വിരമിക്കലിനെക്കുറിച്ച് എംഎസ്
ധോണി പറയുന്നു...
Posted by: Muralidharan
| Wed, Jan 6, 2016, 12:20 [IST]
Comments
മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും
വിരമിച്ച എം എസ് ധോണി എപ്പോഴാണ്
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലും കളി
മതിയാക്കുക. രാജ്യമെങ്ങുമുള്ള ക്രിക്കറ്റ്
ആരാധകരുടെ സംശയമാണ്. ഇന്ത്യയില്‍ ഈ
വര്‍ഷം നടക്കുന്ന ട്വന്റി - 20
ലോകകപ്പോടെ ധോണി വിരമിക്കുമെന്ന്
ചിലര്‍ പറയുന്നു. ഇല്ല, അടുത്ത ഏകദിന
ലോകകപ്പ് വരെയെങ്കിലും ധോണി
കളിക്കുമെന്ന് മറ്റ് ചിലര്‍. എന്താണ്
ധോണിയുടെ പ്ലാന്‍. ധോണി തന്നെ അത്
പറയുന്നതല്ലേ നല്ലത്.
ഉചിതമായ സമയത്ത് താന്‍ വിരമിക്കും
എന്നാണ് ധോണി പറയുന്നത്. സച്ചിനും
ഗാംഗുലിയും മറ്റും വിരമിച്ച പ്രായം
വെച്ച് നോക്കിയാല്‍ എം എസ് ധോണിക്ക്
ഇനിയും അങ്കങ്ങള്‍ ഒരുപാട് ബാക്കിയുണ്ട്.
34 വയസ്സേ ആയിട്ടുള്ളൂ. എന്നാല്‍
സമീപകാലത്തായി ധോണിയുടെ
ബാറ്റിംഗ് ഫോം വളരെ മോശമാണ്.
ക്യാപ്റ്റനെന്ന നിലയിലും
പരാജയമായതോടെയാണ് ധോണി
ഓസ്ട്രേലിയയില്‍ വെച്ച്
അപ്രതീക്ഷിതമായി ടെസ്റ്റില്‍ നിന്നും
വിരമിച്ചത്.
ഏകദിന ലോകപ്പിന്റെ സെമിഫൈനലില്‍
ഇന്ത്യ പുറത്തായതോടെ ധോണിയുടെ
വിരമിക്കല്‍ പിന്നെയും ചര്‍ച്ചയായി. മൂന്ന്
ഫോര്‍മാറ്റുകളിലും വിരാട് കോലിയെ
ക്യാപ്റ്റനാക്കണമെന്ന ആവശ്യമാണ്
ഇപ്പോള്‍ ഉയരുന്നത്. ഈ ആവശ്യം ധോണി
പരിഗണിക്കുമെന്നും ട്വന്റി 20
ലോകകപ്പോടെ ലിമിറ്റഡ് ഓവര്‍
ക്രിക്കറ്റില്‍ നിന്നും
വിരമിക്കുമെന്നുമാണ് സൂചനകള്‍.
ഓസ്ട്രേലിയന്‍ പര്യടനത്തിന്
പുറപ്പെടുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍
ധോണിയോട് വിരമിക്കലിനെപ്പറ്റി
വീണ്ടും ചോദിച്ചത്. താന്‍ വര്‍ത്തമാന
കാലത്ത് ജീവിക്കുന്ന ആളാണ് എന്നും
ഭാവികാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍
ഒന്നും പറയാന്‍ പറ്റില്ല എന്നുമായിരുന്നു
ധോണിയുടെ മറുപടി. ഓസ്ട്രേലിയന്‍ ടൂറും
ട്വന്റി 20 ലോകകപ്പുമാണ് ഇപ്പോള്‍
മുന്നിലുള്ള ലക്ഷ്യങ്ങള്‍. ഉചിതമായ സമയത്ത്
വിരമിക്കലിനെക്കുറിച്ച്
തീരുമാനമെടുക്കും - ധോണി പറഞ്ഞു.
Never argue with stupid people, they will drag you down to their level and then beat you with experience.
This was on the cards after the India series.
Amla just waited for a good innings to step down.
Had Amla failed throughout the series, his place would've been in question.
As per reports, the White players were not happy with Amla as captain.
I expected DuPlessis to be appointed captain with elgar as deputy.
ABD may step down soon and DuPlessis may take up the role.
ABD as keeper was a stupid move, luckily they corrected it after one match.
Now expecting VanZyl to be axed soon.
Tahir may not return to Test side any more.
പരസ്യ ചിത്രത്തിലൂടെ
മതവികാരങ്ങളെ വ്രണപ്പെടുത്തിയ
കേസില്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ്
ധോനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ്
വാറണ്ട്.
ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ
അഡീഷണല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്
കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
ഫിബ്രവരി 25 ന് മുന്‍പ്
ഹാജരായില്ലെങ്കില്‍ അറസ്റ്റു ചെയ്യാം.
ഏപ്രില്‍ 2013 ലെ ബിസിനസ് ടുഡേ
മാസിയുടെ ജൂണ്‍ ലക്കത്തിന്റെ കവര്‍ പേജില്‍
മഹാവിഷ്ണുവിന്റെ വേഷത്തില്‍ വന്ന
ധോനിയുടെ ചിത്രമാണ് കേസിന്
അടിസ്ഥാനം.
കേസില്‍ നേരത്തെ ധോനിക്കും മാഗസിന്
എഡിറ്റര്‍ ചൈതന്യ കല്ബാഗിനും സമന്‍സ്
അയച്ചിരുന്നു. കേസില്‍ ഇരുവരും മാപ്പ്
പറയണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു
പരിഷത്ത് നേതാവ് വൈ.ശ്യാം സുന്ദറാണു
കോടതിയെ സമീപിച്ചത്.
ഏകദിന ട്വന്റി 20 പരമ്പരയുടെ ഭാഗമായി
ഓസ്ട്രേലിയയിലാണ് ധോണിയിപ്പോള്‍.
ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന് അശ്വിനോട് ചോദിച്ചാല്‍* അതിനുളള ഉത്തരം എന്തായിരിക്കുമെന്ന് സാമാന്യം ക്രിക്കറ്റ് പ്രേമികള്‍*ക്കെല്ലാം അറിയാം...മഹേന്ദ്ര സിംഗ് ധോണി...കാരണം ധോണിയ്ക്ക് വേണ്ടി മരിക്കാന്‍* വരെ താന്‍* തയ്യാറാണെന്ന് പറഞ്ഞിട്ടുളള താരമാണ് അശ്വിന്*.
എന്നാല്‍* നമ്മുടെയല്ലാം പ്രതീക്ഷകള്‍* തെറ്റിക്കുന്ന ഉത്തരമാണ് ഒരു തമിഴ് ചാനലിന് നല്*കിയ അഭിമുഖത്തില്‍* അശ്വിന്* നല്*കിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച നായകന്* സൗരവ് ഗാംഗുലിയാണെന്നാണ് അശ്വിന്റെ അഭിപ്രായം.
ഗാംഗുലി എങ്ങനെയാണ് ടീം ഇന്ത്യയെ നയിച്ചതെന്നും യുവതാരങ്ങളെ വളര്*ത്തികൊണ്ടുവന്നതെന്നും എല്ലാവര്*ക്കും മാതൃകയാണെന്നും അശ്വിന്* കൂട്ടിച്ചേര്*ത്തു.
ഇന്ത്യന്‍* ക്രിക്കറ്റ് ജെഴ്*സിയില്‍* ധോണിയ്ക്ക് കീഴില്‍* 2011ല്‍* അരങ്ങേറിയ അശ്വിന്* ക്യാപ്റ്റന്‍* കൂളിന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. നിരവധി തവണ ഫോം നഷ്ടപ്പെട്ടപ്പോള്‍* ധോണിയാണ് അശ്വിനെ സംരക്ഷിച്ചതെന്ന ആരോപണമുണ്ടായിരുന്നു.
https://www.facebook.com/SouravGangu...8618000580684/