ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന് അശ്വിനോട് ചോദിച്ചാല്* അതിനുളള ഉത്തരം എന്തായിരിക്കുമെന്ന് സാമാന്യം ക്രിക്കറ്റ് പ്രേമികള്*ക്കെല്ലാം അറിയാം...മഹേന്ദ്ര സിംഗ് ധോണി...കാരണം ധോണിയ്ക്ക് വേണ്ടി മരിക്കാന്* വരെ താന്* തയ്യാറാണെന്ന് പറഞ്ഞിട്ടുളള താരമാണ് അശ്വിന്*.
എന്നാല്* നമ്മുടെയല്ലാം പ്രതീക്ഷകള്* തെറ്റിക്കുന്ന ഉത്തരമാണ് ഒരു തമിഴ് ചാനലിന് നല്*കിയ അഭിമുഖത്തില്* അശ്വിന്* നല്*കിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച നായകന്* സൗരവ് ഗാംഗുലിയാണെന്നാണ് അശ്വിന്റെ അഭിപ്രായം.
ഗാംഗുലി എങ്ങനെയാണ് ടീം ഇന്ത്യയെ നയിച്ചതെന്നും യുവതാരങ്ങളെ വളര്*ത്തികൊണ്ടുവന്നതെന്നും എല്ലാവര്*ക്കും മാതൃകയാണെന്നും അശ്വിന്* കൂട്ടിച്ചേര്*ത്തു.
ഇന്ത്യന്* ക്രിക്കറ്റ് ജെഴ്*സിയില്* ധോണിയ്ക്ക് കീഴില്* 2011ല്* അരങ്ങേറിയ അശ്വിന്* ക്യാപ്റ്റന്* കൂളിന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. നിരവധി തവണ ഫോം നഷ്ടപ്പെട്ടപ്പോള്* ധോണിയാണ് അശ്വിനെ സംരക്ഷിച്ചതെന്ന ആരോപണമുണ്ടായിരുന്നു.