ദി അഡ്വക്കേറ്റ്: ലീഗല്‍* ത്രില്ലറുമായി പത്മകുമാര്‍*-അനൂപ് മേനോന്* ടീം
മോഹന്‍*ലാല്‍* ചിത്രമായ കനലിന് ശേഷം എം.പത്മകുമാര്‍* പുതിയ ചിത്രത്തിലേക്ക് കടക്കുന്നു. 'ദി അഡ്വക്കേറ്റ്' എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരു ലീഗല്‍* ത്രില്ലറായിരിക്കും. അനൂപ് മേനോന്* തിരക്കഥ എഴുതി നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍* ഹണി റോസാണ് നായിക. രതീഷ് വേഗ സംഗീതം ചെയ്യുന്ന സിനിമയിലൂടെ പ്രമുഖ സ്റ്റില്‍* ഫോട്ടോഗ്രാഫറായ മഹാദേവന്* തമ്പി ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കും.
എല്‍*.എല്‍*.ബി ബിരുദധാരിയായ അനൂപ് മേനോന്* ഇതാദ്യമായാണ് വക്കീല്‍* വേഷത്തിലെത്തുന്നത്. സിനിമയുടെ തുടക്കത്തിലുള്ള സീനുകള്‍* തന്റെ കോളജ് കാലത്ത് നിന്നും കടംകൊണ്ടതാണെന്ന് അനൂപ് മേനോന്* പറയുന്നു.
ജോജു. നന്ദു, കലാഭവന്‍* ഷാജോണ്‍*, നെടുമുടി വേണു, വിജയ് ബാബു തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. മോഹന്‍*ലാല്‍* നായകനാകുന്ന പത്മകുമാറിന്റെ കനലില്‍* അനൂപ് മേനോന് തുല്യപ്രധാന്യമുള്ള വേഷമാണ്. മധ്യപൂര്*വ ഏഷ്യയില്‍* ഒരു വാര്*ത്താ ചാനല്‍* നടത്തുന്ന മാധ്യമ പ്രവര്*ത്തകന്റെ വേഷമാണ് കനലില്‍* അനൂപ് മേനോന്.