Page 1 of 3 123 LastLast
Results 1 to 10 of 23

Thread: ആഘോഷമാക്കാം ഈ ഓണം ജമ്നപ്യാരിക്ക് ഒപ്പം..

  1. #1

    Red face ആഘോഷമാക്കാം ഈ ഓണം ജമ്നപ്യാരിക്ക് ഒപ്പം..





    ജമ്നപ്യാരി Kottayam Abhilash
    ഈ ഓണകാലത്ത് അടിച്ചു പൊളിക്കാൻ ഉള്ള ഒരു ചിത്രമാണിതെന്ന് സംവിധായകനും നായകനും ഉൾപ്പെടെ പറഞ്ഞു കേട്ടിരുന്നു.. അത് കൊണ്ട് തന്നെ ആ ഒരു പ്രതീക്ഷയിലാണ് ചിത്രത്തിന് കേറിയത്.. പ്രതീക്ഷക്കു ഒത്തു ഉയര്ന്നു ചിത്രം.. നാട്ടിൻ പുറത്തിന്റെ നിഷ്കളങ്കതയും നന്മയും ഒത്തു ചേർന്ന ഒരടിപൊളി ചിത്രം
    വാസ്സൂട്ടൻ ..നാട്ടുകാർക്ക്* പ്രിയങ്കരനായ വാസ്സൂട്ടന്റെ കഥയാണ്* ചിത്രം പറയുന്നത് . ഒരു പ്രത്യക സാഹചര്യത്തിൽ ജമ്നാപ്യാരി എന്നാ ആടിനെ തേടി വാസ്സൂട്ടൻ നടത്തുന്ന യാത്രയാണ്* ചിത്രത്തിൽ.. കൂട്ടത്തിൽ പാർവതിയും കെ പി സാബുവും പ്രകാശേട്ടനും ഒക്കെ ഉണ്ട് .ഈ യാത്ര ചിത്രത്തെ മുൻപോട്ടു നയിക്കുന്നു .
    കോമഡി നിറഞ്ഞ ആദ്യ പകുതി നന്നായി ഇഷ്ടപ്പെട്ടു.. ചാക്കോച്ചൻ ,അജു ,നീരജ് ,ജോയ് മാത്യു ,സുരാജ് ,മുത്ത്* മണി ഒക്കെ നല്ല അടിപൊളി ആയിട്ടാണ് കൊമഡി ചെയ്തിരിക്കുനത് .മുത്ത്* മണി -സുരാജ് ടീം കൊമഡി ഒക്കെ നല്ല നിലവാരം പുലർത്തി. സാധാരണക്കാരനായ ഏതൊരു പ്രേക്ഷകനും കയ്യടിക്കും ആദ്യ പകുതിയിൽ .അത്രക്കു രസകരമായാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്..
    ചാക്കോച്ചന്റെ മാസ്സ് ഡയലോഗ് ഒക്കെ പക്കാ ആയി ചെയ്തിട്ടുണ്ട് പുള്ളി. കൂടെ തൃശൂർ സ്ലാങ്ങ് കൂടി ആയപ്പോൾ ഇരട്ടി മധുരം .. തൃശൂർ ഭാഷ നല്ല വെടിപ്പായി ചെയ്തിട്ടുണ്ട് പുള്ളി.
    രണ്ടാം പകുതി ആടിനെ തേടി വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പോകുന്ന വാസൂട്ടനും കൂട്ടരും അവിടെ ചില പ്രശ്നങ്ങൾ നേരിടുന്നു.. അതിൽ നിന്നെല്ലാം രക്ഷപെട്ട് ജമ്ന പ്യാരി ആടിനെ കണ്ടു പിടിക്കാൻ ഇവര നടത്തുന്ന ശ്രമങ്ങൾ ചിത്രത്തെ കൂടുതൽ രസകരമാക്കുന്നു
    ട്വിസ്റ്റ്* ,സസ്പെൻസ് തുടങ്ങിയ കലാപരിപാടികൾ ഒന്നും ഇല്ല ഈ ചിത്രത്തിൽ .രസകരമായ കോമഡികളും ഇത്തിരി സെന്റിയും ഒക്കെ ആയി കടന്നു പോകുന്ന ഒരു കൊച്ചു ചിത്രം .. അത് കൊണ്ട് തന്നെ ഈ ചിത്രം കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരമാവും .മുൻവിധികൾ ഒന്നും ഇല്ലാതെ പോയാൽ രണ്ടു മണിക്കൂർ ചിരിച് ഉല്ലസിക്കാം .
    ചാക്കോച്ചന്റെ പ്രകടനം തന്നെ ഈ ചിത്രത്തിന്റെ ഹൈ ലൈറ്റ് .വടക്കാൻചേരി വാസൂട്ടൻ ആയി പുള്ളി തകർത്തു. കോമടി ആണേലും സെന്റി ആണേലും മാസ്സ് അനിലും ഈ പടത്തിൽ അസ്സലായി ചെയ്തിട്ടുണ്ട് .അത് പോലെ സുരാജ് .തകർത്തു വാരി.. ഒരു തിരിച്ചു വരവ് എന്ന് തന്നെ പറയാം.. നല്ല സ്റ്റാൻഡേർഡ് കോമഡികൾ പറഞ്ഞു സുരാജ് കയ്യടി നേടിയപ്പോൾ സുരാജിന്റെ ഭാര്യയായി മുത്ത്* മണിയും നന്നായി ..പുതു മുഖ നായികാ ഗായത്രി കാണാൻ നല്ല മൊഞ്ചത്തി .അത് പോലെ അഭിനയവും കൊള്ളം. സ്ലാങ്ങു ഒക്കെ വൃത്തിയായി കൈകാര്യം ചെയ്തു . കുറച്ചു സീൻസ് ഉള്ളു എങ്കിലും കോഴി ആയി അജു തന്റെ ഭാഗം നന്നാക്കി.. മധുര നാരാങ്ങയിലെ പോലെ തന്നെ ചാക്കോച്ചന്റെ ഒപ്പം നീരജ് കസറി .. നീരജിന്റെ ഇന്ട്രോക്ക് നല്ല കയ്യടിയും കിട്ടി.. എടുത്തു പറയേണ്ടത് വാസ്സൂട്ടന്റെ അച്ഛനായി അഭിനയിച്ച ആളെയും റോജയെയും ആണ്.ഉള്ളത് ഒന്നോ രണ്ടോ സീൻ ..പക്ഷെ ടയലോഗ് ഡെലിവറി ഒക്കെ രണ്ടു പേരും പൊളിച്ചു ..അഭിനയിച്ച എല്ലാവരും കഥാപാത്രം മികച്ചത് ആക്കി..അനു മോൾ ,സുധീർ കരമന ,രണ്*ജി പണിക്കർ,മണിയൻപിള്ള രാജു ഒക്കെ നന്നായി ചെയ്തു
    ഗോപി സുന്ദറിന്റെ ഒരു മെലഡി പ്രതീക്ഷിച്ചിരുന്നു ..പക്ഷെ കിട്ടി ഇല്ല.. എന്നാലും കുഴപ്പമില്ല.. ബി ജി എം നന്നായി ചെയ്തിടുണ്ട്. അത് പോലെ വാസൂട്ടൻ പാട്ടും .ക്യാമറ കിടിലൻ.. നല്ല കുറെ ഷോട്ട് ഉണ്ട് ചിത്രത്തിൽ.. ചില ഹെലി ക്യാം ഷൂട്ട്* ഒക്കെ കിടിലനായിട്ടുണ്ട് .
    ഇത് ഒരു ഫെസ്റിവൽ മൂവി ആണ് .. അത് കൊണ്ട് തന്നെ ഈ ചിത്രതിന്റെ തിരക്കഥയും അതെ പോലെ ആണ്.. വൻ ട്വിസ്റ്റ്* ഒന്നും പ്രതീക്ഷിച് ആരും പോവല്ലേ.. നാട്ടിന്പുറത്തെ കഥ രസകരമായി പറഞ്ഞു പോകുന്നു ചിത്രത്തിൽ..രണ്ടു മണിക്കൂർ കുടുംബത്തോടൊപ്പം കൂട്ടുകാർക്കൊപ്പം ചിരിച് ആഘോഷം ആക്കാൻ ആണേൽ ധൈര്യമായി ഈ ചിത്രത്തിന് ടിക്കെറ്റ് എടുക്കാം..
    ഈ ഓണം ഫാമിലി പ്രേക്ഷകർ ഈ ചിത്രത്തെ ഇരു കൈയും നീട്ടി സ്വീകരിക്കും എന്നുറപ്പാണ്.. ഞാനും.. വാസ്സൂട്ടനും പാർവതിയും കെ പി സാബുവും പ്രകാശേട്ടനും ഒക്കെ നിങ്ങൾക്ക് പരിചയം ഉള്ള മുഖം ആണ്.എനിക്കും.. അത് കൊണ്ട് തന്നെ ഈ ചിത്രത്തിന് അഞ്ചിൽ ഒരു നാല് മാർക്ക്* കൊടുക്കുവാ..
    വാസൂട്ടൻ ജാതി ഗഡി ആണുട്ടോ..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    thanks machaa

  4. #3

    Default

    thanks for the review

  5. #4

  6. #5
    FK Lover nith tom's Avatar
    Join Date
    Jul 2015
    Location
    Bangalore
    Posts
    2,891

    Default

    Thanks.......

  7. #6
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    thanks for the review...



  8. #7
    FK Citizen Guitarist's Avatar
    Join Date
    Mar 2012
    Location
    Trivandrum
    Posts
    23,003

    Default

    Thanks bhai..

    A
    child is like a butterfly in the wind. Some can fly higher than others.
    But each one flies the best it can. Why compare one against the other? Each one is unique, special and beautiful.

  9. #8
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    bhai

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Littlesuperstar ....................

  11. #10
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •