thanks..
eid winner..
Kl 10 - simple , fresh watchable one
ഒരു കഥയില്ലാ കഥയെ വെക്തമായി കാഴ്ചപ്പാടുകള്‍ ഉള്ളൊരു സംവിധായകന് നല്ലൊരു സാങ്കേതിക അണിയറപ്രവര്‍ത്തകരുമായി അണിയിച്ചൊരുക്കിയ ചിത്രം ആണ് Kl 10
സിനിമ കഴിയുമ്പം ഓര്ത്തുവക്കത്തക്ക ഒന്നുമില്ലെങ്കില്‍ പോലും ഒരു തവണ നന്നായി ആസ്വദിക്കാന്‍ ആകും ഈ മുഷിന്‍ ചിത്രം
മലപ്പുറം ഭാഷ , സൌഹൃദം , ഫുഡ്ബോള്‍ , പ്രേമം , അവിടെത്തെ ഭക്ഷണം ഇങ്ങനെ എല്ലാം കൂടെ നല്ല രീതിയില്‍ തമാശയില്‍* കോര്‍ത്ത് ഇണക്കാന്‍ സംവിധായകന് ആയി ... മികച്ച ചായഗ്രഹണം ചിത്രത്തെ കൂടുതല്‍ ഭംഗി ആക്കി
https://www.facebook.com/malayalamfilmreviews
സ്ഥിരം narration pattern മാറ്റി ജിന്‍ എന്നൊരു ആശയം ആരുടേതായാലും ...അതിനൊരു കുതിരപ്പവന്‍
പ്രകടങ്ങള്‍ :
എല്ലാ കഥാപാത്രങ്ങള്‍ക്കും ഏതാണ്ട് തുല്യ പ്രാധാന്യം ഉണ്ട് ചിത്രത്തില്‍
ഉണ്ണി മുകുന്ദന് - അഭിനയത്തിലും ശരീര ഭാഷയില്‍ ഒക്കെ ഉണ്ണിയിലെ നടന് നന്നായി വളര്‍ന്നു , അദ്ദേഹത്തിന്റെ അഭിനയ കരീറിലെ ഒരു നല്ല ബ്രേക്ക് തന്നയാകും ഈ ചിത്രം
അജു – നീരജ് combination വളരെ നല്ല രീതിയില്‍ വര്ക്ക്ആയി
ഭാസി -പുള്ളിക്ക് പുള്ളിയുടെതായ ഞാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു style ഉണ്ട് ...അത് ഇതിലേ കഥാപാത്രത്തിന് പെര്‍ഫെക്റ്റ് ആയിരുന്നു
സൈജു , ചാന്ദിനി , അനീഷ് , മമ്മൂക്കോയ പിന്നെ എല്ലാവരും നല്ല പ്രകടനം ആയിരന്നു
പോരായ്മ എന്നത് ശക്തമായ ഒരു കഥ ഇല്ല...അത് കൊണ്ട് തന്നെ മികച്ച വിഷ്വല്‍സ് ഒരിക്കിയാലും സാധാരണ പ്രേക്ഷകരെ എത്രത്തോളം തൃപ്ത്തി പ്പെടുത്താന് ആകും എന്നതും വരും ദിവസങ്ങളില്‍ അറിയാം.. ആ കഥയില്ലായ്മ കൊണ്ട് തന്നെ രസമായി കണ്ടു ഇരുന്നിട്ടും എന്തോ ഇല്ലാ എന്ന തോന്നല്‍ അല്ലെങ്കില്‍ ഒരു പൂര്‍ണ തൃപ്ത്തി ഇല്ലായ്മ ഉണ്ട്
verdict : 3.5 /5
ഒരു പുതിയ സംവിധായകനില്‍ നിന്നും പ്രതീക്ഷക്കു ഒത്തു ഉയര്‍ന്ന ചിത്രം
വാല്‍കഷ്ണം : സിനിമയുടെ boxoffice വിജയം എന്തോ ആയികൊള്ളട്ടെ .... മലയാള സിനിമയ്ക്കു തീര്‍ച്ചയായും ഒരു കഴിവുള്ള സംവിധായകനെ കിട്ടി ...വലിയ താരമൂല്യം ഇല്ലാതെ സ്വന്തം കഴിവില്‍ വിശ്വാസം ഉള്ള ചെറുപ്പകാര്‍ക്ക് സിനിമയിലേക്ക് വരാന്‍ പ്രചോദനവും ആകട്ടെ മുഹ്സിനെ പോലുള്ള സംവിധായകര്‍ ... പുതിയ ആള്കരില് പണം മുടക്കിയ നിര്‍മാതാക്കള്‍ക്കും അഭിനന്ദനങ്ങള്‍
Last edited by KSHERU; 07-18-2015 at 03:43 PM.
താരങ്ങളുടെ പേരില്‍ അല്ലാതെ മലയാള സിനിമ അറിയപെടാന്‍ തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്‍ന്നു കൊണ്ടേ ഇരിക്കും
Sponsored Links ::::::::::::::::::::Remove adverts | |
thanks my dear..... anakkum erikkatte oru kuthira pavan......
"Kochi kaanan porunnodi kochu penne
Ninakkishttamulla kaazhcakal njan kaatti tharaam"
Thnx macha
Good review,ente same opinion
Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay