Page 759 of 941 FirstFirst ... 259659709749757758759760761769809859 ... LastLast
Results 7,581 to 7,590 of 9408

Thread: 📺📡🛰 TV Channels & DTHs : News and updates 🛰📡📺

  1. #7581

    Default


    Kilichundan mambazham Asianet HD yil veendum... nalla variety undu HD yil ee padam kaanan...super

  2. Sponsored Links ::::::::::::::::::::Remove adverts
  3. #7582

    Default

    Quote Originally Posted by BangaloreaN View Post
    REPORTER Channel removed from SUN DTH.
    Media ONE also may get removed.

    Pakaram News 18 Malayalam varum.. (?)

  4. #7583
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Quote Originally Posted by Iravikkuttan View Post

    Pakaram News 18 Malayalam varum.. (?)
    ariyilla.

    News 18, Janam, Kaumudi onnum SUN -il illa.

  5. #7584
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    അപേക്ഷിച്ച് 15 ദിവസത്തിനുള്ളിൽ നികേഷ് കുമാറിന് ആറരക്കോടി വായ്പ നൽകി കേരള ഫിനാൻഷ്യൻ കോർപ്പറേഷൻ; റിപ്പോർട്ടർ ചാനലിനുള്ള വായ്പ പാസാക്കിയത് നടപടികൾ പാലിക്കാതെ

    തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ സിപിഐ(എം) സ്ഥാനാർത്ഥിയായതോടെ പാർട്ടിയുടെ വേണ്ടപ്പെട്ടവൻ ആയി മാറിയ റിപ്പോർട്ടർ ചാനൽ ഉടമ എംവി നികേഷ് കുമാറിന് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ആറരക്കോടിരൂപയുടെ വായ്പ നൽകിയ നടപടി വിവാദമാകുന്നു. കോടതി വിധി ലംഘിച്ചാണ് സർക്കാർ ഉടമസ്ഥതയിലുള്ള കെഎഫ്*സി വായ്പ അനുവദിച്ചിട്ടുള്ളതെന്നും ചാനലിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച് കോടതിയിൽ കേസുകൾ ഉള്ളതുപോലും പരിഗണിക്കാതെയാണ് വായ്പ അനുവദിച്ചിരിക്കുന്നതെന്നും ഇതോടെ ആരോപണം ഉയരുകയാണ്.


    അഴീക്കോട് സ്ഥാനാർത്ഥിയായി സിപിഐ(എം) പക്ഷത്തെത്തിയ നികേഷിന്റെ ഉടമസ്ഥതയിലുള്ള ഇന്തോഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് 2016 ഡിസംബർ 29ന് ആറരക്കോടി രൂപ വായ്പ അനുവദിക്കാൻ കേരള സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ തീരുമാനമെടുത്തത്. രണ്ടു ദിവസത്തിനുള്ളിൽ തന്നെ അതായത് ഡിസംബർ 31ന് വായ്പാ തുക നൽകുകയും ചെയ്തു. 7.64 ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിച്ചത്. വായ്പാ അപേക്ഷ ലഭിച്ച് 15 ദിവസങ്ങൾക്കുള്ളിൽ തന്നെ വായ്പ അനുവദിക്കാൻ തീരുമാനം എടുത്തുവെന്നതും ചർച്ചാവിഷയമായിട്ടുണ്ട്.


    ഇപ്പോൾ വായ്പ അനുവദിച്ചത് ക്രമവിരുദ്ധമായാണെന്നും വേണ്ടത്ര പരിശോധനകളോ അന്വേഷണമോ നടത്താതെ തിടുക്കപ്പെട്ട് വായ്പ അനുവദിച്ചത് സംശയകരമാണെന്നും സംസാരമുയർന്നുകഴിഞ്ഞു. കമ്പനിയെപ്പറ്റി ഒരു അന്വേഷണവും നടത്താതെ മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരം അപേക്ഷിച്ച് രണ്ടാഴ്ചയ്ക്കകം വായ്പ പാസാക്കി. കെഎഫ്*സി ഹെഡ് ഓഫീസിലെ 030439410 എന്ന ലോൺ അക്കൗണ്ട് നമ്പരിലാണ് വായ്പ അനുവദിച്ചിട്ടുള്ളതെന്നും വ്യക്തമായിട്ടുണ്ട്.
    വായ്പയ്ക്കായി ഈടു നൽകിയിരിക്കുന്നത് കളമശ്ശേരിയിലെ ഓഫീസ് കെട്ടിടമാണ്. പലതരത്തിലുള്ള സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളിൽ കുടുങ്ങി കിടക്കുന്ന കെട്ടിടമാണിത്. റിപ്പോർട്ടർ ടി.വിയിലെ ഓഹരി കൈമാറ്റത്തെക്കുറിച്ച് നിരവധി കേസുകൾ കേരള ഹൈക്കോടതിയിലും കമ്പനി ലോ ബോർഡിലും നില നിലനിൽക്കുമ്പോഴാണ് ഇടതുസർക്കാർ പ്രത്യേക താൽപര്യമെടുത്ത് 6.5 കോടി രൂപ അനുവദിച്ചത്.
    2015 നവംബറിൽ ചെന്നൈ കമ്പനി ലോ ബോർഡിന്റെ വിധിയനുസരിച്ച് ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ ബാങ്കുകളിൽ നിന്നോ വായ്പ എടുക്കുന്നതിന് മുമ്പ് റിപ്പോർട്ടർ ടി.വിയിലെ ഓഹരി ഉടമയും കമ്പനി ലോ ബോർഡിലെ പരാതിക്കാരനുമായ എ.കെ. മൻസൂറിനെ വിവരമറിയിക്കണമെന്ന കോടതി വിധി ലംഘിച്ചു കൊണ്ടാണ് കെ.എഫ്.സിയിൽ നിന്ന് വായ്പ എടുത്തതെന്നാണ് സൂചനകൾ.
    റിപ്പോർട്ടർ ടി.വിയിലെ മുഖ്യ ഓഹരി ഉടമയും വിദേശ വ്യവസായിയുമായ എ.കെ. മൻസൂറിന്റെ കോടികളുടെ നിക്ഷേപവും ഓഹരികളും നികേഷും ഭാര്യയും ചേർന്ന് തട്ടിയെടുത്തുവെന്ന പരാതി നിലനിൽക്കുന്നുണ്ട്. റിപ്പോർട്ടർ ടി.വിയുടെ നടത്തിപ്പുകാരായ ഇന്തോ ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഓഹരികൾ വ്യാജരേഖ ചമച്ച് എം വി നികേഷ്*കുമാറും ഭാര്യ റാണി വർഗ്ഗീസും ചേർന്ന് തട്ടിയെടുത്തു എന്ന് ആരോപിച്ച് തൊടുപുഴ സ്വദേശിനി ലാലിയ ജോസഫിന്റെ പരാതിയെ സംബന്ധിച്ച കേസ് ഇപ്പോൾ ഹൈക്കോടതിയിലുമുണ്ട്.
    തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന എം വി നികേഷ്*കുമാറിന്റെയും ഭാര്യ റാണി വർഗ്ഗീസിന്റെയും ആവശ്യം ഈ അടുത്തകാലത്ത് ഹൈക്കോടതി തള്ളിയിരുന്നു. പരാതിക്കാരിയുടെ ആരോപണം കഴമ്പില്ലാത്തതാണെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഒട്ടേറെ തർക്കവിഷയങ്ങളുള്ള കേസ് തെളിവുകളുടെ അടിസ്ഥാനത്തിൽ തീർപ്പ് കൽപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ പാർട്ടിയുടെ ഉപകാര സ്മരണയെന്ന നിലയിൽ പാർട്ടി ഇടപെട്ട് വായ്പ അനുവദിക്കാൻ അനുമതി നൽകുകയായിരുന്നു എന്ന ആക്ഷേപമാണ് ഉയരുന്നത്.

  6. #7585
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Quote Originally Posted by Iravikkuttan View Post

    Pakaram News 18 Malayalam varum.. (?)
    NEWS 18 KERALA added to Channel No: 221

  7. Likes Iravikkuttan liked this post
  8. #7586
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    എംഡി അവാർഡ് വാങ്ങുന്നത് കവർ ചെയ്തില്ലെങ്കിൽ പുറത്താക്കും; ശമ്പളം ചോദിച്ചാൽ കൈമലർത്തും; പിഎഫും ഇ എസ് ഐ യും അടച്ചിട്ട് ഒന്നര വർഷമായി; രണ്ട് മാസമായി ശമ്പളവുമില്ല; ജീവൻ ടിവിയിൽ ജീവനക്കാർ കാലപത്തിന്

    കൊച്ചി: സമൂഹത്തിലെ തിന്മകൾക്ക് എതിരെയാണ് ജീവൻ ടിവിയും പടപൊരുതുന്നത്. എന്ത് അനീതി കണ്ടാലും പ്രതികരിക്കും. പ്രമുഖ വ്യവസായിയായ ബോബി മാത്യു സോമതീരമാണ് തലപ്പത്ത്. പക്ഷേ ജീവനക്കാർ പീഡനങ്ങളുടേയും കഷ്ട നഷ്ടങ്ങളുടേയും പരാതിയാണ് പറയാനുള്ളത്. ശമ്പളം മുടങ്ങുന്നത് സ്ഥിര സ്വഭാവമാണ്. ഇതിനിടെയിൽ ഈ ചാനൽ പിഎഫും ഇഎസ്*ഐയും അടയ്ക്കുന്നുമില്ല. കടുത്ത നീതി നിഷേധം നടന്നിട്ടും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയും ചെയ്യുന്നു. അതിന്റെ ഒടുവിലത്തെ ഇരയാണ് പുഷ്പരാജ്. എം ഡിക്ക് അവാർഡു കിട്ടിയ പരിപാടി കവർ ചെയ്യാത്തതിന് കോഴിക്കാട് ബ്യൂറോ ചിഫ് ഷിനിത്ത് രാജിന്റെ കസേര തെറിച്ചതിന് പിന്നാലെയാണ് അതൃപ്തി അറിയിച്ച് പുഷ്പരാജും ചാനൽ വിടുന്നത്. ഇതോടെ ജീവനക്കാരിൽ പ്രതിഷേധം പുകയുകയാണ്. ജീവൻ ടി വി യുടെ കണ്ണൂർ ബ്യുറോ ചീഫ് പുഷ്പരാജിന്റെ കുഞ്ഞിന് കഴിഞ്ഞ മാസം അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നു. കണ്ണൂരിലെ തന്നെ കൊയ്*ലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ശമ്പളം മുടക്കമായതിനാൽ നയാ പൈസ കയ്യിൽ ഇല്ലാതെയാണ് പുഷ്പൻ ആശുപത്രിയിൽ എത്തിയത്. തനിക്ക് ഇ എസ് ഐ ഉണ്ടല്ലോ അതു വഴി ചികിത്സ ചെലവു കിട്ടുമല്ലോ എന്ന് ധാരണയും പുഷ്പരാജിന് ഉണ്ടായിരുന്നു. കുഞ്ഞിനെ അഡ്*മിറ്റു ചെയ്ത ശേഷം ഇ എസ് ഐ ഹോസ്പിറ്റലിൽ നിന്നും റെഫറൻസ് ലഭിക്കാനായി ജീവൻ ടി വി യുടെ കൊച്ചി ഹെഡ് ഓഫീസിലേക്ക് പുഷ്പൻ വിളിച്ചപ്പോഴാണ് തന്റെ സ്ഥാപനം ഒന്നര വർഷമായി ജീവനക്കാർക്കായി പി എഫും ഇ എസ് ഐയും അടയ്ക്കുന്നില്ലന്ന് സത്യം മനസിലാക്കുന്നത്.


    ഫോം 30 ജീവൻ ടി വി യിൽ നിന്നു ലഭിച്ചാലെ പുഷ്പന്റെ കുഞ്ഞിന് ഇ എസ് ഐ ആനുകൂല്യം ലഭിക്കുകയുള്ളു. ഇത് മനസിലാക്കി എച്ച് ആർ ഡിപ്പാർട്ടുമെന്റിന് പുറമെ എ ജി എം ഫെലിക്*സിനെയും പേഴ്*സണൽ മാനേജർ ദിലീപിനെയും പുഷ്പൻ പല തവണ വിളിച്ചു. പ്രതിസന്ധിയുണ്ടെന്നും പുഷ്പന്റെ കേസ് സ്*പെഷ്യൽ കേസായ്ി കാണുമെന്നും കുഞ്ഞിന് ഓപ്പറേഷൻ നടക്കട്ടെയെന്നു മാനേജുമെന്റു പറഞ്ഞു. ഇത് വിശ്വസിച്ച് ആശുപത്രിയിൽ ഒരാഴ്ച തള്ളിനീക്കി ശസ്ത്രക്രിയ തിയ്യതി നീട്ടിയ പുഷ്പന് വീണ്ടു കിട്ടി ഉറപ്പ്. ഉടൻ റെഡിയാകും. എന്നാൽ കുഞ്ഞിന്റെ ശസ്ത്ര ക്രിയ കഴിഞ്ഞപ്പോഴാണ് ജീവൻ ടിവി മാനേജ്*മെന്റ് പറയുന്നത് ഒന്നര വർഷത്തെ കുടിശിഖ ശേഷിക്കുന്നതിനാൽ ഇ എസ് ഐ ആനുകൂല്യം ലഭിക്കില്ലന്ന്...ഒടുവിൽ കണ്ണൂരിലെ പത്രക്കാരുടെ കാരുണ്യത്താൽ 40,000 രൂപയുടെ ആശുപത്രി ബില്ല് നൽകി കുഞ്ഞിനെ ഡിസ്ചാർജ്ജു ചെയ്തു.
    പുഷ്പൻ പിറ്റേന്ന് തന്നെ ഓഫീസിലെത്തി രാജി കത്തും നൽകി. മാനേജുമെന്റു പുഷ്പനെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. എം ഡി നേരിട്ടുവിളിച്ച്്് ചില ഓഫറുകൾ നൽകിയിട്ടുണ്ടെന്നാണ് വിവരം. കോഴിക്കോട് ആസ്ഥാനമായുള്ള ചാരിറ്റി വർക്കുകൾ ചെയ്യുന്ന ഒരു കമ്പിനിയുടെ കണ്ണൂർ നോഡൽ ഓഫീസർ ആയി അടുത്ത ആഴ്ച പുഷ്പൻ ജോലിയിൽ പ്രവേശിക്കും. ജീവൻ ടി വി യിൽ നിന്നും നേരത്തെ രാജിവച്ച വീഡിയോ എഡിറ്റർ ബിനു, ക്യാമറമാൻ അനിൽക്കുട്ടൻ എന്നിവർക്ക് കോവളം എം എൽ എ ,എം വിൻസെന്റിന്റെ ശുപാർശയിലാണ് ഒടുവിൽ പി എഫ് ആനുകൂല്യം കിട്ടിയത്.
    നിരന്തരം കൊച്ചിയിലെ ഹെഡ് ഓഫീസ് കയറി ഇറങ്ങിയ ഇവർ മാനേജുമെന്റിനെതിരെ നിയമനടപടിക്കും ആലോചിച്ചിരുന്നു. പുഷ്പരാജിന്റെ കഥ ഓഫീസിൽ പാട്ടായപ്പോഴാണ് പി എഫും ഇ എസ് ഐയും ഒന്നര വർഷമായി അടയ്ക്കുന്നില്ല്ന്ന് കൊച്ചി ഓഫീസിലെ ജീവനക്കാർ അറിയുന്നത്. എന്നാൽ വൈകി കിട്ടുന്ന ശമ്പളത്തിൽ നിന്നും ജീവനക്കാരുടെ വിഹിതം മാനേജുമെന്റു പിടിക്കുന്നതായി ജീവനക്കാർ പറഞ്ഞു. രണ്ടു മാസത്തെ ശമ്പള കുടിശിഖ കാരണം ജീവൻ ടി വി യുടെ ഹെഡ് ഓഫീസിൽ ഒരു മാസത്തിൽ കുറഞ്ഞത് നാലു പേരെങ്കിലും രാജി വച്ചു പോകുന്നുണ്ട്. കൂടുതൽ കൊഴിഞ്ഞ് പോക്ക് ന്യൂസ് വിഭാഗത്തിലാണ്. ന്യൂസ് ഡെസ്*ക്കിൽ ഇപ്പോൾ ജോലിക്ക് ആളില്ലാത്ത അവസ്ഥയാണ്.
    ആകെ നൂറിൽ താഴെ ജീവനക്കാർ ഉള്ള ജീവൻ ടി വി യിൽ വരുമാനം ഇല്ലാത്തതല്ല മാനേജുമെന്റിന്റെ ധൂർത്ത് കാരണമാണ് ശമ്പളം കുടിശിഖ ആകുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു.ശമ്പളം വൈകുന്നതിൽ എം ഡി യുടെ വിശ്വസ്തനായിരുന്ന ചീഫ് പ്രൊഡ്യൂസർ എ കെ ഹരികുമാർ രണ്ടാഴ്ച മുൻപാണ് രാജിവച്ച് മംഗളം ന്യൂസിൽ ചേർന്നത്. ശമ്പളമില്ലാത്തതിന് പുറമെ മാനേജുമെന്റിന്റെ പ്രതികാര നടപടിയിലും ജീവനക്കാർക്ക് അമർഷം ഉണ്ട്. എം ഡിക്ക് അവാർഡു കിട്ടിയ പരിപാടി കവർ ചെയ്യാത്തതിന് കോഴിക്കാട് ബ്യൂറോ ചിഫ് ഷിനിത്ത് രാജിന്റെ കസേര തെറിച്ചിട്ട് ഒരു മാസം പോലും ആയില്ല. തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ അനുലാലിനെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റി മാനേജു മെന്റു പ്രതികാരം തീർത്തപ്പോൾ അനുലാൽ തന്നെ രാജി വച്ചു പോയത് ഒരാഴ്ച മുൻപാണ്.
    എക്*സ്*ക്യൂട്ടീവ് എഡിറ്ററുടെയും ചീഫ് ന്യൂസ് എഡിറ്ററുടെയും ആളായി തിരുവനന്തപുരത്ത് പ്രവർത്തിച്ചു തുടങ്ങിയതാണ് അനുലാലിന് എതിരെ മാനേജുമെന്റ് തിരിയാൻ കാരണം. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടുമായി ഇനിയും ചില ജീവനക്കാർ മാനേജ്*മെന്റിന്റെ കണ്ണിൽ കരടായി ഉണ്ട്. വരും ദിവസങ്ങളിൽ അവർക്കെതിരെയും പ്രതികാര നടപടി ഉണ്ടായേക്കാം. ഇതിൽ ഇടപെടാൻ പത്രപ്രവർത്തക യൂണിയനും കഴിയുന്നില്ല. ഇതും മാനേജ്*മെന്റിന് കരുത്ത് പകരുന്നു.

  9. #7587
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    DOORDARSHAN HD channels undo?

  10. #7588
    FK Visitor Nithin Kunnummal's Avatar
    Join Date
    Oct 2011
    Location
    Al Dhaid;Sharjah UAE
    Posts
    352

    Default

    Surya TV HD,Udaya HD,Gemini Music HD,Gemini Movies HD & Surya Movies(Kiran TV Renamed) launching on march 15

  11. Likes BangaloreaN liked this post
  12. #7589
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Quote Originally Posted by Nithin Kunnummal View Post
    Surya TV HD,Udaya HD,Gemini Music HD,Gemini Movies HD & Surya Movies(Kiran TV Renamed) launching on march 15
    SURYA MUSIC HD and SURYA MOVIES HD aanu vendathu.

  13. #7590
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Asianet HD and Asiant eppozhum same programmes alla alle !!!!

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •