Page 1 of 2 12 LastLast
Results 1 to 10 of 17

Thread: മധുര നാരങ്ങ നല്ല ഉസ്സാർ പടമാണ് കേട്ടോ

  1. #1

    Default മധുര നാരങ്ങ നല്ല ഉസ്സാർ പടമാണ് കേട്ടോ





    പ്രതീക്ഷകളോടെ പോയ ഭയ്യ ഭയ്യ ഒക്കെ തന്ന വേദന ഉള്ളിൽ ഉള്ളത് കൊണ്ട് ഒരുപാടു പ്രതീക്ഷകൾ ഒന്നുമില്ലാതെ ആണ് മധുര നാരാങ്ങക്ക് കേറിയത് .ഓർഡിനറി ടീം വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെ ഈ സിനിമക്ക് കേറാൻ പ്രധാന കാരണമായി .തിയറ്ററിൽ ചെന്നപ്പോൾ ആള് വളരെ കുറവ്. കൂടെ മഴയും.. എന്താണേലും പടത്തിനു കേറി .ടൈറ്റിൽ ഒക്കെ നന്നായി തുടങ്ങി . ജീവൻ ,സലിം ,കുമാർ എന്നിവരുടെ ജീവിതത്തിലേക്ക് താമര എത്തുന്നു .അതോടെ അവരുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നു .അതിനെ എങ്ങനെ തരണം ചെയുന്നു എന്നതാണ് ഈ സിനിമയിൽ പറയുന്നത് . ആദ്യ പകുതിയിൽ ഇവരുടെ കളിയും ചിരിയും പറയുമ്പോൾ രണ്ടാം പകുതി കുറച്ചു സീരിയസാവുന്നു. ആദ്യ പകുതിയെക്കൾ എനിക്കികിഷ്ടപെട്ടത് രണ്ടാം പകുതിയാണ് . ചാക്കോച്ചൻ ഒരു മികച്ച നടൻ ആണെന്ന് വിശുദ്ധൻ ചിത്രത്തിലൂടെ തെളിയിച്ചതാണ് .എന്നാൽ പിന്നീട് ചില ചിത്രങ്ങൾ കൈവിട്ടു പോയി.. എന്നാൽ ഈ സിനിമയിൽ കിടിലം അഭിനയം .രണ്ടാം പകുതി ശരിക്കും കണ്ണ് നനയിപ്പിച്ചു ജീവൻ എന്ന കഥാപാത്രം . ബിജു മേനോൻ ,നീരജ് മാധവ് കൊമെടിയിലൂടെ കയ്യടി നേടിയപ്പോൾ നാരാങ്ങക്ക് ഇരട്ടി മധുരം ഉറപ്പായി .


    ചാക്കോച്ചന്റെ കിടിലൻ പ്രകടനം ,മികച്ച ദ്രിശ്യങ്ങൾ , മനോഹരമായ ഗാനങ്ങൾ .. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രണ്ടാം പകുതിയും ഈ സിനിമയെ കുടുംബ പ്രേക്ഷകർക്ക്* പ്രിയങ്കരമാക്കും .


    സുഗീതിനു വീണ്ടും ഹിറ്റ്* ഉറപ്പായി ഈ സിനിമയിലൂടെ..മികച്ച രീതിയിൽ ഈ ചിത്രത്തെ കൊണ്ട് പോകാൻ സുഗീതിനു സാധിച്ചു .ആദ്യ പകുതി ഇടക്ക് ലാഗ് വന്നു ..അത് കൊണ്ട് തന്നെ രണ്ടാം പകുതി കൈവിട്ട് പോകുമോ എന്ന് പേടി ഉണ്ടായിരുന്നു .എന്നാൽ പ്രേക്ഷകനെ പിടിച്ചു ഇരുത്താൻ സുഗീതിനു സാധിച്ചു .


    പ്രേക്ഷകന്റെ കണ്ണ് നനയിപ്പിച്ച തിരക്കഥ ഒരുക്കിയ നിഷാദ് കോയ അഭിനന്ദനം അർഹിക്കുന്നു. ചാക്കോച്ചൻ എന്ന നടന് ഈ ഇടയ്ക്കു കിട്ടിയ മറ്റൊരു മികച്ച റോൾ. ചിറകൊടിഞ്ഞ കിനാവുകൾ കൊള്ളാമായിരുന്നു എങ്കിലും വിജയമായില്ല. പക്ഷെ ഇത് ഹിറ്റ്* ഉറപ്പാ .പാർവതിയുടെ അരങ്ങേറ്റം കൊള്ളാം. മോശമാക്കിയില്ല .സെന്റി സീൻസ് ഒക്കെ വളരെ നന്നായി ചെയ്തു .


    എന്താണേലും ഈ തവണ സുഗീതിനു ഹിറ്റ്* ഉറപ്പിക്കാം ..
    മധുര നാരങ്ങ നല്ല ഉസ്സാർ പടമാണ് കേട്ടോ


    ഒരു സാധാരണ പ്രേക്ഷകൻ ആയി മാത്രം ചിത്രം കാണുക. നിങ്ങളുടെ മനസ്സു കീഴടക്കും


    എന്റെ മാർക്ക്* അഞ്ചിൽ നാല് :)

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

  4. #3
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    thnks for rvw..


  5. #4
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    Littlesuperstar

  6. #5

    Default

    Thanks..... annaa Ollathu thannae... same movie different opinion
    We create our own demons...The melancholy of demons!!

  7. #6
    FK Citizen Jo Johnson's Avatar
    Join Date
    Sep 2009
    Posts
    45,652

    Default

    Thanx bro...

  8. #7

    Default

    good review

  9. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Littlesuperstar .................

  10. #9
    FK Citizen SUDHI's Avatar
    Join Date
    Oct 2010
    Location
    Dubai
    Posts
    14,998

    Default

    thnx superstar

  11. #10

    Default

    Ningal ee padam thannano kandathu? Oru glass moru kudichu onnoode orthu nokkikke

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •