അദ്ധ്യായം 2



( ത്രിക്കരമംഗലം തറവാട് - രാത്രി 10 മണി )

(ആഹാരം കഴിഞ്ഞു ശിവകുമാർ സ്വന്തം മുറിയിലേക്ക് പോകാൻ നേരം വീണ്ടും ഫോണ്* റിംഗ്
ചെയ്തു )

ശിവകുമാർ : ഹലോ ആരാണ് ???
ഹെമന്തോ !!! അളിയാ നിനക്ക് സുഖമാണോ ??? പിന്നെ എന്തുണ്ട് വിശേഷം ??

ഹേമന്ത് : ഇങ്ങനെ പോകുന്നു അളിയാ ..

ശിവകുമാർ : എന്തേലും പ്രശ്നം ഉണ്ടോ അളിയാ ?? എന്താ കാര്യം ??

ഹേമന്ത് : ചെറിയ ഒരു പ്രശ്നം ഉണ്ട് ..നമ്മുടെ രാജ്മോഹൻ മംഗലാപുരത്ത് അവൻറെ കൂടെ ജോലി
ചെയ്ത ഒരു കന്നഡ പെണ്ണുമായി പ്രേമത്തിലായിരുന്നു ..സംഭവം അവളുടെ വീട്ടില് പൊക്കി ..അവളുടെ
തന്ത ഒരു ചെറിയ ഡോണ്* ആണ് ...അവൻ അവളെയും പൊക്കികൊണ്ട് ഞങ്ങളുടെ അടുത്തു വന്നു .ഞങ്ങൾ
ഇവരുടെ രജിസ്റ്റർ വിവാഹം അങ്ങു നടത്തി ..ഇപ്പോൾ ഞങ്ങൾ കാസർകോട് ഒരു ലോഡ്ജിൽ മുറി എടുത്തിരിക്കുകയാണ് ..

ശിവകുമാർ : ഞാൻ ഇപ്പോൾ എന്തു സഹായം ആണു ചെയ്തു തരേണ്ടത്* ???

ഹേമന്ത് : ഇവരെ തപ്പി അവളുടെ തന്തയുടെ ഗുണ്ടകൾ എല്ലാ സ്ഥലവും തിരയുകയാണ് ..അവരുടെ
കയ്യിലെങ്ങാനും ഇവർ ചെന്നുപെട്ടാൽ ,രണ്ടു പേരെയും കൊന്നു കളയും..ഇവരെ ഒരുമാസം എങ്കിലും
ആരുടേയും കണ്ണെത്താത്ത ഏതേലും സ്ഥലത്തോട്ട് ഒളിപ്പിച്ചേ മതിയാകു .. ഞങ്ങൾ നോക്കിയിട്ട് അവരെ സഹായിക്കാൻ
നിനക്കു മാത്രമേ കഴിയു

ശിവകുമാർ : ഞാൻ എങ്ങനെ സഹായിക്കാനാണ് ??

ഹേമന്ത് : നിന്റെ അമ്മാവനു വയനാട്ടിൽ എവിടെയോ എസ്റ്റേറ്റ്* , ബംഗ്ലാവ് ഏതാണ്ടില്ലേ ??

ശിവകുമാർ : എയ്യ് ,,,അതൊന്നും നടക്കില്ല ...വർഷങ്ങളായി ഞങ്ങൾ അങ്ങോട്ടൊക്കെ പോയിട്ട്
ഇപ്പോഴത്തെ സ്ഥിതി എന്താണെന്നു പോലും അറിയില്ല

ഹേമന്ത് : ഇവരെ സഹായിക്കാൻ കഴിയും എന്ന് കരുതിയ അവസാനത്തെ വള്ളിയ നീയ് ..
നീയും കൂടി കയ്യോഴിഞ്ഞാൽ ...
ഞാൻ നാളെ വിളിക്കാം ..കൃത്യമായൊരു മറുപടി നാളെ കിട്ടണം

( ഫോണ്* വെച്ച് ശിവകുമാർ ഉറങ്ങാൻ കിടന്നു ....ഉറക്കം വരുന്നില്ല ...സമപ്രായക്കാർ ആയ കൂട്ടുകാർ
പോലും തന്നെ ആദരവോടെ സ്നേഹത്തോടെ "ശിവേട്ടൻ" എന്നു വിളിക്കുമായിരുന്നു ..ഏതു രാവിലും
നേരിലും അവർക്കു താങ്ങായി തണലായി താൻ എന്നും ഉണ്ടായിരുന്നു ..അവരുടെ ഏതു പ്രശ്നത്തിനും
പരിഹാരമായിരുന്ന താനിപ്പോൾ അവർക്ക് മുൻപിൽ നിസ്സഹായനായി നിൽകുന്നു ...ഇല്ല അവരെ സഹായിക്കണം ....
ശിവകുമാർ ഉറക്കത്തിൽ ആഴ്ന്നു പോയി കഴിഞ്ഞിരിക്കുന്നു ...


നിദ്രയുടെ ഏഴാം യാമത്തിൽ വളരെ വർഷങ്ങൾക്കു മുന്നേ തന്നെ ഭീതിയിൽ തീക്ഷ്ണം കൊള്ളിച്ച
കാഴ്ചകൾ ഒക്കെയും വീണ്ടും പൊങ്ങി വന്നു ...ബ്രഹ്മഗിരി താഴ്വരയും ചെകുത്താൻ കോട്ട പോലുള്ള
ആ ബംഗ്ലാവും ))


തുടരും....