Results 1 to 5 of 5

Thread: മംഗല്യം തന്തുലാനേന -Review

  1. #1

    Default മംഗല്യം തന്തുലാനേന -Review


    തീയേറ്റർ : കാർണിവൽ സിനിമാസ്, കൊടുങ്ങല്ലൂർ
    തീയതി :24.09.18, 7.30 PM
    സ്റ്റാറ്റസ് : 50% & above
    കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ശാന്തികൃഷ്ണ, ഹരീഷ് കണാരൻ എന്നിവർ ഒരു പുതുമുഖ വനിതാ സംവിധായിക സൗമ്യ സദാനന്ദന്റെ ചിത്രത്തിൽ അഭിനയിക്കുന്നു. അത്യാവശ്യം നല്ല കുടുംബചിത്രമാണെന്നു തോന്നിപ്പിക്കുന്ന ട്രൈലെർ എന്നിവയാണ് ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചത്. പക്ഷെ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ പ്രതീക്ഷകൾ ആസ്ഥാനത്തായി എന്ന് തോന്നി.
    ഗൾഫിൽ ജോലി ചെയ്യുന്ന റോയ് തന്നെക്കാളും ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിലെ ക്ലാരയെ പ്രേമിച്ചു വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം കഴിക്കുന്നു. കല്യാണ ശേഷം റോയിയുടെ ജോലി നഷ്ടപ്പെടുന്നു. ജോലി നഷ്ടപ്പെടുന്നതോടെ തന്റെ കല്യാണത്തിനും, സഹോദരിയുടെ കല്യാണത്തിനും ബാങ്കിൽ നിന്നും എടുത്ത പണം തിരിച്ചെടുക്കാൻ ബുദ്ധിമുട്ടുന്നു. കുറച്ചു ഈഗോ ഉള്ളയാളായതിനാൽ അമ്മായി അപ്പന്റെ സഹായം സ്വീകരിക്കാൻ തയ്യാറാവുന്നില്ല. ഈ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷപെടാൻ സുഹൃത്ത് ഹംസയുമായി റോയ് നടത്തുന്ന ശ്രമങ്ങളും, തന്റെ അപ്പൻ തന്റെ സ്വന്തം ബാങ്കിൽ ഓഫർ നൽകിയ ജോലി സ്വീകരിക്കാത്തതിലും. തന്റെ സ്വർണം പണയം വെച്ചത് എടുക്കാത്തതിനാലും വേറെ ജോലി ഒന്നും ശരിയാവാത്തതിനാലും റോയിയും ക്ലാരയും തമ്മിലുള്ള കുടുംബപ്രശ്നങ്ങളും ഒക്കെയാണ് ഈ ചിത്രത്തിന്റെ പ്രമേയം...
    അത്യാവശ്യം കുഴപ്പമില്ല എന്ന് തോന്നുന്ന കഥയും ഭേദപ്പെട്ട ക്ലൈമാക്സും ഒക്കെ ഈ ചിത്രത്തിലുണ്ട്. പക്ഷെ അതിനിടയിലുള്ള കാര്യങ്ങളാണ് പ്രശ്നം. കൊമേർഷ്യൽ വിജയത്തിന് വേണ്ടി ചിത്രത്തിൽ ചേർത്തിരിക്കുന്ന പല രംഗങ്ങളും നമുക്ക് തന്നെ ഇങ്ങനെ സംഭവിക്കുമോ എന്ന് തോന്നുന്ന രംഗങ്ങളായി മാറി. അനാവശ്യമായി കുറെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയതും കല്ലുകടിയായി.
    അഭിനേതാക്കളിൽ കുഞ്ചാക്കോ ബോബന് കൂടുതലൊന്നും ചെയ്യാനില്ലാത്ത കഥാപാത്രമായി റോയ്. നിമിഷ സജയൻ കുഴപ്പമില്ലായിരുന്നു. എന്നാൽ ഡയലോഗ് ഡെലിവറി ചില സ്ഥലങ്ങളിൽ പോരായ്മ തോന്നി. ശാന്തികൃഷ്ണയുടെ അമ്മ കഥാപാത്രം കുട്ടനാടൻ മാർപ്പാപ്പയുടെ തുടർച്ചയായി തോന്നി. ഹരീഷ് കണാരന്റെ ചില നമ്പറുകൾ കൊള്ളാമായിരുന്നു. ആ നമ്പറുകളും, ക്ലൈമാക്സും ആണ് ചിത്രത്തിൽ അല്പമെങ്കിലും മികച്ചു നിന്നത്. മറ്റ്* എടുത്തു പറയത്തക്ക മേന്മകളൊന്നും ചിത്രത്തിൽ എടുത്തു പറയാനില്ല.
    തിരക്കഥയിൽ ശ്രദ്ധ കൊടുത്തിരുന്നെങ്കിൽ തരക്കേടില്ലാത്ത ചിത്രമാകുമായിരുന്നു മംഗല്യം തന്തുലാനേന

    എന്റെ റേറ്റിംഗ് : 2 /5

    Sent from my SM-G530H using Tapatalk
    Last edited by Bhasker; 09-26-2018 at 05:41 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  4. Likes Bhasker liked this post
  5. #3
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Thanks for the review

  6. Likes Bhasker liked this post
  7. #4
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  8. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •