Page 1 of 2 12 LastLast
Results 1 to 10 of 14

Thread: ജമ്നപ്യാരി - ഒരു നല്ല കൊച്ചു ചിത്രം

  1. #1

    Default ജമ്നപ്യാരി - ഒരു നല്ല കൊച്ചു ചിത്രം


    ഈ ഓണക്കാലത്ത് എല്ലാം മറന്നു ചിരിച്ച് ആഘോഷിക്കാൻ കുറച്ച നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരു നല്ല കൊച്ചു ചിത്രമാണ്* ജമ്നപ്യാരി.
    എന്തിനും ഏതിനും മുന്നിൽ നില്ക്കുന്ന ഒരു ചെറുപ്പക്കാരൻ ആണ് വാസൂട്ടൻ,ഓട്ടോ ഡ്രൈവർ ആണ് കക്ഷി.വസൂട്ടന്റെ ജീവിതത്തിലേക്ക് പാർവതി കടന്നു വരുന്നതും തുടർന്ന് വസൂട്ടന്റെ ലക്*ഷ്യം ജമ്നപ്യാരി എന്ന പ്രത്യേക ഇനം ആടിനെ കണ്ടുപിടിക്കുക എന്നത് ആവുന്നതും ആണ് കഥ.

    വാസൂട്ടൻ ആയി ചാക്കോച്ചൻ എത്തുമ്പോൾ പാർവതി ആവുന്നത് ഗായത്രി സുരേഷ് ആണ്.നല്ലവനായി മരിയ കെ പി സാബു ആയി സുരാജ് എത്തുമ്പോൾ പ്രകശേട്ടൻ ആവുന്നത് ജോയ് മാത്യു ആണ്.ഇവർ രണ്ടു പേരുമാണ് വാസൂട്ടന്റെ അടുത്ത സുഹൃത്തുക്കൾ.ജമ്നപ്യാരിക്ക് വേണ്ടിയുള്ള അന്വേഷണത്തിൽ വാസൂട്ടന്റെ കൂടെ ഇവരും ഉണ്ട്.

    ആദ്യപകുതി തമാശകളാൽ സമ്പന്നമാണ്.എങ്കിലും ദ്വയാർത്ഥ പ്രയോഗങ്ങൾ ഇല്ല എന്നത് എടുത്തു പറയേണ്ടതാണ്*.രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ കുറച് കൂടെ സീരിയസ് ആവുന്നുണ്ട്.ജമ്നപ്യാരിയെ അന്വേഷിച്ച് പല സ്ഥലങ്ങളിലേക്ക് പോകുന്നതും അവിടെ അവർ നേരിടുന്ന പ്രശ്നങ്ങളും ആണ് രണ്ടാം പകുതിയിൽ.

    ചാക്കോച്ചൻ കലക്കി മറിച്ചു, മാസ്സ് സീൻസ് ഒക്കെ ഗംഭീരമാക്കിയിട്ടുണ്ട്.ഗായത്രിയ്ക്ക് സൗന്ദര്യം മാത്രമല്ല അഭിനയിക്കാനുള്ള കഴിവും ഉണ്ട്.നീരവ് 'ബ്രോ' ആയി തകർത്തപ്പോൾ മുത്തുമണി - സുരാജ് കോമ്പിനേഷൻ തകർത്ത് വാരി.കുറച് സീന്സേ ഉള്ളെങ്കിലും അജുവും നന്നായിട്ടുണ്ട്.

    ബി ജി എം ഉം പാട്ടുകളും നന്നായിട്ടുണ്ട്.ജമ്നപ്യാരി എന്ന പാട്ട് എനിക്കങ്ങ് ഇഷ്ടായി.ക്യാമറ വളരെ നന്നായിട്ടുണ്ട്.സംവിധാനവും തിരക്കഥയും തരക്കേടില്ലായിരുന്നു.എഡിറ്റിംഗ് കുറച്ചൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി.
    ആകെ മൊത്തം ഒരു അടിച്ചുപൊളി മൂവി ആണ് ജമ്നപ്യാരി. ഞെട്ടിക്കുന്ന ട്വിസ്റ്റുകളോ അതിശയിപ്പിക്കുന്ന കഥാ മുഹൂർത്തങ്ങളോ ഒന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താൻ പറ്റിയ എല്ലാ ചേരുവകളും ഇതിൽ ഉണ്ട്.

    അഞ്ചിൽ ഒരു മൂന്നര മാർക്ക്* കൊടുക്കാം.

  2. Likes renjuus, maryland, SAM369, Richard liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks my dear.......
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  5. #3
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  6. #4
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,758

    Default

    Thanks Iravi...
    evidenna padam kandathu? Status & audience response ?

  7. #5

    Default

    Quote Originally Posted by Richard View Post
    Thanks Iravi...
    evidenna padam kandathu? Status & audience response ?
    Smb Complex,Kaliyikkavila
    Status mosham ayirunnu..Around 40%
    Athyavashyam kayyadi undayirunnu

  8. #6
    FK Citizen SAM369's Avatar
    Join Date
    Jul 2014
    Location
    Thalassery
    Posts
    6,413

    Default

    Thnanks............


  9. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxx kuttaaaaaaaaaa
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #8

    Default

    Thanks Iravi...

  11. #9
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Iravikuttan...

  12. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Iravikkuttan .............

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •