Page 1 of 4 123 ... LastLast
Results 1 to 10 of 38

Thread: Premam - Analysis by cesife

  1. #1

    Default Premam - Analysis by cesife


    പ്രേമം എങ്ങനെ വന്* വിജയം ആയി - അല്*ഫോന്*സ് പുത്രന്* നടന്ന വഴികളിലൂടെ :ഒരു വിശകലനം

    പ്രേമം ,പ്രേമം ,പ്രേമം….. ഓ ! ഇതിപ്പോള്* കേള്*ക്കാന്* തുടങ്ങിയിട്ട് കുറേ കാലം ആയല്ലോ ,ഒന്ന് നിര്*ത്തി കൂടെ ? അല്ലെങ്കിലും ഇതിനുമാത്രം എന്ത് കാര്യം ഉണ്ടായിട്ടാ നിങ്ങള്* ഈ പറയുന്നത്? വെറും ഒരു പൈങ്കിളി പ്രേമകഥയല്ലാതെ ഈ സിനിമയില്* എന്തുണ്ട് ? അതില്* ഒരു സൂപ്പര്* താരം ഉണ്ടോ ?, ഒരു കലാമൂല്യവും ഉണ്ടോ ? പിന്നെ ഉണ്ട് , വഴി തെറ്റിക്കുന്ന കുറേ സന്ദേശങ്ങള്**, എന്നിട്ടും എന്താ ?ജനങ്ങള്* ഇതിനെ ഏറ്റെടുത്തു ആഘോഷിച്ചു ,എന്തിന് ? എത്രമാത്രം പണം വാരി ,എങ്ങനെ ?

    ഒരു സാധാരണ ഫേസ്ബുക്ക് യൂസര്* തൊട്ട് , പിന്നണിഗായകന്* ജി. വേണുഗോപാലില്* വരെ എത്തിച്ചേര്*ന്ന ഒരു ചര്*ച്ചാവിഷയം ആണ് ഇത്, കൂടാതെ ഇപ്പോള്* ഏതൊരു മലയാളി പ്രേക്ഷകനും ഒരു പ്രാവശ്യമെങ്കിലും സ്വയം ചോദിച്ച ചോദ്യങ്ങള്* .

    കുറേ നാളുകള്*ക്ക് ശേഷമാണ് ഞാന്* സിനിമയെ കുറിച്ച് ഒരു ലേഖനം എഴുതുന്നത്*. പ്രേമം കണ്ടിട്ട് കുറച്ച് നാളുകള്* കഴിഞ്ഞെങ്കിലും, അന്നും(ഇന്നും),ഒരു നിരൂപണം എഴുതണം എന്ന് തോന്നിയില്ല ,കൂടാതെ എനിക്കും തൃപ്തി തോന്നിയ നൂറുകണക്കിനുള്ള നിരൂപണങ്ങള്* അതിനുമുന്*പേ വന്നും കഴിഞ്ഞിരുന്നു, അപ്പോള്* എന്*റേതായ ‘ഒന്നിന്’ പ്രാധാന്യം ഇല്ല എന്ന് കരുതി .

    എന്നാല്* *, ഇപ്പോള്* എനിക്ക് പ്രേമത്തെ കുറിച്ച് എന്*റേതായ ഒരു വിശകലനം പങ്കുവെക്കണം എന്ന് തോന്നി , കുറച്ച് നാളുകളായി കേള്*ക്കുന്ന ഈ (മുകളില്* കൊടുത്തിരിക്കുന്ന) ചോദ്യങ്ങള്* , ഉണ്ടാക്കിയ ചലനങ്ങളില്** തന്നെയാണ് അതിന് പ്രേരണയായത്. ഒരിക്കലും മറ്റൊരു വിവാദത്തിനു വേണ്ടിയോ, മാര്*ക്കറ്റിംഗിന് വേണ്ടിയോ ആണ് ഈ വിശകലനം എന്ന് കരുതരുത് , ഞാന്* അതില്* താല്*പര്യപ്പെടുന്നില്ല , ഞാന്* കണ്ട, അല്ലെങ്കില്** എന്റെ ചെറിയ അറിവുകള്* കൊണ്ട് മനസ്സിലാക്കിയ കാര്യങ്ങള്* ,എന്*റെ കാഴ്ചപ്പാടുകള്**, അത് മാത്രമാണ്.

    ഇനി വിഷയത്തിലേക്ക് കടക്കാം, എങ്ങനെ പ്രേമം ഇത്രയും ഹിറ്റ്* ആയി?
    ഓരോരുത്തര്*ക്കും ഒരോരോ ഉത്തരങ്ങള്* ആയിരിക്കും ,ഉദാഹരണത്തിന്
    “കുറച്ചുകാലങ്ങള്*ക്ക് ശേഷം ഇറങ്ങിയ നല്ല ഒരു റൊമാന്റിക്* സിനിമ ആയതിനാലാണ് ”

    “നല്ല പാട്ടുകള്* ആണ് ഹിറ്റ്* ആക്കിയത്”,

    “നിവിന്* പോളിയുടെ അഭിനയവും, താര പട്ടാഭിഷേകവും ആണ് കാരണം ”

    “സോഷ്യല്* മിഡിയില്* കൂടി ‘അതിസാമര്*ത്ഥ്യമായ’ നടത്തിയ മാര്*ക്കറ്റിംഗ് ആണ് കാരണം”

    “കൌമാരക്കാരുടെ കോളേജ് കഥ ആയത്കൊണ്ടാണ്”

    “സൈക്കിള്**, സിക്സര്* ,റാസല്*-ഖൈമ ,പകച്ച പോയ ബാല്യം, ജാവ ,സബര്*ജ്ജല്ലി, ബോബ്-മാര്*ലി ടീ-ഷര്*ട്ട്* മുതലായവയാണ് ഹിറ്റിന് കാരണം”

    “അല്ല മേരിയുടെ മുടി ആണ് കാരണം “ “അതും അല്ല, മലരിന്റെ മുഖക്കുരു ആണ് കാരണം” “ അപ്പോള്* മേരിയുടെ അനിയത്തി, സെലീനയുടെ ചിരിയോ? (“ടാ , അതിന് സെലീന മേരിയുടെ അനിയത്തി അല്ലാ”, “ ഹേ! അല്ലേ? എന്നാല്* ഒന്നൂടെ കണ്ട് സംശയം തീര്*ക്കാം”)”

    “ഇതൊന്നും അല്ല, ആലുവ പുഴയുടെ തീരത്ത് നിന്ന് ‘എന്ത്’ എഴുതിയാലും, അത് ഹിറ്റ്* ആകും, ഉറപ്പാ...!!! ” (ദയവ്ചെയ്യ്ത് മറ്റൊരു തീരം കണ്ടുപിടിക്കും വരെ, ആരും അലുവപുഴയുടെ തീരത്ത് പോയി ‘അവരെ’ ശല്യം പെടുത്തരുതേ ,പാവം സിനിമക്കാര്*.... അവര്* അവിടെ ഇരുന്നു ഹിറ്റുകള്* ഇറക്കട്ടെ)

    ഇവയിലെ ചിലതൊക്കെ സത്യങ്ങള്* ആണ് ,സമ്മതിക്കാം , എന്നാല്* യാഥാര്*ത്ഥ്യത്തില്* ഇതെല്ലാം സിനിമയുടെ നല്ല ഘടകങ്ങള്* മാത്രം ആണ്, അല്ലാതെ സിനിമയുടെ വിജയ രഹസ്യം അല്ലാ . അങ്ങനെ തോന്നുന്നില്ലേല്* *, ഒന്ന് സ്വയം ചിന്തിച്ച് നോക്കൂ , ഈ പറയുന്ന കാര്യങ്ങളെല്ലാം, സിനിമ കണ്ടതിന് ശേഷം നമുക്ക് ഇഷ്ടപ്പെട്ട ഘടകങ്ങള്* മാത്രം അല്ലേ ? എന്നാല്* സിനിമ ഹിറ്റ് ആയപ്പോള്* , അതിനുള്ള കാരണം നമ്മള്* സ്വയം ചോദിക്കുമ്പോള്* , നമുക്ക് മനസ്സിലായതോ/ഇഷ്ടപ്പെട്ടതോ ആയ ഈ നല്ല ഘടകങ്ങള്* മാത്രം കാരണങ്ങളായി പുറത്ത് വരുന്നത് അല്ലേ ? ഇനി ചിന്തിച്ച് നോക്ക്, യഥാര്*ത്ഥത്തില്* അവ തന്നെയാണോ വിജയ കാരണം ? ഇനി അങ്ങനെ ആണെങ്കില്* തന്നെ, നമുക്കെല്ലാവര്*ക്കും ഈ പറഞ്ഞ ഒന്ന്, രണ്ട് നല്ല ഘടകങ്ങള് എങ്കിലും *, മറ്റ് സിനിമകളിലും തോന്നിയിട്ടില്ലേ ? (ഉദാഹരണത്തിന്: നിര്*ണായകം പോലെയുള്ള ഒരു സിനിമ ) അവയൊന്നും എന്തുകൊണ്ട് ഇത്രയും വലിയ ഒരു വിജയം കരസ്ഥമാക്കാന്* സാധിക്കാതെ കടന്നു പോയത് ?

    ഓ ..... എന്നാല്* താന്* തന്നെ പറ, എങ്ങനെ പ്രേമം ഹിറ്റ്* ആയി ??? എന്*റെ മാഷേ, ഈ ചോദ്യത്തിനു ഒരു ഉത്തരം പറയാന്* ഒരാള്*ക്ക് കഴിഞ്ഞെങ്കില്* പിന്നെ എന്തിനാ കാത്തിരിക്കുന്നേ, ഉടനെ പോയി ഒരു പടം പിടിച്ച് പണം വാരികൂടെ ? അല്ലെങ്കില്** വേണ്ടാ, ഈ ഒരു രഹസ്യം വാണിജ്യത്തില്* നിക്ഷേപിച്ച് അതില്* പണം വാരരുതോ. അതിന് ആര്*ക്കെങ്കിലും കഴിഞ്ഞോ? അല്ലെങ്കില്* കഴിയുമോ ? . ഇത് ഒരു കേവലം സിനിമയുടെ വിജയ കാര്യം മാത്രമല്ല, നമ്മുടെ ജീവിതത്തില്** ദിനവും കാണുന്ന ഏതൊരു വിജയത്തിനുള്ള കാരണവും , ഒറ്റ വാക്കില്* ഉത്തരം പറയാന്* കഴിയുകയില്ല, എന്നാല്* വിജയത്തിനുപിന്നില്* പങ്കുകൊണ്ട പല ഘടകങ്ങള്* ചിലര്*ക്ക് പറയാന്* സാധിക്കും, ,കഠിനാധ്വാനം, നല്ല മനസ്സ് , ജീവിതപരിചയം , ഭാഗ്യം ,ദൈവദീനം, ഇനി അങ്ങേ അറ്റം വരെ പോയാല്* ‘പാപം’ (‘പാപിയേ പന്ന പോലെ വളര്*ത്തും’ ഈ ബൈബിള്* റഫറന്*സ് വിശ്വസിക്കുന്നവര്*ക്കായി സമര്*പ്പിക്കുന്നു ) മുതലായവ ആണ് , എപ്പോഴും ഇവയില്* ഏതെങ്കിലും ഒക്കെ തന്നെയായിരിക്കും തിരിച്ചും മറിച്ചും ആളുകള്* പറയുന്നത്.

    ഇനി ഇപ്പോള്* ഞാനും, ഇതുപോലെ വല്ലം പറഞ്ഞു തടിതപ്പാന്* ആണ് ഉദ്ദേശ്യം എന്ന് കരുതി താങ്കള്* വായന നിര്*ത്താന്* പോകുകയാണോ........ഓ! അപ്പോള്* തുടര്*ന്നും വായിക്കുക ആണ് അല്ലേ , എന്നാലേ, ഞാന്* ഒരു കാര്യം കൂടി പറയട്ടെ ,എനിക്കും ഇതിന് ഉള്ള ഉത്തരം അറിയില്ല, പിന്നെ എന്തിനാടോ താനിത് എഴുതി, വായിപ്പിച്ചു മനുഷ്യന്*റെ സമയം കളയുന്നേ , എന്ന് ചോദിച്ച് ദേഷ്യപ്പെടല്ലേ!!! ഞാന്* ഒന്ന് പറഞ്ഞോട്ടെ, എനിക്ക് താങ്കളെ ഉത്തരത്തില്* പോകാനുള്ള വഴിയിലേക്ക് കുറച്ച് വെളിച്ചം വീശി തന്ന് സഹായിക്കാന്* കഴിയും (“ഓ, അതിന് താന്* എന്താ വല്ല ടോര്*ച്ച് ആണോ? ” അങ്ങനെ തോന്നിയോ ,എന്നാല്* അത് എനിക്ക് ഇഷ്ടപ്പെട്ടു... ).

    നമുക്ക് രണ്ടാള്*ക്ക്* കൂടി അല്*ഫോണ്*സ് പ്രേമത്തിനായി സഞ്ചരിച്ച വരികളിലൂടെ ഒന്ന് സഞ്ചരിക്കാം. അല്*ഫോണ്*സ് നേരം എടുത്തതിന് ശേഷം ഉള്ള കാലഘട്ടം ആണ് തുടക്കം.

    1. പ്രേമം പൂത്തു തുടങ്ങി.........

    February 14, 2014: പ്രേമം പൂത്തു തുടങ്ങി എന്ന്, ഒരു വാലെന്റൈന്* ദിനത്തില്* തന്നെ, പുറം ലോകത്തെ ആദ്യമായി അല്*ഫോണ്*സ് അറിയിച്ചു, കൂടാതെ “പ്രേമം” എന്ന ഭാഗ്യഛിഹ്നവും അന്ന് തൊട്ട് അല്*ഫോണ്*സിന്*റെ ഒപ്പം ചേര്*ന്നു.
    ‘നേരം’ എന്ന തന്*റെ ആദ്യ സിനിമ പേര് പോലെ തന്നെ വളരെ ലളിതവും എന്നാല്* ഏവര്*ക്കും പരിചിതവും ആയ ഒരു പേരു തന്നെയാണ് ‘പ്രേമം’ എന്ന മനസ്സിലാക്കിയ അല്*ഫോണ്*സ് ,ആ പേരിന് പുറകേ പോയതിന്*റെ കാരണം ഊഹിക്കാമലോ .ഒരു പ്രണയചിത്രത്തിനു ഏറ്റവും യോജിച്ച പേര് , എന്തുകൊണ്ട് ഇത്രയും കാലമായി, ഇത്രയും നല്ല ഒരു പേര്, മറ്റാരും രജിസ്റ്റര്*ചെയ്യതില്ല? ഇത് അല്*ഫോണ്*സിനും ഒരു അതിശയം ആയിരുന്നു, അത് പങ്കുവച്ചുകൊണ്ട് ആയിരുന്നു പ്രേമത്തെ കുറിച്ചുള്ള തന്റെ ആദ്യ സ്റ്റാറ്റസ് .

    2. അല്*ഫോണ്*സ് എന്ന തിരകഥാകൃത്തും, സംവിധായകനും

    അല്*ഫോണ്*സ് എന്ന വ്യക്തി ഒരു മഹത്തായ സംവിധായകനോ തിരകഥാകൃത്തോ ആണെന്ന് ഞാന്* അവകാശ പെടുന്നില്ല, എന്നാല്* നല്ല ഭാവനയുള്ള ഒരു Creator ആണ് അദ്ദേഹം, അത് എനിക്ക് ഉറച്ച് പറയാന്* കഴിയും . കാരണം , തന്*റെ ഭാവനയുടെ പരിധിക്കുള്ളില്* നിന്ന് കൊണ്ട്, കഥയേക്കാള്* കൈകാര്യ മികവില്* വളരെയധികം പ്രയത്നിച്ചു കൊണ്ട് രണ്ട് സിനിമകള്* ഒരുക്കി, അതില്* ‘ഒരു പുതുമകളും ഇല്ല’ എന്ന് ടാഗ് ലൈനും വെച്ച്, സിനിമ ഇറക്കി വിജയിപ്പിക്കാന്* കഴിഞ്ഞെങ്കില്* *, ഒരു വ്യത്യസ്ഥ കലാകാരന്* തന്നെ അല്ലേ അദ്ദേഹം ?

    പ്രേമത്തിലെ അല്*ഫോണ്*സ് എന്ന രചയിതാവിനെ നമുക്ക് ആദ്യം പരിഗണിക്കാം.
    പ്രേമത്തിലെ തിരക്കഥ പേരിന് മാത്രം പേപ്പറില്* എഴുതിയ ഒന്നാകാനേ സാധ്യത ഉള്ളൂ , മറ്റുള്ളവര്*ക്ക് തങ്ങളുടെ ജോലി മനസ്സിലാക്കി ചെയ്യാന്* വേണ്ടി മാത്രം .കാരണം ഈ സിനിമയുടെ ഭൂരിപക്ഷവും പേപ്പറിനേക്കാള്* അല്*ഫോണ്*സിന്*റെ മനസ്സില്* ആയിരുന്നിരിക്കും ഉണ്ടായിരുന്നത്.

    ഇനി പ്രേമത്തിന്റെ കഥയെ കുറിച്ച്, അല്*ഫോണ്*സിന്*റെ മനസ്സില്* ,വര്*ഷങ്ങള്*ക്കു മുന്*പ് തന്നെ കയറി കൂടിയ കഥയാവണം ഇത് , മൂന്ന് കാലഘട്ടത്തില്* പറയുന്ന ഒരു പ്രണയ കഥ ,അത്ര മാത്രമേ തിരക്കഥ എഴുതുന്നതിന് മുന്*പ് മനസ്സില്* ഉണ്ടായിരിക്കാന്* സാധ്യത ഉള്ളൂ . മൂന്ന് കാലഘട്ടം തീരുമാനിക്കാന്* വലിയ പ്രയാസം ഒന്നും വേണ്ടീരുന്നില്ല , തന്*റെ ജീവിതപരിചയം മാത്രം മതി അതിന് . അങ്ങനെ തന്*റെ സ്വന്തം അനുഭവങ്ങളും ,കണ്ടു കേട്ട അനുഭവങ്ങളില്* നിന്നുമെല്ലാം കഥ എഴുതുമ്പോള്* അതില്* തീര്*ച്ചയായും കൂട്ടുകാര്* ഉണ്ടായിരിക്കും. കൂട്ടുകാരെ കഥാപാത്രങ്ങള്* ആക്കാന്* തീരുമാനിച്ചപ്പോള്**, ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു, നായകന്* ഉള്*പ്പടെ മൂവരും മൂന്ന് വ്യത്യസ്ഥ മതങ്ങളില്* നിന്നുള്ളവര്* ആയിരിക്കണം .അങ്ങനെ ജോര്*ജ് ,ശംഭു ,കോയ എന്നിവര്* പിറന്നു . ഇനി കഥാപാത്രങ്ങള്*ക്ക് നടന്*മാരെ തിരഞ്ഞ് പോകേണ്ട ഗതികേട് ഒന്നും അല്*ഫോണ്*സിന് വേണ്ടിവരുന്നില്ല , യഥാര്*ത്ഥ ജീവിതത്തിലെ സ്വന്തം കൂട്ടുകാരെ തന്നെ സ്ക്രീനിലോട്ടു പറിച്ചുനട്ടാല്* മാത്രം മതി . അങ്ങനെ നിവിനെയും , ശബരീഷ്നെയും , കൃഷ്ണ ശങ്കര്*നെയും മനസില്*കണ്ടാണ്* അവരുടെ ഓരോ സീന്*സും എഴുതിയത് എന്ന് വ്യക്തം .

    ഇനി തിരക്കഥയുടെ ആദ്യത്തെ കാലഘട്ടം നോക്കുകയാണെങ്കില്*** സ്ക്രിപ്റ്റില്* വരുന്നത് മൂന്ന് സെക്ഷനുകള്* മാത്രം ആയിരിക്കും

    ഒന്ന്: ജോര്*ജ് ഒരു പ്രേമ ലേഖനം എഴുതുന്നു, കൊടുക്കാന്* ശ്രമിക്കുന്നു ,പരാജയമാവുന്നു. (12 മിനിറ്റ് –ഒരു പാട്ട് )
    രണ്ട്: മേരിയെ തന്*റെ ഇഷ്ടം പ്രകടിപ്പിക്കാന്* വഴികള്* നോക്കുന്നു,ശല്യമായി പുതിയ ഒരാള്* വരുന്നു.(10 മിനിറ്റ്)
    മൂന്ന് : അവസാനം തന്*റെ പ്രണയം നേരിട്ട് പറയാന്* പോകുമ്പോള്**, വില്ലനായി മറ്റൊരു ജോര്*ജ് വരുന്നു, നിരാശനാകുന്നു, പരീക്ഷയില്* തോല്*ക്കുന്നു (15 മിനിറ്റ്-രണ്ട് പാട്ട് )

    അതായത് , ഒന്ന് ശ്രദ്ധിച്ചാല്*, നിങ്ങള്*ക്കും മനസ്സിലാവുന്നത് ഉള്ളൂ , വളരെ കുറച്ച് സീനുകള്*ക്ക് മാത്രമേ സംഭാഷണങ്ങള്* വേണ്ടി വരുന്നുള്ളൂ(തുടക്കത്തില്* ബാക്ക്ഗ്രൌണ്ട് ആയി വരുന്ന പല സംഭാഷണങ്ങളും സ്ക്രിപ്റ്റില്* കാണാന്* വഴിയില്ല ) .എന്നാല്* ഇനിയാണ് അല്*ഫോണ്*സ് എന്ന creator-നെ നമ്മള്* ശരിക്കും മനസില്* ആക്കുന്നത് , ഉദാഹരണത്തിന് ആദ്യത്തെ സീനില്* ലെറ്റര്* എഴുതുമ്പോള്* അക്ഷരം തെറ്റുന്നു, സ്*ക്രിപ്റ്റ് എഴുതുമ്പോള്* മറ്റുള്ള ശല്യങ്ങള്* വരുന്നത് ഓര്*ത്ത് അമ്മ-ചാള-അനിയത്തി കണക്ട് ആക്കി ഒരു ‘ഐറ്റം’ അവിടെ ഇട്ടു, ഇനി ഈ അക്ഷര തെറ്റ് ‘നമ്പര്*’ സിനിമയില്* രണ്ട് സ്ഥലത്ത് ഉപകാരം പെട്ടു , ഒന്ന്-കോയയെ ഫോണ്* വിളിക്കുമ്പോള്* കഥയ്ക്ക്* ആവശ്യമായതും ,നര്*മ്മവും ,യാഥാര്*ത്ഥ്യവും നിറഞ്ഞ സംഭാഷണത്തിന് സഹായിച്ചു ,രണ്ട്-സിനിമയുടെ അവസാനം സെലീനെയും ജോര്*ജും ഒന്നിപ്പിക്കാന്* ഉള്ള ഘടകം ആയി രൂപാന്തരപ്പെട്ടു .

    സ്*ക്രിപ്റ്റില്* ഇല്ലാത്തതും, എന്നാല്* സിനിമയുടെ ദൈര്*ഘ്യം കൂട്ടാന്* വേണ്ടിയും ഉള്ള ഒന്നായിരിക്കണം ആദ്യം കാണിക്കുന്ന ആ കോഴി കട. തിരക്കഥ എഴുതി കഴിഞ്ഞിട്ടും കടയിലെ കാണിക്കുന്ന സന്ദര്*ഭങ്ങള്*** എല്ലാം അല്*ഫോണ്*സിന്*റെ മനസില്* മാത്രമേ ഉണ്ടായിരിക്കാന്* സാധ്യത ഉള്ളൂ , എന്നാല്* ആ കടയില്* മുഴുവനായി ഒരു 5 മിനിട്ടില്* കൂടതല്* ഉള്ള സന്ദര്*ഭങ്ങള്** സൃഷ്ട്ടിക്കാന്* അല്*ഫോണ്*സിന് കഴിഞ്ഞു. ഇതൊന്നും കൂടാതെ രസകരമായ പാട്ടുകളും, സൈക്ലിന്റെ പുറകേ ക്യാമറ ഓടിച്ച് പുറകേ പോകുന്നത് പോലെയുള്ള കാര്യങ്ങളും, സിനിമയുടെ ദൈര്*ഘ്യത്തെ സഹായിച്ചു. അങ്ങനെ ഒരു സംവിധായകന്* തന്റെ തന്നെ സിനിമയുടെ തിരക്കഥ എഴുതിയാല്* മാത്രം ഉണ്ടാകുന്ന ഗുണം , അല്*ഫോണ്*സ് പരമാവധി ഉപയോഗിച്ചു . എന്നാല്* അവിടെയും തീരുന്നില്ല അല്*ഫോണ്*സിന്*റെ *കഴിവ്, എഡിറ്റിംഗ് വര്*ക്ക്* കൂടി സ്വയം ഏറ്റെടുത്തുകൊണ്ട് , സിനിമ കാണുന്ന പ്രേക്ഷകര്*ക്ക്* വിരസത വരാനുള്ള വിടവ് വരുത്താതെ മുഴുവന്* സീനുകളും സൂക്ഷിച്ച് എഡിറ്റ്* ചെയ്തു. ഇടയ്ക്കു ,ഇടയ്ക്കു കാണിക്കുന്ന ശലഭങ്ങളും ,പക്ഷികളും ,ഇലകളും, ആകാശവും ഇതിന്റെ ഭാഗം ആണ്, അത് ചിത്രത്തിനു ഏറെ ഗുണവും ചെയ്തു .

    ഇതുപോലെ ഓരോ കാലഘട്ടത്തിലെ തിരക്കഥയെയും അവലോകനം ചെയ്യാന്* എനിക്ക് സാധിക്കും .കൂടാതെ സിനിമയുടെ ഉടനീളം അല്*ഫോണ്*സ് എന്ന കലാകരന്*റെ ഭാവനയുടെ സ്പര്*ശവും ,സമയ പരിമിതികള്** മൂലം ഞാന്* അത് ചര്*ച്ച ചെയ്യുന്നില്ല .

    3. പ്രേമം തിരക്കഥയും ,ആരോപണങ്ങളും

    ഒരു സിനിമ എല്ലാ തരത്തിലും ഉള്ള പ്രേക്ഷകരെയും ആസ്വദിപ്പിക്കുമ്പോള്* മാത്രം ആണ് , അത് വന്* വിജയമാവുന്നത്, അതില്* സംശയം ഇല്ല , കൂടാതെ നല്ല പ്രണയ ചിത്രങ്ങള്*ക്ക് ഈ ലോകത്ത് എപ്പോഴും, എവിടെയും മാര്*ക്കറ്റ് ഉണ്ട്. എന്നാല്* ഒരു സിനിമ എപ്പോഴും ഒരു ജനവിഭാഗത്തിന് ആയിരിക്കും കൂടതല്* മുന്*ഗണന കൊടുക്കുന്നത് , അതിനാല്* ആണല്ലോ സിനിമകള്* ജെനെറുകളായി തരം തിരിച്ചിരിക്കുന്നത് തന്നെ, റൊമാന്*സ്, കോമഡി , സസ്പെന്*സ്, ത്രില്ലെര്*, ഹൊറര്* , മസാല (അല്ലെങ്കില്* 100 കോടി ക്ലബ്ബില്* ഉള്ള ബോളിവുഡ് സിനിമകള്*) മുതലായവ.

    ഇതുപോലെ തന്നെ പ്രേമത്തിന് അല്*ഫോണ്*സ് 15 നും –35 നും വയസിന് ഇടയിലുള്ള audience-നെയാണ് ടാര്*ജറ്റ് ചെയ്യുതത് ,അതായത് 1980-ന് ശേഷം ജനിച്ചവര്**, 1984-ന് ജനിച്ച അല്*ഫോണ്*സ് അങ്ങനെ തിരഞ്ഞെടുത്തത് തികച്ചും അനുയോജ്യം തന്നെ ആണ്. കൂടാതെ കേരളത്തില്* ഇന്ന് ഏറ്റവും കൂടതല്* ഉള്ള ജനസമൂഹവും ഇവര്* തന്നെയാണ് (മുഴുവന്* ജനസംഖ്യയുടെ 40%-55% വരെ , source-Wikipedia: Demographics of Kerala ,ഇവിടെ മാര്*ക്കറ്റിംഗിന്*റെ ഒരു വശവും കാണാന്* സാധിക്കുന്നുണ്ടല്ലോ ).

    അങ്ങനെ സിനിമയിലെ കഥപാത്രങ്ങളുടെ ,അതേ കാലഘട്ടത്തിലൂടെ തന്നെ പ്രേക്ഷകനും സഞ്ചരിക്കാന്* കഴിയും , 1995-2000 കാലഘട്ടത്തില്* SSLC എഴുതിയവര്* , Tutorial College വിട്ട് Tuition ക്ലാസ്സുകളിലേക്ക് ചേക്കേറിയ കാലം, ഈ വായിക്കുന്ന താങ്കളും , ഞാനും ഉള്*പ്പടെയുള്ള എല്ലാവരും ഈ പറഞ്ഞ Tuition ക്ലാസുകളില്* പോയിട്ടും ഉണ്ട്, സൈക്കിളും എടുത്തു നാട്ടില്* മൊത്തം വായ്നോക്കി നടന്നിട്ടും ഉണ്ട്. അപ്പോള്* സ്ക്രീനില്* ഇതെല്ലാം നേരിട്ട് കാണുമ്പോള്* മറ്റൊരു ആസ്വാദന തലത്തിലേക്ക് നാം നയിക്കപ്പെടുന്നു , അതിനെ ‘ഗൃഹാതുരത്വം’ അല്ലെങ്കില്* ‘നൊസ്റ്റാള്*ജിയ’ എന്ന് വിളിക്ക പെടുന്ന ഊര്*ജം ആയി മാറുന്നു (ഓര്*ക്കണം ആദ്യമായി പ്രേമം കാണാന്* പോകുമ്പോള്* ,നമ്മള്* ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,അപ്പോള്* ഇരട്ടി സന്തോഷം , അല്*ഫോണ്*സ് അവിടെ നമ്മളെ ഞെട്ടിച്ചു). ഈ ഊര്*ജം തന്നെയാണ് സിനിമ കണ്ട് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോള്* നമ്മുടെ ഉള്ളില്* നിന്ന് തന്നെ ഫേസ്ബുക്കിലെ സ്റ്റാറ്റസ് ആയും, വാട്സാപ്പ് മെസ്സേജുകള്* ആയും, “അളിയാ പ്രേമം കണ്ടോ!! തകര്*പ്പന്* പടം ” എന്ന ഫോണ്* വിളിയാലും പുറത്തേക്ക് ഒഴുകാന്* ശ്രമിക്കുന്നത്, അങ്ങനെ ആ ഊര്*ജ്ജം മറ്റുള്ളവരിലേക്കും എത്തിച്ചേരുന്നു (ഇതാണ്, യഥാര്*ത്ഥ പബ്ലിസിറ്റി ).

    ഭൂരിപക്ഷ മുതിര്*ന്നവര്*ക്കും ഈ നൊസ്റ്റാള്*ജിയ ലഭിക്കാന്* ഉള്ള സാധ്യത വിരളമാണ് ,അവര്*ക്ക് അതിനാല്* തന്നെ പ്രേമവും, അതിലെ കഥാപാത്രങ്ങളുമായി ആത്മബന്ധം സൃഷ്ട്ടിക്കാന്* കഴിയാതെ പോകുന്നു. എന്നാല്* ഇത് അല്*ഫോണ്*സിന്*റെ ഒരു കഴിവ് കേടായി കാണാന്* സാധിക്കില്ല ,കാരണം ഈ സിനിമ അവര്*ക്ക് വേണ്ടി അല്ല ആദ്യം മുതല്* തന്നെ സൃഷ്ടിക്കപ്പെട്ടത്. അങ്ങനെ ആകുമ്പോള്* മുതിര്*ന്നവര്* പ്രേമം സിനിമയ്ക്കും ,കഥയ്ക്കും എതിരേ ആരോപണങ്ങള്* ഉന്നയിക്കുമ്പോള്* ,അത് ക്ഷമയോട് കേട്ട് ഉള്*കൊള്ളുക, മറിച്ച് ഒരു അഭിപ്രായം പറയേണ്ട ആവശ്യകതയ്ക്ക് അവിടെ സ്ഥാനമില്ല.

    പിന്നെ ഗുരുവിനെ പ്രണയിക്കുന്നതായി സിനിമയില്* കാണിച്ചതായിരുന്നു മറ്റൊരു ആരോപണം, ഒരു 2005-15 നും ഇടയില്* കോളേജില്* പഠിച്ച ഞങ്ങളെ പോല്ലുള്ളവര്*ക്ക് ഇത് ഒരു സാധാരണ സംഭവം മാത്രമാണ് . ഞാന്* പഠിച്ച കോളേജിലും തന്നെ പഠിപ്പിക്കുന്ന ടീച്ചറെയും ,മറ്റ് department-ലെ ടീച്ചറിനെയും വരെ പ്രണയിക്കാന്* ശ്രമിച്ച വിരുതന്*മാരെ ഞാന്* ഇപ്പോള്* ഓര്*ക്കുന്നുണ്ട്. എന്നാല്* പണ്ടത്തെ കോളേജുകളില്* , പരിചയ സമ്പന്നരായ സാറുമാര്* ആയിരുന്നു കൂടുതലും , ടീച്ചര്*മാര്* തന്നെ വിരളം , ഇനി ഉണ്ടേല്*, തന്നെ ഡിഗ്രി കഴിഞ്ഞാല്*, കല്യാണം കഴിഞ്ഞ് വീട്ടിലും വര്*ഷങ്ങളോടെ ഇരുന്നിട്ട് മാത്രമായിരിക്കും പഠിപ്പിക്കാന്* വരുന്നത്. എന്*റെ Generation-നില്* ഉള്ളവരുടെ കാര്യം ഇങ്ങനെ അല്ല, പഠിപ്പിക്കാന്* തന്നെ ആരേയും കിട്ടാത്ത സമയം ,അതുകൊണ്ട് മാസ്റ്റര്* ഡിഗ്രി എടുത്തുകഴിഞ്ഞു ഉടനെ തന്നെ ജോലിക്ക് കയറാന്* സാധിക്കും ,കൂടാതെ ഈ കൂട്ടത്തില്* ടീച്ചര്*സ് ആണ് കൂടുതലും(എനിക്ക് അറിയാവുന്ന മിക്ക എഞ്ചിനീയറിംഗ് കോളേജുകളും, ഡിഗ്രി -ആര്*ട്സ് കോളേജുകളും ഇതാണ് അവസ്ഥ ). അങ്ങനെ ആകുമ്പോള്* ഇങ്ങനെ ഉള്ള സംഭവങ്ങള്* സ്വാഭാവികം .

    ഇനി ഈ പറയുന്ന മുതിന്നവര്*ക്കും ഈ പറയുന്ന ഗുരു-പ്രണയ വിഷയത്തില്* നിന്ന് പൂര്*ണമായും മാറി നില്*ക്കാനും സാധിക്കില്ല, കാരണം ഈ സിനിമയിലെ പോലെ തന്നെ കോളേജ് ഒരു പയ്യന്* തന്*റെ ടീച്ചറിനെ പ്രണയിക്കുന്നതായി പ്രതാപ്* പോത്തന്* നായകനായി അഭിനയിച്ച ,ഭരതന്* ചേട്ടന്*റെ ‘ചാമരം(1980)(https://en.wikipedia.org/wiki/Chamaram)’ സിനിമയും ,സ്കൂള്* പയ്യനായ റഹുമാന്* , ടീച്ചറിനെ പ്രണയിക്കുന്നതായി കാമുകനായ മമ്മൂട്ടി തെറ്റിദ്ധരിക്കുന്നതായി പദ്മരാജന്* മാഷ് കൂടെവിടെ (1983) (https://en.wikipedia.org/wiki/Koodevide) സിനിമയിലും കാണിച്ച് തന്നിട്ടുണ്ട്.

    ഇനി നിങ്ങള്* ഇതൊന്നും കണക്ക് ആക്കണ്ട, പ്രേമത്തിലെ മലരിനെ ഒന്ന് ഓര്*ത്ത് നോക്കിയെ, ശരിക്കും മലര്* ജോര്*ജ്ജിന്*റെ പ്രണയത്തിനു നേരിട്ട് ഒരു മറുപടി കൊടുത്തിട്ടുണ്ടോ , സിനിമയില്* ജോര്*ജ്ജിന്*റെ കണ്ണില്* നിന്നുള്ള കഥ മാത്രമല്ലേ പറയുന്നുള്ളൂ ?. തീര്*ച്ചയായും മലരിന് ജോര്*ജ്ജിന്*റെ സമീപനം ഇഷ്ടം ആയിരുന്നെന്നു നമുക്ക് മനസില്* ആക്കാന്* കഴിയും, എന്നാല്* അതില്* കൂടതല്* മലരിന്റെ മനസ്സില്* ശരിക്കും പ്രണയം ഉണ്ടായിരുന്നോ എന്ന് അല്*ഫോണ്*സ് നമുക്ക് പറഞ്ഞ് തരുന്നും ഇല്ല ,കാണിക്കുന്നതും ഇല്ല . എന്നാല്* സിനിമയുടെ അവസാനം മലര്* എന്തോ രഹസ്യം പറയാതെ മടങ്ങുന്നതായി *കാണിക്കുന്നുണ്ട് . ഞാന്* മനസ്സിലാക്കുന്നത് മലര്* ഈ ബന്ധം തന്*റെ പരതിവിട്ട് പോയത് മനസ്സിലാക്കി , ഈ ബന്ധം തന്നെ മുറിക്കാന്* ശ്രമിക്കുന്നു ,അങ്ങനെ മനഃപൂര്*വം ജോര്*ജ്ജില്* നിന്ന് അകലാന്* വേണ്ടി കസിനെയും കൂട്ട് പിടിച്ച് Accident ആയി എന്ന് കള്ളം പറയുകയും , ജോര്*ജ്ജിനെ വിഷമിപ്പിക്കാതിരിക്കാന്* ഓര്*മ നഷ്ടപ്പെട്ടു എന്ന് കള്ളം പറഞ്ഞ് ഇതില്* നിന്നതെല്ലാം ഒഴിഞ്ഞ് നില്*ക്കുകയും ആണ് ചെയ്യുതത്.

    4.അല്*ഫോണ്*സും സുഹൃത്തുക്കളും (വിജയ രഹസ്യം)


    സിനിമയ്ക്ക് ഉള്ളില്* ഉള്ള മറ്റുള്ള സംവിധായകര്*ക്കു അല്*ഫോണ്*സിനോട് അസൂയ തോന്നേണ്ടത് പ്രേമത്തിന്റെ വിജയത്തിന്*റെ പേരില്* ആകരുത് മറിച്ച് അല്*ഫോണ്*സിന്*റെ സുഹൃത്തുക്കളോട് ആയിരിക്കണം, കാരണം

    നിവിന്*- പ്രതേകിച്ചു ഒന്നും പറയേണ്ട കാര്യം ഇല്ല ,രണ്ട് പേരും ഒന്ന് ചേര്*ന്നിട്ട് വര്*ഷങ്ങള്* ആയി , അന്യോന്യം ഉള്ള കഴിവുകളെ നന്നായി മനസ്സിലാക്കിയവര്*

    ശബരീഷ്-നടനം, ഗാനരചന, ആലാപനം.... ഹോ! ഇങ്ങനെ ഇത്രയും കഴിവുള്ള ഒരു സുഹ്രത്തിനെ കിട്ടിയതിനാല്* അന്*വര്* റഷീദ്ന് നല്ല ലാഭം നേടി കൊടുക്കാന്* അല്*ഫോണ്*സിന് കഴിഞ്ഞു .

    രാജേഷ്* മുരുഗേശന്*- Alphonse ന് എപ്പോള്* മ്യൂസിക്* വേണം എന്ന് ആഗ്രഹിക്കുന്നോ അവിടെ വെച്ച് മ്യൂസിക്* ചെയ്യ്തു കൊടുക്കുന്നു സംഗീത സംവിധായകന്*, പ്രേമത്തില്* 9 പാട്ടുകള്* പിറന്നതിനു കാരണം ഇവര്* തമ്മില്* ഉള്ള സുഹ്രത്ത് ബന്ധം മാത്രമാണ്

    ആനന്ദ്* സി ചന്ദ്രന്* -സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് സ്വന്തം ശരീരത്തില്* ക്യാമറ വെച്ച് കൊണ്ടുള്ള STEADICAM ഷോട്ടുകള്* ആയിരുന്നു- കഴിവുള്ള Cinematographer

    രാജകൃഷ്ണന്* എം.ആര്*(Four Frames) വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ(Sound Factor) - പ്രേമം മറ്റുള്ള സിനിമയിൽ നിന്ന് വെക്ത്യസ്തം ആക്കിയതില്* ഇവര്*ക്കും ഒരു പങ്കു ഉണ്ട് , സൌണ്ട് മിക്സിങ്ങ് & സൌണ്ട് ഡിസൈനിംഗ് ചെയ്യ്തത് ഇവര്* ആണ്. പ്രേമത്തിൽ സിങ്ക് സൌണ്ട് ഡബ്ബിംഗ് ആണോ എന്ന് വരെ ഞാൻ ഉൾപടെ പലരും തെറ്റിധരിപ്പിക്കാന്* ഇവര്*ക്ക് സാധിച്ചു. Realistic സൌണ്ട് ഒരു സിനിമയിൽ കൊണ്ട് വരാൻ അത്ര എളുപ്പം ഉള്ള ഒരു കാര്യം അല്ല, എന്ന് ഓര്*ക്കുക .കടയിൽ ഇരിക്കുമ്പോൾ ചായ അടിക്കുന്ന ശബ്ദം മുതൽ, മറ്റുള്ളവരുടെ ചൂളം അടി വരെ Background-ൽ കേൾക്കുന്നുണ്ടായിരുന്നു . U.C കോളേജ് -ൽ തന്നെ യാണ് കാണുന്ന പ്രേക്ഷകനും എന്ന് തോന്നിപ്പിക്കും വിധമായിരുന്നു കോളേജ് Indoor സീനുകളിലെ സൌണ്ട് മിക്സിങ്ങ്...പ്രധാനം ആയും ക്ലാസ്സ്* റൂമിലെയും ,കാന്റീന്* സീനുകളിലും. Really Amazing Work

    ട്യൂണി ജോണ്* -Poster Designer -പ്രേമത്തിനെ വര്*ണ്ണം ഏറിയ പൂബാറ്റയ്ക്കുള്ളില്* ആക്കിയ വിരുതന്*

    അന്*വര്* റഷീദ്-അല്*ഫോണ്*സില്* പൂര്*ണ വിശ്വാസം അര്*പ്പിച്ച് പൂര്*ണ സ്വാതന്ത്ര്യം കൊടുത്ത ഒരു നല്ല നിര്*മാതാവ്

    കൃഷ്ണ ശങ്കര്**, സിജു വില്*സണ്* ,ഷറഫ്-ഉദ്ദീന്* - കോളേജ്* കാലം തൊട്ടേ ഒപ്പം ഉള്ളവര്* , അഭിനയത്തില്* അത്യാവശ്യ കഴിവുകളും ഉപയോഗിച്ചു അവരവരുടെ ഭാഗങ്ങള്* ഭംഗി ആക്കി,അല്ലെങ്കില്* അല്*ഫോണ്*സ്* ഭംഗി ആക്കിച്ചു.

    തന്*റെ സിനിമ വിജയിക്കുന്നതിന് മുന്*പോ, പിന്*പോ ഒരിക്കലും, ആരോടും തന്നെ തന്*റെ സിനിമ ഒരു മഹത്തായ സിനിമ ആണെന്ന് അല്*ഫോണ്*സ്* പറയുന്നില്ല,അവകാശം പെടുന്നില്ല . കേരളത്തില്* ഉള്ള എല്ലാവരോടും ഈ സിനിമ തീര്*ച്ചയായും പോയി കാണണം എന്ന് നിര്*ബന്ധവും പറയുന്നില്ല. കൂടാതെ അല്*ഫോണ്*സ് പോലും ഭേദപ്പെട്ട ഒരു ലാഭമേ പ്രേമത്തില്* നിന്ന് പ്രതീക്ഷിച്ചു കാണുകയുള്ളൂ, ‘നേരം’ പോലെ ഒരു ഹിറ്റ്* (എന്നാലും 5 കോടിക്ക് അടുത്ത് തുക മുടക്കിയതിനാല്* ഒരു 10 കോടി അടുപ്പിച്ച് കണക്കു കൂട്ടി കാണും ),അതിനുള്ള മാര്*ക്കറ്റിംഗ് ഒക്കെയേ ചെയ്തിട്ടും ഉള്ളൂ (അല്*ഫോണ്*സിനെ സമ്മതിച്ചു കൊടുക്കേണ്ട ഒരു കഴിവ് തന്നെയാണ് മാര്*ക്കറ്റിംഗിനുള്ള അദ്ദേഹത്തിന്*റെ നൈപുണ്യം ).

    എന്നാല്* സിനിമ കേരളത്തില്* ഇത്രയും വലിയ ഓളം ഉണ്ടാക്കുകയും ,ഇത്രയും വലിയ വിജയം ഒരുക്കുകയും നടത്തും എന്നുള്ള വസ്തുത, അല്*ഫോണ്*സ് പ്രതീക്ഷിച്ച് കാണുമോ?. എന്നിരുന്നാല്* കൂടിയും നമ്മുടെ കൂട്ടത്തിലെ ചില പ്രേക്ഷകര്* പ്രേമം പോയി കാണുകയും , “അയ്യേ ഇതായിരുന്നോ ഈ കൊട്ടിഘോഷിച്ച പ്രേമം” എന്ന് പറഞ്ഞു നടന്ന്, അല്*ഫോണ്*സിന്*റെ കഴിവിനെയും, കഠിനാധ്വാനത്തെയും ചോദ്യം ചെയ്യാനുള്ള അര്*ഹത ആ പ്രേക്ഷകന്* കാണുമോ എന്ന് ഞാന്* ഭയക്കുന്നു .നല്ലത് പോലെയുള്ള വീക്ഷണ-പഠനം നടത്തിയിട്ട് മാത്രമേ ഈ പ്രേക്ഷകര്* തങ്ങളുടെ ആരോപണങ്ങള്* ഉന്നയിക്കാവൂ എന്ന്, ഞാന്* വിനീതമായി അപേക്ഷിക്കുന്നു .
    ഒരു സത്യം ഇവിടെ ബാക്കിയാവുന്നു, പ്രേമത്തിന്*റെ വന്* വിജയത്തിന് ശേഷം മലയാളി പ്രേക്ഷകര്*ക്ക് ,തന്*റെ അടുത്ത് സിനിമയ്ക്ക് അമിതമായ ആകാംഷ സൃഷ്ടിക്കും എന്നും , സിനിമ ഇറങ്ങിയ നാള്* മുതല്* ,ഈ സെന്*സര്* കോപ്പി വിവാദ വിഷയങ്ങള്* വരെയുള്ള എല്ലാം സംഭവങ്ങളും അല്*ഫോണ്*സിന്*റെ മനം മടുപ്പിക്കാനും ആണ് സാധ്യത , അതിനാല്* തന്*റെ അടുത്ത ചിത്രം തമിഴില്* ആകാനാണ് ഉള്ള സാധ്യത വളരെ കൂടതല്* ആണ് .

    അല്*ഫോണ്*സിനെ പോലെ നല്ല ഭാവിയുള്ള ഒരു കലാകാരനെ മലയാള സിനിമയ്ക്ക് നഷ്ടമാകാതെ ഇരിക്കട്ടേ എന്ന് ആഗ്രഹിച്ചു കൊണ്ട് ഞാന്* എന്*റെ വിശകലനം ഇവിടെ നിര്*ത്തുന്നു.......

    June 12,City Center Multiplex
    Doha

    നന്ദി,
    തയാറാക്കിയത്,

    Cesife-TheStarSMS
    June 12,CityCenter Multiplex
    Doha
    Last edited by cesife; 07-17-2015 at 10:29 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Quite good. Kurachoode churukki ezhuthamayirunnu. Nalla viewpoints. But,can't agree on the remark about Koodevide. Pranayam'ayirunnilla Rahman'te kadhapathrathinu teacher'ode.It was a motherly affection. Athu padathil clear aayi kanikkunnundalloo. Intact, it is Mammootty's villainous character who misreads the relationship.

  4. #3

    Default

    Quote Originally Posted by Ranjithfan View Post
    Quite good. Kurachoode churukki ezhuthamayirunnu. Nalla viewpoints. But,can't agree on the remark about Koodevide. Pranayam'ayirunnilla Rahman'te kadhapathrathinu teacher'ode.It was a motherly affection. Athu padathil clear aayi kanikkunnundalloo. Intact, it is Mammootty's villainous character who misreads the relationship.
    Aghne onnullathu kondalle mam character misread chayyunnathu....chamaram ok ethinu munne Ano eraghiyathu...
    King is always king 🤴 ...

  5. #4

    Default

    Thanks cesif.......
    King is always king 🤴 ...

  6. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    Thanxxxxxxxxxxxxxxxxx bhai
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #6

    Default

    അങ്ങനെ മനഃപൂര്*വം ജോര്*ജ്ജില്* നിന്ന് അകലാന്* വേണ്ടി കസിനെയും കൂട്ട് പിടിച്ച് Accident ആയി എന്ന് കള്ളം പറയുകയും , ജോര്*ജ്ജിനെ വിഷമിപ്പിക്കാതിരിക്കാന്* ഓര്*മ നഷ്ടപ്പെട്ടു എന്ന് കള്ളം പറഞ്ഞ് ഇതില്* നിന്നതെല്ലാം ഒഴിഞ്ഞ് നില്*ക്കുകയും ആണ് ചെയ്യുതത്.

    ee oru vadham kurachu nalayi kanunnu , ithinte uthram oru
    pakshe edit cheyytha coyil undavam ,

    enikku thonniyathu
    accident nadannu ( karanam cusinte netiyil murivunadyirunnu,
    pinne pulliyude perumatavum angane athne ayirunnu )

    climaxil thanikku ormakal thirichu kitti ennaville malar avide udeshichathu, allathe accident njan chumma undakiyathanennu avide arayenda avshyam illlallo ?

  8. #7
    FK Citizen nryn's Avatar
    Join Date
    Sep 2010
    Location
    Trivandrum/Bangalore
    Posts
    12,256

    Default

    Quote Originally Posted by cesife View Post


    ഇതുപോലെ തന്നെ പ്രേമത്തിന് അല്*ഫോണ്*സ് 15 നും –35 നും വയസിന് ഇടയിലുള്ള audience-നെയാണ് ടാര്*ജറ്റ് ചെയ്യുതത് ,അതായത് 1980-ന് ശേഷം ജനിച്ചവര്**, 1984-ന് ജനിച്ച അല്*ഫോണ്*സ് അങ്ങനെ തിരഞ്ഞെടുത്തത് തികച്ചും അനുയോജ്യം തന്നെ ആണ്. കൂടാതെ കേരളത്തില്* ഇന്ന് ഏറ്റവും കൂടതല്* ഉള്ള ജനസമൂഹവും ഇവര്* തന്നെയാണ് (മുഴുവന്* ജനസംഖ്യയുടെ 40%-55% വരെ , source-Wikipedia: Demographics of Kerala ,ഇവിടെ മാര്*ക്കറ്റിംഗിന്*റെ ഒരു വശവും കാണാന്* സാധിക്കുന്നുണ്ടല്ലോ ).
    തയാറാക്കിയത്, [/B]
    Cesife-TheStarSMS


    Excellent article. Demographics nte karyam spot on aanu. In fact, most of Nivin's movies have been banking on this demographic. Ee audience nu identify chaiyaan pattunna films. Minimum guarantee.

  9. Likes abhimallu, ACHOOTTY, cesife, J Square liked this post
  10. #8

    Default

    ഫോറം കേരള സുഹുര്തുക്കളെ ,ഞാന്* വിനീതമായി എന്*റെ ഒരു വിഷമം ,ഇവിടെ പങ്കു വെച്ച് കൊള്ളട്ടെ . ഞാന്* ഇപ്പോളും ഓടിക്കൊണ്ട്* ഇരിക്കുന്ന , പ്രേമത്തെപ്പറ്റി ഒരു ലേഖനം എഴുതി മലയാളം സിനിമ ത്രെഡ് ഇല്* പോസ്റ്റ്* ചെയ്യ്തിരുന്നു ,എന്നാല്* അത് ഇവിടേക്ക് മാറ്റി വച്ചതായി കണ്ടു . മനസ്സില്* ഉള്ള കാര്യങ്ങള്* വാക്കുകള്* ആക്കിയപ്പോള്* , പ്രേതീക്ഷച്ചതില്* കൂടതല്* നീണ്ടു പോയി ,സമതിക്കുന്നു ,എന്നാല്* ഞാന്* ഇത് ഏകദേശം രണ്ട് ദിവസംകൊണ്ട് കുറച്ച് കഷ്ടപെട്ട് എഴുതിയത് ആണ് . എന്*റെ ഈ ലേഖനം പ്രേമം സിനിമയെ കുറിച്ച് അന്വേഷിക്കുന്നവര്* മാത്രം ആകരുത് വായിക്കേണ്ടത് , എല്ലാം മലയാള സിനിമ ആരാധകരും വായിച്ചിരിക്കണം ,അതിനാണ് ഞാന്* ഇത്രയും കഷ്ട്പെട്ടത്* ,എന്നാല്* ഇവിടെ അത് ഒരു റിപ്ല്യ്* ത്രെഡില്* മാറ്റപെടുമ്പോള്* ,ഞാന്* ആഗ്രഹിചത് നടക്കാന്* കഴിയാതെ പോകുന്നു എന്ന് ഭയുക്കുന്നു.... ഇത് എന്നിലെ എഴുത്ത്ക്കാരനെ വളരെയധികം നിരാശയില്* തള്ളി വിടുകയാണ് ചെയ്യുന്നത്.ഞാന്* വീണ്ടും പറയുന്ന എനിക്ക് ദേഷ്യം ഒന്നും ഇല്ല ,സങ്കടം മാത്രം .

    നന്ദി

  11. Likes jeeva, J Square liked this post
  12. #9
    FK Certified Genius J Square's Avatar
    Join Date
    Jan 2008
    Posts
    17,755

    Default

    Quote Originally Posted by cesife View Post
    ഫോറം കേരള സുഹുര്തുക്കളെ ,ഞാന്* വിനീതമായി എന്*റെ ഒരു വിഷമം ,ഇവിടെ പങ്കു വെച്ച് കൊള്ളട്ടെ . ഞാന്* ഇപ്പോളും ഓടിക്കൊണ്ട്* ഇരിക്കുന്ന , പ്രേമത്തെപ്പറ്റി ഒരു ലേഖനം എഴുതി മലയാളം സിനിമ ത്രെഡ് ഇല്* പോസ്റ്റ്* ചെയ്യ്തിരുന്നു ,എന്നാല്* അത് ഇവിടേക്ക് മാറ്റി വച്ചതായി കണ്ടു . മനസ്സില്* ഉള്ള കാര്യങ്ങള്* വാക്കുകള്* ആക്കിയപ്പോള്* , പ്രേതീക്ഷച്ചതില്* കൂടതല്* നീണ്ടു പോയി ,സമതിക്കുന്നു ,എന്നാല്* ഞാന്* ഇത് ഏകദേശം രണ്ട് ദിവസംകൊണ്ട് കുറച്ച് കഷ്ടപെട്ട് എഴുതിയത് ആണ് . എന്*റെ ഈ ലേഖനം പ്രേമം സിനിമയെ കുറിച്ച് അന്വേഷിക്കുന്നവര്* മാത്രം ആകരുത് വായിക്കേണ്ടത് , എല്ലാം മലയാള സിനിമ ആരാധകരും വായിച്ചിരിക്കണം ,അതിനാണ് ഞാന്* ഇത്രയും കഷ്ട്പെട്ടത്* ,എന്നാല്* ഇവിടെ അത് ഒരു റിപ്ല്യ്* ത്രെഡില്* മാറ്റപെടുമ്പോള്* ,ഞാന്* ആഗ്രഹിചത് നടക്കാന്* കഴിയാതെ പോകുന്നു എന്ന് ഭയുക്കുന്നു.... ഇത് എന്നിലെ എഴുത്ത്ക്കാരനെ വളരെയധികം നിരാശയില്* തള്ളി വിടുകയാണ് ചെയ്യുന്നത്.ഞാന്* വീണ്ടും പറയുന്ന എനിക്ക് ദേഷ്യം ഒന്നും ഇല്ല ,സങ്കടം മാത്രം .

    നന്ദി
    athu thread akkan ulla vakuppu undu.. review okke separate thread akkunnathu alle.. ithu oru nalla analysis alle...
    For we know in part, and we prophesy in part.

    But when that which is perfect is come, then that which is in part shall be done away.

  13. Likes cesife liked this post
  14. #10

    Default

    Quote Originally Posted by veiwer View Post
    അങ്ങനെ മനഃപൂര്*വം ജോര്*ജ്ജില്* നിന്ന് അകലാന്* വേണ്ടി കസിനെയും കൂട്ട് പിടിച്ച് Accident ആയി എന്ന് കള്ളം പറയുകയും , ജോര്*ജ്ജിനെ വിഷമിപ്പിക്കാതിരിക്കാന്* ഓര്*മ നഷ്ടപ്പെട്ടു എന്ന് കള്ളം പറഞ്ഞ് ഇതില്* നിന്നതെല്ലാം ഒഴിഞ്ഞ് നില്*ക്കുകയും ആണ് ചെയ്യുതത്.

    ee oru vadham kurachu nalayi kanunnu , ithinte uthram oru
    pakshe edit cheyytha coyil undavam ,

    enikku thonniyathu
    accident nadannu ( karanam cusinte netiyil murivunadyirunnu,
    pinne pulliyude perumatavum angane athne ayirunnu )

    climaxil thanikku ormakal thirichu kitti ennaville malar avide udeshichathu, allathe accident njan chumma undakiyathanennu avide arayenda avshyam illlallo ?
    Good write up.... except for the part that malar fabricated accident incident.... climaxil after wishing george for his marriage malarinte husband/cousine chothikunundu malarinodu "solliarkilam illaya? (You could have told him) aennu... then she replies "no need; he looks so happy"..... malar inte orma thirichu kittukayum athu george ne kaanumpol parayukayum cheyyanam aennu malar vicharikukkayum aennal thanik orma thirichu kittukayum george ne ormichedukukayum avarude aduppam ormikukayum cheythu aennu george-nodu paranjal athu aa timil george-ne vishamipikukayu ullu aennullathanu simple logic which creator used.... oru nolan/david lyncher/martin scorsese/ padam polae nammudethayittulla interpretation kodukkan vendiyulla oru shramavum alphonse cheythittilla, because there is no question of confusion anywhere in d movie plot for audience... pinne alphonse parayandu arum sammathikkilla premam-nte screenplay or story board onnum angane undayirunnilla aennokke paranjal... he had used his editing skills beautifully and had lot of inputs to story in editing also.....
    We create our own demons...The melancholy of demons!!

  15. Likes veiwer liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •