Page 6 of 6 FirstFirst ... 456
Results 51 to 60 of 60

Thread: ★OTTAL★- A Jayaraj film- Kerala's BEST Film of 2014 - SUVARNA CHAKORAM at IFFK 2015

  1. #51

    Default


    aliya nokkiyittilla...check youtube

  2. Sponsored Links ::::::::::::::::::::Remove adverts
  3. #52
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    നാടന്* താറാവ് മുതല്* സുവര്*ണ ചകോരം വരെ

    ''അതാണു കുഞ്ഞേ ജീവിതം. എപ്പം എന്താ സംഭവിക്ക്യാന്ന് പറയാനൊക്കത്തില്ല''

    #







    ജീവിതം
    ജയരാജിന്റെ 'ഒറ്റാല്*' സിനിമയിലെ നായകനെ അവതരിപ്പിച്ച വാസവന്റെ അസാധാരണ ജീവിതം

    കായല്*ക്കൈത്തോടുകള്* ഉറങ്ങാന്*കിടന്ന ഒരു നട്ടപ്പാതിരക്കാണ് വാസവന്* എന്ന പതിന്നാലുകാരന്* നാടുവിട്ടത്. കുമരകം കൊച്ചിടവട്ടത്ത് പുളിക്കീല്* അച്ചന്* കുഞ്ഞിന്റെയും നാരായണിയുടെയും മകനായ വാസവന്* എന്ന വാസു ആനപ്പാപ്പാനാകാന്* വേണ്ടിയാണ് പുറപ്പെട്ടത്. അവന്* നാടുവിടുന്നത് അത് മൂന്നാംതവണയായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ആരും അവനെ തിരഞ്ഞുപോയതുമില്ല. വാസു പോയത് ഇടമലയാറ്റിലെ കൂപ്പിലേക്കായിരുന്നു. പതുക്കെ അവന്* പാമ്പാടി സുന്ദരന്*, പാപ്പാലപ്പറമ്പ് ബ്രഹ്മദത്തന്*, ചന്ദ്രശേഖരന്* തുടങ്ങിയ ഗജവീരന്*മാരുടെ രണ്ടാം പാപ്പാനായി. വര്*ഷത്തില്* വല്ലപ്പോഴും വീട്ടില്*വന്നാലായി. അങ്ങനെ ഇരുപതോളം വര്*ഷങ്ങള്* പലനാട്ടില്* പല ആനകള്*ക്കൊപ്പം അലഞ്ഞു. 35ാം വയസ്സില്* അച്ഛന്* മരിച്ചവിവരമറിഞ്ഞ് വീട്ടിലെത്തുമ്പോള്* അച്ചന്*കുഞ്ഞിന് കുഴിവെട്ടുകയായിരുന്നു നാട്ടുകാര്*. ചളികലങ്ങിയ കായല്*വെള്ളം ഊറിനിറഞ്ഞ ആ കുഴിയിലേക്കിറക്കിക്കിടത്തുമ്പോള്*, അച്ഛന്റെ ചിമ്മാത്ത കണ്ണുകളിലേക്ക് ചളിവെള്ളം ചെന്നു കയറുന്നതുകണ്ട് നാരായണി വാസുവിനെപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അന്നാദ്യമായി ഉപ്പുറവകളുടെ മണ്ണിനെ അയാള്* വെറുത്തു.

    മുപ്പത്തിയഞ്ചു തികഞ്ഞ വാസുവിനെ വടപറമ്പില്* രാജമ്മയെക്കൊണ്ട് കല്ല്യാണം കഴിപ്പിക്കാന്* നാരായണി തീരുമാനിച്ചു. പക്ഷേ, കല്യാണത്തീയതിക്കു മുമ്പേ കായല്*ത്തോട് കടന്ന് മരണം അടുത്ത വേട്ടയ്*ക്കെത്തി. അപ്രാവശ്യം അമ്മ നാരായണിയെത്തന്നെയായിരുന്നു മരണത്തിനാവശ്യം. വെള്ളക്കുഴിയില്* അമ്മയെ അടക്കരുതെന്ന കൊതിയില്* വാസുവും സഹോദരനും കായല്*ക്കരമുഴുവന്* നടന്ന് വിറകേറ്റി അമ്മയ്ക്ക് തുരുത്തില്* ചിതയൊരുക്കി. അമ്മയ്ക്കുകൊടുത്ത വാക്ക് തെറ്റിക്കാതിരിക്കാന്* രാജമ്മയെ ജീവിതത്തിലേക്കു കൂട്ടിയെങ്കിലും, ദൂരവാസവും ആനപ്പൂതിയും വാസു ഒഴിവാക്കിയില്ല. എന്നാല്*, മൂത്തമകളുണ്ടായതോടെ, സന്ധ്യകഴിയുമ്പോള്* ഇരുട്ടിലൊറ്റയ്ക്കായ തന്റെ വീട്ടില്*, അച്ഛനെക്കാത്തിരിക്കുന്ന മകളെയോര്*ത്ത് അയാള്*ക്കു മനസ്സുനോവാന്* തുടങ്ങി. തന്നെക്കാണാതെ മരിച്ച അച്ഛന്റെ ശവത്തിലെ അടയാത്ത കണ്ണുകളും അയാളെ കുറ്റബോധത്തിലേക്കു ചവിട്ടിവീഴ്ത്തി.താന്* നോക്കുന്ന ആന ഉത്സവപ്പറമ്പിലിട്ട് ഒരാളെ ചവിട്ടിയരയ്ക്കുന്നതുകണ്ട ദിവസം, ആനക്കൂപ്പുകളെ വിട്ട് വാസു കായല്*ക്കരയിലെ വീട്ടിലേക്ക് തിരികെവന്നു. അവസാനമായി ആനയെ തലോടിയ കൈ കായല്*വെള്ളത്തില്* കഴുകുമ്പേള്* അമ്മ മരിച്ച ദിവസത്തേതുപോലെ കരഞ്ഞു വാസു. പിറ്റേന്ന് അയാള്* ജ്യേഷ്ഠന്റെ ഒരു പഴയ വീശുവല തപ്പിയെടുത്തു. കായലിടനാഴികളും മീനനക്കങ്ങളും സൂക്ഷ്മമായറിയാവുന്ന ഒരു കൊഞ്ചുവീശുകാരനായി അയാള്* പിന്നീടുള്ള ഇരുപത് വര്*ഷങ്ങള്* മറ്റൊരു ജീവിതത്തിലേക്കു പ്രവേശിച്ചു.
    പാതിരാത്തോപ്പുകായലിലും റാണിക്കായലിലുംവെച്ച് പലവട്ടം വള്ളം മറിഞ്ഞ് തനിക്കുണ്ടായ ആവര്*ത്തിച്ചുള്ള അപകടങ്ങളും ഒന്നൊഴികെയുള്ള തന്റെ മുഴുവന്* കൂടപ്പിറപ്പുകളുടെ മരണവും പതുക്കെ വാസുവിനെ തളര്*ത്തിക്കൊണ്ടിരുന്നു. അയാളില്* പ്രായത്തിന്റെ അവശതകള്* വന്നണഞ്ഞു. തോള്*കഴപ്പും ഊരവേദനയും വാസുവിന്റെ 70ാം വയസ്സിനെ വളഞ്ഞിട്ടാക്രമിച്ചു. പക്ഷേ, ജീവിതത്തിന്റെ കളികള്* തീര്*ന്നിട്ടുണ്ടായിരുന്നില്ല.
    ആയിടെയാണ് ഒരുദിവസം കോട്ടയം ജില്ലാ ആസ്പത്രിയില്*നിന്ന്, ഊരയ്ക്കു ബെല്*റ്റിട്ട് അഡ്മിറ്റാവാന്* ഡോക്ടര്* കൊടുത്ത ശീട്ടും പോക്കറ്റിലിട്ട് വാസു വീട്ടിലേക്കു പോരുന്നത്. അന്നും വേദനകളെ വകവെക്കാതെ വാസു വീശാനിറങ്ങി. കായല്*ത്തുടക്കത്തില്* വലവീശിനില്*ക്കുമ്പോള്* ദൂരെയൊരു വള്ളം തന്നെ പിന്തുടരുന്നതായി ഒരു തോന്നല്*! അയാള്* മെല്ലെത്തുഴഞ്ഞ് കരയിലെത്തുമ്പോഴേക്കും പിന്തുടരുന്ന വള്ളവും ഒപ്പമെത്തിക്കഴിഞ്ഞിരുന്നു. 'സിനിമയിലഭിനയിക്കാന്* താന്* ഈ മീശ വെട്ടുമോ?', ഒരാള്* വിളിച്ചു ചോദിച്ചു. 'അതിന് ഞാന്* മരിക്കണം!', എന്ന് പറഞ്ഞ് ദേഷ്യത്തില്* കരയിലേക്കു കയറിപ്പോകുമ്പോള്* വാസുവിനോടവര്* ഫോണ്* നമ്പര്* ചോദിച്ചു. പക്ഷേ കാണാതെ അറിയില്ലായിരുന്നു വാസുവിന് വീട്ടിലെ നമ്പര്*.
    അവിടംമുതല്* കഥ മാറുകയായിരുന്നു. ആന്റണ്* ചെക്കോവിന്റെ 'വാന്*ക' എന്ന ചെറുകഥയെ 'ഒറ്റാല്*' എന്ന സിനിമയാക്കാന്* എല്ലാ ഒരുക്കങ്ങളും കഴിഞ്ഞ് പറ്റിയ നായകനെത്തേടി നടക്കുകയായിരുന്ന സംവിധായകന്* ജയരാജായിരുന്നു മീശച്ചോദ്യവും ഫോണ്*നമ്പറും ചോദിച്ചത്. കാലങ്ങളായി തിരയുന്ന തന്റെ നായകനെ കണ്ടെത്തിയായിരുന്നു അന്ന് ജയരാജ് മടങ്ങിയതും. ദിവസങ്ങള്*ക്കുശേഷം കൊച്ചിടവട്ടത്തെ പുളിക്കീല്*വീട്ടിലേക്ക് ഒരു ചെറുപ്പക്കാരന്* വന്നു; ജയരാജിന്റെ സഹായി. പിറ്റേന്ന് വാസു ഫോട്ടോഷൂട്ടിന് പോയി!

    ''മടങ്ങിവന്നിട്ട് വിവരമൊന്നും കിട്ടാഞ്ഞപ്പോള്*ക്കരുതി ഞാന്* അഭിനയിക്കാന്* കൊള്ളത്തില്ലെന്ന്. അങ്ങനെയിരിക്കെ ഒരു ദിവസം സാറ് വിളിച്ചുപറഞ്ഞു, പടത്തിന്റെ പൂജ നാളെയാണ്, കാറയയ്ക്കാമെന്ന്. അന്നു രാത്രി എനിക്കുറക്കം തടഞ്ഞില്ല. ഒരുതരം പേടി! വെളുപ്പിന് വള്ളംതുഴഞ്ഞ് റോഡില്*ക്കയറിയപ്പോള്* അതാ സാറയച്ച കാറ് റെഡി!'' വാസു ഓര്*ക്കുന്നു. അയാളുടെ ആ യാത്ര കായലും കടന്ന് മറ്റൊരു ലോകത്തേക്കായിരുന്നു. ഇന്ത്യയിലെ 2014ലെ ഏറ്റവും മികച്ച നടനെ തിരഞ്ഞെടുക്കാനുള്ള ജൂറി കണ്ടെത്തിയ അവസാന മൂന്നുപേരിലൊരാളായി വാസു മാറുന്നതുവരെയെത്തി ആ യാത്ര! എങ്ങനെ അവിടംവരെയെത്തിയെന്നു ചോദിച്ചാല്* വാസുപറയും: ''ഷൂട്ടിങ്ങിനെത്തിയപ്പോഴാണ് നായകന്* ഞാനാണെന്നറിയുന്നത്. ആനയുടെ മുന്നില്*നിന്നപോലെ ക്യാമറയുടെ മുന്നിലങ്ങ് നിന്നു. പിന്നെ എനിക്കൊന്നും പുതിയയായി ചെയ്യേണ്ടിവന്നിട്ടില്ല. കായലും കഷ്ടപ്പാടും നിരാശയും സങ്കടങ്ങളും രോഗവും... എന്റെ ജീവിതംതന്നെയായിരുന്നു വല്യപ്പച്ചായി എന്ന ആ കഥാപാത്രത്തിനും. കൊഞ്ചുവീശലിനുപകരം താറാവുതെളിക്കാരനാണെന്നുമാത്രം. ആരുമില്ലാത്ത ഒരു കൊച്ചനുമുണ്ട് കൂട്ടിന്. കരി, പത്തുപങ്ക് തുടങ്ങിയ ഇവിടത്തെ കായലിലൊക്കെയായിരുന്നു പടംപിടിത്തം. നല്ല താഴ്ചയുള്ള കായലിലൂടെ പത്തയ്യായിരം താറാവിനെയും തെളിച്ച് ഈ കൊച്ചനേം മടിയിലിരുത്തിവേണം അഭിനയിക്കാന്*. താറാവിനെ കൊണ്ടുവന്നവര്*ക്ക് അതിനെ കായലില്* തെളിക്കാനറിയത്തില്ല. ഞാന്* പറഞ്ഞു, സാറേ, ഇതുങ്ങളെ ഞാന്* നോക്കാന്ന്. പടത്തിന് ശബ്ദം അപ്പത്തന്നെ റെക്കോഡ് ചെയ്യുകയായിരുന്നു. ഷൂട്ടിങ്ങിനിടയില് പലരും തെറ്റിക്കുമ്പോള്* സാറ് അവരെ പറഞ്ഞുവിടും. എനിക്കും പേടിയുണ്ടായിരുന്നു, എന്നേം പറഞ്ഞുവിടുമോന്ന്. പക്ഷേ, തെറ്റുമ്പോള്* എനിക്ക് ഒരു ചായ വാങ്ങിത്തരും ജയരാജന്* സാറ്. അതൂതിക്കുടിച്ചാല്*പ്പിന്നെ ഞാന്* റെഡിയായിരിക്കും. ഞാനറിയാതെ സാറെന്നെ വല്യപ്പച്ചായിയാക്കി മാറ്റിക്കളഞ്ഞു!'' ഒറ്റാലിന്റെ പ്രിവ്യു കാണുമ്പോള്* കൈരളി തിയേറ്ററില്* ജയരാജ് വാസവനേയും ഒപ്പമിരുത്തി. പ്രിവ്യു കണ്ടപ്പോഴാണ് പടത്തിന്റെ കഥ മനസ്സിലായത്. 'എന്റെ കൊച്ചനെ പടക്കക്കമ്പനിക്കാര്*ക്ക് വിറ്റെന്നറിഞ്ഞപ്പോള്* ഉള്ളു കിടുങ്ങിപ്പോയി!''

    2014ലെ ഇന്ത്യന്* സിനിമാ അവാര്*ഡ് പ്രഖ്യാപിച്ചപ്പോള്* 'ഒറ്റാല്*' മികച്ച പരിസ്ഥിതിചിത്രമായി. അധികംവൈകാതെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്*ഡും നേടി ഒറ്റാല്*. അതോടെ ജീവിതത്തിന്റെ കളി വാസു ശരിക്കുമറിഞ്ഞു. ഇതൊക്കെക്കണ്ട് തുരുത്തിലുള്ളവര്* കണ്ണുമിഴിച്ചു. മാധ്യമപ്പടയും ആള്*ക്കൂട്ടവും മന്ത്രിമാരും തുരുത്തിലെ കൊച്ചിടവട്ടത്ത് പുളിക്കീല്*വീട്ടിലേക്ക് ഇടവിടാതെ വന്നു. അപ്പോള്* വീണ്ടും വാസുവിന് ഒരു ഞെട്ടലുണ്ടായി. ഇത്രയുംപേര്*ക്ക് ഒരു ലിറ്റര്* കുപ്പിക്ക് 20 രൂപവെച്ച് വാങ്ങിയ മിനറല്*വാട്ടര്*കൊണ്ടുവേണം കാപ്പിയുണ്ടാക്കാന്*. ചുറ്റിലും വെള്ളമാണെങ്കിലും കുടിക്കാന്* ഒരുതുള്ളി ശുദ്ധജലംപോലുമില്ലാത്ത, ചോറുവെക്കാന്* കടയില്*പ്പോയി മിനറല്*വാട്ടര്* വാങ്ങുന്ന, മരിക്കാന്*നേരത്ത് കുപ്പിവെള്ളം തൊണ്ടയിലിറ്റിച്ചുകൊടുക്കുന്ന വേമ്പനാടന്* കായല്*ത്തുരുത്തിലെ ജീവിതം ഈ ആഘോഷങ്ങള്*ക്കിടയില്* ആരും വാസുവിനോടു ചോദിച്ചില്ല. അനുമോദിക്കാന്* വന്നവരൊക്കെ നടന്നുവന്നത്, മുറ്റത്തെ 400 തേങ്ങകായ്ക്കുന്ന തെങ്ങ് അന്നുരാവിലെ മുറിച്ച് തോടിനു കുറുകെയിട്ട പാലത്തിലൂടെയാണെന്ന് വാസു ആരോടും പറഞ്ഞതുമില്ല. സുവര്*ണചകോരംനേടി രാജ്യാന്തരശ്രദ്ധനേടിയ ഒരു സിനിമയിലെ നായകന്റെ മാത്രം വറുതികളല്ലിത്. കുമരകത്തെ മനുഷ്യര്* വഴിക്കും കുടിവെള്ളത്തിനുവേണ്ടി പറഞ്ഞുമടുത്ത അജീവനാന്തസങ്കടങ്ങള്*!
    ഒറ്റാല്* തിയേറ്ററിലെത്തിയപ്പോള്* വാസുവിന് കാണാന്*പറ്റിയില്ല. പിന്നീട് പടം കാണുന്നത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്*നിന്നാണ്. ജയരാജിനൊപ്പം വിമാനത്തില്*ക്കയറിയപ്പോള്*മുതല്* തന്റെ കായലും ആനക്കൂപ്പും ഈ ആകാശത്തിനു ചുവട്ടില്* എവിടെയാകും വരികയെന്നായിരുന്നു വാസുവിന്റെ ആലോചന. ഗോവന്* മേളയില്* ഒരു പുരസ്*കാരവും ലഭിക്കാത്തതിന്റെ നിരാശയുണ്ടായിരുന്നു, ഇക്കഴിഞ്ഞ നവംബര്* ഒന്നിന് നേത്രശസ്ത്രക്രിയക്ക് കോട്ടയം ജില്ലാ ആസ്പത്രിയില്* കിടക്കുമ്പോഴും ഇദ്ദേഹത്തിന്. െഎ.എഫ്.എഫ്.കെ പുരസ്*കാരങ്ങള്* പ്രഖ്യാപിച്ചയുടനെ ആഹ്ലാദത്തിന്റെ ഒരു വേമ്പനാടന്* കായലപ്പാടെ വാസുവിന്റെ നെഞ്ചില്*നിന്ന് പുറത്തേക്കു തേമ്പി. ചലച്ചിത്രമേളയുടെ ചരിത്രത്തിലാദ്യമായി സുവര്*ണചകോരമുള്*പ്പെടെ നാല് അവാര്*ഡുകള്* നേടുന്ന മലയാളസിനിമയായി ഒറ്റാല്*. ഒപ്പം വാസുവിനും അഷാന്ത് ഷായ്ക്കും ഇതിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്*ശവും കിട്ടി.

    ''അതാണു കുഞ്ഞേ ജീവിതം. എപ്പം എന്താ സംഭവിക്ക്യാന്ന് പറയാനൊക്കത്തില്ല. ഏത് കഷ്ടകാലത്തിന്റെ അങ്ങേത്തലയ്ക്കലാ നല്ലകാലം കാത്തിരിക്കുന്നതെന്നാര്*ക്കറിയാം. ഇതൊന്നും എനിക്കു വിശ്വസിക്കാന്* പറ്റുന്നില്ല... ഒക്കെയൊരു നിമിത്തമാണ്. അന്നു വൈകുന്നേരം ജയരാജ് സാറിനെ കണ്ടിരുന്നില്ലെങ്കില്* ഞാനൊരു നടനാകുമായിരുന്നോ! ഇനി ഞാന്* ചത്താലും വേണ്ടപ്പെട്ടോര്*ക്ക് സ്*ക്രീനില്* വല്യപ്പച്ചായിയായി എന്നെക്കാണാലോ. അതുവിചാരിക്കുമ്പോള്* കണ്ണുനനയും. നമ്മളെ നമ്മളായിട്ട് മറ്റുള്ളവര്* അംഗീകരിക്കു2മ്പൊക്കിട്ടുന്ന ഒരു സുഖമുണ്ട് സാറേ... പറഞ്ഞറിയിക്കാനൊക്കത്തില്ലത്. ഇപ്പോഴും എന്റെ ജോലി കൊഞ്ചുവീശല്*തന്നെയാ. നമ്മക്ക് ഉള്ള കഴിവുകാണിച്ച് ജീവിക്കാന്*പറ്റുമ്പോള്* രസാണ് ജീവിതം. ഇത്രകാലം മറ്റു ജോലികളോടു കാണിച്ച അതേ ആത്മാര്*ഥതതന്നെയാണ് പടംപിടിച്ച 22 ദിവസവും ഞാന്* കാണിച്ചത്. പക്ഷേ, ആ 22 ദിവസങ്ങള്*കൊണ്ടെന്റെ കഥമാറി. കുഞ്ഞേ, അതാണ് കളി, ജീവിതത്തിന്റെ വല്ലാത്ത കളി!''

  4. #53
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Quote Originally Posted by Perumthachan View Post
    kaliyattam enna cinemakku best director national award kittiyittu jayaraj sir aadyam pokkunnathu bharathan admit cheyappetta madrasile hospitalilekku aayirunnu.
    avide vechu bharathante kalkkal aa award samarppichu. innum aa award lalitha chechiyude kayyilaanu.

  5. #54
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by Perumthachan View Post
    kaliyattam enna cinemakku best director national award kittiyittu jayaraj sir aadyam pokkunnathu bharathan admit cheyappetta madrasile hospitalilekku aayirunnu.
    avide vechu bharathante kalkkal aa award samarppichu. innum aa award lalitha chechiyude kayyilaanu.
    guruthwam ulla aalanu,uyarangal keezhadakkum


  6. #55
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Quote Originally Posted by Perumthachan View Post
    kaliyattam enna cinemakku best director national award kittiyittu jayaraj sir aadyam pokkunnathu bharathan admit cheyappetta madrasile hospitalilekku aayirunnu.
    avide vechu bharathante kalkkal aa award samarppichu. innum aa award lalitha chechiyude kayyilaanu.

  7. #56
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    ഒറ്റാലുകാരനെ തേടി കച്ചാനിയില്*

    2014-ല്* ആ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫര്* റിതുരാജ് കന്*വാറിനെയും കൂട്ടിയാണ് ജയരാജ് ഇവിടെ എത്തുന്നത്...








    ന്റെ ചലച്ചിത്രം ഒറ്റാല്* ബര്*ലിന്* ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത വിവരം ജയരാജ് അറിയുന്നത് ഗുവാഹത്തി നിന്ന് അറുപത് കിലോമീറ്റര്* അകലെയുള്ള ഗ്രാമത്തില്*നിന്നാണ്. മോരിഗോണ്* ജില്ലയിലെ കച്ചാനി ഗ്രാമത്തിലായിരുന്നു ഈ സന്തോഷ വാര്*ത്തയറിയുമ്പോള്* ജയരാജ്.

    അസമിലെ കുഗ്രാമത്തില്* ജയരാജ് എത്തിയതിന് ഒരു നിയോഗത്തിന്റെ കഥയുണ്ട്. നിരവധിദേശീയ പുരസ്*കാരങ്ങള്*ലഭിച്ച ഒറ്റാല്* എന്നചിത്രം രൂപപ്പെടുത്തുന്നതിലേക്ക് നിമിത്തമായ പത്തുവയസ്സുകാരനായ അഷാദുള്* ഇസ്ലാമെന്ന കുട്ടിയെ കാണണമെന്ന ആഗ്രഹമാണ് വെള്ളിയാഴ്ച ജയരാജ് സഫലീകരിച്ചത്. തന്റെ സിനിമയുടെ പൂര്*ണത തേടിയുള്ള യാത്രയായിരുന്നു അത്.

    ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുമ്പോള്* ചങ്ങാടത്തിന് മുകളില്* തന്റെ ആട്ടിന്*കുട്ടികളെ രക്ഷിച്ചുകൊണ്ട് നീങ്ങുന്ന അഷാദുള്* ഇസ്ലാമിന്റെ ചിത്രം 2014-ല്* ഒരു ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രം ഭാര്യാപിതാവായ പ്രൊഫ. എന്*.പി. സുരേന്ദ്രനാഥ് ജയരാജിന് കാട്ടിക്കൊടുത്തതിനെ തുടര്*ന്നാണ് ഒറ്റാല്* എന്ന ചിത്രത്തിന്റെ കഥയിലേക്ക് ജയരാജ് കടക്കുന്നത്. ആന്റണ്* ചെക്കോവിന്റെ മോസ്*കോവിലെ പടക്കശാലയില്* ബാലവേലചെയ്യുന്ന വാങ്ക എന്ന കുട്ടിയുടെ കഥ സിനിമക്കയയ്ക്കണമെന്ന് ജയരാജ് ആലോചിച്ചിരുന്നു. അതിനിടയിലാണ് തന്റെ ആട്ടിന്* കുട്ടികളെ ജലപ്രളയത്തില്*നിന്ന് രക്ഷിക്കുന്ന അഷാദുളിന്റെ ചിത്രം ജയരാജിനെ മഥിക്കുന്നത്. ആ നിമിഷത്തില്*നിന്നാണ് ഒറ്റാല്* എന്ന ചിത്രത്തിന്റെ പിറവി.

    2014-ല്* ആ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫര്* റിതുരാജ് കന്*വാറിനെയും കൂട്ടിയാണ് ജയരാജ് ഇവിടെ എത്തുന്നത്. പത്രത്തില്* പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ വലിയ കോപ്പി റിതുകുമാര്* പക്കലുണ്ടായിരുന്നു. അത് ഗ്രാമവാസികളെ കാണിച്ചുകൊടുത്തപ്പോള്* അവര്*ക്ക് അത്ഭുതമായിരുന്നെന്ന് ജയരാജ് പറയുന്നു. തങ്ങളുടെ ഗ്രാമത്തിലെ ഒരു ബാലനെത്തേടി കേരളത്തില്* നിന്നൊരാള്* എന്നതും അവര്*ക്ക് അത്ഭുതമായിരുന്നു. 'മാതൃഭൂമി' ടെലിവിഷനില്* യാത്ര അവതരിപ്പിക്കുന്ന റോബിദാസും ജയരാജിനൊപ്പം ഉണ്ടായിരുന്നു. ഇവര്* എത്തുന്ന സമയത്ത് അഷാദുള്* ഇസ്ലാം അച്ഛനൊപ്പം ഇഷ്ടികക്കളത്തിലായിരുന്നു. സ്*കൂളില്*പോകാത്ത പത്തു വയസ്സുകാരന്റെ ദൈന്യത തന്നെ വേദനിപ്പിച്ചെന്നും അവന്റെ തുടര്*പഠനത്തിനുള്ള എല്ലാസഹായവും നല്*കിയാണ് ജയരാജും സംഘവും ഗോഹട്ടിയില്*നിന്ന് മടങ്ങിയത്.

  8. #57
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    സംവിധായകന്* ജയരാജിന് ജന്മനാടിന്റെ ആദരം

    കോട്ടയം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്* പുരസ്*കാരങ്ങള്* വാരിക്കൂട്ടിയ ഒറ്റാലിന്റെ സംവിധായകന്* ജയരാജിന് ജന്മനാടിന്റെ ആദരം. നവലോകം സാംസ്*കാരിക കേന്ദ്രവും സാഹിത്യ പ്രവര്*ത്തക സഹകരണസംഘവും സംയുക്തമായാണ് കോട്ടയത്ത് ജയരാജിന് പൗര സ്വീകരണം ഒരുക്കിയത്. അഭ്രപാളിക്ക് പിന്നിലെ പ്രതിഭാസ്പര്*ശത്തിന് കാല്*നൂറ്റാണ്ട് തികയുകയാണ്. മലയാള ചലച്ചിത്ര മേഖലയില്* സുപ്രധാനമായൊരു നാഴികക്കല്ല് പിന്നിടുന്ന ജയരാജിനെ 25 കുരുന്നുകള്* പനിനീര്*പ്പൂവുകള്* നല്*കിയാണ് വേദിയിലേക്ക് ആനയിച്ചത്. ഒപ്പം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലടക്കം പുരസ്*കാരങ്ങള്* വാരിക്കൂട്ടിയ ഒറ്റാലിലെ അഭിനേതാക്കളെയും സംവിധായകനൊപ്പം ആദരിച്ചു. ജസ്റ്റിസ് കെ ടി തോമസ് ഉപഹാരങ്ങള്* നല്*കി. അര്*ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്ന വേദന മികച്ച സിനിമകള്* ചെയ്യാന്* തന്നെ പ്രേരിപ്പിക്കുമെന്ന് ജയരാജ് പറഞ്ഞു. നവജീവന്* സാംസ്*കാരിക കേന്ദ്രം പ്രസിഡന്റ് വി എന്* വാസവന്* അധ്യക്ഷനായിരുന്നു. തുടര്*ന്ന് ഒറ്റാലിന്റെ പ്രദര്*ശനവും വേദിയില്* നടന്നു.

  9. #58
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default




  10. #59
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Dvd release akumbol mention cheyyanam @BangaloreaN

  11. #60

    Default

    Quote Originally Posted by Perumthachan View Post
    priyadarshante prathaapam okke mangithudangi. Ottal. IFFK-il aadyamaayittu oru malayalam padathinu Swarna Chakoram. jayaraj sirne personal aayittu ariyaam. innale phoneil samsaarichappo njan paranju, sir innum vismayippichondirikkunnu. priyadarshante kaaryam paranju thudangaan kaarnam, adheham jayaraj sirne malayalam cinemayil ninnu purathakaan kure shremicha vyekthiyaanu. sambhavam enthaannu aarum chodhikkaruthu. kaaranam aa kadhayil, keralam bahumaanikkunna, aadharikkunna chilarude thaniswabhavathe kurichu enikku parayendi varum. athinu thaalparyam illa. pinne njan enthinu ithivide paranju ennu chodhichaal, evidenkilum parayanam ennu thonni. athreyullu.
    pm please................

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •