Results 1 to 10 of 11

Thread: കോറം ഫേരളം.. കതിവ...

Threaded View

  1. #1
    Banned
    Join Date
    Mar 2015
    Location
    Ernakulam
    Posts
    1,258

    Default കോറം ഫേരളം.. കതിവ...

    ഫോറം കേരളം ഫോറം കേറിയാല്*, കാണാം പ്ര(മാ)ണികള്* പലവിധമിങ്ങനെ,
    ന്യൂസും സ്കൂപ്പും പെറുക്കിയെടുത്തു ത്രെഡ് തുടങ്ങാന്* റെഡിയായ് വന്നവര്*,
    ത്രെഡ് തുടങ്ങി തിരിഞ്ഞു വരുമ്പോള്*, കാണാം പിന്നെ കുപ്പത്തൊട്ടിയില്*...
    കണ്ഫോം അല്ലേല്* കണ്ടം തുണ്ടം!! കണ്ഫോം ആണേല്* കൊട്ടും കുരവേം..

    ഒന്നോ രണ്ടോ ഐഡികളൊക്കെ ഉള്ളവരത്രേ ന്യൂജന്* പിള്ളേര്*...
    ഫേക് പിടിക്കും മോഡന്മാര്*ക്കും കയ്യില്* വ്യാജന്* പലവിധമത്രേ...
    ഇക്കാഫന്സിനു ഇക്കമോഡന്*സ്, അണ്ണന്* ഫാന്*സിനു അണ്ണന്* മോഡന്*സ്,
    ന്യൂട്രലിനിവിടെ മോഡില്ലേലും, പോസ്റ്റണതിനിവിടൊരു ദോഷവുമില്ല..

    പക്ഷം ചാരാന്* പറ്റാതൊരുവന്* പക്ഷം പിടിയത് മാത്രം തൊഴിലായ്..
    പത്തുമണിക്കൂര്* പോസ്റിട്ടാലും, പത്തു തികക്കാന്* പാട് പെടുന്നോര്*....
    കരപ്പന്*, പോളന്*, ഒടുവട്, താരണം, പുഴുക്കടി, ചുണങ്ങു ചൊറികള്* പലവിധം..
    ഭീഷണി, ഏഷണി, പരദൂഷണിയും, ലേശം പോലും കുറവില്ലിവിടെ..


    വേലക്കുപോകുന്ന കണവന്മാരും, വേലചെയ്യാത്ത നാരിമാരും,
    ഫൈറ്റിനിറങ്ങിയാല്* അറ്റമില്ല, മണിക്കൂറുകള്* ചോര്*ന്നാലും തീര്*ചയില്ല..
    കണക്കു പറയുന്ന കണക്കപിള്ളകളും*, കവടി നിരത്തുന്ന കണിയാന്മാരും,
    കക്ഷം പൊക്കുന്ന ചാവേറ്കളും, ഒത്ത് ചേര്*ന്നോരീ ഫോറമിതെന്തു സുന്ദരം....



    just for fun! no offense intended
    Last edited by MTV; 08-25-2015 at 11:47 PM.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •