Quote Originally Posted by kandahassan View Post
അദ്ധ്യായം 3


(വസ്ത്രങ്ങൾ , ആഹാര സാധനങ്ങൾ തുടങ്ങി ഒരു യാത്രയ്ക്കു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി
എല്ലാവരോടും യാത്ര പറഞ്ഞു ശിവകുമാർ വയനാട്ടിലേക്ക് തന്റെ ഇന്നോവ കാറിൽ യാത്ര തിരിച്ചു ....)


(5 മണിക്കൂർ മുന്നേ - ത്രിക്കരമംഗലം തറവാട് )

ശിവകുമാർ : അമ്മേ ..എന്തായി അച്ഛൻ സമ്മതിച്ചോ ???

ഭവാനി അമ്മ : ഒരു വിധം പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട് ...പറഞ്ഞ കാര്യം മറക്കണ്ട ..ഇത് നിന്റെ
അവസാനത്തെ ഷോര്ട്ട് ഫിലിം ആണ് ..ഇനി മേലാൽ സിനിമയൊന്നും ഷോര്ട്ട് ഫിലിം
എന്നും പറഞ്ഞു നടക്കരുത്
..

(വണ്ടി ഓടിക്കുമ്പോഴും ശിവന്റെ മനസ്സ് ഭൂതകാലത്തേക്ക് സഞ്ചരിക്കുകയായിരുന്നു ..അമ്മയുടെ സഹോദരൻ
ബ്രഹ്മദത്തൻ ചെറുപ്പകാലത്ത് നാടു വിട്ടു പോയതാണ് ...വീട്ടുകാർ കുറെ അന്വേഷിച്ചെങ്കിലും അമ്മാവനെ പറ്റി
യാതൊരു വിവരവും ഇല്ലായിരുന്നു . പിന്നെ പത്തു വര്ഷം മുന്നേ അമ്മാവന്റെ മരണ വാർത്ത അറിഞ്ഞു
ബോഡി സ്വീകരിക്കാൻ അച്ഛന്റെ കൂടെ താനും വയനാട്ടിലേക്ക് വന്നിട്ടുണ്ട് ..അന്നിവിടെ വന്നപ്പോഴാണ്
അമ്മാവന്റെ ഞെട്ടിക്കുന്ന പല വിവരങ്ങളും അറിയാൻ കഴിഞ്ഞത് ..ദുർ മാന്ത്രികൻ ആയ ബ്രഹ്മദത്തന്റെ
കഥകൾ ..അമ്മാവന്റെ മരണം ദുരൂഹത നിറഞ്ഞതായിരുന്നു ..പോലീസിന് ഇതുവരെയും കേസ് തെളിയിക്കാൻ
കഴിഞ്ഞിട്ടില്ല ..ബ്രഹ്മചാരി ആയ അമ്മാവന്റെ കാലശേഷം ബംഗ്ലാവും മറ്റു വസ്തുക്കളും നോക്കി നടത്തേണ്ട
അവകാശം ഞങ്ങൾക്കായിരുന്നു പക്ഷെ കുടുംബത്തിൽ എല്ലാവരും ആ സ്ഥലത്തെ വെറുത്തു ..അങ്ങോട്ട്* പോകാൻ പോലും ആർക്കും താല്പര്യം ഇല്ല ..കൂട്ടുകാരെ ഒളിപ്പിക്കാൻ പറ്റിയ ഇതിലും നല്ലൊരിടം വേറെ
ഇല്ലതന്നെ ..ബ്രഹ്മഗിരിയിലേക്ക് പോകാൻ അനുവാദം ഇല്ലാത്തതിനാൽ മൂന്നാറിൽ ഒരു ഷോർട്ട് ഫിലിം ചെയ്യുന്നു
എന്നു കളവു പറഞ്ഞാണ് ഈ യാത്ര തുടങ്ങിയിരിക്കുന്നത് .വിവരം അറിഞ്ഞു ഹേമന്തും കൂട്ടരും വയനാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട് ..)


തുടരും....