പട്ടാളക്കാരനോടും പോലീസുകാരനോടുമൊക്കെ തോന്നുന്ന ആവേശം നിർഭാഗ്യവശാൽ ഫയർമാൻ കണ്ടിറങ്ങുമ്പോൾ ഫയർഫോഴ്സിനോട് തോന്നുകയില്ല എന്നത് ചിത്രത്തെ ഒരു വൻ വിജയമാക്കുന്നതിൽ നിന്ന് തടയുന്നു.

    itharam thirichariyilakukal nam preskarkku undenkilum samvidayarkku illa , enthu konadayirikkum

    athinu kazhivilanajitto atho oru safe zonil padam pidikkanulla shramamano ?

  9. #8
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks .......


  10. #9
    FK Regular Sreerag V S's Avatar
    Join Date
    Aug 2014
    Location
    Hyderabad/Thrissur
    Posts
    561

    Default

    Thanks shamsu

  11. #10
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks bhai..
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •