Page 1 of 4 123 ... LastLast
Results 1 to 10 of 37

Thread: എന്നും എപ്പോഴും വേട്ടയാടപ്പെടുന്ന പ്രേ&#

  1. #1
    FK Addict Kk Ajmal's Avatar
    Join Date
    Oct 2011
    Location
    Forte De France
    Posts
    1,035

    Default എന്നും എപ്പോഴും വേട്ടയാടപ്പെടുന്ന പ്രേ&#


    എന്നും എപ്പോഴും വേട്ടയാടപ്പെടുന്ന പ്രേക്ഷകനും! വിളയാടുന്ന നായകനും സംവിധായകനും!



    തീയേറ്റര് : താനൂര് പി വി എസ് പാരഡേസ്-90 സീറ്റര്. മാറ്റിനി.
    അവസ്ഥ: അവസ്ഥ തന്നെ, 50% കാണികള്*.

    മറ്റൊരു നേരമ്പോക്കും കണ്ടെത്താന് കഴിയാതായപ്പോള് പ്രതീക്ഷകള് തെല്ലുമില്ലാതെ, പടം മോശമാണെന്ന പൊതുജനാഭിപ്രായം പോലും മാനിക്കാതെ, നേരെ വെച്ച് പിടിച്ചു. കണ്ടക ശനി കൊണ്ടേ പോകൂ എന്നതൊക്കെ എത്രകാലമായിട്ടു നമ്മള് സംരക്ഷിച്ചു വരുന്ന ചൊല്ലാണ്, ഞാനായിട്ട് എന്തിനു അത് തിരുത്തണം.

    ദിനചര്യയില് പോലും അലസസരസനായ നായകനും കര്ത്തവ്യനിരതയും നീതിയുടെ കാവല്ക്കാരിയായ നായികയും തമ്മില് ഉരുത്തിരിയുന്ന ബന്ധത്തിന്റെ കഥ , വളരെ ആരോചകമായും ആവര്ത്തന വിരസതയിലും ചിത്രീകരിച്ച് പ്രേക്ഷകനെ വേട്ടയാടാന് സത്യന് അന്തിക്കാടിന് കഴിഞ്ഞിട്ടുണ്ട്.. അദ്ദേഹം അതില് വിജയിച്ചിട്ടും ഉണ്ട്..

    നമ്മളൊക്കെ ഇത്രയും കാലം വിചാരിച്ചത് കേരളത്തിലെ ഏറ്റവും ഉല്ലാസപ്രദമായ ജോലി സര്ക്കാര് ജോലിയാണെന്നാണ്.. പക്ഷെ അതല്ല എന്ന് തിരക്കഥാകൃത്ത് നായകനിലൂടെ തെളിയിക്കാന് ശ്രമിക്കുന്നുണ്ട്.. സര്ക്കാര് ജോലിയെക്കാളും ഉല്ലാസപ്രദമായ ജോലി വനിതാ രത്നം പോലുള്ള റിപ്പോര്ട്ടര് ആവുക എന്നതാണെന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്താന് വേണ്ടി മാത്രമാണ് അദ്ദേഹം നായകനെ ഈ സിനിമയില് പ്രതിഷ്ടിച്ചിരിക്കുന്നതു.. സെന്റിമെന്റിന്റെ പേരില് തൊഴിലാളികളെ സംരക്ഷിക്കുന്ന നല്ലവനായ മുതലാളിയുടെയും, കമ്പനിക്ക് ലാഭവും ഉയര്ച്ചയും ആണ് പ്രധാനം എന്ന് മനസിലാക്കുന്ന അനുജന്റെയും കഥ വേഷം എന്ന സിനിമയില് കണ്ടതാണ്.. അതൊന്നു ഫ്ലിപ്പ് ചെയ്തു ചേരും പടി ചേര്ത്ത് കഥയില് അലസമായി പുതുമ കൊണ്ട് വരാന് കഥാകൃത്തും ശ്രമിക്കുന്നുണ്ട്..

    കഞ്ഞികുടി മുട്ടുമെന്നായപ്പോള്, കര്തവ്യനിരതയും, വക്കീലും, സര്വോപരി നീതിയുടെയും ന്യായത്തിന്റെയും സംരക്ഷകയും ആയ നായികയുടെ ഇന്റര്വ്യൂ വിനു വേണ്ടി നായകന് നായികയെ വേട്ടയാടുന്നിടത്ത് നിന്ന് പ്രക്ഷകനും വേട്ടയാടപ്പെടുന്നു.. ഇപ്പ്പോഴത്തെ ലാല് ഒന്നും അല്ലെന്നും, പണ്ടത്തെ ലാല് ആണ് ലാല് എന്നും നായകനെയും സംവിധായകനെയും ആരോ ബലമായി ബോധ്യപ്പെടുത്തിയിട്ടുന്ടെന്നു തീര്ച്ച.. അത് പ്രേക്ഷകനെയും ബോധ്യപ്പെടുത്താന് അവനവനെ തന്നെ അനുകരിക്കാന് ഒരു നടന് ശ്രമിക്കുന്നിടത്ത് നിന്നും പുതുമയായി ഇനിയൊന്നും അദ്ദേഹത്തിന് നല്കാനാവില്ലെന്ന നിരാശയുടെ തിരിച്ചറിവ് പ്രേക്ഷകനിലും ഉറവെടുക്കും.. ഈ സിനിമ ആ ചിന്ത അരക്കിട്ടുറപ്പിക്കുന്നുണ്ട്..

    നായികയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന സിനിമയുടെ ഒഴുക്ക് വക്കീലിന്റെ ബഹുമുഖപ്രതിഭ പ്രേക്ഷകന് പരിചയപ്പെടുത്താന് ശ്രമിക്കുമ്പോള് പ്രേക്ഷകന് ചിലന്തിവലയില് അകപ്പെട്ട പ്രാണിയെപ്പോലെ വിധിയും കാത്തു തീയേറ്ററിന്റെ ആളൊഴിഞ്ഞ കസേരയില് തലയും താഴ്ത്തി ഇരിക്കുന്നിടത്ത് ഈ സിനിമയുടെ അരോചകഭാവം താണ്ടവം ആടുന്നു.. വേട്ടയാടപ്പെട്ടവന്റെ അവസ്ഥയില് പ്രേക്ഷകനും വിളയാടുന്നവന്റെ ഭാവവുമായി നായകനും നായികയും..

    തന്റെ കുഞ്ഞിനെ തിരിച്ചു കിട്ടാന് ആ കുഞ്ഞിനെ അപകടപ്പെടുത്താന് നോക്കുന്ന വില്ലനെ തിരശീലയിലേക്ക് കൊണ്ട് വരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രതിനിധിയായി ടാക്സി ഡ്രൈവര് വരുന്നുണ്ട്. ഇത്രയും നേരം നായകനെ സഹിച്ചിരുന്നവര്ക്ക് വില്ലനെ പ്രതിനിധീകരിക്കുന്ന ശിങ്കിടിയെ സഹിക്കാനാണോ പ്രയാസം.. കഥയില് വില്ലനെ അവതരിപ്പിച്ച സ്ഥിതിക്ക് നായകനെയും നായികയെയും ഒന്നിപ്പിക്കാന് മലയാള സിനിമ ഇന്നേവരെ കണ്ട അതെ തന്ത്രം തന്നെ തിരക്കഥാകൃത്ത് ഇവിടെയും പ്രയോഗിക്കുന്നുണ്ട്. അതെന്താണെന്ന് ഞാന് പറയുന്നില്ല. നിങ്ങള് എന്ത് ഊഹിച്ചോ അത് തന്നെ സംഭവം!

    തിരക്കഥാകൃത്തിനു ആവാമെങ്കില് എന്തുകൊണ്ട് സംവിധായകന് ആയിക്കൂടാ എന്ന് ചിന്തിച്ച സംവിധായകന് തന്റെ തന്ത്രം പ്രയോഗിക്കുന്നത് ക്ലൈമാക്സിലാണ്... കണ്ടുകണ്ടങ്ങിരിക്കുംപോള് സിനിമ തീര്ന്നെന്നു ബോധ്യപ്പെടുത്താന് പ്രേക്ഷകനെ ബോധ്യപ്പെടുത്താന് സംവിധായന്റെ പേര് എഴുതികാണിക്കുന്ന്ട്.. അതും കൂടി ആയതോടെ തിരിച്ചു കിട്ടിയ ജീവനും കൊണ്ട് വേട്ടയാടപ്പെട്ട പ്രേക്ഷകന് തീയെറ്റരിനു പുറത്തേക്കു പാഞ്ഞു....

    സംവിധായകന് ഇതൊരു കുടുംബ ചിത്രം ആയി ആണ് പണിതൊരുക്കിയതെങ്കിലും പ്രേക്ഷകന് പക്ഷെ ത്രില്ലെര് ആയാണ് ബോധ്യപ്പെട്ടത്.. എപ്പോള് തീര്ന്നു കിട്ടും എപ്പോള് തീര്ന്നു കിട്ടും എന്ന് ആകാംക്ഷയോടും ജിജ്ഞാസയോടും കാത്തിരുന്ന പ്രേക്ഷകനെ ഓരോ നിമിഷവും മുള്മുനയില് നിര്ത്തിയ അപാര ത്രില്ലെര്.


    നായകന് മാത്രമല്ല സംവിധായകനും എത്രമാത്രം അലസനായിരുന്നെന്നു പടത്തിന്റെ ക്ലൈമാക്സ് കണ്ടപ്പോഴാണ് ബോധ്യമായത്. ഇതായിരുന്നു അദ്ദേഹം ചിത്രീകരണം തുടങ്ങുന്നെനു മുന്നേ ഉദ്യേശിച്ച ക്ലൈമാക്സ് എങ്കില്, ആദ്യ ഷോട്ടിനു മുന്നേ തന്നെ കട്ടും പാക്കപ്പും ചെയ്യേണ്ടിയിരുന്ന ഒരു ഉത്തമ കലാസൃഷ്ടി ആണ് ഈ അലസമഹാകലാസൃഷ്ടി.


    മമ്മൂക്ക

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default


  4. #3
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanks Ajmal

  5. #4

    Default

    thanks ajmal
    Ikka & Thala


  6. #5
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Thanks Ajmal..
    ...

  7. #6
    FK Regular Sreerag V S's Avatar
    Join Date
    Aug 2014
    Location
    Hyderabad/Thrissur
    Posts
    561

    Default

    Thanks Ajmal :)

  8. #7

    Default

    Nalla bhasah prayogangal

  9. #8

    Default

    Ningal avatar aakki prathistichirikkunna maha nandante ippozhathe cinemakal kaanumbozhum ithe arochakam thanneyanu preksharkku undavunnathu....anyway thanks for your effort.

  10. Likes john1234 liked this post
  11. #9
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks for the review....
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  12. #10

    Default

    Thanks macha



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •