Page 1 of 7 123 ... LastLast
Results 1 to 10 of 66

Thread: ഈ*ഭാസ്ക്കർ*എന്തൂട്ട്*റാസ്ക്കലാണു - Film Review

  1. #1
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,854

    Angry ഈ*ഭാസ്ക്കർ*എന്തൂട്ട്*റാസ്ക്കലാണു - Film Review


    gvyr fans show 9.30

    മമ്മൂട്ടിയും സിദ്ദിഖും ഒന്നിച്ചപ്പഴൊക്കെ എണ്ണം പറഞ്ഞ ഹിറ്റുകളാണു മലയാള സിനിമയിൽ ഉണ്ടായിട്ടുള്ളത്. അതു കൊണ്ട് തന്നെ ഭാസ്ക്കർ ദ റാസ്ക്കലിനു വേണ്ടി ഇവരിരുവരും ഒന്നിക്കുമ്പോൾ ഒരു സൂപ്പർ ഹിറ്റിൽ കുറഞ്ഞ് ആരും പ്രതീക്ഷിക്കുന്നില്ല. മലയാളത്തിലെ ഏറ്റവും പണക്കാരനായ നിർമ്മാതാവ് ആന്റോ ജോസഫ് നിർമ്മിച്ച ഈ സിനിമയിൽ നായികയായി തെന്നിന്ത്യൻ സൂപ്പർ താരം നയൻസും കൂടി ചേരുന്നതോടെ വിഷുവിനു ഒരു ഉഗ്രൻ സിനിമ എന്ന തോന്നൽ കുടുംബപ്രേക്ഷകർക്കിടയിൽ ഉണ്ടാകുന്നു. ഈ തോന്നലുകളും പ്രതീക്ഷകളുമൊക്കെ സാധൂകരിക്കുന്ന ഒരു സിനിമയാണോ ഭാസ്ക്കർ ദ റാസ്ക്കൽ എന്ന് നമുക്ക് നോക്കാം.



    ബാങ്കറായ ശങ്കരനാരായണന്റെ മകനാണു ഭാസ്ക്കർ. ഭാസ്ക്കറുടെ മകൻ ആദി. ശങ്കരനാരായണൻ ബിസിനസ്സ് പൊളിഞ്ഞ് ആത്മഹത്യ ചെയ്യാൻ ഇരിക്കുമ്പോൾ 10 ക്ലാസിൽ പഠിക്കുന്ന മകൻ ഭാസ്ക്കറാണു അഛനെ രക്ഷിക്കുന്നത്. പുൽനാമ്പ് വിളയാത്ത പാറമണ്ണിൽ പൊന്നു വിളയിച്ചും നിലമ്പൂരിലെയും കൂടലൂരിലെയും കാടുകളിൽ കൂപ്പ് ലേലം കൊണ്ടും കൊടുത്തും നമ്മടെ മാധവനുണ്ണി വളർന്ന പോലെ ഭാസ്ക്കറും അങ്ങ് വളർന്നു കോടി കോടീശ്വരനായി. പക്ഷെ വിദ്യഭ്യാസം കുറവുള്ളത് കൊണ്ടും മുൻ കോപം കൂടുതലുള്ളത് കൊണ്ടും ഭാസ്ക്കറിനു സംസാരം കുറവും പ്രവർത്തി കൂടുതലുമാണു. ഇത് പക്ഷെ ആദിക്ക് ഇഷ്ടപ്പെടുന്നില്ല. അഛൻ തന്റെ സ്റ്റാറ്റസ് കളഞ്ഞു കുളിക്കുന്നു എന്ന പരാതി ആദിക്ക് എപ്പോഴുമുണ്ട്. അറിയാതെയാണെങ്കിലും ഭാസ്ക്കർ അത്തരം ഏടാകൂടങ്ങളിൽ ചെന്ന് ചാടുകയും ചെയ്യുന്നു. ആദിയുടെ ബെസ്റ്റ് ഫ്രണ്ടാണു ശിവാനി. ശിവാനിയുടെ അമ്മയാണു ഹിമ. ചോക്ലേറ്റ് ബിസിനസ് ആണു അവർക്ക്. ഒരു കാര്യം പറയാൻ മറന്നു. ഭാസ്ക്കറിന്റെ ഭാര്യ മരിച്ചതാണു. ശിവാനിയുടെ ഭർത്താവും മരിച്ചതാണു. ശിവാനിക്ക് ഭാസ്ക്കറിനെ വലിയ കാര്യമാണു. ആദിക്ക് ഹിമയെയും. പക്ഷെ ഹിമയ്ക്ക് ഭാസ്ക്കറിനെ ഒട്ടും ഇഷ്ട്ടമില്ല. ഭാസ്ക്കറിനെയും ഹിമയെയും ഒന്നിപ്പിക്കാൻ ഇരുവരുടെയും മക്കൾ തിരുമാനിക്കുന്നു. ഭാസ്ക്കറിനു ഹിമയോട് ഇഷ്ട്ടക്കുറവൊന്നുമില്ല. അങ്ങനെ ഒരു വിധത്തിൽ ശിവാനിയുടെ പിറന്നാളിന്റെ അന്ന് ഭാസ്ക്കറിനെയും ആദിയെയും ഹിമയെ കൊണ്ട് അവരുടെ വീട്ടിലേയ്ക്ക് വിളിപ്പിക്കുന്നു. നല്ല കിടിലൻ ഡ്രസ്സിൽ വളരെ മാന്യനായി ഭാസ്ക്കർ അവിടെ എത്തുന്നു. എന്നാൽ കേക്ക് കട്ട് ചെയ്യുന്ന സമയത്ത് ഹിമയുടെ വീട്ടിലേയ്ക്ക് ഒരു അതിഥി എത്തുന്നു. വിളിക്കാതെ വന്ന ആ അതിഥിയുടെ വരവോടെ ഭാസ്ക്കര് ദ റാസ്ക്കലിന്റെ ഇടവേളയ്ക്ക് തിരശീല വീഴുകയായി..!!




    സിദ്ദിഖ് സിനിമകൾക്ക് പൊതുവായ ഒരു സ്വഭാവമുണ്ട്. അതിൽ നിന്നും ഏറെയൊന്നും വ്യതിചലിയ്ക്കാതെ തന്നെയാണു ഈ സിനിമയും ഒരുക്കിയിരിക്കുന്നത്. പക്ഷെ ആവർത്തന വിരസത ഒട്ടും തന്നെ പ്രേക്ഷകരിൽ ഉണ്ടാക്കാതിരിക്കുന്നതിൽ എഴുത്തുകാരനും സംവിധായകനും ഒരു പോലെ വിജയിച്ചിരിക്കുന്നു.ക്രോണിക്ക് ബാച്ചിലറിൽ മൊബൈൽ ഫോണു ഉപയോഗിക്കാത്തതിനു പഴികേട്ട സിദ്ദിക്ക് അതു വെച്ച് ഒരു സിനിമ തന്നെ എടുത്തു ബോഡി ഗാർഡ്. ഇതിൽ 11 വയസായ കുട്ടിയുടെ കയ്യിൽ പോലും ടിവി പോലത്തെ മൊബൈൽ കൊടുത്ത് താൻ അപ്ഡുടേറ്റാണെന്ന് വിമർശകർക്ക് മറുപടി കൊടുത്തു. സിദ്ദിഖിനോടാ കളി. കോമഡികൾ നിറഞ്ഞു നിന്ന ആദ്യ പകുതി തകർപ്പൻ എന്നു വിശേഷിപ്പിക്കാം. സാജു നവോദയ എന്ന പാഷാണം ഷാജിയും ഷാജോണും ഹരിശ്രീ അശോകനുമെല്ലാം കോമഡിയുടെ ചുക്കാൻ പിടിച്ചിരിക്കുന്നു. ചില അനാവശ്യ രംഗങ്ങൾ ഒഴിവാക്കിയാൽ കോമഡി ട്രാക്കിൽ സ്മൂത്തായി പടം നീങ്ങി. മാസ്റ്റർ സനുഷിന്റെയും അനിക്കയുടെയും പെർഫോമൻസ് കുട്ടികളെ ചിത്രത്തിലേയ്ക്ക് ആകർഷിക്കാൻ കാരണമാകുന്നു. മമ്മൂട്ടി എന്ന നടൻ ഒരു പുതിയ ഊർജ്ജം ലഭിച്ചത് പോലെ എനർജറ്റിക്കാണു സിനിമയിൽ. കോമഡി സീനുകളിലും ആക്ഷൻ സീനുകളിലും സെന്റിമെൻസിലും എല്ലാം അത് തെളിഞ്ഞു കാണാം. നയൻ താരയുടെ മലയാളത്തിലേയ്ക്കുള്ള തിരിച്ചു വരവ് മികച്ചതായിട്ടുണ്ട്. വേഷവിധാനങ്ങളിലും അഭിനയത്തിലുമെല്ലാം ഒരു വ്യത്യസ്ഥത കാത്ത് സൂക്ഷിക്കാൻ നയൻസ് ശ്രമിച്ചിട്ടുണ്ട്.

    മികച്ച ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ഗാനങ്ങളുമെല്ലാം ഈ സിനിമയെ ഒരു വേക്കേഷൻ എന്റർടെയ്നർ എന്ന പാക്കേജ് സിനിമയാക്കി മാറ്റുന്നു. വില്ലന്മാരായി എത്തിയ നടീ നടന്മാർ സിനിമയ്ക്ക് സാരമായ പരിക്കുകൾ വരുത്താതെ വന്ന് പോയിട്ടുണ്ട്. വളരെ മികച്ച ഒരു ആദ്യ പകുതിയ്ക്ക് ശേഷം സിനിമ രണ്ടാം പകുതിയിൽ അധോലോകവും വെടിവെയ്പ്പിലേയ്ക്കും പൂർണ്ണമായും വഴുതി വീഴുമായിരുന്നെങ്കിലും വേഗതയേറിയ ഷോട്ടുകളിലൂടെ അതിൽ നിന്ന് രക്ഷപ്പെടാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ഒരു പക്ഷെ ഈ സിനിമയുടെ തമിഴ് ഹിന്ദി റീമേക്കുകൾ ചെയ്യാൻ ആയിരിക്കും കഥ ഇങ്ങനെയാക്കിയത്. എന്തായാലും ഈ വേക്കഷനിൽ കുടുംബവുമൊത്ത് ചിരിച്ചുലസിച്ച് കാണാൻ കഴിയുന്ന് യാതൊരു ദ്വയാർത്ഥങ്ങളുമില്ലാത്ത ഒരു ക്ലീൻ സിനിമ അതാണു ഭാസ്ക്കർ ദ റാസ്ക്കൽ. ക്ലൈമാക്സും വെടി വെയ്പ്പിനുമൊക്കെ നേരെ ഒന്നു കണ്ണടച്ചാൽ സിദ്ദിഖിന്റെ ഇതു വരെ ഇറങ്ങിയതിൽ മനോഹരമായ സിനിമ എന്ന് വരെ വിശേഷിപ്പിക്കാം. പക്ഷെ കണ്ണടയ്ക്കണം..!!



    കുടുംബ പ്രേക്ഷകരുടെ ശക്തമായ പിന്തുണ ചിത്രത്തിനു ലഭിക്കുന്നു. സിദ്ദിക്ക്-മമ്മൂട്ടി ആരാധകരെ 100 ശതമാനം തൃപ്ത്തിപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ പോലും ഒരിക്കലും നിരാശരാക്കുന്നില്ല.


    ഫാമിലി എറ്റ്നർടെയ്നർ എന്നാൽ എന്താണെന്നും എങ്ങനെ എടുക്കണമെന്നും കാണിച്ചു തരുന്ന ഈ സിനിമ തീർച്ചയായും വിജയിക്കേണ്ടതാണു.

    ** ഭാസ്ക്കർ എന്തൂട്ട് റാസ്ക്കലാണെന്ന് പറയും.. വിഷുവിനു ഇറങ്ങിയ മറ്റ് സിനിമയുടെ നിർമാതക്കൾ..!!

    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Thanks 4 d rvw
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  4. #3
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    11,460

    Default

    Thanks ns.......

  5. #4
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks NS

  6. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxxxxx NS
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #6
    FK Lover Nishpakshan's Avatar
    Join Date
    Jan 2010
    Location
    Lulu Village [U.A.E]
    Posts
    2,241

    Default

    Good review...

  8. #7

    Default

    Thanks @National Star ..........

  9. #8

    Default

    very nice review, thanks

  10. #9

    Default

    thanks national star

  11. #10
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Thanks NS

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •