FIRST LOOK
പ്രേമം വന്‍*വിജയമായതിന് പിന്നാലെ മലയാളത്തിലെ മുന്‍*നിര സംവിധായകരും നിര്*മ്മാതാക്കളും നിവിന്‍* പോളിയുടെ ഡേറ്റിന് കാത്തുനില്*ക്കുമ്പോള്* അടുത്ത ചിത്രമൊരുക്കാനുള്ള അവസരം ലഭിച്ചത് നവാഗതനായ അല്‍*ത്താഫിന്. അല്‍*ത്താഫ് ആരാണെന്നല്ലേ, പ്രേമം എന്ന ചിത്രത്തില്‍* മേരിയുടെ സംരക്ഷകനായും പൂവാലന്*പടയുടെ പ്രധാന ശത്രുവായും മാറിയ പയ്യന്* കഥാപാത്രത്തെ അവതരിപ്പിച്ച നീണ്ടുമെലിഞ്ഞ പയ്യനെ ഓര്*ക്കുന്നില്ല. മേരിക്ക് പിന്നാലെ നടക്കുന്നവരെ ഒഴിവാക്കാനുള്ള സൂത്രവുമായി നീങ്ങുന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങളും തിയറ്ററുകളില്‍* ചിരി ഉയര്*ത്തിയിരുന്നു. മേരി പ്ളസ്ടുവിലാണ് എന്ന ഡയലോഗാണ് കൂട്ടത്തില്‍* കൂടുതല്‍* കയ്യടി നേടിയത്. ആലുവാ സ്വദേശിയായ അല്‍*ത്താഫ് നിവിന്റെ അടുത്ത സുഹൃത്തുമാണ്.
സിനിമയുടെ സബ്ജക്ട് ഇഷ്ടപ്പെട്ട നിവിന്‍* അല്‍*ത്താഫിന് പുതിയ ചിത്രമൊരുക്കാന്‍* ക്ഷണിക്കുകയായിരുന്നു. അല്‍*ഫോണ്‍*സ് പുത്രനെ പോലെ സിനിമയില്‍* ആരുടെയും സഹായിയായി പ്രവര്*ത്തിക്കാതെ ആദ്യചിത്രമൊരുക്കുന്ന സംവിധായകനുമാണ് അല്‍*ത്താഫ്. നിവിന്‍* പോളിയും അല്‍*ഫോണ്‍*സ് പുത്രനുമായുള്ള സൗഹൃദമാണ് പ്രേമം എന്ന ചിത്രത്തില്‍* അഭിനയിക്കാന്‍* കാരണമായതെന്ന് അല്‍*ത്താഫ് സൗത്ത് ലൈവിനോട് പറഞ്ഞു. സിനിമയുടെ തിരക്കഥയും മറ്റ് തയ്യാറെടുപ്പുകളും പൂര്*ത്തിയായി.
പ്രേമത്തിലെ ചില നടന്*മാരും ഈ സിനിമയിലുമുണ്ടാകും. കൃഷ്ണശങ്കറിനെയാണ് ഇപ്പോള്‍* നിവിനൊപ്പം കാസ്റ്റ് ചെയ്തിരിക്കുന്നത്. കോമഡി എന്റര്‍*ടെയിനറായിരിക്കും ചിത്രം. കുടുംബ പ്രേക്ഷകരെ കൂടി ലക്ഷ്യമിട്ടുളള സിനിമയാണ്. കഥാപാത്രത്തെക്കുറിച്ചോ മറ്റ് കാര്യങ്ങളോ ഈ ഘട്ടത്തില്‍* വിശദീകരിക്കാനാകില്ലെന്നും അല്‍*ത്താഫ്. നിവിന്‍* പോളി തന്നെയായിരിക്കും നിര്*മ്മാതാവ്. ബിജിപാലിന്റെ അസോസിയേറ്റായിരുന്ന ജസ്റ്റിന്* വര്*ഗ്ഗീസാണ് സംഗീതം. മധു നീലകണ്ഠന്റെ അസിസ്റ്റന്റായിരുന്ന മുകേഷ് മുരളീധരനാണ് ക്യാമറ. സന്തോഷ് വര്*മ്മയാണ് ഗാനരചന. ജൂലായില്‍* ആക്ഷന്‍* ഹീറോ ബിജു പൂര്*ത്തിയാകുമെന്നാണ് അറിയുന്നത്. അതിന് ശേഷം ഷൂട്ടിംഗ് തുടങ്ങാനാണ് ആലോചന.