thanks.............
തലശേരി ലിബർട്ടി പാരഡൈസ് 21/2/2015 2.45 മണി ഷോ 95%
ടിക്കറ്റെടുത്ത് തിയേറ്ററിൽ കയറുന്ന ഓരോ പ്രേക്ഷനും ഒരു വിശ്വാസമുണ്ട് ഈ സിനിമ/സിനിമക്കാർ തന്നെ വഞ്ചിക്കുകയില്ല എന്ന്.പൂർണ്ണമാറ്റും പ്രേക്ഷൻറ്റെ വിശ്വാസത്തെ ഉയർത്തിപ്പിടിക്കുന്ന ഒരു മികച്ച ചിത്രമാണ് ഫയർമാൻ. ഒട്ടും വിരസത അനുഭവപ്പെടാതെ കാണാവുന്ന ഒരു ഒന്നന്തരം ത്രില്ലർ. ആകെ സലീം കുമാറും ഗ്രാഫിക്സും മാത്രമാണ് പോരായ്മയായി തോന്നിയത്. ഗ്രാഫിക്സിൻറ്റെ കാര്യം സാമ്പത്തികപരാധീനതയാണെന്നു പറഞ്ഞു ക്ഷമിക്കാം പ്രൈസ് ദ് ലോർഡ് എന്ന ചിത്രത്തിൻറ്റെ നഷ്ടം നികത്താൻ എടുത്ത പടം പിന്നെ മമ്മൂട്ടിയുടെ ഇപ്പോഴത്തെ വിപണിമൂല്യം ഒക്കെ വച്ചു നോക്കുമ്പോൾ ബജറ്റ് കൂടുന്നത് റിസ്ക് ആണ് .പക്ഷേ സലീം കുമാറിനെപ്പോലുള്ള ദേശീയപുരസ്കാരജേതാവായ നടനിൽ നിന്നു ഇത്ര ദയനീയപ്രകടനം പ്രതീക്ഷിച്ചില്ല.(രോഗത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശരിയാണെന്നു തോന്നിപ്പിക്കുന്ന പ്രകടനം)ഈ ചിത്രത്തിൽ സിദ്ദിക്ക് തൻറ്റെ വേഷം പതിവു പോലെ മികച്ചതാക്കിയിട്ടുണ്ട് സലീം കുമാർ അലങ്കോലമാക്കിയ വേഷം സിദ്ദിക്കാണ് ചെയ്തതെങ്കിൽ തീർച്ചയായും ആ രംഗങ്ങൾ ഒക്കെ വേറൊരു തലത്തിലേക്ക് ഉർന്നേനേ. ഈ രണ്ടു കാര്യങ്ങളും മാറ്റി നിർത്തിയാൽ വളരെ മികച്ച ഒരു ത്രില്ലർ എന്നു പറയാം.ദീപു കരുണാകർൻറ്റെ തിരക്കഥയും സംവിധാനവും മികച്ചതായിരുന്നു.ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കില്ല.ഇൻറ്റർവൽ ആയപ്പോഴാണ് ഇത്രയും സമയം ആയോ എന്ന് തോന്നിയത്.രണ്ടാം പകുതി ഒക്കെ ശരിക്കും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലർ ആയിരുന്നു.ഈ ചിത്രത്തിൽ നിന്നു പാട്ടുകൾ ഒഴിവാക്കിയത് വളരെ നന്നായി.രാഹുൽ രാജിൻറ്റെ പശ്ചാത്തലസംഗീതം മികച്ചു നിന്നു. എഡിറ്റിങ്ങും മികച്ചതായിരുന്നു.വൈകാരികരംഗങ്ങൾ പരിധിയിലധികം കുത്തി നിറയ്ക്കാതെ പടത്തെ ശരിയായ റൂട്ടിൽ വിട്ട ദീപു കരുണാകരൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ദീപു കരുണാകൻറ്റെ ഏറ്റവും മികച്ച പടം
പിൻകുറിപ്പ്-കസിൻസ് പോലുള്ള പടങ്ങൾ വെരുതെ കളറടിക്കാൻ വേണ്ടി പത്തു കോടി പാട്ടിനു മാത്രം ഒരു കോടി ചിലവാകുന്നു.തികച്ചും അനാവശ്യമായി.എന്നാൽ തിരക്കഥ ആവശ്യപ്പെടുന്ന സിനിമയ്ക്ക് വേണ്ടത്ര പണം ചിലവാക്കുന്നുമില്ല. പാട്ടുകൾ ഇല്ലാത്ത ഈ ചിത്രത്തിൽ ഗ്രാഫിക്സിനു വേണ്ടി കുറച്ചു പണം ചിലവാക്കി അതു നന്നാക്കിയിരുന്നെങ്കിൽ പടം ഇതിലും ഗംഭീരമായേനേ. പിന്നെ വിശാലമായ വിപണി ഉള്ള തമിഴിലെ ജില്ല പോലെ 50 കോടി ചിലവാക്കിയുള്ള പടങ്ങളിലെ ഗ്രാഫിക്സ് വച്ചു നോക്കുമ്പോൾ ഇതൊക്കെ എത്രയോ ഭേദം എന്നു പറയേണ്ടി വരും
4.25/5
Sponsored Links ::::::::::::::::::::Remove adverts | |
yes. salim kumarinte role ennathalla............pulli valare tired aanallo...........karyamayi entho undu.........no doubt.
role first halfil oru paavam achante dayaneeyavastha enna nilakku inegere ittathavum............pakshe abinayathil pala idathum oru imapctr undayathayi thoniyilla.